city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | മാലിക് ദീനാര്‍ ഉറൂസ് പകര്‍ന്ന ആത്മീയ ശോഭ

-അബൂബക്കര്‍ സഅദി നെക്രാജെ

(www.kasargodvartha.com) ആത്മീയ വിശുദ്ധിയും സാംസ്‌കാരികത്തനിമയും വിളിച്ചറിയിച്ചു കൊണ്ട് സയ്യിദുനാ മാലിക്കുദ്ദീനാര്‍ ഉറൂസ് സമാപിക്കുകയാണ്. മാലികുദ്ദീനാര്‍ കാസര്‍കോടിന്റെ ആത്മീയ പെരുമയാണെങ്കിലും കേരളത്തിന്റെ തന്നെ ഉറൂസാണ്. ഇന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങലൊന്നാണ് മാലികുദ്ദീനാര്‍. പാതിരയെ പകലാക്കിയുള്ള ജനപ്രവാഹമാണ് ഉറൂസിന്റെ ഓരോ ദിവസവും ദര്‍ശിക്കാനായത്.
            
Uroos | മാലിക് ദീനാര്‍ ഉറൂസ് പകര്‍ന്ന ആത്മീയ ശോഭ

കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏറെ ജനങ്ങളാണ് വിവിധ സമയങ്ങളിലായി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യേക വാഹനങ്ങള്‍ പിടിച്ചും ഉറൂസില്‍ പങ്കെടുത്ത് ദിവസങ്ങളോളം ഇവിടെ താമസിച്ചുമാണ് പലരും തിരിച്ചു പോകുന്നത്. ജനങ്ങളുടെ ആശാകേന്ദ്രവും
ആത്മീയ പ്രഭാവവുമാണ് സയ്യിദുനാ മാലികുദ്ദീനാര്‍ (റ).

ഇന്ത്യയില്‍ എല്ലായിടങ്ങളിലും മാലികുദ്ദീനാര്‍ പള്ളിയും മഖാം ശരീഫും പ്രസിദ്ധമാണ്. എല്ലാ വര്‍ഷത്തേക്കാളും വളരെ സമുചിതവും വൈപുല്യവുമായാണ് ഈ വര്‍ഷത്തെ പരിപാടികളോരോന്നും സംഘടിപ്പിച്ചിട്ടുള്ളത്. ഏറെക്കുറെ പ്രചാരണങ്ങളെല്ലാം ജനങ്ങള്‍ തന്നെയാണ് ഏറ്റെടുത്തത്. ഉറൂസ് ദിവസങ്ങളിലെത്താന്‍ ദൂരെ ദിക്കിലുള്ളവര്‍ നേരത്തെ തന്നെ തയ്യാറെടുപ്പ് നടത്തുന്നു.
            
Uroos | മാലിക് ദീനാര്‍ ഉറൂസ് പകര്‍ന്ന ആത്മീയ ശോഭ

വര്‍ണപ്പൊലിമയും ദീപാലങ്കാരവും തോരണങ്ങളും കൊണ്ട് ശ്രദ്ധേയമാണ് ഉറൂസ്. മഖാമും പരിസരങ്ങളും പാതയോരങ്ങളും നയന മനോഹരവും ഹൃദ്യയവുമാണ്. കാസര്‍കോടിന്റെ ആത്മീയ മുന്നേറ്റത്തിന്റെ രാജകീയ കവാടത്തിലേക്ക് കടക്കുമ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതിയും ഭക്തിയുമാണ് അനുഭവപ്പെടുന്നത്. ഉറൂസ് ദിനങ്ങളിലെ പ്രഭാഷണങ്ങളും പ്രകീര്‍ത്തന സദസ്സുകളും ചരിത്രാവതരണവും സന്ദര്‍ശകര്‍ക്ക് ഏറെ ആത്മീയ വിശുദ്ധി പകരുന്നു. 1400 വര്‍ഷങ്ങള്‍ പിന്നിട്ട പുരാതന പള്ളിയും അനുഗ്രഹീത ഭൂമിയും മനം കുളിര്‍ക്കുന്നു. മഖ്ബറയും പരിസരവും തിരുനബി (സ)യുടെ മഹദ് ചരിത്രത്തിലേക്കും പ്രബോധന പ്രവര്‍ത്തനങ്ങളിലേക്കും ഓര്‍മ്മകള്‍ തിരിക്കുന്നു.

ഹിജ്‌റ 22 റജബ് 13 ന് പണി കഴിച്ച ഈ പള്ളി കാസറഗോഡിന്റെ ചരിത്രമാണ്. കേരളത്തിന്റെയും. പുരാതനയുടെ പവിത്രതയും പെരുമയും പരിശുദ്ധിയും വിളിച്ചറിയിക്കുന്ന, മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ഈ പുണ്യഭൂമിയിലേക്ക് ഓരോ ഉറൂസ് ദിനങ്ങളിലും കാസറഗോഡിന്റെ ആബാലവൃദ്ധം ജനങ്ങളാണ് ഒഴുകിയെത്തിയത്.

Keywords:  Article, Top-Headlines, Makham-Uroos, Uroos, Malik Deenar, Celebration, Religion, Conference, Programme, Malik Dinar Uroos: spiritual purity and cultural harmony.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia