city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.എ. മുഹമ്മദ് കുഞ്ഞി: നന്മ മാത്രം കൊതിച്ച സാധാരണ മനുഷ്യന്‍

കെ.എസ്. സാലി കീഴൂര്‍

(www.kasargodvartha.com 30.08.2014)  നാടിന്റെയും സമൂഹത്തിന്റെയും നന്മ മാത്രം കാംക്ഷിച്ച ഒരു പച്ച മനുഷ്യനായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ കീഴൂരിലെ എം.എ. മുഹമ്മദ് കുഞ്ഞി. ഇല്ലായ്മയുടെ കാലഘട്ടത്തില്‍ ജനിക്കുകയും ദാരിദ്ര്യത്തില്‍ വളരുകയും ചെയ്ത മുഹമ്മദ് കുഞ്ഞിയ്ക്കു പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല. ദാരിദ്യത്തില്‍ നിന്നു കരകയറാനും കുടുംബം പുലര്‍ത്താനുമായി അദ്ദേഹത്തിനു ദീര്‍ഘകാലം പ്രവാസ ജീവിതം നയിക്കേണ്ടി വന്നു. തനിക്ക് ലഭിക്കാതിരുന്ന വിദ്യാഭ്യാസം സ്വന്തം മക്കള്‍ക്കും സമുദായത്തിലെ ഒരോരുത്തര്‍ക്കും ലഭ്യമാകണമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും, അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

കീഴൂരില്‍ നന്മ മാത്രം വിളയണമെന്ന ഉത്ക്കടമായ ആഗ്രഹം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.  സമ്പന്നരെയും സാധാരണക്കാരെയും അദ്ദേഹം  ഒരു പോലെ കണ്ടു.  ആരുടെ മുന്നിലും തലയെടുപ്പോടെ നില്‍ക്കാനും ചങ്കൂറ്റത്തോടെ കാര്യങ്ങള്‍ തുറന്നു പറയാനും, പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനും അദ്ദേഹത്തിനു സാധിച്ചു.  കീഴൂര്‍ മസ്ജിദിന്റെ അകത്തളങ്ങളിലേക്ക് ആഭാസവേഷവുമായി വന്നെത്തുന്ന യുവാക്കളെ, അവര്‍  ഏതു വലിയ പ്രമാണിയുടെ മക്കളായാലും അവരെ ഗുണദോഷിക്കാനും ശാസിക്കാനും മുഹമ്മദ് കുഞ്ഞിക്കു കഴിഞ്ഞിരുന്നു.

രോഗാവസ്ഥയില്‍ പോലും കീഴൂര്‍ മസ്ജിദുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.  പള്ളിയിലും കോമ്പൗണ്ടിലും ഉണ്ടാക്കേണ്ട വികസനം സംബന്ധിച്ച പത്തിന ആവശ്യങ്ങള്‍ കമ്മിറ്റിക്കു മുന്നില്‍  സമര്‍പ്പിക്കുകയും തന്റെ അപേക്ഷയില്‍ കമ്മിറ്റി എന്തു നടപടി കൈക്കൊണ്ടുവെന്ന്  അന്വേഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ മരണം തട്ടിയെടുത്തത്.

മരണം അനിവാര്യമായ ഒരവസ്ഥയാണെന്നറിയുമ്പോഴും ചില മരണങ്ങള്‍ നമുക്ക് നല്‍കുന്ന വ്യഥ മനസില്‍  എപ്പോഴും ഒരു മുറിവായി നിലകൊള്ളുന്നു. ഒരു ജമാഅത്തിന്റെ സാരഥി ആയിരുന്നു എന്നതിലുപരി  ലളിത ജീവിതം നയിച്ച നല്ലൊരു മനുഷ്യന്‍ എന്നതാണ് അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയങ്കരനാക്കിയത്.

അദ്ദേഹത്തിന്റെ ജനോപകാര പ്രവര്‍ത്തനങ്ങളും സഹായ മനസ്‌ക്കതയും ദീനാനുകമ്പയും ലളിത ജീവിതവും മാതൃകാപരമാണ്. എം.എ സാഹിബിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ല എന്ന യാഥാര്‍ത്ഥ്യമാണ് കീഴൂരിനെ സംബന്ധിച്ച് നിലവിലുള്ളത്.  സര്‍വ്വ ശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം വിജയിപ്പിക്കുമാറാകട്ടെ. ആമീന്‍.
എം.എ. മുഹമ്മദ് കുഞ്ഞി: നന്മ മാത്രം കൊതിച്ച സാധാരണ മനുഷ്യന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia