ഹോളണ്ടുകാരിയുടെ ബെംഗളൂരു സന്ദര്‍ശനവും കാസര്‍കോട്ടെ അന്താരാഷ്ട്രാ ചികിത്സാ ഗവേഷണ കേന്ദ്രത്തെ കുറിച്ചുള്ള പരിചയപ്പെടുത്തലും
Jan 27, 2019, 19:30 IST
അസ്ലം മാവിലെ
(www.kasargodvartha.com 27.01.2019) MS. Malou_Van _Zanten നെതര്‍ലാന്റുകാരിയാണ്. യുകെയിലാണിപ്പോള്‍ പഠനവും ജോലിയും. കേരള സന്ദര്‍ശനം കഴിഞ്ഞു ഇപ്പോഴവര്‍ ബെംഗളൂരുവിലാണ്. ഇന്ന് അതിരാവിലെകടയിലേക്ക് കയറിയ ആദ്യ കസ്റ്റമര്‍.
മലയാളക്കരയില്‍ വടക്കന്‍ കേരളത്തിലായിരുന്നു അവര്‍ അധികവും ചെലവഴിച്ചത് കഴിഞ്ഞയാഴ്ച മിസ്. വാന്‍ സാന്‍ കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് തുടങ്ങി എല്ലായിടത്തുമെത്തിയിട്ടുണ്ട്. Kerala So beautiful , മദാമ്മയുടെ ഒറ്റ വാചകത്തില്‍ എല്ലാമായി.
കാസര്‍കോട് വന്നത് ബേക്കല്‍ കോട്ട കാണാനായിരിക്കുമെന്ന കണക്ക് കൂട്ടലില്‍ ഞാന്‍ ചോദിച്ചു.ബേക്കല്‍ ഫോര്‍ട്ടൊക്കെ കണ്ടോ? അവര്‍ പറഞ്ഞു: Yes, But I Spent much time in IAD. അയ്യടാ, ഐ എ ഡി അതെവിടെ? ഹോളണ്ടുകാരിയോട് ഞാനങ്ങോട്ട് ചോദിച്ചു. You dont Know, it is in Kasaragod. കൊള്ളാലോ, കാസര്‍കോടോ? എനിക്ക് ആധിയായി. കടലാസെടുത്ത് വരക്കാന്‍ തുടങ്ങി. My God! ഒളേത്തട്ക്കത്താ!എന്നിലെ കാസര്‍ക്കോടന്‍ സ്ലാങ്ങ് അറിയാതെ പുറത്ത് ചാടി.
എന്തൊരു ദുരന്തം! സ്വന്തം വീട്ടില്‍ നിന്ന് ഒന്നര മൈല്‍ ദൂരം മാത്രമുള്ള ഐ എ ഡി ഗവേഷണ സ്ഥാപനമെവിടെയെന്ന് നെതര്‍ലാന്റില്‍ നിന്ന് വന്ന മദാമ്മ ബെംഗളൂരുവില്‍ വെച്ച് എനിക്ക് സഗൗരവത്തില്‍ റൂട്ട് മാപ്പ് വരച്ചു കാണിച്ചു തരുന്നു!
പൊതുവെ മാര്‍ക്കറ്റില്‍ ഞായറാഴ്ചആളുകള്‍ കുറവായത് കൊണ്ട്Malou_Van നോട് സംസാരം തുടര്‍ന്നു.അവര്‍ ബിരുദം നേടിയത്Health in Skin Therapy സയന്‍സില്‍. മന്ത് രോഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ (Lymphatic filariasis)PhD പൂര്‍ത്തിയാക്കി ഇപ്പോഴവര്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ്. PhD Project ന്റെ ടൈറ്റില്‍: Lower limbt rauma and lymphatic repair.
തെക്കന്‍ ആസ്‌ട്രേലിയയിലെ FIinder Universtiy യുടെ കീഴിലായിരുന്നു ഗവേഷണം. The focus of her thesis was lymphography; superficial lymphatic imaging with Indocyanine Green and Near Infrared detector camera.Post PhD ഗവേഷണവുമായി ബന്ധപ്പെട്ടാണത്രെ ഡോ. മാലുവിന്റെവിനോദ പഠനയാത്രാഗമന ഉദ്ദേശം.
ലിംഫാറ്റിക് ഫയിലേറിയാസിസ് എന്നാദ്യമവര്‍ പറഞ്ഞപ്പോള്‍ വെടി പൊട്ടിയില്ല. elephantiasis എന്ന് പറഞ്ഞു കാല്‍ വണ്ണം വെച്ച പോലെ ഡോക്ടര്‍ മാഡം മുദ്രകാണിച്ചപ്പോള്‍ സംഭവം പിടി കിട്ടി, ആനക്കാല്‍.. പെരിങ്കാല്‍.
തുടര്‍ന്ന് നടന്ന ഷോപ്പിംഗിനിടയില്‍ എനിക്കവരുടെ വക ചെറിയ ക്ലാസ്സു കിട്ടി. ഇന്ത്യയില്‍ പൊതുവെ ഉള്ളത് ആനമന്താണ് പോലും. ഓടയില്‍ മുട്ടയിട്ട് പെരുകുന്ന ഒരു തരം കൊതുകുകളാണ് ഈ രോഗവാഹിനി. പക്ഷെ, കേരളത്തില്‍ ഇത് കൂടാതെ മറ്റൊരു തരം മന്തുണ്ടെന്ന് ആ ഹോളണ്ടുകാരി പറഞ്ഞു. ഉടനെ ഞാന്‍ നെറ്റ് സെര്‍ച്ച് ചെയ്ത് നോക്കി. അതെ, ഉണ്ണിമന്ത്.
കുളവാഴ, ആഫ്രിക്കന്‍ പായലുകള്‍ക്കടിയിലാണ് ഉണ്ണിമന്ത് വാഹകരായ കൊതുകുകള്‍ മുട്ടയിടുന്നതും വിരിയുന്നതുമെല്ലാം. ആനമന്തിന്റെ മുകളില്‍ ചെറിയ മുഴകള്‍ വരുന്നത് കൊണ്ടാണ് ഇതിന് ഉണ്ണി മന്തെന്ന പേരു വന്നത്.
കാസര്‍കോട് ജില്ലയിലെ പട്‌ലയ്ക്ക് തൊട്ടിപ്പുറമുള്ള ഉളിയത്തട്ക്കയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ദര്‍മത്തോളജിയെ കുറിച്ച് ആ ഹോളണ്ടുകാരിയായ ഗവേഷകയ്ക്ക് പറയാന്‍ നൂറ് നാക്ക്. സമാനതകളില്ലാത്ത സേവനമാണവിടെ ആ ഗവേഷക കണ്ടത്. വളരെ വളരെ നല്ല പ്രവര്‍ത്തനം.
ജനുവരി 16ന് ഡോ. എം വാന്‍ സാന്‍തന്റെ ടീറ്ററില്‍ കുറിച്ചിട്ടിത് ഇങ്ങനെ: What incredible work these nurses are doing at IAD, Kasaragod, India. We are humbled to learn from them!
തൊട്ടടുത്ത ദിവസത്തെ ട്വീറ്റില്‍ ഫോട്ടോകളുടെ അകമ്പടിയോടെ ഇങ്ങനെ കുറിച്ചു: Learning so much about filarial lymphoedema & primary lymphoedema phentoyping and more at the wonderful colloquium, the Institute of Applied Dermatology, Kasaragod, India.
ആസ്‌ട്രേല്യന്‍ ലിംഫോളജി അസോസിയേഷനിലെ ഗവേഷണ വിഭാഗത്തിലെ മൂന്ന് അംഗങ്ങളില്‍ ഒരാളാണ് ഈ വനിത. നേരത്തെ അവര്‍ നെതര്‍ലാന്റിലെ മാര്‍ട്ടിനി ഹോസ്പിറ്റലിലെ ദര്‍മതോളജി ഡിപാര്‍ട്‌മെന്റില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയും സ്‌കിന്‍ ആന്‍ഡ് ഒഡെമ തെറാപിസ്റ്റ് ആയു സേവനം ചെയ്തു. നിലവില്‍ ലണ്ടനിലെ സെന്റ് ജോര്‍ജ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ റിസര്‍ച്ച് പ്രാക്ടീഷണര്‍ ആണ്.
ഐഎഡി, ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വ്വേദവും യോഗയും സമ്മിശ്രമാക്കി രൂപപ്പെടുത്തിയ ചികിത്സാ ഗവേഷണ കേന്ദ്രമാണിത്. ഇന്ത്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും അറിയപ്പെടുന്ന മന്ത് രോഗ ഗവേഷണ സ്ഥാപനം. ഏഷ്യയിലെ മൂന്ന് കോടി മന്ത് രോഗികളില്‍ 80 % ഇന്ത്യയിലുള്ളവരത്രെ. 1999 ല്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ ചികിത്സ തേടിയെത്തിയ 10,000 ചര്‍മ്മ രോഗികളില്‍ 4,000 പേരും മന്ത് രോഗികളായിരുന്നു. കാസര്‍കോട്ടെ ചര്‍മ്മ രോഗ വിദഗ്ദ്ധന്‍ ഡോ. എസ് ആര്‍ നരഹരിയാണ് ഐഎഡിയുടെ ഡയരക്ടര്‍.
ഇനി നാട്ടില്‍ പോയിട്ട് വേണം എന്റെ അയല്‍ ഗ്രാമത്തിലെ റോഡരികെയുള്ളഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ദര്‍മതോളജി എന്ന ലോകമറിയുന്ന സ്ഥാപനം വിസ്തരിച്ചൊന്ന് കാണാന്‍.
Keywords: Article, Aslam Mavile, Tourism, kasaragod, health, Netherlands native about Institute of Applied Dermatology, Kasaragod, India

What incredible work these nurses are doing at IAD, Kasaragod, India. We are humbled to learn from them! @iadorgin #lymphoedema #filariasis pic.twitter.com/tnlWqBv9uK— Malou van Zanten (@Malou_vanZanten) January 16, 2019
Learning so much about filarial lymphoedema & primary lymphoedema phenotyping and more at the wonderful colloquium, the Institute of Applied Dermatology, Kasaragod, India @iadorgin #Lymphoedema pic.twitter.com/yL4ID0u4BD— Malou van Zanten (@Malou_vanZanten) January 15, 2019