വിശ്രമ ജീവിതത്തില്‍ വായനയെ കൂട്ടുപിടിച്ച് ആദ്ദേഹമിവിടെയുണ്ട്; മുബൈ ജീവിതത്തിന്റെ നോവും പ്രവാസത്തിന്റെ അനുഭവങ്ങളും ഓര്‍ത്തുകൊണ്ട്...
Dec 18, 2019, 11:55 IST
എംഎ മനസ്സു തുറക്കുന്നു 03- അസ്ലം മാവിലെ
(www.kasargodvartha.com 17.12.2019) പഠിത്തം നിര്‍ത്തിയെന്ന് കേട്ടാല്‍ എവിടെ കണ്ടാലും കേള്‍ക്കുന്ന ആകാംക്ഷ നിറഞ്ഞ അടുത്ത ചോദ്യമാണ് അടുത്തതെന്ത്? ആ ചോദ്യം എംഎയിച്ച എന്തായാലും നേരിട്ടിരിക്കണം. 1965 ന്റെ ആദ്യത്തില്‍ അദ്ദേഹം ബോംബയിലേക്ക് തിരിച്ചു, ബോംബെ കലക്കിക്കുടിച്ച തടിയന്‍ അബൂബക്കര്‍ സാഹിബാണ് ബോംബെ പോകുമ്പോള്‍ കൂടെയുണ്ടായിരുന്നത്. ഏതാനും ദിവസങ്ങള്‍ ഡോംഗ്രിയിലെ പട്‌ല ജമാഅത്തില്‍ താമസം. അവിടെ നിന്നും ജോലിയന്വേഷണങ്ങള്‍. ഒപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതേ വര്‍ഷം തന്നെ കേന്ദ്ര ഗവ. സ്ഥാപനമായ താരീഫ് കമ്മീഷനില്‍ ഉദ്യോഗം ലഭിച്ചു. ജൂനിയര്‍ ഇക്കണോമിക് ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലാണ് ആദ്യ നിയമനം.
ഇതിനിടയില്‍ അദ്ദേഹം താമസം വെസ്റ്റ് മാഹിമിലേക്ക് മാറ്റി. ഒരുപാട് സൗഹൃദങ്ങള്‍ മുംബൈ ജീവിതത്തിലുണ്ടായി. കേരളക്കാരും കേരളേതരക്കാരും അതില്‍പ്പെടും. ബിഎസ്ടി അബൂബക്കര്‍, തടിയന്‍ അബുബക്കര്‍, പാസ്‌പോര്‍ട്ട് അബ്ദുല്ല തുടങ്ങിയവരും ഒന്നിച്ചു താമസിച്ചവരില്‍ പെടും. കെ.എസ്. അബ്ദുല്ലയുമായി ഏറ്റവും നല്ല സൗഹൃദമുണ്ടാകുന്നതും മുംബൈയില്‍ വെച്ചാണ്.
ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞതോടെ ജോലിയില്‍ പ്രൊമോഷന്‍ ലഭിച്ചു-സീനിയര്‍ ഇക്കണോമിക് ഇന്‍വെസ്റ്റിഗേറ്റര്‍. മഹിമിലെ കുറച്ചു വര്‍ഷത്തെ താമസത്തിന് ശേഷം ഈസ്റ്റ് സാന്താക്രൂസിലേക്ക് നീങ്ങി. കുടുംബവും അപ്പോള്‍ അവിടെ എത്തിയിരുന്നു. മൊറാര്‍ജി ദേശായി അധികാരത്തില്‍ വന്നതോടെ താരിഫ് കമ്മിഷന്റെ പേര് ടെക്‌സറ്റയില്‍ കമ്മീഷനെന്നായി. പക്ഷെ ജോലി ആദ്യത്തേത് തന്നെ. രണ്ടുവട്ടം പ്രസ്തുത ഡിപാര്‍ട്‌മെന്റില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പോസ്റ്റിലേക്ക് ഡല്‍ഹിയില്‍ വെച്ചു യു പി എസ് സിയുടെ പരീക്ഷയും ഇന്റര്‍വ്യൂവും നടന്നിട്ടും ലോബിയിംഗ് വല്ലാതെ നിരാശനാക്കി. ഇനിയൊരു പ്രമോഷന്‍ സാധ്യതയ്ക്ക് കാത്തിരിക്കാതെ അദ്ദേഹം തന്റെ 15 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാര്‍ സേവനം നിര്‍ത്താന്‍ പിന്നീടൊന്നും ആലോചിച്ചില്ല. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ജോലി റിസൈന്‍ ചെയ്ത് ഏറ്റവും അടുത്ത വിമാനത്തില്‍ തന്നെ യു എ ഇ യിലേക്ക് തിരിച്ചു.
1980 മുതല്‍ എംഎയിച്ച പ്രവാസ നാഡിമിടുപ്പിനൊപ്പമുണ്ട്. യുഎഇ തലസ്ഥാന നഗരിയില്‍ അന്നും ജോലി അന്വേഷണം വലിയ കടമ്പ തന്നെയായിരുന്നു. ഏറെ പരിശ്രമത്തിനൊടുവില്‍ യു എ ഇ ഗവണ്‍മെന്റിന്റെ ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ( ETISALAT) അക്കൗണ്ട്‌സ് സെക്ഷനില്‍ ജോലി ലഭിച്ചു. 2001 ല്‍ വിരമിക്കുന്നത് വരെ അദ്ദേഹം അവിടെ തുടര്‍ന്നു. ഒരുപാട് അനുഭവങ്ങള്‍, ഗള്‍ഫ്കാഴ്ചകള്‍, മാറ്റങ്ങള്‍, അച്ചടക്കമില്ലായ്മ വരുത്തിയ അനര്‍ഥങ്ങള്‍. പൊങ്ങച്ചങ്ങള്‍. നിരക്ഷരതയും വിദ്യാഭ്യസക്കുറവും അളുകളില്‍ മുച്ചൂടും മൂടിയ കെട്ടകാഴ്ചകള്‍. ചൂഷണങ്ങള്‍. ഉയര്‍ച്ചത്താഴ്ചകള്‍. അറേബ്യന്‍ മണലരണ്യത്തിലെ മാറിമറിയുന്ന കാലാവസ്ഥപോലെ ഒരുപാട് ജീവിതങ്ങള്‍ അദ്ദേഹം കണ്ടു. അവയ്ക്ക് സാക്ഷിയായി. കൂടുതലൊന്നും എന്നോട് പറയാന്‍ എംയെച്ച നിന്നില്ല. അര്‍ഥഗര്‍ഭമായ ചെറുചിരിയില്‍ അവയെല്ലാമൊതുക്കി.
ഈ ഒരു വര്‍ഷം മുമ്പ് വരെ സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിള്‍ വളരെ സജീവമായിരുന്നു. പട്‌ലയിലെ ആദ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ന്യൂമോഡല്‍ സ്‌കൂളിന്റെ സ്ഥാപകരില്‍ ഒരാളാണ്. പട്‌ല ലൈബ്രറിയുടെ തുടക്കക്കാരിലും അദ്ദേഹവുണ്ട്. ഈ രണ്ടു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതും അദ്ദേഹത്തിന്റെ കെട്ടിടങ്ങളിലാണ്. സാമൂഹ്യ വിദ്യാഭ്യാസ പ്രവര്‍ത്തകനായ പി.എം. മുഹമ്മദ് ശാഫിയും ( ശാഫിച്ച) ഈ രണ്ട് സംരംഭങ്ങളിലും കൂടെനിന്നു പ്രവര്‍ത്തിക്കാനുണ്ടായിരുന്നു. പട്‌ലയിലെ എല്ലാ നല്ല സംരംഭങ്ങളുമായും അദ്ദേഹം സഹകരിച്ചു. സാമ്പത്തികമായി പിന്തുണച്ചു. ഈയിടെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രം അല്‍പം വിശ്രമത്തിലാണ്. അസുഖമൊക്കെ മാറി വീണ്ടും സജീവമാകുമെന്ന് തന്നെയാണ് പ്രതീക്ഷയും പ്രാര്‍ഥനയും.
സഹോരങ്ങള്‍ 6 പേര്‍. രണ്ടു സഹോദരിമാരും ( ഖദീജ, നഫീസ ) നാല് സഹോദരന്മാരും. പ്രഭാഷണകലയില്‍ പട്‌ലയില്‍ പകരം വെക്കാനില്ലാത്ത വ്യക്തിയും കോണ്‍ഗ്രസ് നേതാവും പുരോഗമന ചിന്താഗതിക്കാരനുമായ കൊല്യ അബ്ദുല്ല, സി.പി.എം നേതാവും പട്‌ലയുടെ വികസന നേതൃനിരയിലുണ്ടായിരുന്ന വ്യക്തിത്വവുമായ പി. സീതിക്കുഞ്ഞി, ജിഎച്ച്എസ്എസ് പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ സ്ഥാപക അധ്യക്ഷനും സാമൂഹ്യപ്രവര്‍ത്തകനുമായ പി. അഹമ്മദ്, പി. അബ്ദുറഹിമാന്‍ എന്നിവരാണ് സഹോദരന്മാര്‍. പട്‌ലയിലെ അറിയപ്പെടുന്ന വിദ്യാഭാസ പ്രവര്‍ത്തകനും ഉല്‍പതിഷ്ണുവും പൗരപ്രമുഖനുമായിരുന്ന പി. മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സുഹ്‌റയാണ് ഭാര്യ. മക്കള്‍ ആസിഫ്, ഹസീന, അനസ്. മൂന്നു പേരും വിവാഹിതര്‍.
വിശ്രമജീവിതത്തില്‍ വായനയാണ് അദ്ദേഹത്തിന് കൂട്ട്. പട്‌ലയിലെ ഓരോ പുതുവര്‍ത്തമാനങ്ങളും അദ്ദേഹം ആകാംക്ഷയോടെയാണ് അറിയുന്നത്. മനസ്സിന്റെ വികാസത്തോളം വലിയ നന്മയില്ലെന്ന് അദ്ദേഹം കരുതുന്നു. ഉള്‍ക്കൊള്ളുക എന്നതിനോളം വലിയ ഗുണമില്ല. അതില്ലാത്തിടത്താണ് അസഹിഷ്ണുത തലപൊക്കുന്നത്. അസഹിഷ്ണുതയോളം (intolerance - unwillingness to accept views, beliefs, or behaviour that differ from one's own ) വലിയ സാമൂഹ്യതിന്മയില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
(അവസാനിച്ചു)
പഠനത്തിന് മാത്രമല്ല നടത്തത്തിനും അന്ന് കുറുക്കുവഴികളില്ലായിരുന്നു; ഒരു മാസ്റ്റര്‍ ഡിഗ്രി പിന്നീട് കേള്‍ക്കുന്നത് കാല്‍നൂറ്റാണ്ട് കഴിഞ്ഞാണ്; പഠനകാലവും സാഹചര്യങ്ങളും

Related stories:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Malayalam, Aslam Mavile, Study class, Mumbai, Gulf, Job, Employees, Malayalaam article by Aslam mavile; last part