Memories | മുബാറക് ഹാജി: ചരിത്രത്തിന്റെ ഒരദ്ധ്യായത്തിന് പൂർണ വിരാമം
Dec 5, 2022, 14:21 IST
- അഡ്വ. ബേവിഞ്ച അബ്ദുല്ല
(www.kasargodvartha.com) കാസറകോട് എന്ന് കേട്ടാൽ ഏത് കാസറകോട്ടുകാരന്റയും മറു നാട്ടുകാരന്റെയും
മനസ്സിലോടുക രണ്ടു സ്ഥാപന പേരുകൾ, മുബാറക്കും, ബദരിയയും. രണ്ടു ലാന്റ് മാർക്കുകളാണവ, ആദ്യത്തേത് തുണിക്കടയും മറ്റേത് റസ്റ്റോറന്റും. പേരിന്റെ മുമ്പിൽ ചേർത്താലും പിന്നിലായാലും പഴയതും പുതിയതുമായ തലമുറകളുടെ മനസ്സിൽ പതിഞ്ഞ ഗൃഹാന്തര നാമമാണ് (House hold name) മുബാറക്ക്. പഴയ തലമുറക്ക് അത് നൊമ്പരം പൊടിയുന്ന ഗൃഹാതുരത കൂടിയാണ്. മംഗലത്തിന് 'ചരക്ക്' എടുക്കണമെങ്കിലോ ഇടക്ക് 'ബജാറി'ൽ വരുന്ന ഉൾനാട്ടുകാർക്ക് നാട്ടു വിശേഷങ്ങൾ അറിയണമെങ്കിലോ മുബാറക്കിൽ കയറണം.
കല്യാണത്തിന് ഡ്രസ് എടുക്കാനും മറ്റു അനുബന്ധ കോപ്പുകൾക്കും ദുബായ്, ബോംബെ, ബാംഗ്ലൂർ ഇത്യാദി നഗരങ്ങളിലേക്ക് പരിവാരത്തോടെ തിരിക്കാൻ കഴിയുന്നതായിരുന്നില്ല കാസറകോട്ടുകാർക്ക് അക്കാലം.
തങ്ങളുടെ പ്രിയപ്പെട്ട 'മുബാറക്ക് ആയർച്ച' യെ അടയാളപ്പെടുത്താത്ത മുക്കാൽ നൂറ്റാണ്ടിന്റെ കാസറകോട് ചരിത്രം അപ്രസക്തവും അപൂർണവുുമാവും. അന്നത്തെ കാസറകോട്ടിന്റെ സാമുഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ കാലിക ചലനങ്ങളുടെ ദൈനം ദിന കണക്കെടുപ്പും അവയിന്മേലുള്ള നയ നിലപാടുകളുടെ തീരുമാനങ്ങളും എം ജി റോഡിലെ മുബാറക് ക്ലോത്ത് സ്റ്റോറിന്റെ തിണ്ണയിൽ ഇട്ടിരുന്ന ബെഞ്ചിൽ വച്ചായിരുന്ന ഒരു കാലമുണ്ടായിരുന്നു കാസറകോടിന് എന്ന് പുതു തലമുറക്കറിയില്ല.
മുസ്ലിം രാഷ്ടീയ, സാമുദായിക നായകനിരയിലെ ആഢ്യന്മാരിലേറെയും എല്ലാ വൈകുന്നേരങ്ങളിലും ഉപവിഷ്ടരാകാറുണ്ടായിരുന്ന ആ ബെഞ്ച് യോഗങ്ങളിൽ നിന്ന് സമുദായത്തെ ബാധിക്കുന്ന എത്രയോ നിർണ്ണായക തീരുമാനങ്ങൾ ഉരുത്തിരിഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗിന് അന്ന് ഒരു സ്ഥിരമായ ഓഫീസില്ലായിരുന്നു. ഫിർദൗസ് ബസാറിൽ ഒരു താലൂക്ക് - ജില്ലാ തല ഓഫീസും തായലങ്ങാടിയിൽ ഒരു ടൗൺ ഓഫീസും വന്നത് പോലും പിൽക്കാലത്താണെന്നാണ് അറിവ്. അക്കാലത്ത് ചാണക്യസൂത്രധാരികളായ രണ്ടു ബുദ്ധികേന്ദ്രങ്ങളായിരുന്നു കാസറകോട്ടെ സാമുദായിക മുഖ്യധാരയിൽ ഉണ്ടായിരുന്നത്. മുബാറക്കും സദാ സിഗരറ്റ് പുകച്ച് ഇംഗ്ലീഷ് പുസ്തകങ്ങളിൽ കണ്ണ് നട്ട് ഇരുന്നിരുന്ന മുൻ എം എൽ എ മർഹും ടിഎ ഇബ്രാഹിം സാഹിബും.
തന്റെ സ്മാരകമായി ഇപ്പോൾ നിലക്കൊള്ളുന്ന ജില്ലാ മുസ്ലിം ലീഗാഫീസിന്റെ മുമ്പിലെ പ്ലാവിന്റടിയിൽ ഉണ്ടായിരുന്ന ഇബ്രാഹിം സാഹിബിന്റ തേയില ഏജൻസി സ്ഥാപനവും രാഷ്ട്രീയ, സാമുദായിക രാഷ്ടീയത്തിന്റെ ഗതിവിഗതികൾ അളക്കുന്ന മറ്റാരു ഇടമായിരുന്നു. ദൗർഭാഗ്യകരമായി മുസ്ലിം ലീഗ് രണ്ടായപ്പോൾ ഭിന്നാശാശയങ്ങളുടെ മതിൽക്കെട്ടുകൾ കൊണ്ട് വേർപെട്ടു പോയ രണ്ടു കേന്ദ്രങ്ങളായിത്തീർന്നു അവ. പരസ്പരം വീഴ്ത്താനുള്ള തന്ത്രങ്ങളും മറുതന്ത്രങ്ങളുമാണ് പിന്നീട് അവിടങ്ങളിൽ ഉരുത്തിരിഞ്ഞത്. കാസറകോട്ടെ ഏറ്റവും വലിയ ചില്ലറ - മൊത്ത തുണി വ്യാപാര സ്ഥാപനമായിരുന്നു മുബാറക്ക് ക്ലോത്ത് സ്റ്റോർ. ഇന്ത്യയിലെ വിവിധ പ്രമുഖ വസ്ത്രനിർമ്മാണ കമ്പനികളുടെ ഏജൻസി കുത്തകയും അദ്ദേഹത്തിന്നുണ്ടായിരുന്നു.
മുബാറക്ക് ഹാജി പ്രസംഗകനായിരുന്നില്ല. അധരവ്യായാമവും അല്പം ഉപജാപ ചാതുരിയും മാത്രം മതി പൊതുധാരയിൽ പ്രസക്തിയും സ്ഥാനവും നേടാനെന്ന വർത്തമാന സമവാക്യത്തിന്ന് ഒരു അപവാദമായിരുന്നു മുബാറക്ക് ഹാജി. നാനാ മണ്ഡലങ്ങളിൽ വ്യാപരിച്ച് സമൂഹത്തിന്റെയാകെ നാനാന്മുഖ അഭ്യുന്നതിക്ക് അനവരതം യത്നിച്ച നിശ്ശബ്ദ കർമ്മയോഗിയായിരുന്നു ഏത് പ്രതിസന്ധിയിലും സൗമ്യനും അക്ഷോഭ്യനും സുസ്മേര വദനനുമായിരുന്ന ആ കൃശഗാത്രൻ. തന്റെ ബിസിനസ് പിന്തുടർച്ചക്കാരനാക്കി വളർത്തിയിരുന്ന മൂത്ത മകൻ അബ്ദുല്ല കുഞ്ഞി ഒരു റോഡപകടത്തിൽ മരിച്ചപ്പോൾ അദ്ദേഹത്തിൽ കണ്ട മനക്കരുത്തും ക്ഷമയും ഒരു നേതാവിലും ഗൃഹനാഥനിലും ഉണ്ടായിരിക്കേണ്ട മാതൃകയാണ്. വേറെ ഒരു മകനേ അദ്ദേഹത്തിന്നുള്ളു - അബു എന്ന അബൂബക്കർ.
പാപമുക്തമായ പരലോകമാണ് ഒരു മുസ്ലിമിന്റെ ആത്യന്തിക ലക്ഷ്യമെന്നിരിക്കെ ആ വഴിയിൽ നിതാന്ത പുണ്യം ലഭിക്കാനുള്ള ആസൂത്രണമാണ് അരനൂറ്റാണ്ടിന്ന് മുമ്പ് അദ്ദേഹം ആലംപാടി നൂറുൽ ഇസ്ലാം യതീംഖാന സ്ഥാപിക്കാൻ നേതൃത്വം നൽകിക്കൊണ്ട് നടത്തിയത്. കാസറകോട്ട് മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്ത മഹനീയ മാതൃക. പിൽക്കാലത്ത് അതിനോടനുബന്ധിച്ച് ഉണ്ടാക്കിയ
ശാരീരിക ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനത്തിന്റെ നേതൃത്വവും മുബാറക്ക് ഹാജിക്ക് തന്നെയായിരുന്നു. കേരളത്തിൽ തന്നെ അനാഥാലയങ്ങൾ ഏറെയില്ലാതിരുന്ന, കാസറകോട്ട് തീരെ ഇല്ലാതിരുന്ന ഒരു കാലത്ത് ഉണ്ടാക്കിയ ഈ അനാഥാലയം ഇക്കാലത്തിനിടയിൽ ആയിരക്കണക്കിന് അനാഥർക്ക് അഭയവും വിദ്യാഭ്യാസവും നൽകുകയും അന്നം തേടാനുള്ള വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
ഒരു കാലത്ത് ഒരു പൂർണ്ണ കാർഷിക ഗ്രാമമായിരുന്ന ആലംപാടിയെ വിദ്യാഭ്യാസ സാമുഹിക മുഖ്യധാരയിലേക്കെത്തിക്കാൻ ഹാജി സാഹിബും യതീംഖാനയും അദ്ദേഹത്തിന്റെ പരിശ്രമത്താൽ ഉയർന്നു വന്ന പൊതുസ്ഥാപനങളും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കാസറകോടിന്റെ ഗ്രാമാന്തരങ്ങളിൽ പോലും പത്രവായന ശീലമാകാൻ പരോക്ഷ കാരണക്കാരൻ മിക്ക മുഖ്യ പത്രങ്ങളുടെയും ആദ്യകാല ഏജന്റും റിപ്പോർട്ടറുമായിരുന്ന മുബാറക്ക് ഹാജിയായിരുന്നുവെന്നത് ചരിത്രം. അക്കാലത്ത് പത്രവിതരണവും റിപ്പോർട്ടുകൾ അതാത് പത്രമാപ്പീസിലെത്തിക്കലും ക്ഷിപ്രസാധ്യമായിരുന്നില്ല.
ഇവയടക്കം ഹാജി സാഹിബിന്റ എല്ലാ സംരംഭങ്ങളുമായി ചേർന്നു നിന്നിരുന്ന ഒരു പേരുണ്ട്. തന്റെഭാര്യാ സഹോദരൻ എൻഎ.അബൂബക്കർ. രാഷ്ട്രീയ അധികാരത്തിന്റെ അരികു പറ്റി നിൽക്കുന്നില്ലെങ്കിലും കാസറകോടിന്റെ മുഖ്യധാരയിൽ ഇപ്പോഴും വെള്ളി വെളിച്ചത്തിലുണ്ട് അബു. വ്യവസായിയും കാസറകോട്ടെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ശൃംഖലയുടെ ഉടമയുമാണ് അദ്ദേഹം. മുബാറക്കുമായുള്ള പാരസ്പര്യമാണ് എന്റെ ആത്മസുഹൃത്തും സഹപാഠിയുമായ എൻഎ അബൂബക്കർ വിപുലമായ സൗഹൃദ വലയത്തിനിടയിലടക്കം വ്യാപകമായി 'മുബാറക്ക് ഔക്കു' എന്നറിയപ്പെടുന്നത്.
നൂറുൽ ഇസ്‌ലാം യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സാരഥ്യം ഹാജി സാഹിബ് ആരോഗ്യം അത്ര സുസ്ഥിതിയിൽ അല്ലാതായപ്പോൾ തന്നെ ഔക്കുവിനെ ഏല്പിച്ചിരുന്നു. യതീം ഖാനയിൽ മുമ്പ് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന എന്റെ സുഹൃത്തും യൂത്ത് ലീഗിൽ സഹപ്രവർത്തകനായിരുന്ന പരേതനായ അഡ്വ. കരോടി ഖാദറിന്റെ അനുജൻ അബ്ദുറഹിമാനും യത്തീംഖാന ഭരണത്തിൽ ഔദ്യോഗിക സ്ഥാനത്ത് ഉണ്ട്.
ഞാൻ അതിന്റെ ആജീവനാന്ത അംഗമാണെന്ന് സാന്ദർഭികമായി സൂചിപ്പിക്കാൻ കാരണമുണ്ട്. തുടക്കത്തിൽ തന്നെ യത്തീംഖാനക്ക് ഒരു ഭരണഘടനയെഴുതാൻ അന്ന് വിദ്യാർത്ഥിയായിരുന്ന എന്നെയാണ് മുബാറക്ക് ഏല്പിച്ചിരുന്നത്. എനിക്കതിനു കഴിയുമെന്ന അദ്ദേഹത്തിന്റെ വിശ്വാസമായിരിക്കാം അതിന് കാരണം. അക്കാലത്ത് ഗവർമ്മെണ്ടിലേക്കും മറ്റു സർക്കാർ തലങ്ങളിലേക്കും യതീം ഖാനക്ക് വേണ്ടി എഴുത്തു കത്തുകൾ നടത്താനും അദ്ദേഹം പലപ്പോഴും എന്നെ ഏല്പിക്കാറുണ്ടായിരുന്നു. അതിന്നെല്ലാമുളള അംഗീകാരമായിരിക്കാം യതീം ഖാനയിൽ എന്റ ആജീവനാംഗത്വം.
ഒന്നര വർഷം മുമ്പ് യതീം ഖാന ഭരണഘടനയ്ക്ക് മലയാളത്തിൽ വരുത്തിയ ചില ഭേദഗതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്താനും എന്തുകൊണ്ടോ എന്നെത്തന്നെയാണ് ഭരണ സമിതി ഏല്പിച്ചത്. 1970 കളുടെ ആദ്യത്തിൽ സംസ്ഥാന യൂത്ത് ലീഗിന് വേണ്ടിയടക്കം ഇതേവരെയായി കേരളത്തിലെയും ഗൾഫിലെയും ചെറുതും വലുതുമായ 37 മത - മതേതര സംഘടനകൾക്കു ഭരണഘടന നിർമ്മിക്കാൻ എനിക്ക് നിയോഗമുണ്ടായത് ഹാജി സാഹിബ് നൽകിയ ആദ്യ അവസരത്തിന്റെ ബർക്കത്തു കൊണ്ടാണെന്ന് ഞാൻ കരുതുന്നു. നന്നേ ചെറുപ്പത്തിലേ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവർത്തനത്തിലും പ്രസംഗ രംഗത്തും ഉണ്ടായിരുന്ന എനിക്ക് 1969 - 73 കാലഘട്ടത്തിൽ രാഷ്ട്രീയ കളത്തിൽ ചുവട് ശീലിപ്പിച്ച ഗുരുക്കളിൽ ഒരാൾ നിസ്സംശയം മുഹമ്മദ് മുബാറക്ക് ഹാജിയായിരുന്നു.
അരനൂറ്റാണ്ടോളം ബഹുസ്വര സമൂഹത്തിന്റെ പൊതുധാരയിൽ അലിഞ്ഞു ചേർന്ന പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. അത് കൊണ്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അര നൂറ്റാണ്ട് നിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ചെങ്കള പഞ്ചായത്ത് മെമ്പറായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ടിച്ച റെക്കോഡ് അദ്ദേഹത്തിന്നുണ്ട്. ഒടുവിലായി കാസറകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം അദ്ദേഹം മതിയാക്കിയത്. ശുദ്ധിയുളള രാഷ്ട്രീയക്കാരനായിരുന്നു മുബാറക്ക് ഹാജി. അത്രയും വൃത്തി ഇന്നത്തെ രാഷ്രീയത്തിന് ഏറെക്കുറെ അന്യമാണ്.
1992 ലെ ബാബരി മസ്ജിദ് ധ്വംസനത്തെത്തുടർന്ന സംഭവ വികാസങ്ങളിൽ തന്റെ ബോധ്യം മറ്റൊന്നായതിനാലാണ് 1948 മുതൽക്കുള്ള തന്റെ ദീർഘമായ മുസ്ലിം ലീഗ് പാരമ്പര്യം വിട്ട് ബദൽ രാഷ്ട്രീയം അദ്ദേഹം സ്വീകരിച്ചത്. ഐഎൻഎല്ലിന്റെ ജില്ലാ ഖജാഞ്ചിയും പ്രസിഡന്റും മറ്റും ആയ ശേഷം സജീവ രാഷ്ട്രീയവും അദ്ദേഹം നിർത്തിയെന്നാണ് മനസ്സിലാവുന്നത്. ചരിത്ര സംഭവങ്ങൾ കൃത്യമായി ഓർമ്മയിൽ സൂക്ഷിക്കുന്ന ചലിക്കുന്ന ആർക്കൈവ് ആയിരുന്നു മുബാറക്ക് ഹാജി. മൂന്നു വർഷമപ്പുറം കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു ഗവേഷണ വിദ്യാർത്ഥി എന്നെ സമീപിച്ചു. കാസറകോടിന്റെ രാഷ്ട്രീയ സാമുഹിക ചരിത്രത്തിന്റെ ചില വശങ്ങൾ അറിയാനായിരുന്നു വന്നത്. എനിക്കത്രത്തോളം ആധികാരികമായി പറയാനാവാത്തതിനാൽ അതിന് ഏറ്റവും യോജ്യനായ ആളെന്ന നിലയിൽ ഞാൻ മുബാറക്ക് ഹാജിയെക്കുറിച്ച് പറഞ്ഞു കൊടുത്തു. മുമ്പത്തെ പോലെ അത്രയും തിളക്കത്തോടെ സംഭവങ്ങൾ ഓർത്തെടുത്ത് നിരത്താൻ വാർദ്ധക്യത്തിന്റെ അവശത മൂലം അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവോ എന്നെനിക്ക് അറിയില്ല.
ഏതായാലും കാസറകോട് ചരിത്രത്തിന്റെ ഒരദ്ധ്യായത്തിന്നാണ് മുബാറക്കിന്റെ നിര്യാണത്തോടെ വിരാമം കുറിച്ചത്. സ്വഛമായ പൊതുപ്രവർത്തനത്തിന്റെയും വികസന കാഴ്ചപ്പാടിന്റേയും പാവനമായ മത - ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും അനാഥ സംരക്ഷണ സപര്യയുടെയും ഒരു ഉത്തമ മാതൃകയായിരുന്നു പരേതൻ.

Keywords: Memories of Mubarak Haji, Kerala,Kasaragod,Top-Headlines,Article,Politics.