city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവിതം ലീഗിന് സമര്‍പ്പിച്ച സുലൈമാന്‍ ഹാജി

എസ് എ എം ബഷീര്‍

(www.kasargodvartha.com 23/11/2015) നിര്‍ണായകഘട്ടത്തില്‍ തന്റെ ജീവിതം തന്നെ സംഘടനക്കുവേണ്ടി സമര്‍പ്പിച്ച, ഉത്തരകേരളത്തില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം പടുത്തുയര്‍ത്താനുള്ള അടിത്തറ പാകിയ നിസ്വാര്‍ത്ഥതയുടെ നിറകുടമായിരുന്ന നേതാവിനെയാണ് കെഎസ് സുലൈമാന്‍ ഹാജി സാഹിബിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്.

ഒരു കാലത്ത് മുസ്ലിം ലീഗ് പ്രസ്ഥാനത്തില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ത്യന്‍ .യൂണിയന്‍ മുസ്ലിം ലീഗിനുവേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആവേശദായകവും, ശ്ലാഘനീയവുമായിരുന്നു. ഞാനടക്കമുള്ള അത്യുത്തരകേരളത്തിലെ എം.എസ്.എഫ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് അക്കാലത്ത് അദ്ദേഹം ആവേശം തന്നെയായിരുന്നു.

ഞങ്ങള്‍ക്ക് അദ്ദേഹം ഗുരുതുല്യനായിരുന്നു. അദ്ദേഹം നല്‍കിയ പ്രോത്സാഹനങ്ങള്‍ മറക്കാന്‍ കഴിയില്ല. അദ്ദേഹത്തന്റെ മാതൃകാജീവിതം യുവതലമുറ പഠിക്കേണ്ടതും പകര്‍ത്തേണ്ടതുമാണ്. അന്ന് സംഘടന വളര്‍ത്താനും ചന്ദ്രികയെ പാര്‍ട്ടിയോടൊപ്പം നിലനിര്‍ത്താനും കയ്യിലുള്ളതൊക്കെ വിറ്റഴിച്ച് പാര്‍ട്ടിക്ക് അങ്ങോട്ടുമാത്രം നല്‍കുകയും തിരിച്ചൊന്നും പ്രതീക്ഷിക്കാതിരിക്കുകയും ചെയ്ത നിഷ്‌ക്കാമ കര്‍മ്മിയായിരുന്നു സുലൈമാന്‍ ഹാജി സാഹിബ്.

കാസര്‍കോട്ടെ ലീഗിന്റെ എക്കാലത്തെയും സുല്‍ത്താന്‍. അതായിരുന്നു കെ എസ് സുലൈമാന്‍ ഹാജി. മഹാനായ സി എച്ചിനോടൊപ്പം നിന്ന്, അവിഭക്ത കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ മര്‍ഹൂം ടി.എ ഇബ്രാഹിം സാഹിബിനോടൊപ്പം, മര്‍ഹും ഒ. കെ മുഹമ്മദ് കുഞ്ഞി സാഹിബിനെ മുമ്പില്‍ നിര്‍ത്തി കെ എസ് നയിച്ച പടയോട്ടം വിസ്മരിക്കാവുന്നതല്ല.കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ കെ എസ് സുലൈമാന്‍ ഹാജി  ഒരു തരംഗമായിരുന്നു ഒരു കാലത്ത്.

പിന്നീട് രാഷ്ട്രിയ പ്രവര്‍ത്തനത്തിന്റെ ശൈലിയും ഭാവവും മാറിയപ്പോള്‍, പാര്‍ട്ടിയില്‍ നിന്നും അകന്നു ദീനീ പ്രവര്‍ത്തനരംഗത്ത് അദ്ദേഹം സജീവമായി.

പതുക്കെ പതുക്കെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിസ്മൃതനായിപ്പോയ കെ എസ് കഴിഞ്ഞ കുറച്ചുകാലമായി കിടപ്പിലായിരുന്നു. കഴിഞ്ഞ ആഴ്ച്ച അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോഴും ആ ഓര്‍മ്മ ശക്തിക്ക് മങ്ങലേറ്റിരുന്നില്ല. കണ്ണ് തുറക്കാറില്ലായിരുന്നു അദ്ദേഹം അന്ത്യനാളുകളില്‍.കണ്ണടച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. സര്‍വ്വസക്തനായ അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.
ജീവിതം ലീഗിന് സമര്‍പ്പിച്ച സുലൈമാന്‍ ഹാജി


Keywords: Article, Kasargod, Kerala, muslim League, Sulaiman Haji, Memories of Sulaiman Haji- Article by S.A.M Basheer

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia