നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റുമോ ഒരു കാലത്ത് ഇദ്ദേഹം എഴുത്തുകാരനായിരുന്നെന്ന്...?; ഓര്‍മകളുടെ തീച്ചൂളയില്‍ നിന്നും
Dec 14, 2019, 13:11 IST
എംഎ മനസ്സു തുറക്കുന്നു- 01 / അസ്ലം മാവിലെ
(www.kasargodvartha.com 13.12.2019) പഠിച്ച ബിരുദം ഇനീഷ്യലാക്കി നാം ഇവിടെ ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളു. അത് എംഎ അബൂബക്കര്‍ സാഹിബിനെ മാത്രം. ദീര്‍ഘകാലം പ്രവാസം- കൃത്യമായി പറഞ്ഞാല്‍ 36 വര്‍ഷം. അതില്‍ പതിനഞ്ചു വര്‍ഷം മുംബൈയില്‍, 21 വര്‍ഷം അബൂദബിയില്‍. 2001 ലാണ് പ്രവാസ ജീവിതം പാടേ നിര്‍ത്തി എംഎ ഔക്കന്‍ച്ച നാട്ടില്‍ സ്ഥിരപ്പെടുന്നത്. യുഎഇയിലുണ്ടായിരിക്കെ, ദീര്‍ഘകാലം യുഎഇ-പട്‌ല ജമാഅത്തിന്റെ അനിഷേധ്യ അധ്യക്ഷന്‍. യുഎഇ വിടുന്നത് വരെ ആ സ്ഥാനത്ത് പകരം വെക്കാന്‍ മറ്റൊരാളുണ്ടായിരുന്നില്ല.
പക്വമായ നേതൃത്വം. തുളുമ്പാത്ത വ്യക്തിത്വം. ജാഡയില്ലാത്ത പ്രകൃതം. എല്ലാത്തിനെക്കുറിച്ചും തന്റേതായ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തുകയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അതേ പോലെ മാനിക്കുകയും ചെയ്ത അല്ലെങ്കില്‍ ചെയ്യുന്ന ഉത്കൃഷ്ട സ്വഭാവം. പ്രവാസം തെരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍ ഏതെങ്കിലുമൊരു കേന്ദ്ര ഗവ. സ്ഥാപനത്തിലെ ഒരുന്നത സ്ഥാനത്ത് ഡയരക്ടറായോ കോളജ് മേധാവിയായോ ഇക്കണോമിസ്റ്റായോ വിരമിച്ചു വിശ്രമ ജീവിതം നയിക്കുമായിരുന്നു അദ്ദേഹമിപ്പോള്‍.
നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റുമോ ഒരു കാലത്ത് എംഎ നല്ല ഒരു എഴുത്തുകാരനായിരുന്നെന്ന്,ഒരധ്യാപകനായിരുന്നെന്ന്? 1960കള്‍... ഇടതുപക്ഷ രാഷ്ട്രിയത്തിന്റെ തീകത്തുന്ന പകല്‍ വെളിച്ച നാളുകള്‍. ഇ എംഎസ് അധികാരത്തിലേറുകയും ഇറങ്ങുകയും ചെയ്ത കാലം. അഭിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനമാണന്ന്. കന്നഡ ഭാഷയിലുള്ള അരുണ (പ്രഭാതം) എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനനുകൂല പത്രത്തില്‍ പി. അബൂബക്കര്‍ എന്ന പേരില്‍ സമകാലീന രാഷ്ട്രീയം എഴുതിയിക്കൊണ്ടിരുന്നു. അതുപോലെ കന്നഡ നവഭാരതയിലും അദ്ദേഹം രാഷ്ട്രീയ സാമൂഹിക ലേഖനങ്ങള്‍ എഴുതുമായിരുന്നു.
അവിഭക്ത സിപിഐയുടെ തുടക്കം, 1920ലെ താഷ്‌ക്കന്റിലെ ആലോചന, 1925 കാണ്‍പുരിലെ രൂപീകരണം, കര്‍ഷക സമരങ്ങള്‍, 8 മണിക്കൂര്‍ ജോലി, പ്രദേശ് കോണ്‍ഗ്രസിനകത്തെ സോഷ്യലിസ്റ്റ് ചിന്താഗതി, കേരളത്തില്‍ 37 ല്‍ കോഴിക്കോടാണോ അല്ല 39 ല്‍ തലശേരി പാറപ്പുറത്താണോ ആദ്യയോഗമെന്ന ചര്‍ച്ച, ലോകമഹായുദ്ധങ്ങളില്‍ കോളനി രാജ്യങ്ങളുടെ പങ്കാളിത്തം, അന്നത്തെ രാഷ്ട്രിയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍, 62 ഇന്ത്യ ചൈന യുദ്ധത്തില്‍ പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത, 1964 ലെ പാര്‍ട്ടി വിഭജനം, അതിന് മുന്നോടിയായുള്ള കല്‍ക്കത്ത തീസീസടക്കം മിക്ക കാര്യങ്ങളിലും തീര്‍ച്ചയായും അദ്ദേഹത്തിന് അക്കാലങ്ങളിലെ എഴുത്ത് ലോകത്ത് സജീവമായത് കൊണ്ട് ഒരുപാട് പറയാനാകുമായിരിക്കും. ഈ കുറിപ്പ് പക്ഷെ, അങ്ങോട്ടേക്കൊന്നുമില്ല.
1960 ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം കുറച്ചു കാലം എംയെച്ച ഉപരിപഠനത്തിന് പോയില്ല. ആയിടക്കാണ് കുമ്പള ഹൈസ്‌ക്കൂളില്‍ അധ്യാപക ഒഴിവ് ശ്രദ്ധയില്‍ പെടുന്നതും ജോയിന്‍ ചെയ്യുന്നതും. പഠിപ്പിക്കേണ്ട വിഷയം ഇംഗ്ലിഷായിരുന്നെങ്കിലും സ്‌കൂളില്‍ അധ്യാപകരുടെ ഷോര്‍ട്ടേജ് കാരണം കണക്കും സയന്‍സുമടക്കം എല്ലാ സബ്ജക്റ്റ്‌സും കുട്ടികള്‍ക്ക് പഠിപ്പിക്കേണ്ടി വന്നുവത്രെ. അതിന് മാത്രം ഹോം വര്‍ക്കും ചെയ്യേണ്ടിയും വന്നു. എംഎ ഓര്‍മ്മകളുടെ പിന്നിലേക്ക് നടന്നു.
(തുടരും...)

Keywords: Malayalam article about MA Aboobacker, written by Aslam Mavile, Article, Malayalam, Teacher, CPM, CPI, Kumbala, Mumbai, Aslam Mavile,