city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരവിജയം: തുളുനാട്ടുകാരുടെ മനസ് വായിച്ചറിഞ്ഞ നേതാവ് ബിജെപിയില്‍ തന്നെയുണ്ട്, ഉണ്ണിത്താന്‍ തന്ത്രങ്ങളും ഫലിച്ചു; ഒപ്പം ചര്‍ച്ചയാകുന്ന ശങ്കര്‍ റൈയുടെ സ്ഥാനാര്‍ത്ഥിത്വവും

അസ്ലം മാവിലെ

ഈ വിജയംപ്രതീക്ഷിച്ചതാണെന്ന് എല്ലാവരും പറയും. പക്ഷെ, അത്ര തന്നെ അളവിലോ അതില്‍ കൂടുതലോ അപ്പറഞ്ഞിരുന്നവര്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നതും നേരാണ്.യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ജയത്തേക്കാളേറെ കേരളത്തിലെ ബഹുഭൂരിപക്ഷം പേരും മഞ്ചേശ്വരത്ത് ആഗ്രഹിച്ചത് സംഘ്പരിവാരേതര വിജയമായിരുന്നു. അത്തരമൊരു പ്രതീക്ഷക്കൊത്തുയരാന്‍ മഞ്ചേശ്വരത്തെ ജനാധിപത്യ വിശ്വാസികള്‍ക്കായി എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടത്.

അതേസമയം, ഇപ്പോഴത്തെ സംഘ്പരിവാറിന്റെ പരാജയത്തേക്കാളേറെ മഞ്ചേശ്വരത്തെ ജനങ്ങളുടെ പൊതുവായ മനസ് നേരത്തെ തന്നെ വായിച്ചറിഞ്ഞ ഒരു വ്യക്തിയുണ്ടായിരുന്നു - ബിജെപിയില്‍. അത് മറ്റാരുമല്ല സുരേന്ദ്രന്‍ തന്നെയായിരുന്നു. അതുകൊണ്ടൊക്കെയാകണം വര്‍ഷങ്ങളായി രണ്ടും കല്‍പ്പിച്ച് കാസര്‍കോട് ജില്ലയില്‍ താമസമുറപ്പിച്ച് മഞ്ചേശ്വരത്തിന്റെ ഓരോ ഊടുവഴിയും ശ്വാസോച്ഛാസവും പഠിച്ചും തിരിച്ചറിഞ്ഞും ഗൃഹപാഠങ്ങള്‍ ചെയ്ത അദ്ദേഹം ഇനിയൊരു അങ്കത്തിനു കൂടി മുതിരാതെ തന്നെ, പരീക്ഷണം വേണ്ടെന്ന് വെച്ച് നേരവും കാലവും നോക്കി കാസര്‍കോട് ജില്ല തന്നെ വിട്ടുപോയത്.

മറ്റൊരു വസ്തുത, സാധാരണ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നതിനപ്പുറം പക്വതയോടെയും അതിലേറെ പരുവപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ യുഡിഎഫിനായിട്ടുണ്ട് എന്നതാണ്. സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ ചില കോണുകളില്‍ നിന്നുണ്ടായ ബദല്‍ ശബ്ദങ്ങളെ അതേ രീതിയില്‍ മറുശബ്ദം കൊണ്ട് ദുര്‍ബലപ്പെടുത്തുന്നപതിവ് രീതിക്ക് പകരം അവരെ ചേര്‍ത്തുപിടിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിനായിട്ടുണ്ട്. അത് തന്നെ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ആദ്യവിജയമായി മാറിയെന്ന് കരുതണം.

എന്ത് ഫാക്ടര്‍ പറഞ്ഞാലും,എല്‍ഡിഎഫും അത്ര പ്രശസ്തനല്ലാത്ത, ചില പോക്കറ്റുകളില്‍ മാത്രം സ്വാധീനം ചെലുത്താവുന്ന ഒരു വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയതും യുഡിഎഫ് തെരഞ്ഞെടുപ്പ് ഗോദയില്‍ നേരിട്ടേക്കാമായിരുന്ന വലിയ ഭിഷണിയില്‍ നിന്നും അനായാസം വഴി മാറിയ ഒരു പ്രധാന ഘടകമാണ്. തന്ത്രങ്ങളുടെ ആശാനായ സതീശ് ചന്ദ്രനെപ്പോലെയുള്ളവരുള്ള സിപിഎം നേതൃത്വങ്ങളില്‍ നിന്നാണ് ഇങ്ങനെയൊരു സമീപനമുണ്ടാകുന്നതെന്നതും ചേര്‍ത്തുവായിക്കുക.

മറ്റൊരു പ്രധാന ഫാക്ടര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇഫക്ട് തന്നെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു വേളകളില്‍ അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഉണ്ടാക്കിയെടുത്ത സുതാര്യജനസമ്പര്‍ക്ക രസതന്ത്രമുണ്ട്. അത് കാസര്‍കോട് ജില്ലയില്‍ വളരെയേറെ സ്വാധീനിച്ചത് കാസര്‍കോട്, മഞ്ചേശ്വരം മേഖലകളിലുള്ളവരെയാണ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും അവരുടെ അനുഭാവികളിലും.

ഒന്നും ചെയ്തില്ലെങ്കിലും തങ്ങളുടെ നേതാവ്കേള്‍ക്കാനും പറയാനും അരിക് ചേര്‍ത്തുനിര്‍ത്തുമെന്ന വിശ്വാസവും ധാരണയുംകോണ്‍ഗ്രസ് പ്രവര്‍ത്തകരിലുണ്ടാക്കിയെടുക്കാന്‍ ഉണ്ണിത്താന്റെ ശരീരഭാഷയ്ക്കായിട്ടുണ്ട്. ഇത് പഴയകാല കോണ്‍ഗ്രസുകാരുടെ മനസുകളിലും അനുരണനമുണ്ടാക്കിയെന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കിട്ടിയ വോട്ടുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ മതി.

മഞ്ചേശ്വരത്തെ ബി ജെ പി അനുഭാവികളില്‍ 75 ശതമാനവും പഴയകാല കോണ്‍ഗ്രസ് അനുഭാവികള്‍ തന്നെയാണ്. അവരെ ഇണക്കാനും പരിഗണിക്കാനും സന്തോഷിപ്പിക്കാനുംമുമ്പൊന്നും തന്നെ ജില്ലാ - പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കായിരുന്നില്ല, പക്ഷെ, ഉണ്ണിത്താന്റെ സാന്നിധ്യവും സംസാരവും ഇടപെടലുകളും ഒരു പക്ഷെ, അത് വരെയും പാര്‍ട്ടിയില്‍ നിന്നകന്ന് നിന്ന്, താമരയ്ക്ക് വോട്ടു ചെയ്തിരുന്നവരില്‍ ഒരുവീണ്ടുവിചാരത്തിന് വഴിവെച്ചിരിക്കണമെന്ന് തന്നെയാണ് ഞാന്‍ കാരുതുന്നത്.

മഞ്ചേശ്വരം വിജയം കേരളത്തില്‍ പൊതുവെ സൂചിപ്പിക്കുന്നത്, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ മുക്തമായ ഒരു കേരള നിയമസഭ എന്ന് തന്നെയാണ്. മാത്രവുമല്ല, കാസര്‍കോട് ജില്ലയില്‍ മുഖ്യപ്രതിപക്ഷമായും ഒന്നുരണ്ടിടത്ത് ഭരണപക്ഷവുമായുമുള്ള ബിജെപി സ്വാധീന പഞ്ചായത്തുകളില്‍, അവരുടെ അധികാരങ്ങള്‍ നഷ്ടപ്പെടാനും ആഘാതമേല്‍പ്പിക്കുന്നപരാജയങ്ങള്‍ ഏറ്റുവാങ്ങാനും ബിജെപിക്ക് വലിയ സാധ്യത തന്നെയുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താനെപ്പോലുള്ള ജനകീയ നേതാക്കള്‍ക്ക് ഇതേപോലെ മനസുവെച്ചാല്‍ എളുപ്പം സാധിക്കാവുന്നതേയുള്ളൂവെന്നതില്‍ രണ്ടഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല.

മഞ്ചേശ്വരവിജയം: തുളുനാട്ടുകാരുടെ മനസ് വായിച്ചറിഞ്ഞ നേതാവ് ബിജെപിയില്‍ തന്നെയുണ്ട്, ഉണ്ണിത്താന്‍ തന്ത്രങ്ങളും ഫലിച്ചു; ഒപ്പം ചര്‍ച്ചയാകുന്ന ശങ്കര്‍ റൈയുടെ സ്ഥാനാര്‍ത്ഥിത്വവും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, Manjeshwaram, Article, by-election, election, Aslam Mavile, Rajmohan unnithan, Manjeshwaram by election: Some facts  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia