കാസര്‍കോടിന് വേണ്ടി ജീവിച്ച അഹ് മദ് മാഷ്
Dec 14, 2015, 13:00 IST
സലാം കന്യാപ്പാടി
ഉത്തര മലബാറിന്റെ സര്‍ഗാത്മക പരിസരങ്ങളെ സക്രിയമാക്കുകയും വികസന ഭൂപടത്തില്‍ അഭിമാനകരമായ ഒരിടം അടയാളപ്പെടുത്തുന്നതിന് തന്റെ ഊര്‍ജം വിനിയോഗിക്കുകയും ചെയ്ത കെ.എം അഹ് മദ് മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഡിസംബര്‍ 15ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നു. പത്രപ്രവര്‍ത്തകന്‍, സാമൂഹ്യ - സാംസ്‌കാരിക പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, പ്രഭാഷകന്‍, ചരിത്രന്വേഷകന്‍, വിദ്യഭ്യാസ പ്രവര്‍ത്തകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് അഹ് മദ് മാഷ് ഉത്തര മലബാറിന്റെ കുതിപ്പുകളുടെയും കിതപ്പുകളുടെയും സാക്ഷിയായിരുന്നു.
ടി. ഉബൈദ് മാഷില്‍ നിന്ന് പകര്‍ന്നുകിട്ടിയ സര്‍ഗാത്മകമായ ഉറവകള്‍ അദ്ദേഹം സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കി. പുതുകാലത്തിന്റെ അക്ഷര വിപ്ലവങ്ങള്‍ക്ക് ഉണര്‍വ് പകര്‍ന്നു. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ സാമൂഹികരംഗത്തെ കൂടുതല്‍ ശുദ്ധവും സുതാര്യവുമാക്കിതീര്‍ത്തു.
'ചന്ദ്രഗിരിക്കരയില്‍' സദാ ജാഗ്രതയോടെ വര്‍ത്തമാനകാല സംഭവങ്ങളെ കാണുകയും അരുതാത്തത് കാണുമ്പോള്‍ ശക്തമായ വാക്കുകളിലൂടെ അവ ഉപരോധിക്കുകയും ചെയ്ത കെ.എം അഹ് മദ് മാഷ് ഇവിടെ പലതുമായിരുന്നു. കാസര്‍കോട് ജില്ല രൂപവത്കരണത്തിനായി മുറവിളി കൂട്ടിയ, രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളെ ജില്ലക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്ക് വഴിനടത്തിയ ഇച്ഛാശക്തിയുള്ള സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മാഷ്. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നു എങ്കില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാസര്‍കോടിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ, മെഡിക്കല്‍ കോളജ് അടക്കമുള്ള വിഷയങ്ങളില്‍ സമര രംഗത്ത് മുന്‍പന്തിയില്‍ ഉണ്ടാകുമായിരുന്നു.
കാസര്‍കോട് ജില്ലക്ക് വേണ്ടി നടത്തിയ എല്ലാ ജനകീയ സമരങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പോരാട്ടത്തിന്റെ ആദ്യനാള്‍ തൊട്ട് വിടപറഞ്ഞതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് വരെ മാഷ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം സമരത്തിലായിരുന്നു. കാസര്‍കോടിന്റെ നഗരപ്രാന്തങ്ങളില്‍ ഇടക്കിടെ കത്തിയാളാറുള്ള വര്‍ഗീയാഗ്‌നിയില്‍ മനം നോവുന്ന മാഷ് സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും മുന്‍നിരയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരലോക ജീവിതം അല്ലാഹു വിജയപ്രദമാക്കട്ടെ, ആമീന്‍.

Keywords : K.M.Ahmed, Memorial, Remembering, Article, Media worker, Salam Kanyappady.