കോവിഡ്-19 വ്യാപനത്തിന് പിന്നാലെ മഴക്കാലരോഗങ്ങളും; ജാഗ്രത വേണം
Aug 4, 2020, 17:13 IST
എം എ മൂസ മൊഗ്രാല്‍
കോളറ:
Keywords: Kerala, Article, Covid-19, Diseases, Monsoon diseases and spread of Covid-19
(www.kasargodvartha.com 04.08.2020) നാടും നഗരവും ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് നീങ്ങുന്ന അവസ്ഥ, ജാഗ്രത ഇല്ലെങ്കില്‍ എല്ലാം കൈവിട്ടു പോകുമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. ജനങ്ങള്‍ മാത്രം ജാഗ്രത പാലിച്ചാല്‍ പോര, എന്തും നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ സജ്ജമായി തന്നെ നിലയുറപ്പിക്കേണ്ടതുണ്ട്. താഴെത്തട്ടിലുള്ള തദ്ദേശസ്വയംഭരണവകുപ്പ് മുതല്‍ ജില്ലാ ഭരണകൂടം വരെ.
മഴക്കാലത്ത് അന്തരീക്ഷ ഈര്‍പ്പം മൂന്നു മടങ്ങായി വര്‍ദ്ധിക്കുമെന്നതിനാല്‍ മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ഏറ്റവും കുറഞ്ഞ സമയമാണിത്.കോവിഡ്- 19 വ്യാപനം ഒക്കെ കൂടി വരുന്നതിന് കാരണവും മറ്റൊന്നുമല്ല. ഈ ആരോഗ്യ പ്രതിസന്ധികള്‍ക്കിടയിലാണ് ശക്തമായ മഴ വില്ലനായി കടന്നു വരുന്നത്. മഴക്കാല രോഗങ്ങള്‍ക്ക് ഏറ്റവുമധികം സാധ്യതയുള്ള സമയം കൂടിയാണ് ഇത്. അതീവജാഗ്രത അനിവാര്യമായിരിക്കുന്നു.
കേരളത്തിലെ മഴക്കാലം പൊതുവേ പകര്‍ച്ചവ്യാധികളുടെ പിടിയിലാണ്. ഇതിന് പ്രധാന കാരണമാവുന്നത് ജലമലിനീകരണമാണ്. കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രത്തില്‍ കരകവിഞ്ഞൊഴുകുന്ന പുഴകളും, കുടിവെള്ള സ്രോതസ്സുകളായ കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, കെട്ടിനില്‍ക്കുന്ന വെള്ളക്കെട്ടുകള്‍ എന്നിവയില്‍ മലിനജലം കലരുന്നുവെന്നത് നമുക്ക് നിഷേധിക്കാന്‍ കഴിയില്ല. ഇത് ജലജന്യരോഗങ്ങളായ ചര്‍ദ്ദി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, കോളറ, എലിപ്പനി, ഡെങ്കിപ്പനി ന്യൂമോണിയ, വൈറല്‍ പനി തുടങ്ങിയവ പടരുന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ടുവരുന്നുണ്ട്. ഈ വര്‍ഷത്തെ കാലവര്‍ഷത്തില്‍ കോവിഡ്-19 എന്ന പുതിയ വൈറസ് രോഗങ്ങളും മറ്റൊരു രൂപത്തില്‍ വ്യാപിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു പ്രമുഖനായ ആരോഗ്യ പ്രവര്‍ത്തകന്‍ സൂചിപ്പിച്ചതുപോലെ 2020 ല്‍ നാം ജീവിച്ചിരിക്കുന്നുവെന്നത് തന്നെ വലിയ ഭാഗ്യമായി വേണം കരുതാന്‍ എന്നാണ്. അതീവ ജാഗ്രതയോടെയാണ് ഈ ഗുരുതരമായ സാഹചര്യത്തെ നാം നേരിടേണ്ടത്. ഒരു ചെറിയ പനി പോലും നിസ്സാരമായി കാണരുത്. സ്വയംചികിത്സ രോഗം കൂടുതല്‍ മൂര്‍ചിക്കാനും, രോഗലക്ഷണങ്ങള്‍ അവ്യക്തമാക്കാനും ഇടയാക്കും.
മഴക്കാല രോഗങ്ങളുടെ ലക്ഷണങ്ങള്‍ നമുക്ക് ഒന്ന് പരിശോധിക്കാം
കോളറ:
ആഹാരത്തില്‍ കടിയും വെള്ളത്തില്‍ കൂടിയും രോഗം പടരും. പനി, ഛര്‍ദി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍
മഞ്ഞപ്പിത്തം:
മലിനമായ (പഴയ) ഭക്ഷണത്തിലൂടെയും, വെള്ളത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പടരുന്നത്. ഭക്ഷണ ശുചിത്വം കര്‍ശനമായി പാലിക്കപ്പെടണം.
എലിപ്പനി:
എലിയുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ പുറത്തുവരികയും, കെട്ടികിടക്കുന്ന അഴുക്ക് വെള്ളത്തില്‍ കലരുകയുമാണ് രോഗത്തിന്റെ ഉറവിടം. ഏതെങ്കിലും വിധത്തില്‍ നമ്മുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടായാല്‍ മലിനജലത്തിലൂടെ അത് പടരും. പനി, ശരീര വേദന എന്നിവ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാകാം.
വൈറല്‍ പനി:
കടുത്ത ശരീര വേദന, തലവേദന, പനി, ജലദോഷം എന്നിവയാണ് വൈറല്‍ പനിയുടെ രോഗലക്ഷണങ്ങള്‍. വായുവില്‍ കൂടിയും രോഗം പടരും. ഒരാള്‍ക്ക് വന്നാല്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ പടരുന്ന താണ് വൈറല്‍ പനി.
ഡെങ്കിപ്പനി:
ശക്തമായ പനി, തലവേദന, പ്രത്യേകിച്ച് തലയുടെ മുന്‍വശത്ത് ഭയങ്കര വേദന, ശരീര വേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഡെങ്കിപ്പനി രക്തത്തിന്റെ കൗണ്ട് ക്രമാതീതമായി തുറക്കും. ഇത് രോഗം അപകടകരമായി തീരുന്നു.
ന്യൂമോണിയ:
പിഞ്ചു കുട്ടികള്‍ക്ക് ന്യൂമോണിയ വരാനുള്ള സാധ്യത കൂടുതലാണ്. വായുവില്‍ കൂടി പകരുന്ന രോഗമാണിത്. ശ്വാസംമുട്ടല്‍, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പനി കൂടുതല്‍ സങ്കീര്‍ണമായി ന്യൂമോണിയ ആയി മാറുന്നുവെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.
ടൈഫോയ്ഡ്:
വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളത്തിലൂടെയും, ഭക്ഷണസാധനങ്ങളി ലൂടെയും രോഗം പടരും. ഈച്ചകളാണ് പ്രധാന രോഗവാഹകര്‍. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് രോഗലക്ഷണങ്ങള്‍.
രോഗപ്രതിരോധം എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം:
*ജലസ്രോതസ്സുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക
* പരിസര ശുചിത്വം ഉറപ്പു വരുത്തുക. * കൊതുകിന്റെ ഉറവിടം നശിപ്പിക്കുക.
* ശുദ്ധജലം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ആഴ്ചയിലൊരിക്കലെങ്കിലും കഴുകി വൃത്തിയാക്കുക.
* കെട്ടിക്കിടക്കുന്ന മലിനജലം കിണറിലേക്ക് ഒലിച്ചിറങ്ങാതെ ശ്രദ്ധിക്കുക.
* ഭക്ഷണങ്ങള്‍ ചെറുചൂടോടെ മാത്രം കഴിക്കുക.
ജാഗ്രത കോവിഡ്-19 നു മാത്രം പോരാ... മഴക്കാലരോഗങ്ങളിലും വേണം.
Keywords: Kerala, Article, Covid-19, Diseases, Monsoon diseases and spread of Covid-19