ദേശീയ വിദ്യാഭ്യാസ നയവും രാഷ്ട്രീയ വീക്ഷണവും
Aug 3, 2020, 23:24 IST
അസീസ് പട് ള
(www.kasargodvartha.com 03.08.2020) കോവിഡി-19ൻ്റെ പശ്ചാത്തലത്തിൽ അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടതിനു പരിഹാരമെന്നോണം പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കി മാനസീക സമ്മർദ്ദങ്ങളിൽ ആശങ്കപ്പെടുന്ന വിദ്യാർഥികൾക്ക് ഭാവി പ്രതീക്ഷയുടെ കരുത്ത് പകരുകയായിരുന്നു കേന്ദ്ര വിദ്യാഭ്യാസ വിചക്ഷണരും ഭരണകൂടവും ചെയ്യേണ്ടിയിരുന്നത്. വേണ്ടത്ര പഠനവിധേയമാക്കാതെ പാര്‍ലിമെന്റില്‍ പോലും ചർച്ചയ്ക്ക് വയ്ക്കാതെ ധൃതിപ്പെട്ട് പാസ്സായക്കിയ പുതീയ ദേശീയ വിദ്യാഭ്യാസ നയത്തെ സംശയത്തോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്.
കാലഹരണപ്പെട്ട വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്നിരിക്കെ നിലവിലെ ബോർഡ് സംവിധാനത്തിൽ നിന്നും മാറി വിവിധ ക്ലസ്റ്ററുകളായി തരം തിരിക്കുകയും, രാജ്യത്തെ സർവ്വകലാശാലാ വിദ്യാഭ്യാസ പദവി കാര്യക്ഷമമാക്കി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സ്ഥാപിച്ച യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷന് അഥവാ യു ജി സി സംവിധാനത്തെ പാടേ എടുത്തുകളഞ്ഞു. മൽസരാധിഷ്ഠിത പരീക്ഷകൾക്ക് പ്രാമുഖ്യം നലകുകയും ബിരുദം ഉൽപ്പടെയുള്ള യോഗ്യതകൾ നല്കാൻ എല്ലാ കോളജുകൾക്കും സമാന തലങ്ങളിലുളള അക്രഡിറ്റേഷനും സ്വയംഭരണാവകാശ പദവിയും നൽകവഴി വിദ്യാഭ്യാസ മേഖലയിലെ വാണിജ്യാടിസ്ഥാനത്തിലുള്ള ബിരുദക്കച്ചവട സാധ്യതകളേയും നിലവാര ശോഷണത്തെക്കുറിച്ചും വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.
ലോകം നിസ്സംഗതയിൽ നാളുകൾ തള്ളി നീക്കുന്ന ഈ കോവിഡ് കാലത്ത് ധൃതി പിടിച്ചു ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ സാംഗത്യം വിദ്യാഭ്യാസ മേഖലലയിലെ കാവിവൽക്കരണമാണ് വ്യക്തമാക്കുന്നത്. താഴേക്കിടയിലുള്ളവർക്ക് വിദ്യ അഭ്യസിക്കുക എന്നത് അപ്രാപ്യമാകുന്ന സ്ഥിതിവിശേഷമാണ് ഭാവിയിൽ സംജാതമാകുക. ജനാതിപത്യ സ്വാതന്ത്ര്യത്തിൽ നിന്നു ഏകാധിപത്യത്തിനറ്റെ അന്ധകാരത്തിലേക്കാണോ ഭരണകൂടം രാജ്യത്തെ തളച്ചിടുന്നത്.
ലോകസഭയിലേതടക്കം ജനപ്രതിനിധികൾ, വിദ്യാഭ്യാസ വിചക്ഷണർ, വിദ്യാർഥി പ്രതിനിധികൾ, സംസ്ഥാന സർക്കാറുകൾ എന്നിവർ ചേർന്ന ദീർഘവീക്ഷണത്തോടു കൂടിയുള്ള ചർച്ചകളിലൂടെ മാത്രമേ ഭാവി തലമുറയെ ലോകോത്തര വിദ്യാസമ്പന്നരും, സാങ്കേതിക വിദഗ്ധരുമാക്കാൻ പര്യാപ്തമാവുകയുള്ളൂ.
Keywords: Kerala, Article, COVID-19, Education, Politics, Aseez patla, National Education Policy and Political Perspective