ശെരീഫ് തെരുവത്തും യാത്ര പറയാന്‍ നില്‍ക്കാതെ...
Apr 12, 2014, 07:17 IST
എ എസ് മുഹമ്മദ്കുഞ്ഞി
(www.kasargodvartha.com 12.04.2014) ശെരീഫ് തെരുവത്ത് മരണപ്പെട്ട വിവരം കൊപ്പല്‍ അബ്ദുല്ലാ സാഹിബാണ് എന്നെ അറിയിക്കുന്നത്. പെട്ടെന്ന് ഞാനൊന്ന് അറിയാതെ 'അതെയോ' എന്ന് ചോദിച്ചു പോയി. തുടര്‍ന്നോര്‍ത്തത് ചുറ്റുവട്ടത്ത് നിന്നും മറഞ്ഞു പോകുന്ന ചിരപരിചിതമായ മുഖങ്ങളെയാണ്. ഈയടുത്തായി എത്ര പേര്‍ അഹമദ് വിദ്യാനഗര്‍, ഖാദര്‍ ബെസ്റ്റോള്‍ അങ്ങനെയെങ്ങനെ.. എന്റെയിടതും വലതുമായി നില്‍ക്കുന്നവര്‍ പലരും.. ഓരോരുത്തരായി.. കഴിഞ്ഞ ആഴ്ച ഞങ്ങള്‍, യാദൃച്ഛീകമായി കണ്ടു മുട്ടുകയുണ്ടായി, ടൗണില്‍ വെച്ച്.
ശെരീഫ്ച്ച കൂടെയുണ്ടായിരുന്ന സുഹൃത്തിന് എന്നെ പരിചയപ്പെടുത്തി. പഴയ ചന്ദ്രികാ ലേഖകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും. പഴയ സുഹൃത്തുക്കളെ കണ്ടാല്‍ വളരെ പൊക്കിപ്പറയുക അദ്ദേഹത്തിന്റെ സ്വഭാവങ്ങളിലൊന്നാണ്. തിരിച്ച് പരിചയപ്പെട്ട ഞാന്‍ സുഹൃത്തിനോട് പറഞ്ഞു ശെരീഫ്ച്ചായ്ക്ക് എല്ലാം വലുതായി കാണാനാണ് ഇഷ്ടമെന്ന്. ഞങ്ങള്‍ പിരിയുമ്പോള്‍ കാണാമെന്ന് പറഞ്ഞിരുന്നുവെന്ന് തോന്നുന്നു. പക്ഷെ അതവസാനത്തെ കാഴ്ചയാകുമതെന്ന് അപ്പോള്‍ പടച്ചവനല്ലാതെ മറ്റാര്‍ക്കറിയാം!
അല്‍പം ഫ്‌ലാഷ് ബാക്ക്... 1974ലോ മറ്റോ ആണെന്ന് തോന്നുന്നു. ഞങ്ങള്‍ പരിചയപ്പെടുന്നത്. അന്ന് ഞാന്‍ എം.എസ്.എഫ്. കോളജ് യൂണിറ്റ് പ്രസിഡണ്ടാണ്. വിദ്യാനഗറെത്തിയ ഒരണൗണ്‍സ്‌മെന്റ് വണ്ടി, ഞങ്ങളെ അവിടെ റോഡരികില്‍ നില്‍ക്കുന്നത് കണ്ട് നിര്‍ത്തി, മൈക്രോഫോണ്‍ പിടിച്ച ആള്‍ കൈ തന്ന് പരിചയപ്പെടുത്തി. ഞാന്‍ ശെരീഫ് തെരുവത്ത്. എംഎസ്എഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍.
പിന്നെ ആ സൗഹൃദം വളര്‍ന്ന് ഉറ്റ സുഹൃത്തുക്കളെ പോലെ ആയി. തെരുവത്ത്, തളങ്കര ഭാഗത്ത് നടക്കുന്ന യോഗങ്ങളില്‍ എത്തിച്ചേരും. ബാഫക്കി തങ്ങള്‍, സിഎച്ച് മുഹമ്മദ് കോയ, തുടങ്ങിയവരോടുള്ള ആവേശം ആ അണൗണ്‍സ്‌മെന്റില്‍ അണ പൊട്ടിയൊഴുകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആ ആരാധന അവരെക്കുറിച്ചുള്ള സംസാരങ്ങളിലും പ്രതിഫലിക്കും. ഒരു ഗ്രഹാതുരത ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു ശെരീഫ്ച്ച. പഴയ കാലത്തെ ഇഷ്ട്ടപ്പെട്ട, അവയെ മായാത്ത ഓര്‍മ്മകളായി മനസില്‍ സൂക്ഷിച്ച വ്യക്തി. അദ്ദേഹം ഒരു ജീവചരിത്രക്കുറിപ്പ് എഴുതിയിരുന്നെങ്കിലെന്ന് ഞാന്‍ പലപ്പോഴും ആശിച്ചു പോയിട്ടുണ്ട്, പ്രത്യേകിച്ചും ആ സംസാരം കേള്‍ക്കുമ്പോഴൊക്കെ. അല്ലെങ്കില്‍ മുസ്ലിം ലീഗിന്റെ പഴയകാല ചരിത്രം ശെരീഫ് തെരുവത്ത് എഴുതണമായിരുന്നു.
ശെരീഫ്ച്ചയുമായി ഏറെ അടുത്തത് 1977,78 കാലത്തായിരുന്നു. ഞാന്‍ ചന്ദ്രികയില്‍ കാസര്‍കോട് ലേഖകനായി നിയോഗിക്കപ്പെടുന്നു. ശെരീഫ്ച്ച താലൂക്ക് ലീഗിന്റെ സജീവ ഭടനായും. ടി.എ ഇബ്രാഹിം സാഹിബും, കെഎസ് സുലൈമാന്‍ ഹാജി സാഹിബും നയിക്കുന്ന താലൂക്ക് മുസ്ലിം ലീഗ്. എംഎസ് മുഹമ്മദ്കുഞ്ഞി സാഹിബ്, ചെര്‍ക്കളം അബ്ദുല്ല സാഹിബ്, സിടി അഹ്മദലി സാഹബ്, എഎം കടവത്ത് സാഹിബ്, എന്‍ അബ്ദുല്ലാ സാഹിബ് തുടങ്ങിയവര്‍ രണ്ടാം നിരയില്‍.
റഹ്മാന്‍ തായലങ്ങാടി കോഴിക്കോട് ചന്ദ്രികയില്‍. അഹമദ് വിദ്യാനഗര്‍, അബ്ദുല്ല പടിഞ്ഞാര്‍, ഖാലിദ് തെരുവത്ത് എടനീര്‍ അബൂബക്കര്‍ തുടങ്ങിയവര്‍ എംഎസ്എഫിന്റെ മുന്‍നിരയിലും. അതൊരു കാലമായിരുന്നു. 'പണം നിയന്ത്രിക്കപ്പെടാത്ത...' കാസര്‍കോട് ലീഗിന്റെ സുവര്‍ണ്ണകാലമെന്ന് അതിനെ അടയാളപ്പെടുത്താമെന്ന് തോന്നുന്നു. അന്ന് എല്ലാ സെറ്റപ്പും അവിടയുണ്ടായിരുന്നു. ഒന്ന് പറഞ്ഞയക്കേണ്ടതേയുള്ളൂ. ശെരീഫ്ച്ച റെഡിയായിരിക്കും. ആ സൗഹൃദമായിരുന്നു എന്നില്‍ ഇപ്പോഴും ഗ്രഹാതുരത ഉണര്‍ത്തുന്നത്.
ആ പരസ്പര സ്‌നേഹം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ കഴിയുന്നത് പോലെയുള്ള എയര്‍ലൈന്‍സിലെ ലീഗാഫീസിലെ രാപ്പകലുകള്‍. അതിലെ ഒരു കണ്ണിയാണ് ശെരീഫ്ച്ചയിലൂടെ നഷ്ടമാകുന്നത്. സൃഷ്ടിക്ക് പടച്ചവര്‍ ഒരു സമയം നിശ്ചയിച്ചിട്ടുണ്ടല്ലോ. അതിന്റെ ഒരു തരി പോലും പിന്‍തിരിക്കപ്പെടുകയുമില്ല. മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെയെന്ന് പ്രാര്‍ത്ഥനയോടെ..
Related News:
മുസ്ലിം ലീഗ്-കെ.എം.സി.സി പ്രവര്‍ത്തകന്‍ തെരുവത്ത് ടി.എ ഷരീഫ് നിര്യാതനായി
Also Read:
സാം ബഹാദൂര്‍ - മരണം മുഖാമുഖം കണ്ട അജയ്യനായ ഫീല്‍ഡ് മാര്‍ഷല്‍
Keywords: Died, Obituary, Theruvath, Kasaragod, T.A. Shareef, Muslim League, KMCC, Heart Patient, Pariyaram Medical College, Announcer, Dubai, Malik Deenar, Article, A.S. Muhammed Kunhi.
Advertisement:
(www.kasargodvartha.com 12.04.2014) ശെരീഫ് തെരുവത്ത് മരണപ്പെട്ട വിവരം കൊപ്പല്‍ അബ്ദുല്ലാ സാഹിബാണ് എന്നെ അറിയിക്കുന്നത്. പെട്ടെന്ന് ഞാനൊന്ന് അറിയാതെ 'അതെയോ' എന്ന് ചോദിച്ചു പോയി. തുടര്‍ന്നോര്‍ത്തത് ചുറ്റുവട്ടത്ത് നിന്നും മറഞ്ഞു പോകുന്ന ചിരപരിചിതമായ മുഖങ്ങളെയാണ്. ഈയടുത്തായി എത്ര പേര്‍ അഹമദ് വിദ്യാനഗര്‍, ഖാദര്‍ ബെസ്റ്റോള്‍ അങ്ങനെയെങ്ങനെ.. എന്റെയിടതും വലതുമായി നില്‍ക്കുന്നവര്‍ പലരും.. ഓരോരുത്തരായി.. കഴിഞ്ഞ ആഴ്ച ഞങ്ങള്‍, യാദൃച്ഛീകമായി കണ്ടു മുട്ടുകയുണ്ടായി, ടൗണില്‍ വെച്ച്.
ശെരീഫ്ച്ച കൂടെയുണ്ടായിരുന്ന സുഹൃത്തിന് എന്നെ പരിചയപ്പെടുത്തി. പഴയ ചന്ദ്രികാ ലേഖകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും. പഴയ സുഹൃത്തുക്കളെ കണ്ടാല്‍ വളരെ പൊക്കിപ്പറയുക അദ്ദേഹത്തിന്റെ സ്വഭാവങ്ങളിലൊന്നാണ്. തിരിച്ച് പരിചയപ്പെട്ട ഞാന്‍ സുഹൃത്തിനോട് പറഞ്ഞു ശെരീഫ്ച്ചായ്ക്ക് എല്ലാം വലുതായി കാണാനാണ് ഇഷ്ടമെന്ന്. ഞങ്ങള്‍ പിരിയുമ്പോള്‍ കാണാമെന്ന് പറഞ്ഞിരുന്നുവെന്ന് തോന്നുന്നു. പക്ഷെ അതവസാനത്തെ കാഴ്ചയാകുമതെന്ന് അപ്പോള്‍ പടച്ചവനല്ലാതെ മറ്റാര്‍ക്കറിയാം!
അല്‍പം ഫ്‌ലാഷ് ബാക്ക്... 1974ലോ മറ്റോ ആണെന്ന് തോന്നുന്നു. ഞങ്ങള്‍ പരിചയപ്പെടുന്നത്. അന്ന് ഞാന്‍ എം.എസ്.എഫ്. കോളജ് യൂണിറ്റ് പ്രസിഡണ്ടാണ്. വിദ്യാനഗറെത്തിയ ഒരണൗണ്‍സ്‌മെന്റ് വണ്ടി, ഞങ്ങളെ അവിടെ റോഡരികില്‍ നില്‍ക്കുന്നത് കണ്ട് നിര്‍ത്തി, മൈക്രോഫോണ്‍ പിടിച്ച ആള്‍ കൈ തന്ന് പരിചയപ്പെടുത്തി. ഞാന്‍ ശെരീഫ് തെരുവത്ത്. എംഎസ്എഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍.
പിന്നെ ആ സൗഹൃദം വളര്‍ന്ന് ഉറ്റ സുഹൃത്തുക്കളെ പോലെ ആയി. തെരുവത്ത്, തളങ്കര ഭാഗത്ത് നടക്കുന്ന യോഗങ്ങളില്‍ എത്തിച്ചേരും. ബാഫക്കി തങ്ങള്‍, സിഎച്ച് മുഹമ്മദ് കോയ, തുടങ്ങിയവരോടുള്ള ആവേശം ആ അണൗണ്‍സ്‌മെന്റില്‍ അണ പൊട്ടിയൊഴുകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആ ആരാധന അവരെക്കുറിച്ചുള്ള സംസാരങ്ങളിലും പ്രതിഫലിക്കും. ഒരു ഗ്രഹാതുരത ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു ശെരീഫ്ച്ച. പഴയ കാലത്തെ ഇഷ്ട്ടപ്പെട്ട, അവയെ മായാത്ത ഓര്‍മ്മകളായി മനസില്‍ സൂക്ഷിച്ച വ്യക്തി. അദ്ദേഹം ഒരു ജീവചരിത്രക്കുറിപ്പ് എഴുതിയിരുന്നെങ്കിലെന്ന് ഞാന്‍ പലപ്പോഴും ആശിച്ചു പോയിട്ടുണ്ട്, പ്രത്യേകിച്ചും ആ സംസാരം കേള്‍ക്കുമ്പോഴൊക്കെ. അല്ലെങ്കില്‍ മുസ്ലിം ലീഗിന്റെ പഴയകാല ചരിത്രം ശെരീഫ് തെരുവത്ത് എഴുതണമായിരുന്നു.
ശെരീഫ്ച്ചയുമായി ഏറെ അടുത്തത് 1977,78 കാലത്തായിരുന്നു. ഞാന്‍ ചന്ദ്രികയില്‍ കാസര്‍കോട് ലേഖകനായി നിയോഗിക്കപ്പെടുന്നു. ശെരീഫ്ച്ച താലൂക്ക് ലീഗിന്റെ സജീവ ഭടനായും. ടി.എ ഇബ്രാഹിം സാഹിബും, കെഎസ് സുലൈമാന്‍ ഹാജി സാഹിബും നയിക്കുന്ന താലൂക്ക് മുസ്ലിം ലീഗ്. എംഎസ് മുഹമ്മദ്കുഞ്ഞി സാഹിബ്, ചെര്‍ക്കളം അബ്ദുല്ല സാഹിബ്, സിടി അഹ്മദലി സാഹബ്, എഎം കടവത്ത് സാഹിബ്, എന്‍ അബ്ദുല്ലാ സാഹിബ് തുടങ്ങിയവര്‍ രണ്ടാം നിരയില്‍.
A.S. Muhammed Kunhi (writer) |
ആ പരസ്പര സ്‌നേഹം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ കഴിയുന്നത് പോലെയുള്ള എയര്‍ലൈന്‍സിലെ ലീഗാഫീസിലെ രാപ്പകലുകള്‍. അതിലെ ഒരു കണ്ണിയാണ് ശെരീഫ്ച്ചയിലൂടെ നഷ്ടമാകുന്നത്. സൃഷ്ടിക്ക് പടച്ചവര്‍ ഒരു സമയം നിശ്ചയിച്ചിട്ടുണ്ടല്ലോ. അതിന്റെ ഒരു തരി പോലും പിന്‍തിരിക്കപ്പെടുകയുമില്ല. മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെയെന്ന് പ്രാര്‍ത്ഥനയോടെ..
മുസ്ലിം ലീഗ്-കെ.എം.സി.സി പ്രവര്‍ത്തകന്‍ തെരുവത്ത് ടി.എ ഷരീഫ് നിര്യാതനായി
Also Read:
സാം ബഹാദൂര്‍ - മരണം മുഖാമുഖം കണ്ട അജയ്യനായ ഫീല്‍ഡ് മാര്‍ഷല്‍
Keywords: Died, Obituary, Theruvath, Kasaragod, T.A. Shareef, Muslim League, KMCC, Heart Patient, Pariyaram Medical College, Announcer, Dubai, Malik Deenar, Article, A.S. Muhammed Kunhi.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍