വിട പറഞ്ഞ സാറ അബൂബക്കറെന്ന കന്നഡ എഴുത്തുകാരി
Jan 20, 2023, 21:22 IST
-എ എസ് മുഹമ്മദ്കുഞ്ഞി
(www.kasargodvartha.com) കാസര്‍കോടിന്റെ മകളും കര്‍ണാടകയുടെ മരുമകളുമായ പ്രമുഖ കന്നഡ എഴുത്തുകാരി സാറാ അബൂബക്കര്‍ തന്റെ എമ്പത്താറാം വയസ്സില്‍ വിട പറയുന്ന വേളയിലും അവര്‍ വെട്ടിത്തെളിച്ച പാതകളിലൊന്നും ഏറെ ആള്‍ സഞ്ചാരമുണ്ടായിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍. മുസ്ലിം സ്ത്രീകള്‍ ഏറെയൊന്നും കന്നഡ സാഹിത്യത്തിലേക്ക് കടന്നു വന്നില്ല. സാറ കന്നഡ ഭാഷക്ക് സമര്‍പ്പിച്ചത് പത്തോളം നോവലുകള്‍, നിരവധി കഥകള്‍, നാടകങ്ങളും ലേഖന സമാഹാരങ്ങളും. അവരുടെ, ദക്ഷിണ കന്നഡ, അത്യുത്തര കേരള പിന്നാക്ക മുസ്ലിം ദളിത് ജീവിതങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന ലേഖനങ്ങള്‍ ഇംഗ്ലീഷടക്കം മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സാറ തന്റെ വായനക്കെടുത്ത മലയാള കൃതികളില്‍ ഏറെ സ്വാധീനിച്ച ഏതാനും എണ്ണം, അവ കന്നഡ വായനക്കാര്‍ കൂടി ആവശ്യം വായിച്ചിരിക്കണമെന്ന കാരണത്താല്‍ കന്നഡയിലേക്ക് മൊഴി മാറ്റുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശകത്തിനപ്പുറം വരെ അവര്‍ പുറം ലോകവുമായി, പ്രത്യേകിച്ച് കര്‍ണാടക എഴുത്തുകാരെന്ന പോലെ, കാസര്‍കോട്ടെ എഴുത്തുകാരുമായും നിരന്തരം ബന്ധം സ്ഥാപിച്ചിരുന്നു. രാഘവന്‍ മാഷും അഹമ്മദ് മാഷും രംഗം ഒഴിഞ്ഞതോടെ കാസര്‍കോട്ടെ സാഹിത്യ പ്രവര്‍ത്തകരുമായുള്ള അവരുടെ ബന്ധം ശോഷിച്ചു പോവുകയായിരുന്നു. പ്രായാധിക്യവും ഒരു കാരണമാവാം. തലമുറകളുടെ മാറ്റവും. അവസാന കാലത്ത് പല രോഗങ്ങളും അവരെ വിഷമിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ആണ് മരണം വന്നെത്തുന്നത്. ഒരുകാലത്ത് സാഹിത്യവേദി സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ കാസര്‍കോട്ടെ സാഹിത്യ സ്പന്ദനങ്ങളെ കുറിച്ചു ഇവിടെ നടക്കാന്‍ പോകുന്ന പല പരിപാടികളെ കുറിച്ചും വിവരം നല്‍കാറുണ്ടായിരുന്നു. അവയില്‍ പലതിലേക്കും ക്ഷണിക്കാനും.. ആ വേളയില്‍ ഇടക്കൊക്കെ ആ വീട് സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. വര്‍ത്തമാന കര്‍ണാടക സാഹിത്യ വിശേഷങ്ങള്‍ അവര്‍ നിരത്തും. അക്കാരണം കൊണ്ട് തന്നെയാണ് ഒടുവിലായി ഇബ്രാഹിം ചെര്‍ക്കളയുടെ കൂടെ ഒരിക്കല്‍ ചെല്ലേണ്ടി വന്നതും.
കാസര്‍കോട് സാഹിത്യവേദി കമ്മിറ്റി, ഒരു ഉബൈദ് ദിനത്തിന് അനുസ്മരണ പ്രഭാഷണം നടത്താന്‍ വേണ്ടി, ക്ഷണിതാവായി സാറയെ തെരഞ്ഞെടുത്ത വേളയില്‍, പരിപാടിയില്‍ കഴിവതും സ്ത്രീ സാന്നിധ്യം ഉറപ്പ് വരുത്തണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. കാസര്‍കോട്ടെ സ്ത്രീകള്‍ ഈ രംഗത്ത് (അന്ന്) കാട്ടുന്നുണ്ടായിരുന്ന താല്പര്യക്കുറവ് ഉണര്‍ത്തിയപ്പോള്‍, അവര്‍ നിര്‍ദ്ദേശിച്ചത് പട്ടണത്തിനു പകരം ഗ്രാമ പ്രദേശം തെരഞ്ഞെടുത്താല്‍ സ്ത്രീ സദസ്സ് സമ്പന്നമാകും എന്നാണ്. പ്രവര്‍ത്തക സമിതി യോഗത്തില്‍ നറുക്ക് വീണത് ചെമ്മനാട് ആണ്. പാലത്തിനക്കരെ ഒരുക്കങ്ങള്‍ ചെയ്തു. അന്ന് കെ.എസ് ടി പി റോഡ് നിലവില്‍ വന്നിരുന്നില്ല എന്നാണോര്‍മ്മ. ആവുന്നത്ര സ്ത്രീ സാന്നിധ്യം ഉറപ്പ് വരുത്താന്‍ സംഘാടകരില്‍ പലരും വിയര്‍പ്പൊഴുക്കി. പക്ഷെ ഫലം നാസ്തി. നിര്‍ഭാഗ്യവശാലെന്നു വേണം പറയാന്‍ പരിമിതമായവരെ എത്തിയുള്ളു. അവരുടെ എഴുത്തിന്റെ മുഖ്യ വിഷയം അതാണല്ലോ. സ്ത്രീ ശാക്തീകരണം. സ്ത്രീ സാക്ഷരത. പ്രത്യേകിച്ചും സ്ത്രീ ദളിത് വിഭാഗങ്ങളുടെ. അവിടെ പ്രസംഗ മദ്ധ്യേ അവരത് പറയുകയുണ്ടായി. ചെമ്മനാട് എന്നറിഞ്ഞപ്പോള്‍ വലിയൊരു സ്ത്രീ സാന്നിധ്യം ഞാന്‍ വല്ലാതെ അങ്ങു പ്രതീക്ഷിച്ചു പോയി എന്ന്.
പ്രവാചകരുടെ കാലത്തെ വനിതകളെയും ഇന്ദിര ഗാന്ധിയെയും ഒക്കെ അവര്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിച്ചെടുത്തവതരിപ്പിച്ചതിന്റെ ശിഥിലമായ ഓര്‍മ്മകള്‍ മനസ്സില്‍ കിടപ്പുണ്ട്. ഉബൈദ് സാഹബ് ഇവിടെ തെളിച്ചു വെച്ച വിളക്ക് ഊതി കെടുത്താനാറം ഒരുമ്പെടരുതേ എന്ന്. പ്രത്യേകിച്ചും സ്ത്രീകളുടെ ഭാഗത്ത് നിന്ന് അതൊരിക്കലും സംഭവിച്ചു കൂടാ. കാസര്‍കോട്ടെ സ്ത്രീ സമൂഹത്തെ അവര്‍ അന്ന് ശക്തമായ ഭാഷയില്‍ താക്കീത് ചെയ്തത് നാവും ഉണര്‍ന്നില്ലെങ്കില്‍ നമ്മെ ഉണര്‍ത്താന്‍ ആരെങ്കിലും വരുമെന്ന് കരുതുന്നത് മൂഢത്വം ആണെന്നാണ്. ആ ഉബൈദ് സഹാബിന്റെ വിളക്കില്‍ നിന്ന് കത്തിച്ചെടുത്ത ഒരു തിരി നാളവുമായാണ് സാറ ദക്ഷിണ കന്നഡയിലേക്കും അതുവഴി കന്നഡ ഭാഷയിലേക്കും കടന്നു കയറിയത്. അതിനെ, കാസര്‍കോട്ടായിരുന്നെങ്കില്‍ സാധ്യമാകാതെ പോവുമായിരുന്ന ദൗത്യമെന്നു വേണമെങ്കില്‍ പറയാം. ദക്ഷിണ കന്നടയില്‍ സാധ്യമായി. ദക്ഷിണ കേരളത്തിലും സാധ്യമായേനെ. കന്നടയില്‍ അതവര്‍ക്ക് സാധ്യമായി എന്ന് മാത്രമല്ല, നേരില്‍ കണ്ട, അവരുടെ സമകാലീനരുടെ ജീവിതം വരച്ചിടുക വഴി അതൊരു ചരിത്ര സാക്ഷ്യം കൂടി ആക്കി ത്തീര്‍ക്കുകയാണ ചെയ്തത്.
ഉബൈദ് സാഹബിന്റെ കാഹളം ഉള്‍ക്കൊണ്ട് ഭൗതീക വിദ്യാഭ്യാസം നേടാന്‍ അന്ന് ഇറങ്ങിത്തിരിച്ച മുസ്ലിം പെണ്‍കുട്ടികളില്‍ സാറാ എന്ന പെണ്കുട്ടി മുന്നിലുണ്ടായിരുന്നു. വിവാഹിതയായി എഞ്ചിനീയര്‍ അബൂബക്കറിന്റെ ജോലിസ്ഥലമായ കര്‍ണാടകയുടെ ബെംഗളൂറുവിലേക്കും അവിടുന്ന് വന്ന്, പിന്നീട് മംഗളുരുവില്‍ സ്ഥിര താമസമാക്കിയപ്പോഴും അവരുടെ മനസ്സിനകത്ത് അഗ്‌നിപര്‍വതത്തിന്റെ ലാവ എന്ന പോലെ വാടക്കന്‍ കേരളത്തിന്റെ, തെക്കന്‍ കര്‍ണാടകയുടെ, ദളിത് പിന്നാക്ക മുസ്ലിം സമുദായ സ്ത്രീ പക്ഷത്തിന്റെ ജീവിത സാഹചര്യങ്ങള്‍ തിളച്ചു മറിയുന്നുണ്ടായിരുന്നു. അതാണ് പില്‍ക്കാലത്ത് അവരുടെ എഴുത്തിലൂടെ കുത്തിയൊലിച്ചൊഴുകിയത്. ചന്ദ്രഗിരി തീരദല്ലി-യില്‍ തുടങ്ങി പത്തോളം നോവലുകളും അര ഡസനിലധികം കഥാസമാഹാരങ്ങളും, നാടകങ്ങളും ലേഖന സമാഹാരങ്ങളും, അവരെ സ്വാധീനിച്ച ചില മലയാള ഗ്രന്ഥങ്ങളുടെ കന്നഡ വിവര്‍ത്തനങ്ങളും കൊണ്ട് സമ്പന്നമാണ് അവരുടെ സര്‍ഗ്ഗ ജീവിതം.
ഇവിടെയാണെങ്കില്‍ ആ വിളക്ക് മുനിഞ്ഞു കത്തി കെട്ട് പോകില്ലായിരുന്നോ എന്നും സംശയിക്കുന്നവരുണ്ട്. സാധ്യതയുണ്ട്. കര്‍ണാടകയിലെ ജീവിതം സമ്മാനിച്ച ഏകാന്തത ആവില്ലേ അവരെക്കൊണ്ടത് എഴുതിച്ചതെന്ന് അനുമാനിക്കാവുന്നതാണ്. പൊതുവെ പര്‍ദ്ദക്കുള്ളില്‍ ഒതുങ്ങേണ്ട ഒരു സ്ത്രീ ജീവിതം അവിടുത്തെ വാരിക മാസികാദികളില്‍ പര്‍ദ്ദക്കുള്ളില്‍ ഒതുങ്ങിപ്പോയവരുടെ കഥകളുമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവയുടെ വിഷയം സ്ത്രീ ജീവിതങ്ങളുടെ ദുരിതങ്ങളുമായപ്പോള്‍ അത് ശ്രദ്ധിക്കപ്പെടാതെ പോവില്ലല്ലോ? ഇവിടെ കാക്കനാടന്‍, മുകുന്ദന്‍ കുഞ്ഞബ്ദുള്ള പോലെ അവിടെ കന്നഡ സാഹിത്യത്തിലും, ലങ്കേഷ് (ലങ്കേഷ് പത്രിക), കാസര്‍കോട് ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപകന്‍ കൂടിയായ കെ വി തിരുമലേഷ് തുടങ്ങിയവര്‍ ഒരു നവതരംഗം സൃഷ്ടിച്ചു തുടങ്ങിയവേളയായിരുന്നു അത്.
കന്നഡ സാഹിത്യം അടിമുതല്‍ മുടി മാറ്റി വരുന്ന വേളയിലാണ് സാറയുടെ കഥകള്‍ പ്രസിദ്ധീകരിച്ചു വന്നു തുടങ്ങിയത്. ഭാഗ്യകടാക്ഷം കൂടെ ഉണ്ടായെന്നു പറയാം. സ്വാഭാവികമായും മുസ്ലിം തറവാടുകളുടെ ഇരുളുറഞ്ഞ അകത്തളങ്ങളിലെ തേങ്ങലുമായെത്തിയ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം അതിന്റെ അലയൊലികള്‍ അവരുടെ വ്യക്തി ജീവിതത്തിലേക്കും തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. വീടുകളുടെ അകത്തളങ്ങളിലെ ഇരുട്ടില്‍ തളച്ചിടപ്പെട്ട കാസര്‍കോട്ടെ അക്കാലത്തെ വീട്ടമ്മമാരുടെ ദുരിതങ്ങള്‍ കഥകളായി എഴുതി തുടങ്ങുയ അവര്‍ അത് പരീക്ഷണാര്‍ത്ഥം കന്നഡ പ്രസിദ്ധീകരണങ്ങള്‍ക്ക്, വാരികകള്‍ക്കും മാസികകള്‍ക്കും അയച്ചു കൊടുക്കുകയായിരുന്നു.
സാറയുടെ എഴുത്ത് ലങ്കേഷിന്റെ ശ്രദ്ധയില്‍ പതിഞ്ഞതാണ് സാറക്ക് എളുപ്പം കന്നഡ സാഹിത്യത്തിന്റെ ഉപരിതലത്തിലെത്താന്‍ സഹായകമായത്. കര്‍ണാടകയില്‍ പലേടത്തും യാഥാസ്ഥിതിക മുസ്ലിം കമ്യുനിറ്റിയുടെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും സാറക്ക് അവയെ അതിജീവിക്കാനായത് ലങ്കേഷിനെ പോലുള്ളവരുടെ പിന്തുണ കൊണ്ടാണ്. കന്നഡ സാഹിത്യത്തില്‍ പിന്നീടവര്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എഴുത്തിലുപരി അവരുടെതൊരു ജീവിതസമരമായിരുന്നു എന്നത് നിഷേധിക്കാന്‍ പറ്റില്ല. അവര്‍ക്ക് അവരുടെ സമൂഹത്തെ പറ്റി കാതലായ ചിലത് പറയാനുണ്ടായിരുന്നു. അതവര്‍ ചങ്കൂറ്റത്തോടെ പറഞ്ഞു. അതാണവരെ ഉന്നത സ്ഥാനത്ത് വിരാജിക്കാന്‍ സാധ്യമാക്കിയത്. ഇതൊക്കെ അവര്‍ അവരുടെ വീട് സന്ദര്‍ശന വേളയില്‍ ഞങ്ങളോട്, ഇബ്രാഹിം ചെര്‍ക്കളയും ഞാനും ചെന്നപ്പോള്‍, നേരിട്ട് പറഞ്ഞ അനുഭവ കഥകളാണ്. കന്നഡ സാഹിത്യ അക്കാദമിയടക്കം പല ഉന്നത, ഔദ്യോഗികവും അനൗദ്യോഗികവുമായ പുരസ്‌കാരങ്ങളാല്‍ സമ്മാനിതയായത് കാരണം അവരെ ഇപ്പോള്‍ സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെയാവും അന്ത്യ യാത്രയയപ്പ് നല്‍കിയത്. അത് കര്‍ണാടകയില്‍ ലഭ്യമാവുക എന്നത് അസുലഭവും.

Keywords: Article, Remembrance, Remembering, Writer, Sara Aboobacker, Memories about Sara Aboobacker.
< !- START disable copy paste -->