കടല്‍ക്കാറ്റ് പറയുന്നു, അടങ്ങുവിന്‍, അതാവാം അനുഗ്രഹം! യഹ് യ തളങ്കര അതേറ്റ് പറയുന്നു, മാലിക് ദീനാര്‍ മസ്ജിദ് തുറക്കാറായില്ല, കാറ്റ് അന്ന് പറഞ്ഞതും പിന്നെ തീരുമാനങ്ങളും തിരുത്തലുകളും തീർത്ഥാടനങ്ങളും!
Jun 7, 2020, 19:00 IST
സൂപ്പി വാണിമേൽ
(www.kasargodvartha.com 07.06.2020) ഈത്തപ്പനത്തോട്ടങ്ങളും മണല്‍ക്കാടും തഴുകിയെത്തുന്ന കടല്‍ക്കാറ്റ് മാലിക്ദീനാര്‍ വലിയ ജുമാമസ്ജിദില്‍ മുത്തമിട്ടോതുന്നു,പാര്‍പ്പിടങ്ങളില്‍ അടങ്ങുവിന്‍ അതാവാം അനുഗ്രഹം.
കാഫ് മലയുടെ താഴ് വാരങ്ങള്‍ കണ്ട പൂങ്കാറ്റിനിപ്പോള്‍ പറയാനുള്ളത് കാരക്ക പൂക്കുന്ന നാടിന്റെ മധുവൂറും കിസ്സകളല്ല,മരണം മണക്കുന്ന ആശുപത്രികളില്‍ നിന്നുയരുന്ന വിലാപങ്ങളുടെ നോവാണ്.
(www.kasargodvartha.com 07.06.2020) ഈത്തപ്പനത്തോട്ടങ്ങളും മണല്‍ക്കാടും തഴുകിയെത്തുന്ന കടല്‍ക്കാറ്റ് മാലിക്ദീനാര്‍ വലിയ ജുമാമസ്ജിദില്‍ മുത്തമിട്ടോതുന്നു,പാര്‍പ്പിടങ്ങളില്‍ അടങ്ങുവിന്‍ അതാവാം അനുഗ്രഹം.
കാഫ് മലയുടെ താഴ് വാരങ്ങള്‍ കണ്ട പൂങ്കാറ്റിനിപ്പോള്‍ പറയാനുള്ളത് കാരക്ക പൂക്കുന്ന നാടിന്റെ മധുവൂറും കിസ്സകളല്ല,മരണം മണക്കുന്ന ആശുപത്രികളില്‍ നിന്നുയരുന്ന വിലാപങ്ങളുടെ നോവാണ്.
കടലിനക്കരെയും ഇക്കരെയും കൊവിഡ് കാലം അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളില്‍ എരിയുന്ന മനസ്സോടെ മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ് യ തളങ്കര 'കാസര്‍കോട് വാര്‍ത്ത'ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറയുന്നു.
'മാലിക്ദീനാര്‍ പള്ളിയും അതിന്റെ കീഴിലുള്ള മഹല്‍ ജമാഅത്ത് പള്ളികളും തുറക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് എത്തിയിട്ടുള്ളത്. പണ്ഡിതന്മാരുമായി കൂടിയാലോചിച്ച ശേഷമെടുത്ത തീരുമാനം. ബഹുമാനപ്പെട്ട ഖാദി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അവര്‍കളോട് ഞാന്‍ ചോദിച്ചിരുന്നു. സമസ്തയുടെ തീരുമാനം ഉണ്ടെങ്കിലും ഓരോ ദേശക്കാര്‍ അവിടത്തെ സവിശേഷ സാഹചര്യങ്ങള്‍ വിവരിച്ച് വിളിക്കുമ്പോള്‍, അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന നോംസ് പാലിക്കാന്‍ കഴിയാത്ത അവസ്ഥയോ സാമൂഹിക വ്യാപന ഭീഷണിയോ ഉണ്ടെങ്കില്‍ തുറക്കണ്ട എന്നാണ് പറഞ്ഞിട്ടുള്ളത് എന്നാണ് അദ്ദേഹം അറിയിച്ചത്. കാസര്‍ക്കോട് തളങ്കര മാലിക് ദീനാറിന്റെ കാര്യത്തിലും അങ്ങിനെത്തന്നെയാണ്.മഖ്ബറയുള്ളതിനാല്‍ ഒരുപാട് ദൂരത്ത് നിന്നെല്ലാം ആളുകള്‍ വരും.അത് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ല. തീര്‍ത്ഥാടകരുടെ പേര് വിവരങ്ങള്‍ അവര്‍ പറയുന്നത് ശരിയാവണമെന്നില്ല. ക്വാറന്റൈനില്‍ കഴിയുന്നവര്‍പോലും മറച്ചുവെച്ച് ശാന്തി തേടി വരാം. പോസിറ്റീവ് സംഭവിച്ചാല്‍ അവരുടെ റൂട്ട് മാപ്പും അനന്തര നടപടികളും കമ്മിറ്റിക്ക് പൊല്ലാപ്പാവും. 10 ദിവസം മുമ്പുള്ള അവസ്ഥയിലല്ല ഇപ്പോള്‍ നാട്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതൽ ആളുകള്‍ വന്നു തുടങ്ങിയതോടെ സ്ഥിതിയാകെ മാറി. ക്വാറന്റൈന്‍ അനുഭവിച്ചതിനാല്‍ എനിക്ക് പ്രയാസം അറിയാം.ദുബൈയില്‍ വന്നിട്ട് രോഗ സൂചന ഇല്ലാതിരുന്നിട്ടും പരിസരത്തെല്ലാം കുട്ടികള്‍ ഉള്ളതിനാല്‍ റൂമിനുള്ളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞതാണ്. ഇത്രയും സൗകര്യങ്ങള്‍ അനുഗ്രഹമായിട്ടും 15 ദിവസത്തിന് വര്‍ഷങ്ങളുടെ ദൈര്‍ഘ്യമാണ് ഫീല്‍ ചെയ്തത്. നാട്ടില്‍ ചെറിയ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരാധനാലയങ്ങള്‍ നമസ്‌കാരത്തിനായി തുറന്നാല്‍ പള്ളിയില്‍ പോയി ദുആ (പ്രാര്‍ത്ഥന) ചെയ്യാനുള്ള അത്യാര്‍ത്തി കാണിക്കുക സ്വാഭാവികം.....
അതേസമയം മഹല്‍ പ്രദേശങ്ങളിലെ പള്ളികളില്‍ ജുമുഅഃ ഒഴികെ മറ്റു നമസ്‌കാരങ്ങള്‍ക്ക് സാധാരണ നിലയില്‍ നൂറിലധികം ആളുകള്‍ ഉണ്ടാവാറില്ല. കുട്ടികളേയും മുതിര്‍ന്നവരേയും ഒഴിവാക്കി ബാഡ്ജുകള്‍ നല്‍കുന്ന സംവിധാനം അവിടങ്ങളില്‍ ഏര്‍പ്പെടുത്താം. അതത് മഹല്ലില്‍ റജിസ്റ്റര്‍ ചെയ്ത് സെക്രട്ടറി ഒപ്പിട്ട് നല്‍കുന്ന ഈ തിരിച്ചറിയല്‍ രേഖ കഴുത്തിലണിഞ്ഞാവണം ഓരോരുത്തരും വരേണ്ടത്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ബാഡ്ജ് നല്‍കരുത്. മുസല്ല(നിസ്കാരപ്പായ) അവരവര്‍ കൊണ്ടുവരുകയും തിരിച്ചെടുക്കുകയും വേണം. പള്ളിയില്‍ ചുരുട്ടിവെക്കുന്ന ഏര്‍പ്പാട് നടക്കില്ല. കഴുകി എളുപ്പത്തില്‍ ഉണക്കി ഉപയോഗിക്കാവുന്ന മുസല്ലകളാണ് അഭികാമ്യം. ദുബൈയിൽ ഇത്തരം മുസല്ലകളും പ്രത്യേക കവറുള്ള അടങ്ങിയ പി.പി.ഇ കിറ്റ് വിപണിയിലിറക്കുന്നുണ്ട്...'
കാറ്റ് അന്ന് പറഞ്ഞത്
നൂറ്റാണ്ടുകള്‍ മുമ്പ് തളങ്കരയുടെ ദൃശ്യസുന്ദര തീരത്തേക്ക് പായക്കപ്പല്‍ അടുപ്പിച്ചതും കാറ്റായിരുന്നു.
ഇസ് ലാമിക പ്രത്യയ ശാസ്ത്ര പ്രബോധന ദൗത്യവുമായി മാലിക്ദീനാര്‍ സംഘം തളങ്കരയില്‍ കാലുകുത്തിയതിനെത്തുടര്‍ന്നാണ് ഈ തീരദേശം അനുഗ്രഹങ്ങളുടെ വന്‍കരയും മതമൈത്രിയുടെ മഹാസാഗരവുമായത്.
പുഞ്ചിരി തൂകിയ തിരമാലകള്‍ ആര്‍ത്തലച്ച് ഓഖിയായി ആഞ്ഞടിച്ച് തീരങ്ങള്‍ പലതും കിലോമീറ്ററുകളോളം നക്കിത്തുടച്ചപ്പോഴും തളങ്കരയുടെ കരകളെ നോക്കി കടല്‍ അന്ന് പായക്കപ്പലില്‍ പാല്‍പുഞ്ചിരി തൂവി മഹാന്മാര്‍ ഇറങ്ങിയ കാലത്തെ അതേ ശാന്തയോടെ ചിരിക്കുകയും ചുംബിക്കുകയും ചെയ്യുന്നതിന്റെ കാരണം മറ്റൊന്നാവില്ല.
തീരുമാനങ്ങളും തിരുത്തലും
തീരുമാനം ഉചിതവും ജനാധിപത്യ സ്വഭാവമുള്ളതുമാവുമ്പോള്‍ തിരുത്തേണ്ടി വരില്ല.തിരുവനന്തപുരം പാളയം ജുമാമസ്ജിദ് കമ്മിറ്റി ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്.തലസ്ഥാന നഗരിയുടെ സവിശേഷതയാണ് അവര്‍ ഉള്‍ക്കൊണ്ടത്.ഏത് നാട്ടുകാര്‍ എന്ന അന്വേഷിക്കാതെ വിശ്രമിക്കാനും സൗകര്യം നല്‍കുന്ന ഈ ആരാധനാലയം ഇപ്പോള്‍ തുറന്നാല്‍ സാമൂഹിക വ്യാപന സാധ്യത ഏറെയാണ്.
അതേസമയം കോഴിക്കോട് പാളയം മുഹ്യിദ്ദീന്‍ പള്ളി പരിപാലന കമ്മിറ്റി കര്‍ശന നിബന്ധനകളോടെ പള്ളി തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് പിന്നീട് തിരുത്തുകയാണ് ചെയ്തത്.
നഗര കേന്ദ്രീകൃതം അല്ലാതിരുന്നിട്ടും അംഗടിമുഗര്‍ ജുമാമസ്ജിദിലും ബേക്കൽ മവ്വൽ ജുമാ മസ്ജിദിലും കുമ്പോൽ പാപം കോയ തങ്ങൾ നഗറിലെ ബദ് രിയ ജുമാ മസ്ജിദും തുടങ്ങി നിരവധി പള്ളികളിൽ കൊവിഡ് പശ്ചാത്തലത്തില്‍ ജുമുഅഃ ഇനി അറിയിപ്പ് ഉണ്ടാവുന്നതുവരെ നടത്തേണ്ടെന്നാണ് തീരുമാനം.
അതേസമയം കോഴിക്കോട് പാളയം മുഹ്യിദ്ദീന്‍ പള്ളി പരിപാലന കമ്മിറ്റി കര്‍ശന നിബന്ധനകളോടെ പള്ളി തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് പിന്നീട് തിരുത്തുകയാണ് ചെയ്തത്.
നഗര കേന്ദ്രീകൃതം അല്ലാതിരുന്നിട്ടും അംഗടിമുഗര്‍ ജുമാമസ്ജിദിലും ബേക്കൽ മവ്വൽ ജുമാ മസ്ജിദിലും കുമ്പോൽ പാപം കോയ തങ്ങൾ നഗറിലെ ബദ് രിയ ജുമാ മസ്ജിദും തുടങ്ങി നിരവധി പള്ളികളിൽ കൊവിഡ് പശ്ചാത്തലത്തില്‍ ജുമുഅഃ ഇനി അറിയിപ്പ് ഉണ്ടാവുന്നതുവരെ നടത്തേണ്ടെന്നാണ് തീരുമാനം.
സ്വയം നിയന്ത്രണം പാലിക്കുന്നവര്‍ വിരളമാവും എന്നതാണ് വെല്ലുവിളി.വെള്ളം ചുരുക്കി ഉപയോഗിക്കണം എന്ന അറിയിപ്പിനു താഴെ നിന്ന് വുളൂഅ് അര്‍പ്പിക്കലിന്റെ പേരില്‍ കുളിക്കുന്നവരാണ് വലിയ വിഭാഗം. ചെരിപ്പുകള്‍ കഴുകുന്നതും കാണാം.ജലാശയത്തില്‍ നിന്നായാല്‍പ്പോലും മിതത്വം പാലിക്കാന്‍ പ്രവാചകന്‍ കല്പിച്ചതൊക്കെ മറ്റാര്‍ക്കോ ബാധകം എന്ന മട്ട്. ഈ അച്ചടക്കമില്ലായ്മ കൊവിഡ് നിയന്ത്രണങ്ങള്‍ തെറ്റിക്കാതിരിക്കില്ല.
സാമൂഹിക അകലം ചില സംശയങ്ങളില്‍ സാമൂഹിക ഭ്രഷ്ടാവാം. സര്‍വ്വോപരി കാസര്‍ക്കോടിന്റെ ഔദ്യോഗിക സംവിധാന പരിസരം തുറക്കുന്ന ആരാധനാലയങ്ങളില്‍ മറ്റെവിടെയുമുള്ളതിനേക്കാള്‍ കരുതല്‍ അനിവാര്യമാക്കുന്നു.
ഹജ്ജിലും വലുതോ മറ്റ് തീര്‍ത്ഥാടനങ്ങൾ ?
മാലിക്ദീനാര്‍ മഖ്ബറ സിയാറത്ത് മുടങ്ങുന്നതില്‍ വിഷമിക്കുന്നവരുണ്ടാവാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാരുടെ ഹജ്ജ് തീര്‍ത്ഥാടനം വരെ ഈ സീസണില്‍ ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന സൂചന.കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മഖ്‌സൂദ് അഹ്മദ് ഖാന്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത് തീര്‍ത്ഥാടകര്‍ അടച്ച പണം ഒട്ടും കുറയാതെ തിരിച്ചു നല്‍കും എന്നാണ്. സൗദി ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടേണ്ട താമസം, ഹജ്ജ് റദ്ദാക്കി ഉത്തരവിറങ്ങും. രണ്ട് ലക്ഷം പേരുടെ ഹജ്ജാണ് മുടങ്ങുന്നത്.
മുസ്ലിം ഭൂരിപക്ഷ ദരിദ്ര രാജ്യമായ ഇന്തോനേഷ്യ കൊവിഡ് കാല ഹജ്ജ് തീര്‍ത്ഥാടനം വേണ്ടെന്നുവെച്ചു.
പകര്‍ച്ചവ്യാധിയുള്ള നാടുകളിലേക്കുള്ള സഞ്ചാരം വിലക്കിയ പ്രവാചകനെ അനുസ്മരിച്ചാണ് ഖലീഫ ഉമര്‍ പുറപ്പെടാനൊരുങ്ങിയ യാത്ര ഉപേക്ഷിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ വെളിപ്പെടുത്തല്‍ പ്രകാരം 600 പേരാണ് നാല് ദിവസം മുമ്പ് വരെ സൗദിയില്‍ കൊവിഡ് മരണം. ലക്ഷത്തോളം പേര്‍ രോഗബാധിതരാണ്. പത്തിരട്ടി വിലക്ക് മാസ്‌കുകള്‍ ആ രാജ്യത്ത് ലഭിക്കുമെങ്കിലും അത് ഉപയോഗിക്കുന്നത് ഏറെയും മലയാളികളാണ്.
Keywords: Kasaragod, Kerala, Malik deenar, Article, malik deenar mosques will remain closed till next notification