ഇനി വിവാഹ രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധം
Jul 5, 2017, 17:43 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 05.07.2017) ഇനി വിവാഹ രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധം. ഇതുസംബന്ധിച്ച് ദേശീയ നിയമ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ജനന-മരണ രജിസ്‌ട്രേഷനൊപ്പം വിവാഹ രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കാനുളള നിയമഭേദഗതിക്ക് പച്ചക്കൊടി കാണിച്ചുകൊണ്ടാണ് നിയമ കമ്മീഷന്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്.
മുന്‍ സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് 270 ാമത് നിയമ ഭേഗഗതി നിര്‍ദേശ റിപ്പോര്‍ട്ട് കേ
ന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചത്. വിവാഹ തട്ടിപ്പുകള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഭേഗഗതി എന്ന് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2006 ല്‍ വിവാഹ രജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമാക്കിയുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ 2015 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ അമന്റ്‌മെന്റ് പര്യാപ്തമാണോ എന്നാണ് കേന്ദ്രം കമ്മീഷനില്‍ നിന്നും 2017 ഫെബ്രുവരിയില്‍ ചോദിച്ചത്. ഇതിനാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
അശ്വസിനി കുമാര്‍ കേസിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുമ്പോള്‍ ഇപ്പോഴത്തെ നിയമം പര്യാപ്തമല്ലെന്നും വിവിധ മതവിഭാഗങ്ങളെ അത് ഉള്‍കൊള്ളുന്നില്ലെന്നും നിരീക്ഷിച്ച സമിതി, പ്രത്യേക നിയമം വിവാഹ റജിസ്‌ട്രേഷനുകളില്‍ വേണമെന്നും നിര്‍ദേശിക്കുന്നു.
Keywords: New Delhi, news, Top-Headlines, Wedding, marriage, Registration, Aadhar Card, court, National, India, Marriage-registration-with-Aadhaar-should-be-made-compulsory