city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നന്മയുടെ പുഞ്ചിരി വിടചൊല്ലി; വിശ്വസിക്കാനാവാതെ കണ്ണീരോടെ നാടും നാട്ടുകാരും

നാസര്‍ കൊട്ടിലങ്ങാട്

(www.kasargodvartha.com 10.06.2020) പകരം വെക്കാനില്ലാത്ത ദാനശീലന്‍ നാട്യങ്ങളില്ലാത്ത ആദര്‍ശധീരന്‍. സാധാരണക്കാരില്‍ സാധാരണക്കാരായ മാതാപിതാക്കളില്‍ ജനിച്ചു. സമ്പത്ത് കൊണ്ടും ദാനധര്‍മങ്ങള്‍ കൊണ്ടും കാരുണ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ടും തന്റെ ആദര്‍ശ ശുദ്ധി കൊണ്ടും ഒരു ജനതയുടെ വികാരമായി മാറുകയും സ്വപ്രയത്നം കൊണ്ട് രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും, തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നവരെ ചങ്കൂറ്റത്തോടെ സധൈര്യം നേരിട്ട് നേര്‍വഴി കാണിക്കുന്ന നാടിന്റെ സുല്‍ത്താന്‍. രാഷ്ട്രീയ മേഖലയില്‍ തന്ത്രങ്ങള്‍ മെനയുന്ന പടനായകന്‍, മറ്റുള്ളവരുടെ ഏതു പ്രതിസന്ധിയിലും പ്രശ്‌നങ്ങളിലും സമയോചിത തീരുമാനങ്ങള്‍ കൊണ്ട് സംയമനത്തോടെ കാര്യങ്ങള്‍ കൈക്കൊള്ളുന്ന മനുഷ്യസ്‌നേഹി. കാഞ്ഞങ്ങാടിന്റെ സുല്‍ത്താന്‍ മെട്രോ മുഹമ്മദ് ഹാജി സാഹിബ് എന്ന മമ്മദ്ച്ച നമ്മോടു വിടപറഞ്ഞു.

ഉദരസംബന്ധമായ അസുഖം കാരണം ദിവസങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ മിംസ് ആശുപത്രില്‍ ചികിത്സലായിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെയ്ത്ര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് രാത്രിയില്‍ പെട്ടന്ന് രോഗം മൂര്‍ച്ഛിക്കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. വീണ്ടും പ്രതീക്ഷയുടെ നാമ്പുകള്‍ നല്‍കി പ്രതീക്ഷയിലായിരുന്നു. വിധിയുടെ കൈകള്‍ അദ്ദേഹത്തിന്റെ വേര്‍പാടില്‍ കൊണ്ടുപോവുകയായിയുന്നു.

വര്‍ഷങ്ങളായി സാദാ പുഞ്ചിരിക്കുന്ന മുഖം കൊണ്ട് ഏവരെയും അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞുകൊണ്ട് അവരവര്‍ക്കു ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന അദ്ദേഹം സമൂഹത്തില്‍ സേവനരംഗത് ആരെക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നു. വ്യവസായ രംഗത്തു മെട്രോ എന്ന ബ്രാന്‍ഡ് നെയിം തന്നെ തന്റെ പേരിനൊപ്പം എഴുതി ചേര്‍ത്ത വ്യാപാരി. ജീവകാരുണ്യ മേഖലകളിലെ സംഭാവനകള്‍ക്ക് സംസ്ഥാന-അന്തര്‍സംസ്ഥാന-ദേശീയ-അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കപ്പെട്ട കാരുണ്യവാൻ.

രാഷ്ട്രീയരംഗത്ത് മുസ്ലിംലീഗിന്റെ സംസ്ഥാന സമിതി അംഗമായിരിക്കുമ്പോള്‍ പോലും തന്റെയടുത്തു ആവശ്യങ്ങളുമായി വരുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കൊടിയുടെ വര്‍ണം നോക്കാതെ ആവശ്യരീതിയില്‍ സേവനം ചെയ്തുകൊടുക്കുന്ന നാട്യങ്ങളോ ചമയങ്ങളോ ഇല്ലാത്ത ആദര്‍ശധീരനായ പൊതുപ്രവര്‍ത്തകന്‍. കര്‍മ്മ രംഗത്തു ചെറുപ്പ-വലിപ്പ പ്രായവ്യത്യമില്ലാതെ എല്ലാവര്‍ക്കും സദുപദേശങ്ങളും കര്‍ത്തവ്യ ബോധങ്ങളും ചൊല്ലിക്കൊടുക്കുന്ന അധ്യാപകന്‍. മതരംഗത്തു സമസ്തയെ നെഞ്ചിലേറ്റി പണ്ഡിതസഭയുടെ തീരുമാനങ്ങള്‍ അപ്പാടെ അംഗീകരിച്ചു എസ് വൈ എസിന്റെ സംസ്ഥാന ട്രെഷറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെയും ചിത്താരി ഖിള്ര്‍ ജുമാമസ്ജിദിന്റെയും പ്രസിഡന്റ് സ്ഥാനവും വഹിച്ചു കൊണ്ട് ശരീഅത്തിന്റെ നിയമ വ്യവസ്ഥിതിയെ അനുസരിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ദിനീബോധകന്‍.

വിദ്യഭ്യാസ രംഗത്തു പിഞ്ചുകുട്ടികള്‍ മുതല്‍ യുവാക്കള്‍ക്ക് വരെ വിദ്യാസമ്പന്നരാവണമെന്നു ആഗ്രഹിച്ചു കൊണ്ട് അസീസിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ചെയര്‍മാന്‍ പദവിയും അംബേദ്കര്‍ കോളേജിന്റെ മാനേജിങ് ഡയറക്ടര്‍ പദവിയും ന്യൂനപക്ഷ വിദ്യാഭ്യാസ ബോര്‍ഡിന്റ അവാര്‍ഡിന്റെ തിളക്കവും അലങ്കരിക്കുന്ന അമരക്കാരന്‍. നാട്ടിലെ ഉറൂസ് ആയാലും അമ്പലങ്ങളിലെ ഉത്സാവങ്ങളായാലും ചര്‍ച്ചിലെ പള്ളിപെരുന്നാളായാലും തറവാടുകളിലെ തെയ്യം കെട്ടായാലും മുന്‍പന്തിയില്‍ നിന്നുകൊണ്ട് നടത്തിപ്പിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന മതസൗഹാര്‍ദത്തിന്റെ പ്രതീകം.

ക്ഷണിക്കപ്പെട്ട കല്യാണങ്ങള്‍ മുതല്‍ വീടുകളില്‍ നടത്തുന്ന എല്ലാ വിശേഷ്യ പരിപാടികളിലും പാവപെട്ടവനെന്നോ സാമ്പന്നെനെന്നോ വേര്‍തിരിവില്ലാതെ അവിടെയെത്തി അവരോടൊപ്പം ചേരുകയും ആശംസകലര്‍പ്പിക്കുകയും ചെയ്യുന്ന മനുഷ്യസ്‌നേഹി. പറഞ്ഞാലും എണ്ണിയാലും തീരാത്ത പ്രഭാവത്തിനുടമയാണു കാഞ്ഞങ്ങാട്ടുകാരുടെ പ്രിങ്കരനായ മുഹമ്മദ് ഹാജി. സുഖമില്ലാതെ ആശുപത്രിയില്‍ കിടുക്കുമ്പോളും തന്റെ കരുണവറ്റാത്ത മനസ്സിന് ഉദാഹരണമാണ് നിപ്പ വന്നപ്പോളും കൊറോണ വന്നപ്പോളും മാലാഖമാരെ പോലെ ആതുര ശുശ്രൂഷ രംഗത്തു സ്വന്തം ജീവനുപോലും വില കല്‍പിക്കാതെ കര്‍മനിരതരായ നഴ്സുമാര്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ സമ്മാനിച്ചത്തിലൂടെ നമുക്കു കാണിച്ചുതന്നത്.

അദ്ദേഹത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് അശരണര്‍ക്കും രാഷ്ട്രീയ മത സാംസ്‌കാരിക വിദ്യാഭ്യാസ കാരുണ്യ മേഖലകള്‍ക്കും തീരാനഷ്ടം തന്നെയാണ് അദ്ദേഹത്തിന്റ വേര്‍പാട്.
നന്മയുടെ പുഞ്ചിരി വിടചൊല്ലി; വിശ്വസിക്കാനാവാതെ കണ്ണീരോടെ നാടും നാട്ടുകാരും


Keywords:  Kerala, Article, Kanhangad, hospital, Muslim-league, kasaragod, Metro Mohammed Haji no more

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia