city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംഗീത സായാഹ്നങ്ങൾ തിരിച്ച് വരുന്നു കാസിനോവയിലൂടെ

ഹമീദ് കോളിയടുക്കം

(www.kasargodvartha.com 18.01.2016) കാസര്‍കോട്ട് പലവര്‍ണങ്ങളുള്ള സുഗന്ധസൂനങ്ങള്‍ കൊണ്ട് അലങ്കാരം ചാര്‍ത്തുന്ന ഒരു സ്ഥാപനമുണ്ട്. നഗരസഭയ്ക്കടുത്ത് പല ആഘോഷവേളകളും ചന്തം ചാര്‍ത്തി കൊടുക്കുന്ന ഷമീറിന്റെ 'പൂന്തോട്ടം' എന്നര്‍ത്ഥം വരുന്ന ബുസ്താനാണ് ആ കട. പലയിടങ്ങളിലായി പൂക്കള്‍ കൊണ്ട് അലങ്കാരം ചാര്‍ത്തുന്ന ഷമീറിന് അങ്ങിനെ പലയിടങ്ങളിലായി സൗഹൃദവലയമുണ്ടായി. തന്നെ തേടി വരുന്നവര്‍ക്ക് പൂവിനോടുള്ള ഇഷ്ടം പോലെ പാട്ടിനോടും ഉണ്ടെന്ന് സംഗീതത്തെ സ്‌നേഹിക്കുന്ന പ്രത്യേകിച്ച് പഴയ ഹിന്ദി സിനിമ പിന്നണി ഗായകരായിരുന്ന മുഹമ്മദ് റഫിയുടെയും കിഷോര്‍ കുമാറിന്റെയും മുകേഷിന്റെയും പാട്ടിനെ തന്റെ തൊഴിലിനൊപ്പം കൊണ്ട് നടക്കുന്ന ഷമീറിന് അങ്ങിനെയാണ് പീര്‍മുഹമ്മദിന്റെ ഗാനങ്ങളെ അതേ ശബ്ദത്തില്‍ പാടി കയ്യടി നേടുന്ന കരാറുകാരന്‍ ബേവിഞ്ചയിലെ ജലീല്‍ എയര്‍ലൈന്‍സിനെ കൂട്ടുകാരനായി കിട്ടുന്നത്. ഒഴിവുള്ള വൈകുന്നേരഘങ്ങളില്‍ പാട്ടുകൂട്ടമുണ്ടാക്കുവാന്‍ അതൊരു കാരണമായി. അവിടേക്കാണ് കലയെ നെഞ്ചേറ്റി നടക്കുന്ന പുലിക്കുന്നിലെ സുബൈര്‍ കടന്നു വന്നത്. പുതിയ സാങ്കേതികവിദ്യയിലൂടെ സംഗീതരംഗം വളരെ ഉയരങ്ങളിലേക്ക് കുതിച്ചു വന്നത് കരോക്കയുടെ കാലഘട്ടത്തിലേക്ക് വാതില്‍ തുറന്നു.

അങ്ങിനെയാണ് അവര്‍ മാജിക് സിംഗിങ്ങ് എന്ന കരോക്കെ മൈക്രോഫോണ്‍ സ്വന്തമാക്കുന്നത്. ഭരണസിരാകേന്ദ്രമായ നഗരസഭയുടെ മുന്നിലുള്ള ആ പാതയോരത്തെ ഒറ്റ മുറിയില്‍ പതിവായി പാട്ട് കൂട്ടം ഒത്ത് കൂടിയപ്പോള്‍ അവിടേക്ക് പാട്ടിനെ സ്‌നേഹിക്കുന്ന തളങ്കരയിലെ സി.പി. മാഹിന്‍ച്ചയും ആ ചങ്ങലയിലെ കണ്ണിയാവാന്‍ വന്നു ചേര്‍ന്നു. സപ്തഭാഷാ സംഗമഭൂമിയാണല്ലോ കാസര്‍കോട്. തൊള്ളായിരത്തി എഴുപത്തിനാലിലെ സാഹിത്യപരിഷത്ത് സമ്മേളനത്തിലൂടെ കാസര്‍കോടിന്റെ യശസ്സ് സാഹിത്യഭൂമിക്ക് പരിചയപ്പെടുത്തുക വഴി പ്രിയകവി ഉബൈദിന്റെ നാട് ഇശലിന്റെ പൂങ്കാവനമായി മാറിയതും നമുക്ക് ഓര്‍മിച്ചെടുക്കാം. ഉബൈദും, പി. കുഞ്ഞിരാമന്‍ നായരും, ഗോവിന്ദപൈയും, സീതിക്കുഞ്ഞിയും, കിഞ്ഞണ്ണറൈയും, എം.കെ. അഹമ്മദും, നടുതോപ്പില്‍ അബ്ദുല്ലയും, സാലമു ബിനു ഫഖീഹും, സൗക്കാര്‍ കുഞ്ഞിപ്പക്കിയും, ശര്‍റൂളും, ഇസ്മയില്‍ സാഹിബും, ആയിശകുട്ടിയും ജന്മം കൊണ്ട വടക്ക് ദേശമായ കാസര്‍കോടിന്റെ മണ്ണ് കലാസാഹിത്യ സാംസ്‌കാരിക വേദിയായി മാറിയില്ലെങ്കിലെ അത്ഭുതമുള്ളു.

കൂട്ടുകാരായ പല നാട്ടുകാര്‍ അങ്ങിനെ പാട്ടുകാരായപ്പോള്‍ തങ്ങളുടെ പാട്ടുകൂട്ടത്തിന് ഒറ്റമുറി തികയാതെ വരുന്ന അവസ്ഥയായി. അങ്ങിനെയാണ് പുതിയ മ്യൂസിക് ട്രൂപ്പെന്ന ആശയം ജലീല്‍ എയര്‍ലൈന്‍സ് മുന്നോട്ട് വെച്ചത്. അവിടന്നങ്ങോട്ട് പിന്നിടുന്ന നാളുകള്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കുവാനുള്ള തത്രപ്പാടിലായിരുന്നു പാട്ടുകാരായ കൂട്ടുകാര്‍ക്ക്. അവിടേക്കാണ് ഉബൈദിന്റെ നാട്ടിലെ തളങ്കരയിലെ റാഫി മഹലിലെ ഗായകന്‍ സി.പി. മാഹിനും , ദീനാറിലെ ഇന്‍തിയാസും, നിയാസും, ഷാഫിയും, പി.പി. ഹനീഫയും കൂട്ടു ചേരാനെത്തിയത്. അങ്ങിനെ തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിവസമായി പുതുവര്‍ഷത്തിലെ ജനുവരി പതിനാറിനെ തിരഞ്ഞെടുത്തു. കാസര്‍കോട്് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പുതിയ മ്യൂസിക് ട്രൂപ്പായ കാസനോവയുടെ പ്രഥമ പരിപാടി സംഗീത പ്രേമികള്‍ക്ക് പുതിയ അനുഭവമായി. കാരണം പാട്ടിലൂടെ പേരെടുത്തവരോ പ്രശസ്തരോ അല്ല ഇവിടെ പാടി തകര്‍ത്തത്. തങ്ങളുടെ കൂട്ടുക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇവര്‍ ഒരുക്കിയ കുടുംബസംഗമമായി മാറി കാസനോവയുടെ പ്രഥമ സംഗീത സായാഹ്നം. കാസര്‍കോടിന്റെ ഇശലിന്റെ പാരമ്പര്യം പറയാതെ തന്നെ വായനക്കാര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഒരു കാലത്ത് തങ്ങളുടെ സര്‍ഗ്ഗ വൈഭവം കൊണ്ട് പേരും പ്രശ്‌സ്തിയും നേടിയെടുത്ത ഗായികാഗായകന്മാര്‍ അരങ്ങുവാണ സംഗീത സാമ്രാട്ടുകള്‍ ഓരോ വാരാന്ത്യങ്ങളും കാസര്‍കോടിനെ പാടി ഉണര്‍ത്തിയിരുന്നു.

ഇന്ന് പക്ഷെ, സംഗീത പരിപാടികളോ, നാടകങ്ങളോ, മറ്റ് കലാപരിപാടികളോ കാസര്‍കോടു നിന്ന് പുറംതള്ളപ്പെടുകയാണ്. ഒരു കാലത്ത് മുസ്ലീം കല്ല്യാണസദസ്സുകളില്‍ നിറഞ്ഞ് നിന്നിരുന്ന മാപ്പിളപ്പാട്ട് സംഘത്തെ പാട്ട് നിഷിദ്ധമെന്ന പേരില്‍ ഒഴിവാക്കപ്പെടുമ്പോള്‍ മാപ്പിളപ്പാട്ടിന്റെ സഞ്ചാരവഴികളില്‍ പലരും പിറകോട്ട് നടന്ന് പോയി. അങ്ങിനെ പല ആഘോഷവേളകളും കാസര്‍കോടിലെ കലാപ്രേമികള്‍ക്ക് വിരസതയുടെ വേളകളായി. അമ്പലങ്ങളും, ചര്‍ച്ചുകളും, കലാസമിതികളും കൂടാതെ നാട്ടുകൂട്ടങ്ങളും ഈ വിനോദോപാധിയെ പടിക്ക് പുറത്ത് നിര്‍ത്തിയപ്പോള്‍ ഇതിലൂടെ ഉപജീവനം കണ്ടെത്തി കൊണ്ടിരുന്ന പല നല്ല കലാകാരന്മാരും മറ്റു തൊഴില്‍ തേടിപ്പോയി. ഇതില്‍ നിന്നൊക്കെ ഒരു മോചനം വേണം എന്ന ചിന്തയാണ് കാസനോവ എന്ന ഈ പുതിയ മ്യൂസിക് ട്രൂപ്പിന്റെ പിറവിക്ക് കാരണമായത് എന്ന് വേണമെങ്കിലും നമുക്ക് പറയാം.

മറ്റൊന്ന് കാസര്‍കോടിന്റെ ജാതി സ്പര്‍ദ്ദ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നവരെ പിന്നോക്കം വലിച്ചു. സന്ധ്യയാകുമ്പോള്‍ ശൂന്യമാകുന്ന നഗരവും തിരിച്ചു യാത്ര ചെയ്യാനുള്ള യാത്രാവാഹനങ്ങളുടെ കുറവും കാസര്‍കോടിനെ നോവിന്റെ നഗരമാക്കിയപ്പോള്‍ സന്തോഷത്തിന്റെ, ആനന്ദത്തിന്റെ, വിനോദത്തിന്റെ രാവുകള്‍ മറവിയിലാണ്ടു എന്നതാണ് വാസ്തവം. കാസിനോവയുടെ പിറവിയോടെ പഴയകാലത്തെ സംഗീതരാവുകള്‍ നമുക്ക് തിരിച്ച് വരുന്നതായി പ്രത്യാശിക്കാം. 2016 ജനുവരി 16 ഞായറാഴ്ച്ച കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിവസമായിരുന്നു. തങ്ങളുടെ പരിപാടിയെ കുറിച്ച് ഒരു പ്രചരണവും നടത്താതെ തന്നെ കേട്ടറിഞ്ഞ് വന്നെത്തിയ ജനബാഹുല്യം കാസര്‍കോട്് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിനെ വീര്‍പ്പ് മുട്ടിച്ചു.

മുഹമ്മദ് റഫിയുടെയും, കിഷോറിന്റെയും, മുകേഷിന്റെയും, കുമാര്‍ സാനുവിന്റെയും, ഉദിത്ത് നാരായണന്റെയും, എസ്. പി. ബാലസുബ്രഹ്മണ്യന്റെയും ഹിന്ദു പാട്ടുകള്‍ കേട്ട് സ്ത്രീ-പുരുഷ ഭേദമന്യേ കരഘോഷം കൊണ്ട് തുള്ളിച്ചാടിയപ്പോള്‍ സംഗീതവേദി ഹര്‍ഷപുളകിതമായി. നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ഇരുപത്തിയേഴാം ചരമദിനമായ ജനുവരി പതിനാറില്‍ ഓര്‍മ്മയില്‍ നിന്ന് ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം തളങ്കരയിലെ ഷാഫി പാടിയപ്പോള്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ നിന്ന് ആര്‍പ്പ് വിളികളും കരഘോഷവും ഉയര്‍ന്നു. മാപ്പിളപ്പാട്ടിന്റെ മധുരമൂറുന്ന ശീലുകള്‍ കൊണ്ട് എസ്.വി. പീര്‍മുഹമ്മദിനെ നമുക്ക് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയ ജലീല്‍ എയര്‍ലൈന്‍സും, കിഷോര്‍ ഗാനങ്ങളായ ഹരദീവാനെയും, കായിക്കെ പ്രാന്ബനാറസ്വാല തുടങ്ങിയ ഗാനങ്ങള്‍ സ്വതസിദ്ധമായി ആലപിച്ച ഷമീര്‍ ബുസ്താനും, മുഹമ്മദ് റഫിയുടെ മുജെ ഇഷ്‌ക്കിലൂടെ സി.പി. മാഹിന്‍ലോഫും മുകേഷിന്റെ മേരാ ജൂട്ടാക്കപാനി പാടി സദസ്സിനെ ത്രസിപ്പിച്ച നമീദ് രാജേഷ് ഖന്നയും കാസര്‍കോടിന്റെ സംഗീതവരദാനമായ പി.പി. ഹനീഫയും , നൗഷാദ് ചാച്ചിയും ഇന്‍തിയാസ് ദീനാറും, സുബൈര്‍ പുലിക്കുന്നു, മുജീബ് അഹമ്മദും തുടങ്ങി കാസര്‍കോടിന്റെ പ്രിയഗായകര്‍ സംഗീതത്തിന്റെ പൂമഴ പെയ്യിച്ചപ്പോള്‍ തുടക്കക്കാരായ ഹന്നയും, ബേബി മറിയയും, ഫാത്തിമയും, ഷിറിന്‍ ഷമീറും മധുരമായി പാടി വേദി കയ്യടക്കിയപ്പോള്‍ ലേഖകനായ ഞാനും റോസ സഫാഫും അവതാരകരായി വേദി നിയന്ത്രിച്ചു. ഇനിയങ്ങോട്ട് ഇത് പോലുള്ള കൂട്ടായ്മകള്‍ കാസര്‍കോടിന്റെ കലാ സപര്യക്ക് പുത്തന്‍ മാനങ്ങള്‍ ചമയ്ക്കട്ടെ . നമുക്ക് ഇവരിലെ പ്രതിഭകളെ അനുമോദിക്കാം... ആശിര്‍വദിക്കാം.
സംഗീത സായാഹ്നങ്ങൾ  തിരിച്ച് വരുന്നു കാസിനോവയിലൂടെ

സംഗീത സായാഹ്നങ്ങൾ  തിരിച്ച് വരുന്നു കാസിനോവയിലൂടെ
സംഗീത സായാഹ്നങ്ങൾ  തിരിച്ച് വരുന്നു കാസിനോവയിലൂടെ
സംഗീത സായാഹ്നങ്ങൾ  തിരിച്ച് വരുന്നു കാസിനോവയിലൂടെ
സംഗീത സായാഹ്നങ്ങൾ  തിരിച്ച് വരുന്നു കാസിനോവയിലൂടെ
സംഗീത സായാഹ്നങ്ങൾ  തിരിച്ച് വരുന്നു കാസിനോവയിലൂടെ
സംഗീത സായാഹ്നങ്ങൾ  തിരിച്ച് വരുന്നു കാസിനോവയിലൂടെ
സംഗീത സായാഹ്നങ്ങൾ  തിരിച്ച് വരുന്നു കാസിനോവയിലൂടെ
സംഗീത സായാഹ്നങ്ങൾ  തിരിച്ച് വരുന്നു കാസിനോവയിലൂടെ
സംഗീത സായാഹ്നങ്ങൾ  തിരിച്ച് വരുന്നു കാസിനോവയിലൂടെ

Keywords: Kasaragod, Celebration, Kasaragod-Municipality, Conference, Programme, Article, Thalangara, Hameed Koliyadukkam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia