city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാടിന്റെ സുല്‍ത്താന്‍ മെട്രോ മുഹമ്മദ് ഹാജി ആദര്‍ശ ധീരനായ മനുഷ്യസ്നേഹി

അനുസ്മരണം/ അബ്ദുല്ല ആറങ്ങാടി

(www.kasargodvartha.com 11.06.2020) മെട്രോ മുഹമ്മദ് ഹാജിയെ നമ്മള്‍ വിളിക്കാറുള്ളത് മെട്രോ ഹാജിക്ക എന്നാണ്. കാസർകോട് ജില്ലയിലെ പ്രത്യേകിച്ച് കാഞ്ഞങ്ങാട്ടുകാര്‍ക്ക് വറ്റാത്ത കാരുണ്യത്തിന്റെ ഉറവിടമായിരുന്നു. വിങ്ങിപ്പൊട്ടുന്ന മനസ്സുമായാണ് ഓരോ കാഞ്ഞങ്ങാട്ടുകാരും ഇപ്പോള്‍ നിലകൊള്ളുന്നുണ്ടാവുക. അദ്ദേഹത്തിന്റെ മഗ്ഫിറത്തിന്നുവേണ്ടി ഓരോ ആളുകളും പ്രാര്‍ത്ഥനകള്‍ നടത്തുമ്പോഴും അവരുടെ മനസ്സില്‍ മന്ത്രിക്കുന്നുണ്ടാവാം ഇനിയും ജനിക്കുമോ ഇതുപോലൊരു ഇതിഹാസമെന്ന്. ഓരോ കാസർകോട് ജില്ലക്കാരനും പറയുന്നുണ്ടാവാം കാലം കരുതിവെച്ച യുഗ പുരുഷന് ജന്മം നല്‍കിയ നാട്ടില്‍ ജനിക്കാന്‍ സാധിച്ചതു തന്നെ വലിയ ഭാഗ്യമാണെന്ന്. അത്രത്തോളം കാരുണ്യ പ്രവര്‍ത്തനത്തിനന്റെ സമുദ്രമായിരുന്നു മെട്രോ ഹാജിക്ക. അതൊരിക്കൽപോലും അദ്ദേഹം വിളിച്ചു പറഞ്ഞില്ല. കൊടുക്കുന്തോറും ഏറി വരുന്ന അത്ഭുതമാണ് ദാനമെന്ന വിശ്വാസത്തില്‍ അദ്ദേഹം ഉറച്ചു നിന്നു.

അസുഖബാധിതനായി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ പോലും അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പെരുന്നാളിനുള്ള കിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് അവര്‍ക്കൊപ്പമായിരുന്നു പെരുന്നാളാഘോഷമൊക്കെ. അപൂര്‍വത്തില്‍ അപൂര്‍വ്വം പിറവിയെടുക്കുന്ന മഹാമനീഷിയായിരുന്നു അദ്ദേഹം. പണം പലർക്കും പരീക്ഷണമാണങ്കിലും പടച്ചോന്റെ അനുഗ്രഹമായിരുന്നുവെന്ന് ജീവിതത്തിലൂടെ കാണിച്ചു തരാന്‍ അദ്ദേഹത്തിന്നു സാധിച്ചു.

രാഷ്ട്രീയ ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്കെല്ലാം മാതൃകയായിരുന്ന വ്യക്തിത്വമായിരുന്നു ഹാജിക്ക. സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് പിന്നീട് വ്യാപാര മേഖലകളില്‍ ശ്രദ്ധേയനായി. നല്ലൊരു ബിസിനസ്സുകാരന്‍ എങ്ങനെയാണ് ജനസേവനത്തിലൂടെ തന്റെ ജീവിതം ധന്യമാക്കേണ്ടതെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുത്തു. വ്യവസായ പ്രമുഖന്‍ എന്ന പദവിയേക്കാള്‍ അദ്ദേഹം ആഗ്രഹിച്ചത് ജനസേവകന്‍ എന്ന് അറിയപ്പെടാന്‍ തന്നെയായിരുന്നു. അതുകൊണ്ട് മുസ്ലിംലീഗ് രാഷ്ട്രീയവുമായും സമസ്തയുമായും ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കാനും സമുദായത്തെ സേവിക്കാനും അദ്ദേഹത്തിനു സാധിച്ചു. രാഷ്ട്രീയത്തെ കാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവസരമായും, തന്നിലേക്കു ലഭിക്കുന്ന പദവികളെ സേവനത്തിനുള്ള മാര്‍ഗമായും കാണുകയും മറ്റുള്ളവരിലേക്ക് കാണിക്കുകയും ചെയ്തു.
കാഞ്ഞങ്ങാടിന്റെ സുല്‍ത്താന്‍ മെട്രോ മുഹമ്മദ് ഹാജി ആദര്‍ശ ധീരനായ മനുഷ്യസ്നേഹി

1970ല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ആരംഭിച്ച ഹോട്ടലിന്നു നല്‍കിയ മെട്രോയെന്ന പേര് നാലു പതിറ്റാണ്ട് കാലത്തോളം മുഹമ്മദ് ഹാജിയുടെ പേരിനൊപ്പം കേരളം പറഞ്ഞും കേട്ടും കൊണ്ടേയിരുന്നു. നിഷ്‌കളങ്കമായ പെരുമാറ്റവും നിസ്വാര്‍ത്ഥ സേവനവുമായിരുന്ന ഹാജിക്കയുടെ മുഖമുദ്ര. സമ്പത്തിന്റെയും സ്വാധീനങ്ങളുടേയും സോപാനങ്ങളിലെത്തിയിട്ടും വിനയത്തോടുമാത്രമേ പെരുമാറിയിരുന്നുള്ളു. പല മേഖലകളിലും ബന്ധങ്ങള്‍ കെട്ടിപ്പെടുക്കുകയും, സൗഹാര്‍ദ്ദങ്ങള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. കാസറഗോട്ടെ മതസാഹോദര്യത്തിന്റെ ഇഴയടുപ്പങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജീവിതം കൂടിയായിരുന്നു ഹാജിക്കയുടേത്. വിവിധ മതസ്ഥരിലെ ആചാര്യന്മാരുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്ന നേതാവാണ്. അതില്‍ എടനീര്‍ സ്വാമിയും ബേള ചര്‍ച്ചിലെ പുരോഹിതനുമുണ്ടായിരുന്നു. ക്ഷേത്രോത്സവങ്ങള്‍ക്കും പള്ളിപ്പെരുന്നാളുകള്‍ക്കും ആശംസ നേരുകയും അതിഥിയായി പങ്കെടുക്കുകയും ചെയ്ത പ്രിയങ്കരനായ നേതാവായിരുന്നു മെട്രോ ഹാജിക്ക.

മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള സ്ഥാനങ്ങളും അംഗീകാരങ്ങളും മറ്റു ബഹുമതികളുമൊക്കെ പ്രവര്‍ത്തന മികവുകൊണ്ട് ഹാജിക്കയെ തേടി എത്താറായിരുന്നു പതിവ്. മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സുന്നി യുവജനസംഘം ട്രഷറര്‍ , കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട്, ചന്ദ്രിക ഡയറക്ടർ, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട്, എസ് എം എഫ് ജില്ലാ ട്രഷറർ, സുപ്രഭാതം ദിനപത്രം ഡയറക്ടർ, ദർശന ചാനൽ ഡയറക്ടർ, പട്ടിക്കാട് ജാമിഅ നൂരിയ്യ, ചെമ്മാട് ദാറുല്ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പ്രവർത്തക സമിതി അംഗം, യുഎഇ കെഎംസിസി കമ്മിറ്റി ഉപദേശക സമിതിയംഗം, ന്യൂനപക്ഷ വിദ്യഭ്യാസ സമിതി സംസ്ഥാന ട്രഷറർ, ചട്ടഞ്ചാൽ മാഹിനാബാദ് മലബാർ ഇസ്ലാമിക് കോംപ്ലക്‌സ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കമ്മിറ്റിയംഗം, ജില്ലാ സ്‌പോർട്സ് കൗണ്‌സിൽ വൈസ് പ്രസിഡന്റ്, നോര്ത്ത് ചിത്താരി ഖിളർ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ചിത്താരി അസീസിയ അറബി കോളജ്, ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, പെരിയ അംബേദ്കര് എജ്യുക്കേഷന് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ അധ്യക്ഷൻ, ചിത്താരി ക്രസന്റ് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയംഗം എന്നിങ്ങനെ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.

കുവൈത്ത് കെഎംസിസിയുടെ ഇ അഹമ്മദ് അവാര്‍ഡും, ന്യൂനപക്ഷ വിദ്യഭ്യാസ സമിതിയുടെ മികച്ച വിദ്യഭ്യാസപ്രവർത്തകനുള്ള അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ഹാജിക്കയെ തേടി എത്തിയിട്ടുണ്ട്. ഉത്തര കേരളത്തിലെ ഉമ്മത്തിന്റെ ഉന്നുവടിയായും, ഉത്തര ദേശത്തെ ഉമറാഇിന്റെ തലയെടുപ്പുള്ള നേതാവായും, ഉത്തര മലബാറിലെ കാസർകോട് മുതൽ ആഫ്രിക്ക വരെ നീണ്ട കാരുണ്യ ഹസ്തത്തിന്റെ സ്രോതസ്സുമായിരുന്നു മെട്രോ മുഹമ്മദ് ഹാജി, കാസറഗോഡ് ജില്ലയെ സംബന്ധിച്ചടുത്തോളം നികത്താനാവാത്ത നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ വേര്‍പാട്.
(ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ആണ് ലേഖകന്‍)

Keywords: Kerala, Article, Metro Mohammed Haji: Sulthan of Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia