മഞ്ചേശ്വരം താമര വിരിയാൻ പാകപ്പെടുന്നു
Apr 1, 2021, 19:40 IST
സൂപ്പി വാണിമേൽ
(www.kasargodvartha.com 01.04.2021) ഏണിയേറിയുള്ള മേൽപ്പാളി നിരീക്ഷണത്തിൽ യുഡിഎഫിന് ഉറപ്പാണ് മഞ്ചേശ്വരം. ഏഴു ഭാഷകൾ വഴങ്ങുന്ന എകെഎം അഷ്‌റഫ് സപ്ത ഭാഷ, സംസ്കാരം സംഗമിക്കുന്ന മണ്ണിന്റെ മണവുമുള്ള സ്ഥാനാർത്ഥിയാണ്. യു.ഡി.എഫ് വോട്ടുകൾ മതി ഈ യൂത്ത് ലീഗ് നേതാവിന് നിയമസഭയിലേക്ക് കന്നിയങ്കത്തിൽ വിജയം വരിക്കാൻ.
എന്നാൽ ന്റുപ്പൂപ്പാന്റെ ആനക്കഥകൾക്കും കുയ്യാന വർത്തമാനത്തിനും മധ്യേയാണ് മണ്ഡലം. ചരിത്രമുറങ്ങുന്ന മഞ്ചേശ്വരത്തിന്റെ മണ്ണിൽ താമര വിരിയിക്കാനുള്ള കുളം പാകപ്പെടുത്തുന്ന പ്രവൃത്തി നിശ്ശബ്ദം പുരോഗമിക്കുമ്പോൾ യു.ഡി.എഫിന്റെ പ്രതീക്ഷകൾ വിടരും എന്ന് ഉറപ്പിക്കാനാവില്ല. എൽ.ഡി.എഫ് പിടിക്കുന്ന വോട്ടുകൾ ഏറെയും ന്യൂനപക്ഷ മേഖലയിൽ നിന്നാവുന്ന സാഹചര്യം കൂടിയാവുമ്പോൾ അത് രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് ഒന്നാമതെത്താനുള്ള വഴിയാവാം. പ്രാദേശിക വികാരത്തിൽ ഇടതിൽ നിന്ന് ചോരാവുന്ന വോട്ടുകളും ചേരുക ബി.ജെ.പി സ്ഥാനാർത്ഥിക്കാണ്.
(www.kasargodvartha.com 01.04.2021) ഏണിയേറിയുള്ള മേൽപ്പാളി നിരീക്ഷണത്തിൽ യുഡിഎഫിന് ഉറപ്പാണ് മഞ്ചേശ്വരം. ഏഴു ഭാഷകൾ വഴങ്ങുന്ന എകെഎം അഷ്‌റഫ് സപ്ത ഭാഷ, സംസ്കാരം സംഗമിക്കുന്ന മണ്ണിന്റെ മണവുമുള്ള സ്ഥാനാർത്ഥിയാണ്. യു.ഡി.എഫ് വോട്ടുകൾ മതി ഈ യൂത്ത് ലീഗ് നേതാവിന് നിയമസഭയിലേക്ക് കന്നിയങ്കത്തിൽ വിജയം വരിക്കാൻ.
എന്നാൽ ന്റുപ്പൂപ്പാന്റെ ആനക്കഥകൾക്കും കുയ്യാന വർത്തമാനത്തിനും മധ്യേയാണ് മണ്ഡലം. ചരിത്രമുറങ്ങുന്ന മഞ്ചേശ്വരത്തിന്റെ മണ്ണിൽ താമര വിരിയിക്കാനുള്ള കുളം പാകപ്പെടുത്തുന്ന പ്രവൃത്തി നിശ്ശബ്ദം പുരോഗമിക്കുമ്പോൾ യു.ഡി.എഫിന്റെ പ്രതീക്ഷകൾ വിടരും എന്ന് ഉറപ്പിക്കാനാവില്ല. എൽ.ഡി.എഫ് പിടിക്കുന്ന വോട്ടുകൾ ഏറെയും ന്യൂനപക്ഷ മേഖലയിൽ നിന്നാവുന്ന സാഹചര്യം കൂടിയാവുമ്പോൾ അത് രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് ഒന്നാമതെത്താനുള്ള വഴിയാവാം. പ്രാദേശിക വികാരത്തിൽ ഇടതിൽ നിന്ന് ചോരാവുന്ന വോട്ടുകളും ചേരുക ബി.ജെ.പി സ്ഥാനാർത്ഥിക്കാണ്.
മഞ്ചേശ്വരത്ത് ജനവിധി തേടുന്ന മൂന്നാമത്തെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാണ് കെ.സുരേന്ദ്രൻ. 1991ൽ മുസ് ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയോട് (29603 വോട്ടുകൾ), കെ.ജി.മാരാർ(28531)പരാജയപ്പെട്ടു. മറ്റൊരു പ്രസിഡണ്ടായിരുന്ന സി.കെ.പത്മനാഭൻ (34306) 2001ലാണ് ചെർക്കളം അബ്ദുല്ലയോട് (47494) തോറ്റത്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ 2016 ൽ ജനവിധി തേടിയ കെ.സുരേന്ദ്രൻ തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഏറെ (56781) മുന്നോട്ടുപോയി മുസ് ലിം ലീഗിലെ പി.ബി. അബ്ദുറസാഖിനെ (56870) ഞെട്ടിച്ചു.89 വോട്ടുകളുടെ ഈ വ്യത്യാസം അനായാസം മറികടക്കാനുള്ള അനുകൂല സാഹചര്യങ്ങളിലാണ് സംസ്ഥാന അദ്ധ്യക്ഷനായ സുരേന്ദ്രൻ.അന്നൊരിക്കൽ ബി.ജെ.പി അദ്ധ്യക്ഷൻ മത്സരിച്ച തെരഞ്ഞെടുപ്പിൽ പാർട്ടി ചുമതലക്കാരനായെത്തിയ യുവമോർച്ച നേതാവായിരുന്ന സുരേന്ദ്രൻ നടത്തിയ 'നൗ ഓർ നെവർ' കമന്റ് ഹിറ്റായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ അത് അദ്ദേഹത്തിന് ആത്മാംശമാവുകയാണ്.
കർണ്ണാടക അതിർത്തികളിലൂടെ കടന്നുപോവുന്ന വാഹനങ്ങൾ പരിശോധിച്ച് അരലക്ഷത്തിലധികം ആരുടെ കൈയിലുണ്ടെങ്കിലും കേന്ദ്ര നിരീക്ഷണ സംഘം പിടികൂടുമ്പോഴാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഒരു പരിശോധനയുമില്ലാതെ കോപ്റ്ററിൽ വന്നിറങ്ങിയത്.ഇതിന്റെ പിന്നാമ്പുറം എന്തായാലും മണ്ഡലത്തിൽ അത് പോസിറ്റീവ് സന്ദേശമാണ്. കർണ്ണാടകയിലെ മന്ത്രിമാരും നേതാക്കളും സന്ദർശിച്ചും തങ്ങിയും സുരേന്ദ്രന് താങ്ങാവുന്നു.വനിതകളുടെ സ്ക്വാഡുകൾ ഭൂരിപക്ഷ സമുദായ വീടുകൾ കേന്ദ്രീകരിച്ച് ധാരാളം സമയമെടുത്ത് ബോധവത്കരണം നടത്തിയാണ് വോട്ടുറപ്പിക്കുന്നത്.
ഒരേ കാര്യം ബി.ജെ.പിയും എൽ.ഡി.എഫും പ്രചാരണ ആയുധമാക്കുമ്പോൾ ആഘാതം യു.ഡി.എഫിനാണ്. ലോക്ഡൗൺ കാലം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളന സമയം ടിവിയുടെ മുന്നിൽ ആളുകൾ മുടങ്ങാതെയിരുന്ന മണ്ഡലം വേറെയുണ്ടാവില്ല. പത്രവിതരണം പൂർണ്ണമായി നിലച്ച കാലം. റമദാനിൽ വാർത്താസമ്മേളനത്തിന്റെ സമയം ക്രമീകരിച്ചതിനെ വലിയ ആദരവോടെ ഓർക്കുന്ന വൃദ്ധജനങ്ങളെ മറ്റൊരു റമദാൻ ആസന്നമായ വേളയിൽ മണ്ഡലത്തിൽ കണ്ടു. ഇതേ സമയക്രമം ബി.ജെ.പി സ്ക്വാഡ് അവതരിപ്പിക്കുന്നത് മറ്റൊരു വികാരം ഉണർത്തിയാണ്.
പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണം, മഞ്ചേശ്വരത്ത് എ.കെ.എം അഷറഫ് ജയിക്കുകയും വേണം എന്ന വൈരുദ്ധ്യം തോന്നാവുന്ന ആഗ്രഹം പങ്കുവെച്ച കുടുംബിനികൾ ഏറെ. പിണറായി വിജയൻ ജനമനസ്സിൽ നേടിയ ഇടവും പ്രാദേശിക വികാരവുമാണ് ഈ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് നഗരസഭ ചെയർമാനും മറ്റുമായിരുന്ന സി.പി.എം ജില്ല കമ്മിറ്റി അംഗം വി.വി.രമേശൻ കേരളത്തിൽ ഏത് മണ്ഡലത്തിലും സീറ്റ് നൽകാവുന്നയാളാണ്.എന്നാൽ മഞ്ചേശ്വരത്ത് പ്രശ്നപരിഹാരം എന്ന നിലയിൽ നടത്തിയ വിത പതിരാവുന്നതാണ് പരിസരം. രമേശൻ കൂടി ഉൾപ്പെട്ട കെ.പി.സതീഷ് ചന്ദ്രൻ, ഡോ.വി.പി.പി മുസ്തഫ, ഇ.പത്മാവതി തുടങ്ങിയവർ നയിച്ച മണ്ഡലത്തിന് പുറത്തു നിന്നുള്ള ടീമാണ് മഞ്ചേശ്വരത്ത് പാർട്ടി പ്രവർത്തനം ക്രമത്തിലാക്കിയത്. തൃക്കരിപ്പൂർ കാരനായ മുസ്തഫക്കാണ് ഈ തെരഞ്ഞെടുപ്പിൽ മണ്ഡലം ചുമതല. ആ പ്രവർത്തന സ്വാധീനത്തിൽ വളർന്നുവന്ന ന്യൂനപക്ഷിതരനാണ് മഞ്ചേശ്വരത്തെ കെ.ആർ.ജയാനന്ദ. മണ്ഡലത്തിൽ തീവ്രമാവുന്ന മണ്ണിന്റെ മക്കൾ വാദത്തിന് മുസ്ലിം ലീഗ് വഴങ്ങുന്നു എന്ന ബോധ്യത്തെത്തുടർന്നാണ് സി.പി.എം ഭാഷാ ന്യൂനപക്ഷക്കാരനായ ജയാനന്ദയെ രംഗത്തിറക്കാൻ തീരുമാനിച്ചത്. അദ്ദേഹത്തെ മാറ്റണം എന്നാവശ്യപ്പെട്ടതിന് തുല്ല്യം ആളുകൾ മറിച്ചും മണ്ഡലത്തിൽ ഉണ്ട്.ഈ നിഷേധ വോട്ടുകൾ ദശാബ്ദ ഇടപഴകലുകളിലൂടെ മണ്ഡലം കാരനായി മാറിയ സുരേന്ദ്രന്റെ താമരക്ക് നേർച്ചയാക്കിയതാണ്.
മാറിമറിയുന്നതാണ് മഞ്ചേശ്വരത്തിന്റെ ചരിത്രം. 1957ലെ പ്രഥമ നിയമ സഭ തെരഞ്ഞെടുപ്പിൽ കർണ്ണാടക സമിതിയുടെ ഉമേശ് റാവു എതിരില്ലാതെ നിയമസഭയിലെത്തിയതു മുതൽ ഈ ചരിത്രം തുടങ്ങുന്നു. വിഘടനവാദികളായ കർണ്ണാടക സമിതിയുടെ പിന്തുണ നേടി കാസർക്കോട് ലോക്സഭ മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന എ.കെ.ജിക്ക് വൻഭൂരിപക്ഷം ഉണ്ടാക്കാൻ മഞ്ചേശ്വരത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയെ നിറുത്താത്തതിന്റെ ഫലമായിരുന്നു ഐകകണ്ഠ്യേനയുള്ള ആ വിജയം. സി.പി.ഐയുടെ സുബ്ബറാവു ജയിച്ചുവന്ന ഈ മണ്ഡലം ചെർക്കളം അബ്ദുല്ല 1987ൽ പിടിച്ചെടുത്ത തെരഞ്ഞെടുപ്പു മുതൽ സാമുദായിക രാഷ്ട്രീയം മേൽകൈ നേടുന്നതാണ് ചിത്രം. 2006ൽ സ്വന്തം പാർട്ടിക്കാർ തന്നെ ചെർക്കളത്തെ പരാജയപ്പെടുത്തി എൽ.ഡി.എഫിലെ സി.എച്ച്.കുഞ്ഞമ്പു ജയിച്ചപ്പോഴും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയായിരുന്നു. പിന്നിട്ട ഏഴ് പൊതു തെരഞ്ഞെടുപ്പുകളിലും 2019ലെ ഉപതെരഞ്ഞെടുപ്പിലും(യു.ഡി.എഫ് 65407,ബി.ജെ.പി 57484,എൽ.ഡി.എഫ് 38233) രണ്ടാം സ്ഥാനത്ത് തുടരുന്ന ബി.ജെ.പി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും(യു.ഡി.എഫ് 52489,ബി.ജെ.പി 49363,എൽ.ഡി.എഫ് 47525)നിലനിറുത്തി.
ബി.ജെ.പി പ്രമോഷന് പ്രാക്ടീസ് ചെയ്യുമ്പോൾ സമാന്തരപ്രവർത്തനത്തിലൂടെ പ്രതിരോധം തീർക്കുന്ന തന്ത്രം ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവിട്ടു എന്നതാണ് മഞ്ചേശ്വരം താമര വിരിയാൻ പാകമാവുന്ന സാഹചര്യം. പതിവ് പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പം ചില പ്രത്യേക വ്യക്തികൾ, കുടുംബങ്ങൾ, സമുദായക്കാർ തുടങ്ങിയവരെ നേരിൽകണ്ട് വോട്ടുകൾ വശത്താക്കുന്ന രീതി ചെർക്കളം, പി.ബി.അബ്ദുറസാഖ്, എം.സി.ഖമറുദ്ദീൻ എന്നിവർ അവലംബിച്ചിരുന്നു. ഈ സമാന്തര സ്ക്വാഡ് പിടിക്കുന്ന വോട്ടുകളാണ് യു.ഡി.എഫ് വിജയം ഉറപ്പാക്കിയത്. കടുത്ത സാമുദായിക പ്രചാരണങ്ങളോട് ഇണങ്ങാൻ കഴിയാത്ത ന്യൂജൻ വോട്ടർമാർ ന്യൂനപക്ഷ മേഖലകളിൽ നിന്ന് ഇടത്തോട്ട് ചായുന്നതിന്റെ അടയാളങ്ങൾ മണ്ഡലത്തിൽ പ്രകടമാണ്. ബി.ജെ.പി വരും എന്ന പേടിയിൽ യു.ഡി.എഫിന് വോട്ടുകൾ മറിച്ചുചെയ്ത കാലം കടങ്കഥയാണിപ്പോൾ. കേന്ദ്രഭരണത്തുടർച്ച ആ ഭീതിയിൽ കഴമ്പില്ലെന്ന ബോധം വളർത്തി.
Keywords: Kerala, Kasaragod, Article, Manjeshwaram, Election, Politics, Niyamasabha-Election-2021, Political party, BJP, LDF, UDF, Manjeshwar is molding to win for bjp.
< !- START disable copy paste -->