പ്രഫ. (ഡോ.) എഎ മുഹമ്മദ്കുഞ്ഞി എന്നൊരു ശാസ്ത്രജ്ഞൻ നമ്മുടെ പരിസരത്ത് ജീവിച്ചിരുന്നു
Sep 18, 2022, 15:22 IST
/ എ എസ് മുഹമ്മദ്‌കുഞ്ഞി
(www.kasargodvartha.com) 2022 സെപ്തംബർ 19 (തിങ്കളാഴ്ച) വിട വാങ്ങിയ പ്രൊഫ. (ഡോ.) എ എ എം കുഞ്ഞി (എ എ മുഹമ്മദ്കുഞ്ഞി) എന്റെ ഉറ്റ സ്നേഹിതനായിരുന്നു. അഭ്യുദയ കാംക്ഷികളിലൊരാളും. ആനബാഗിൽ സ്വദേശി. എൻഎച്ചിനപ്പുറം, നമ്മുടെ ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡിനരികിൽ ആണ് വീട്. എന്റെ മനസ്സിൽ ചില നഷ്ടബോധങ്ങൾ ബാക്കി വെച്ചാണ് അദ്ദേഹം തിരിച്ചു വരാത്ത ഒരു ലോകത്തേക്ക് യാത്ര തിരിച്ചത്. കാസർകോട് ജി.എച്.എസ്.എസ്സിൽ ഒ.എസ്.എ. തീർത്തും പ്രവർത്തന രഹിതമായിരുന്ന കാലത്ത് അഹമ്മദ് (late) വിദ്യാനഗർ ഒരിക്കൽ ഓഫീസിൽ വന്ന് ചോദിക്കുന്നു. എയെസ്സേ നമുക്കാ ജി.എച്.എസ്.എസ്., ഒ.എസ്.എ. പുനര്ജീവിപ്പിച്ചാലോ.? രണ്ടായിരാമാണ്ടിന്റെ ആദ്യ ദശകത്തിലാണത്. ഞാനാണപ്പോഴവിടുത്തെ പിടിഎ പ്രസിഡണ്ട്. അൽപമൊന്നാലോചിച്ച ശേഷം ഞാൻ പറഞ്ഞു. ഓക്കെ എന്നാൽ നമുക്കൊരു പത്ര വാർത്ത കൊടുക്കാം. ഒ.എസ്.എ. സജീവമാക്കാനാഗ്രഹിക്കുന്നു. നിലവിലെ കമ്മിറ്റി ഭാരവാഹികളടക്കം 60 മുതൽ 90 വരെ സ്‌കൂളിൽ വിദ്യാര്ഥികളായിരുന്നവർ ബന്ധപ്പെടണമെന്ന്. അത് കാണാനിടയായവരൊക്കെ ബന്ധപ്പെട്ടു. പക്ഷെ നിലവിലെ ഭാരവാഹികളിൽ പലരും എത്തിയില്ല.
ആ പത്രവാർത്ത കണ്ടു വന്നവരിൽ ഒരാളായിരുന്നു ഡോ. എ എ മുഹമ്മദ്‌കുഞ്ഞി സാഹബും. അവിടെ വെച്ചു പുതുതായി നിലവിൽ വന്ന കമ്മിറ്റിയിൽ അദ്ദേഹം വൈസ് പ്രസിഡന്റൊ മറ്റോ ആയി എന്നാണ് എന്റെ ഓർമ്മ. പ്രതീക്ഷിച്ചതിലധികം പേര് സംബന്ധിച്ച ആ സദസ്സിനു മുന്നിൽ സ്വയം പരിചയപ്പെടുത്താൻ ഓരോരുത്തർക്കും അവസരം നൽകി. അന്ന് ഡോ. കുഞ്ഞി വഹിച്ച പദവികളൊക്കെ കേട്ട് ആ സ്‌കൂളിന്റെ മതിലുകൾ പോലും കോരിത്തരിച്ചിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. കാസർകോട്ട്, അതും ബോർഡ് സ്കൂളിൽ പഠിച്ച, ഇങ്ങനെയൊരാളോ.?. സദസ്യരിൽ പലരും തമ്മിൽ തമ്മിൽ നോക്കി നെറ്റി ചുളിച്ചു. ഒരു നൂറ്റാണ്ടിന്റെ ഇടവേളയിൽ ജി എച് എസ് എസ് എന്ന അൽമാമാറ്റർ സ്വന്തം പഠിതാക്കളെ കൊണ്ട് അഭിമാനം കൊള്ളേണ്ടുന്ന കൈവിരലിലെണ്ണാവുന്നവരിൽ ഒരാൾ. നമ്മൾ പറയാറില്ലേ a few gems from the students എന്ന്. അതിലൊന്ന് ഡോ .കുഞ്ഞി. ഞങ്ങൾടെ ആ കമ്മിറ്റി ആദ്യഘട്ടം എന്ന നിലയിൽ പഴയ അധ്യാപകരിൽ, ജീവിച്ചിരിക്കുന്നവരെ ആദരിച്ചു. അത് കഴിഞ്ഞു വിപുലമായ രീതിയിൽ തന്നെ ഒരു കുടുംബ സംഗമവും നടത്തി.
അടുത്ത ഘട്ടത്തിൽ, അവരുടെ ഔദ്യോഗിക ജീവിതത്തിൽ ഉയർന്ന പദവികൾ വഹിച്ച പഴയ വിദ്യാർത്ഥികളെ ആദരിക്കുന്ന ഒരു പരിപാടി ആലോചിച്ചു വരുന്നതിനിടയിലാണ് അഹമ്മദ് വിദ്യാനഗറിന്റെ പെട്ടെന്നുള്ള മരണം ഒരു കൊള്ളിയാൻ പോലെ ഞങ്ങളിലേക്ക്, സംഘടനയിലേക്ക് പതിച്ചത്. അതൊരു ഷോക്കായി ഞങ്ങൾക്ക്. സംഘടന ഒരു ഇടവേളക്കെങ്കിലും വീണ്ടും പ്രവർത്തന രഹിതമായി. അടുത്തിടെയിറങ്ങുന്ന കുട്ടിയാനം മുഹമ്മദ്ഞ്ഞി എന്ന എന്റെ ഒരു സുഹൃത്തിന്റെ അദ്ദേഹത്തെ സ്വാധീനിച്ച ഒരുപിടി മഹൽ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകത്തിൽ അഹമ്മദ് വിദ്യാനഗറിനെ കുറിച്ച് ഒരു കുറിപ്പുണ്ട്. അതത്രയും ആശ്വാസം. ഇനി കാസർക്കോട്ടിറങ്ങാൻ പോകുന്ന ചരിത്ര സ്പർശമുള്ള പുസ്തകങ്ങളിൽ ഡോ . കുഞ്ഞിയെ കുറിച്ചു കുറിപ്പുകൾ നിർബന്ധമായും വരേണ്ടതാണ്. അദ്ദേഹം പിന്നീട് പീസ് സ്‌കൂൾ (ഇപ്പോൾ എംപി ഇന്റർനാഷണൽ സ്കൂൾ) പ്രിൻസിപ്പൽ ആയ ശേഷം ഞങ്ങളുടെ ഒഎസ്എ യോഗങ്ങൾക്കൊന്നും അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിക്കാതെ വരുന്നതിൽ ഇടക്ക് എന്നെ കണ്ടപ്പോൾ ഖേദം പ്രകടിപ്പിച്ചിരുന്നു. ഞങ്ങളുടെ സൗഹൃദം തുടർന്നും ഫോണിലൂടെയെങ്കിലും നിലനിന്നു പോന്നു.
കോവിഡാനന്തരം പലതരം അസുഖങ്ങൾ കൊണ്ടും അദ്ദേഹം വിഷമിക്കുന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴൊന്നും സുഹൃത്തിനെ വീട്ടിൽ പോയി കാണാനൊക്കാതെ വന്നത്തിന്റെ സങ്കടം എന്നിലിപ്പോഴും അവശേഷിക്കുന്നുണ്ട്. അതും ആ ഭവനം ടൗണിൽ നിന്ന് വിളിപ്പാടകലെ ആയിട്ടും. ഇക്കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളിൽ കാസർകോട് ഭാഗത്ത് മഹാമാരി ഭയം തീരെ ഒഴിഞ്ഞു പോയിട്ടും നേരിൽ കാണാൻ അവസരമൊത്തില്ല. പരിചയപ്പെടുന്നവരെയൊക്കെ തന്റെ അടുത്ത മിത്രങ്ങളാക്കി, അവർക്കൊക്കെ നല്ല ഓർമ്മകൾ സമ്മാനിച്ചു പോയ ഡോ. മുഹമ്മദ്കുഞ്ഞിയെ അടുത്തറിയുന്നവർക്കറിയാം. സൗഹൃദത്തിന്റെ ഒരു മാന്ത്രികത ഡോ. കുഞ്ഞിയിൽ നിർലീനമായിരുന്നു. ഏറ്റവും ഒടുവിൽ വിളിച്ചപ്പോൾ ഫോണെടുത്തത് അദ്ദേഹത്തിന്റെ പത്നിയാണെന്ന് ഓർമ്മ. അന്ന് വീട്ടിൽ പോയി കാണാൻ ഉറപ്പിച്ചാണ് വിളിച്ചത്. ഒരു ചെക്കപ്പിനായി ആശുപത്രിയിൽ പോയി എന്നാണ് അവർ പറഞ്ഞത്.
എന്നാൽ ഞാൻ ആശുപത്രിയിൽ പോയി കാണാം. ഏതാശുപത്രി എന്ന് ചോദിച്ചപ്പോൾ, ഉടനെ മടങ്ങിയെത്തും. കുറച്ചു കഴിഞ്ഞു ഇവിടെ തന്നെ വന്നാൽ കാണാനാവും എന്നും. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ വേറെ എവിടെയോ ആയി അത് നടക്കാതെ പോയി. ഒരിടക്കാലത്ത് സാഹിത്യവേദി ഓൺലൈൻ ഗ്രൂപ്പിൽ ഡോ. കുഞ്ഞി സജീവമായിരുന്നു. അതിലൂടെയാണ് അദ്ദേഹത്തിന്റെ വായനയുടെ റെയിഞ്ച് എന്നെ അമ്പരപ്പിച്ചത്. ആ വായനയുടെ മുന്നിൽ എന്റേതൊന്നുമല്ല എന്ന അപകർഷതാ ബോധം അതെന്നിൽ സൃഷ്ടിച്ചതായി ഓർക്കുന്നു. എനിക്ക് പേര് മാത്രം കേൾക്കാൻ ഭാഗ്യം സിദ്ധിച്ച, അതുവഴി വായിക്കണമെന്നു കൊതിപ്പിച്ച എത്രയോ പുസ്തകങ്ങൾ. ഇതൊന്നും അദ്ദേഹം വായിച്ചത് ഇപ്പോഴൊന്നുമല്ല. ഔദ്യോഗിക കാലത്ത്.
നല്ലൊരു പ്രകൃത്യോപാസകനായ ഫോട്ടോഗ്രാഫർ കൂടിയായിരുന്നു കുഞ്ഞി. പലപ്പോഴും അത്തരം ഫോട്ടോസ് ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു കാണാനിട വന്നിരുന്നു. അദ്ദേഹം ഷൂട്ട് ചെയ്ത ഒരു ഹൃസ്വ (ഷോർട് മൂവി) ഫിലിമും ഷെയർ ചെയ്തതായി ഞാനോർക്കുന്നു. അതിന്റെ ലാളിത്യമാണ് എന്നെ സ്പർശിച്ചത്. ശാന്തവും എന്നാൽ ഹൃദയഹാരിയായ പശ്ചാത്തലവും. ഒരു താഴ്വാരത്തു കൂടി ജീപ്പിൽ സഞ്ചരിക്കവെ, റോഡരികിൽ തണുത്ത വിറച്ചു വാഹനം കാത്ത് നിൽക്കുന്നത് ഒരു യുവാവിനെ കണ്ട് അലിവ് തോന്നി, ജീപ്പ് നിർത്തിയിറങ്ങി, അസഹ്യമായ തണുപ്പ് മാറ്റാൻ സ്വയം അണിഞ്ഞിരുന്ന ഷാളെടുത്തു കൊണ്ട് പോയി ആ യുവാവിനെ പുതപ്പിക്കുന്നു. അത്രേയുള്ളൂ. പ്രേക്ഷകന്റെ മനസ്സിന് ഒരു കൂൾ ആൻഡ് സൂത്തിങ് ഇഫക്റ്റ് അത് നൽകും. അത് കാണുന്നവന് മനുഷ്യത്വത്തിന്റെ ഒരു സ്പാര്ക് കിട്ടും. നേരത്തെ നന്നായി ചിത്രം വര, പെയിന്റിങ് ഒക്കെ ഉണ്ടായിരുന്നു. അദ്ദേഹം എഴുത്തിൽ അത്ര താല്പര്യം പ്രകടിപ്പിക്കാത്ത കാരണം നമുക്കൊരു നല്ല അനുഭവം യാത്ര ഓർമ്മ പകരുന്ന പുസ്തകം ലഭ്യമല്ലാതെ പോയി എന്നതാണ് നഷ്ടബോധം/ ഖേദം ഉണ്ടാക്കുന്നത്. ആ ജീവിതം ഒരു സാഹസികത നിറഞ്ഞതാണെന്നതിൽ സംശയം ഇല്ല. തികഞ്ഞ സാഹസികനായിരുന്നു മുഹമ്മദ്‌കുഞ്ഞി സാബ്... .
കാസർകോട്ട് പിറന്നു പോയത് കൊണ്ട് മാത്രം വേണ്ടത്ര അറിയപ്പെടാതെ പോയി എന്ന് പറയാൻ എനിക്ക് ഇപ്പോൾ തോന്നുന്നു. അർഹതപ്പെട്ട അംഗീകാരമൊന്നും നാട് അദ്ദേഹത്തിന് നൽകിയില്ല. ഇവിടുത്തെ മുഖ്യധാരാ മാധ്യമ പ്രവർത്തകരും അതിന് കാരണക്കാരാണ്. പ്രഫ. (ഡോ.) എ.എ.എം കുഞ്ഞി ഒരു ശാസ്ത്രജ്ഞനായിരുന്നു. വിദ്യാഭ്യാസ വിചക്ഷണനായിരുന്നു. ആരോഗ്യ വിദഗ്ധനായിരുന്നു. എല്ലാത്തിലുമുപരി നല്ലൊരു മാനേജ്‌മെന്റ് കൺസൾട്ടന്റും. 70-കളിൽ കാസർകോട് സിപിസിആർഐയിൽ റിസേർച് ഫെലോ ആയാണ് ഔദ്യോഗിക ജീവിതത്തിന് അദ്ദേഹം തുടക്കമിട്ടത്.
പ്രൊമോഷൻ നേടി മൈസൂർ സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസേർച് ഇന്സ്ടിട്യൂട്ടിൽ സീനിയർ സയന്റിസ്റ് പദവിയിൽ മൂന്ന് പതിറ്റാണ്ടിലധികം കാലം സേവനം ചെയ്തു. അതിനിടയിൽ ലണ്ടനിലും എത്തി. അവിട്ന്നു നേരെ ദോഹാ ഖത്തറിലേക്ക്. അവിടുത്തെ സെൻട്രൽ ഫുഡ് ലാബിൽ ക്വളിറ്റി കൺട്രോൾ മാനേജരായി. ഒരു ദശക കാലം. അതേ സമയം ഖത്തർ യൂണിവേഴ്സിറ്റിയിൽ ആരോഗൃ വിഭാഗത്തിൽ വിസിറ്റിംഗ് പ്രഫസ്സറായി. 2017 ലാണ് വിരമിച്ചു നാട്ടിൽ തിരിച്ചെത്തുന്നത്. പീസ് പബ്ലിക് സ്കൂളിൽ പ്രിൻസിപ്പലാകുന്നതും. മരണാനന്തര സൗഭാഗ്യങ്ങൾ നേർന്നു കൊണ്ട്..
(www.kasargodvartha.com) 2022 സെപ്തംബർ 19 (തിങ്കളാഴ്ച) വിട വാങ്ങിയ പ്രൊഫ. (ഡോ.) എ എ എം കുഞ്ഞി (എ എ മുഹമ്മദ്കുഞ്ഞി) എന്റെ ഉറ്റ സ്നേഹിതനായിരുന്നു. അഭ്യുദയ കാംക്ഷികളിലൊരാളും. ആനബാഗിൽ സ്വദേശി. എൻഎച്ചിനപ്പുറം, നമ്മുടെ ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡിനരികിൽ ആണ് വീട്. എന്റെ മനസ്സിൽ ചില നഷ്ടബോധങ്ങൾ ബാക്കി വെച്ചാണ് അദ്ദേഹം തിരിച്ചു വരാത്ത ഒരു ലോകത്തേക്ക് യാത്ര തിരിച്ചത്. കാസർകോട് ജി.എച്.എസ്.എസ്സിൽ ഒ.എസ്.എ. തീർത്തും പ്രവർത്തന രഹിതമായിരുന്ന കാലത്ത് അഹമ്മദ് (late) വിദ്യാനഗർ ഒരിക്കൽ ഓഫീസിൽ വന്ന് ചോദിക്കുന്നു. എയെസ്സേ നമുക്കാ ജി.എച്.എസ്.എസ്., ഒ.എസ്.എ. പുനര്ജീവിപ്പിച്ചാലോ.? രണ്ടായിരാമാണ്ടിന്റെ ആദ്യ ദശകത്തിലാണത്. ഞാനാണപ്പോഴവിടുത്തെ പിടിഎ പ്രസിഡണ്ട്. അൽപമൊന്നാലോചിച്ച ശേഷം ഞാൻ പറഞ്ഞു. ഓക്കെ എന്നാൽ നമുക്കൊരു പത്ര വാർത്ത കൊടുക്കാം. ഒ.എസ്.എ. സജീവമാക്കാനാഗ്രഹിക്കുന്നു. നിലവിലെ കമ്മിറ്റി ഭാരവാഹികളടക്കം 60 മുതൽ 90 വരെ സ്‌കൂളിൽ വിദ്യാര്ഥികളായിരുന്നവർ ബന്ധപ്പെടണമെന്ന്. അത് കാണാനിടയായവരൊക്കെ ബന്ധപ്പെട്ടു. പക്ഷെ നിലവിലെ ഭാരവാഹികളിൽ പലരും എത്തിയില്ല.
ആ പത്രവാർത്ത കണ്ടു വന്നവരിൽ ഒരാളായിരുന്നു ഡോ. എ എ മുഹമ്മദ്‌കുഞ്ഞി സാഹബും. അവിടെ വെച്ചു പുതുതായി നിലവിൽ വന്ന കമ്മിറ്റിയിൽ അദ്ദേഹം വൈസ് പ്രസിഡന്റൊ മറ്റോ ആയി എന്നാണ് എന്റെ ഓർമ്മ. പ്രതീക്ഷിച്ചതിലധികം പേര് സംബന്ധിച്ച ആ സദസ്സിനു മുന്നിൽ സ്വയം പരിചയപ്പെടുത്താൻ ഓരോരുത്തർക്കും അവസരം നൽകി. അന്ന് ഡോ. കുഞ്ഞി വഹിച്ച പദവികളൊക്കെ കേട്ട് ആ സ്‌കൂളിന്റെ മതിലുകൾ പോലും കോരിത്തരിച്ചിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. കാസർകോട്ട്, അതും ബോർഡ് സ്കൂളിൽ പഠിച്ച, ഇങ്ങനെയൊരാളോ.?. സദസ്യരിൽ പലരും തമ്മിൽ തമ്മിൽ നോക്കി നെറ്റി ചുളിച്ചു. ഒരു നൂറ്റാണ്ടിന്റെ ഇടവേളയിൽ ജി എച് എസ് എസ് എന്ന അൽമാമാറ്റർ സ്വന്തം പഠിതാക്കളെ കൊണ്ട് അഭിമാനം കൊള്ളേണ്ടുന്ന കൈവിരലിലെണ്ണാവുന്നവരിൽ ഒരാൾ. നമ്മൾ പറയാറില്ലേ a few gems from the students എന്ന്. അതിലൊന്ന് ഡോ .കുഞ്ഞി. ഞങ്ങൾടെ ആ കമ്മിറ്റി ആദ്യഘട്ടം എന്ന നിലയിൽ പഴയ അധ്യാപകരിൽ, ജീവിച്ചിരിക്കുന്നവരെ ആദരിച്ചു. അത് കഴിഞ്ഞു വിപുലമായ രീതിയിൽ തന്നെ ഒരു കുടുംബ സംഗമവും നടത്തി.
കോവിഡാനന്തരം പലതരം അസുഖങ്ങൾ കൊണ്ടും അദ്ദേഹം വിഷമിക്കുന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴൊന്നും സുഹൃത്തിനെ വീട്ടിൽ പോയി കാണാനൊക്കാതെ വന്നത്തിന്റെ സങ്കടം എന്നിലിപ്പോഴും അവശേഷിക്കുന്നുണ്ട്. അതും ആ ഭവനം ടൗണിൽ നിന്ന് വിളിപ്പാടകലെ ആയിട്ടും. ഇക്കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളിൽ കാസർകോട് ഭാഗത്ത് മഹാമാരി ഭയം തീരെ ഒഴിഞ്ഞു പോയിട്ടും നേരിൽ കാണാൻ അവസരമൊത്തില്ല. പരിചയപ്പെടുന്നവരെയൊക്കെ തന്റെ അടുത്ത മിത്രങ്ങളാക്കി, അവർക്കൊക്കെ നല്ല ഓർമ്മകൾ സമ്മാനിച്ചു പോയ ഡോ. മുഹമ്മദ്കുഞ്ഞിയെ അടുത്തറിയുന്നവർക്കറിയാം. സൗഹൃദത്തിന്റെ ഒരു മാന്ത്രികത ഡോ. കുഞ്ഞിയിൽ നിർലീനമായിരുന്നു. ഏറ്റവും ഒടുവിൽ വിളിച്ചപ്പോൾ ഫോണെടുത്തത് അദ്ദേഹത്തിന്റെ പത്നിയാണെന്ന് ഓർമ്മ. അന്ന് വീട്ടിൽ പോയി കാണാൻ ഉറപ്പിച്ചാണ് വിളിച്ചത്. ഒരു ചെക്കപ്പിനായി ആശുപത്രിയിൽ പോയി എന്നാണ് അവർ പറഞ്ഞത്.
എന്നാൽ ഞാൻ ആശുപത്രിയിൽ പോയി കാണാം. ഏതാശുപത്രി എന്ന് ചോദിച്ചപ്പോൾ, ഉടനെ മടങ്ങിയെത്തും. കുറച്ചു കഴിഞ്ഞു ഇവിടെ തന്നെ വന്നാൽ കാണാനാവും എന്നും. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ വേറെ എവിടെയോ ആയി അത് നടക്കാതെ പോയി. ഒരിടക്കാലത്ത് സാഹിത്യവേദി ഓൺലൈൻ ഗ്രൂപ്പിൽ ഡോ. കുഞ്ഞി സജീവമായിരുന്നു. അതിലൂടെയാണ് അദ്ദേഹത്തിന്റെ വായനയുടെ റെയിഞ്ച് എന്നെ അമ്പരപ്പിച്ചത്. ആ വായനയുടെ മുന്നിൽ എന്റേതൊന്നുമല്ല എന്ന അപകർഷതാ ബോധം അതെന്നിൽ സൃഷ്ടിച്ചതായി ഓർക്കുന്നു. എനിക്ക് പേര് മാത്രം കേൾക്കാൻ ഭാഗ്യം സിദ്ധിച്ച, അതുവഴി വായിക്കണമെന്നു കൊതിപ്പിച്ച എത്രയോ പുസ്തകങ്ങൾ. ഇതൊന്നും അദ്ദേഹം വായിച്ചത് ഇപ്പോഴൊന്നുമല്ല. ഔദ്യോഗിക കാലത്ത്.
നല്ലൊരു പ്രകൃത്യോപാസകനായ ഫോട്ടോഗ്രാഫർ കൂടിയായിരുന്നു കുഞ്ഞി. പലപ്പോഴും അത്തരം ഫോട്ടോസ് ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു കാണാനിട വന്നിരുന്നു. അദ്ദേഹം ഷൂട്ട് ചെയ്ത ഒരു ഹൃസ്വ (ഷോർട് മൂവി) ഫിലിമും ഷെയർ ചെയ്തതായി ഞാനോർക്കുന്നു. അതിന്റെ ലാളിത്യമാണ് എന്നെ സ്പർശിച്ചത്. ശാന്തവും എന്നാൽ ഹൃദയഹാരിയായ പശ്ചാത്തലവും. ഒരു താഴ്വാരത്തു കൂടി ജീപ്പിൽ സഞ്ചരിക്കവെ, റോഡരികിൽ തണുത്ത വിറച്ചു വാഹനം കാത്ത് നിൽക്കുന്നത് ഒരു യുവാവിനെ കണ്ട് അലിവ് തോന്നി, ജീപ്പ് നിർത്തിയിറങ്ങി, അസഹ്യമായ തണുപ്പ് മാറ്റാൻ സ്വയം അണിഞ്ഞിരുന്ന ഷാളെടുത്തു കൊണ്ട് പോയി ആ യുവാവിനെ പുതപ്പിക്കുന്നു. അത്രേയുള്ളൂ. പ്രേക്ഷകന്റെ മനസ്സിന് ഒരു കൂൾ ആൻഡ് സൂത്തിങ് ഇഫക്റ്റ് അത് നൽകും. അത് കാണുന്നവന് മനുഷ്യത്വത്തിന്റെ ഒരു സ്പാര്ക് കിട്ടും. നേരത്തെ നന്നായി ചിത്രം വര, പെയിന്റിങ് ഒക്കെ ഉണ്ടായിരുന്നു. അദ്ദേഹം എഴുത്തിൽ അത്ര താല്പര്യം പ്രകടിപ്പിക്കാത്ത കാരണം നമുക്കൊരു നല്ല അനുഭവം യാത്ര ഓർമ്മ പകരുന്ന പുസ്തകം ലഭ്യമല്ലാതെ പോയി എന്നതാണ് നഷ്ടബോധം/ ഖേദം ഉണ്ടാക്കുന്നത്. ആ ജീവിതം ഒരു സാഹസികത നിറഞ്ഞതാണെന്നതിൽ സംശയം ഇല്ല. തികഞ്ഞ സാഹസികനായിരുന്നു മുഹമ്മദ്‌കുഞ്ഞി സാബ്... .
കാസർകോട്ട് പിറന്നു പോയത് കൊണ്ട് മാത്രം വേണ്ടത്ര അറിയപ്പെടാതെ പോയി എന്ന് പറയാൻ എനിക്ക് ഇപ്പോൾ തോന്നുന്നു. അർഹതപ്പെട്ട അംഗീകാരമൊന്നും നാട് അദ്ദേഹത്തിന് നൽകിയില്ല. ഇവിടുത്തെ മുഖ്യധാരാ മാധ്യമ പ്രവർത്തകരും അതിന് കാരണക്കാരാണ്. പ്രഫ. (ഡോ.) എ.എ.എം കുഞ്ഞി ഒരു ശാസ്ത്രജ്ഞനായിരുന്നു. വിദ്യാഭ്യാസ വിചക്ഷണനായിരുന്നു. ആരോഗ്യ വിദഗ്ധനായിരുന്നു. എല്ലാത്തിലുമുപരി നല്ലൊരു മാനേജ്‌മെന്റ് കൺസൾട്ടന്റും. 70-കളിൽ കാസർകോട് സിപിസിആർഐയിൽ റിസേർച് ഫെലോ ആയാണ് ഔദ്യോഗിക ജീവിതത്തിന് അദ്ദേഹം തുടക്കമിട്ടത്.
പ്രൊമോഷൻ നേടി മൈസൂർ സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസേർച് ഇന്സ്ടിട്യൂട്ടിൽ സീനിയർ സയന്റിസ്റ് പദവിയിൽ മൂന്ന് പതിറ്റാണ്ടിലധികം കാലം സേവനം ചെയ്തു. അതിനിടയിൽ ലണ്ടനിലും എത്തി. അവിട്ന്നു നേരെ ദോഹാ ഖത്തറിലേക്ക്. അവിടുത്തെ സെൻട്രൽ ഫുഡ് ലാബിൽ ക്വളിറ്റി കൺട്രോൾ മാനേജരായി. ഒരു ദശക കാലം. അതേ സമയം ഖത്തർ യൂണിവേഴ്സിറ്റിയിൽ ആരോഗൃ വിഭാഗത്തിൽ വിസിറ്റിംഗ് പ്രഫസ്സറായി. 2017 ലാണ് വിരമിച്ചു നാട്ടിൽ തിരിച്ചെത്തുന്നത്. പീസ് പബ്ലിക് സ്കൂളിൽ പ്രിൻസിപ്പലാകുന്നതും. മരണാനന്തര സൗഭാഗ്യങ്ങൾ നേർന്നു കൊണ്ട്..
Keywords: Kasaragod, Kerala, Article, Science, A.S Mohammed Kunhi, Writer, Remembrance, Remembering, Memories about Dr. AAM Kunhi.