ആരു ജയിക്കും, കണക്കുകളുടെ ഉത്തരമാണോ ശരി ?
Apr 13, 2014, 09:10 IST
പ്രതിഭാരാജന്‍
(www.kasargodvartha.com 13.04.2014) വോട്ടിന്റെ വിവരങ്ങളും പോളിംങ് ശതമാന കണക്കുകളും വോട്ടറെ തേടിയെത്തിക്കഴിഞ്ഞു. നമുക്കും ഒന്നു കൂട്ടിക്കിഴിച്ചു നോക്കാം.
സംസ്ഥാനത്തെ ആകെ വോട്ടര്‍മാര്‍ രണ്ടര കോടിവരും. 2009ലേതിനേക്കാള്‍ 100ന് 10 എന്ന കണക്കിലുണ്ട് വര്‍ധന. പുതുവോട്ടര്‍മാരാണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതെന്ന് സാരം. ആകെ സ്ഥാനാര്‍ത്ഥികള്‍ 269. വോട്ടര്‍മാര്‍ ഏറെയും സ്ത്രീകളാണെന്ന് കരുതി മത്സര രംഗത്ത് 27 പേര്‍ മാത്രമെ കച്ചമുറുക്കിയിട്ടുള്ളൂ.
വോട്ടിംങ് ശതമാനം കൂടിയാല്‍ യു.ഡി.എഫിനാണ് നേട്ടമെന്നത് കേരളത്തിലെ പല്ലവിയാണ്. തിരഞ്ഞെടുപ്പിനോളം പഴക്കമുണ്ട് ഈ വിശ്വാസത്തിന്. ചരിത്ര പുസ്തകം അപൂര്‍വമായി മാത്രമേ ഇത് തെറ്റിച്ചിട്ടുമുള്ളൂ. പോയ 10 വര്‍ഷക്കാലം 2004, 2009 ലെ കണക്കുകള്‍ മാത്രം ഒന്നെടുത്തു നോക്കാം.
2004ല്‍ കേരളത്തില്‍ മരുന്നിനു പോല്‍ ഒരു കോണ്‍സുകാരന്‍ ജയിച്ചില്ല. മാനം കാത്തത് ലീഗ്. അന്നത്തെ പോളിങ്ങ് നില 71.45 ശതമാനം. എന്നാല്‍ 2009 ലെത്തുമ്പോള്‍ ചിത്രം മാറിയില്ലേ. പോളിംങ് 73.37 ശതമാനമായി കൂടി. യു.ഡി.എഫിനു 16 സീറ്റ്. നിശ്ചല വോട്ടുകള്‍ യു.ഡി.എഫിന്റെ പാളയത്തിലാണ് എപ്പോഴും മയങ്ങികിടക്കുന്നതെന്നത് ഇവിടെ വ്യക്തം.
വേറെയും ഒന്നുരണ്ട് ചെറു ഉദാഹരണങ്ങളാവാം. വടകരയാവാം. കടത്തനാടന്‍ കോട്ട മുല്ലപ്പള്ളി പിടിച്ചെടുത്ത 2009 കാലം. പോളിംങ് 80.40. ഇത്തവണ അവിടെ കൂടി 81.30ലെത്തി നിന്നിരിക്കുന്നു. (ഇനിയും ഇത്തിരി കൂടാനിരിക്കുന്നു). ശതമാനക്കണക്കില്‍ മുല്ലപ്പള്ളി ജയിച്ചു കഴിഞ്ഞു. ഇടതുകാര്‍ ഇവിടെ അവസാനമായി ജയിച്ച 2004ല്‍ വന്ന പോളിംങ് 75.83. അഞ്ചു ശതമാനത്തിലേറെ പോളിംങ് കൂടിയപ്പോള്‍ മണ്ഡലം കൂടുവിട്ട് കൂടുമാറിയ കഥ 2009ലേത്.
ഇനി കണ്ണൂരിലേക്ക് നോക്കാം. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പോളിംങ് നടന്ന മണ്ഡലമെന്ന ഷാളുമണിഞ്ഞാണ് കഴിഞ്ഞ തവണ കെ. സുധാകരന്‍ പാര്‍ലമെന്റിലെത്തിയത്. കീരിടത്തില്‍ അതുമാത്രമായിരുന്നില്ല വേറെയും തുവലുകളെ കുറിച്ച് പിന്നീടാവാം. അന്നത്തെ പോളിംങ് മാന്ത്രിക നമ്പര്‍ 80.94. ഇത്തവണ അത് 80.8 ശതമാനമായി ചുരുങ്ങി. ശ്രീമതി ടീച്ചര്‍ വേദി അന്വേഷിക്കുകയാണ്. മതിമറന്ന് ഒന്നു നൃത്തം ചെയ്യണം. കഴിഞ്ഞ തവണ വാളെടുത്ത 15 - 15 അംഗനമാരും അടിയറവു പറഞ്ഞ നാണം മാറ്റാന്‍ ഇത്തവണ ശ്രീമതി ടീച്ചര്‍, ബിന്ദു കൃഷ്ണ ആരെങ്കിലും ഒരാള്‍ ജയിച്ചു കേറിയേ മതിയാവൂ. സാറാജോസഫിനും, ശോഭാ സുരേന്ദ്രനും മറ്റും കെട്ടിവെച്ച കാശ് തിരിച്ചു പിടിക്കുന്നതില്‍ ഒതുങ്ങാതെ ചരിത്രമാകട്ടെ.
55 കമ്പനി സേനയും 55,000 പോലീസ് സേനയുമാണ് തെരെഞ്ഞെടുപ്പ് നിയന്ത്രിക്കാനെത്തിയതെന്ന് പറഞ്ഞിട്ടെന്തുകാര്യം. കാസര്‍കോട് മണ്ഡലത്തില്‍ പറയത്തക്ക മാറ്റം പോളിംങ് 78 തൊട്ടില്ല. (ഇത് തയ്യാറാക്കുമ്പോള്‍ അന്തിമ പ്രഖ്യാപനമായിട്ടില്ല). പോളിംങ് കൂടിയാല്‍ യു.ഡി.എഫ് ജയിക്കുന്ന മഞ്ചേശ്വരത്തും, കാസര്‍കോടിലും ഇടിവാണ് വന്നത്. ഇടത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വത്തെ നില 75.14ല്‍ നിന്നും ഇത്തവണ 71.7ലേക്ക് തലതാഴ്ത്തി. കാസര്‍കോട് 75.38 നിന്നും തെന്നിവീണത് 72.7ലേക്ക്.
എന്നാല്‍ ഇടതു ശക്തി ദുര്‍ഗങ്ങളില്‍ നോക്കുക അവര്‍ നില മെച്ചപ്പെടുത്തിയിരിക്കുന്നു. ഇത്് എല്‍.ഡി.എഫ് കേന്ദ്രത്തില്‍ ആഹ്ലാദം പരത്തുന്നുവെന്ന് മാത്രമല്ല, അവരുടെ കോട്ടകളില്‍ കല്യാശേരി 81.8, പയ്യന്നൂര്‍ 84.2. (81.45), തൃക്കരിപ്പൂര്‍ 82.4, (73.98) കാഞ്ഞങ്ങാട്, 79.6 (78.17) ഉദുമയില്‍ 77(73.98) എന്നിങ്ങനെ വര്‍ധനവ് കാണിച്ചു. കള്ളവോട്ടുകള്‍ വ്യാപകമെന്ന പരാതി ഇനിയും വന്നു കാണുന്നുമില്ല.
പിന്നെ പുതുവോട്ടര്‍മാര്‍ ഒന്നര ലക്ഷം വലതുഭാഗം കാക്കുമെന്ന് കരുതാനും പ്രയാസം. 2011ലെ തിരഞ്ഞെടുപ്പില്‍ കന്നിക്കാര്‍ക്ക് 75,000 വോട്ടുകളായിരുന്നു. അതില്‍ ഏഴ് മണ്ഡലങ്ങളിലും ചേര്‍ന്ന് 43,000 ഇടതിനെ പിന്തുണച്ചുവെന്ന കണക്കുണ്ട് സി.പി.എം ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്റെ കൈവശം. അധികരിച്ചവ പൂര്‍ണമായും വഴിമാറിപ്പോവില്ലെന്ന് അവര്‍ ആശ്വസിക്കുന്നു.
ആരു ജയിക്കും? കണക്കുകള്‍ പറയുന്ന ഉത്തരത്തില്‍ സത്യമുണ്ടോ എന്തോ. കാണാന്‍ പോകുന്ന പൂരമെന്തിനു നേരത്തെ എണ്ണണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Article, Prathibha-Rajan, Election-2014, LDF, UDF, Udma, Payyannur, Kasaragod, Manjeshwaram, Trikaripure, Kanhangad, Poll, Vote, Win.
Advertisement:
(www.kasargodvartha.com 13.04.2014) വോട്ടിന്റെ വിവരങ്ങളും പോളിംങ് ശതമാന കണക്കുകളും വോട്ടറെ തേടിയെത്തിക്കഴിഞ്ഞു. നമുക്കും ഒന്നു കൂട്ടിക്കിഴിച്ചു നോക്കാം.
സംസ്ഥാനത്തെ ആകെ വോട്ടര്‍മാര്‍ രണ്ടര കോടിവരും. 2009ലേതിനേക്കാള്‍ 100ന് 10 എന്ന കണക്കിലുണ്ട് വര്‍ധന. പുതുവോട്ടര്‍മാരാണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നതെന്ന് സാരം. ആകെ സ്ഥാനാര്‍ത്ഥികള്‍ 269. വോട്ടര്‍മാര്‍ ഏറെയും സ്ത്രീകളാണെന്ന് കരുതി മത്സര രംഗത്ത് 27 പേര്‍ മാത്രമെ കച്ചമുറുക്കിയിട്ടുള്ളൂ.
വോട്ടിംങ് ശതമാനം കൂടിയാല്‍ യു.ഡി.എഫിനാണ് നേട്ടമെന്നത് കേരളത്തിലെ പല്ലവിയാണ്. തിരഞ്ഞെടുപ്പിനോളം പഴക്കമുണ്ട് ഈ വിശ്വാസത്തിന്. ചരിത്ര പുസ്തകം അപൂര്‍വമായി മാത്രമേ ഇത് തെറ്റിച്ചിട്ടുമുള്ളൂ. പോയ 10 വര്‍ഷക്കാലം 2004, 2009 ലെ കണക്കുകള്‍ മാത്രം ഒന്നെടുത്തു നോക്കാം.
2004ല്‍ കേരളത്തില്‍ മരുന്നിനു പോല്‍ ഒരു കോണ്‍സുകാരന്‍ ജയിച്ചില്ല. മാനം കാത്തത് ലീഗ്. അന്നത്തെ പോളിങ്ങ് നില 71.45 ശതമാനം. എന്നാല്‍ 2009 ലെത്തുമ്പോള്‍ ചിത്രം മാറിയില്ലേ. പോളിംങ് 73.37 ശതമാനമായി കൂടി. യു.ഡി.എഫിനു 16 സീറ്റ്. നിശ്ചല വോട്ടുകള്‍ യു.ഡി.എഫിന്റെ പാളയത്തിലാണ് എപ്പോഴും മയങ്ങികിടക്കുന്നതെന്നത് ഇവിടെ വ്യക്തം.
വേറെയും ഒന്നുരണ്ട് ചെറു ഉദാഹരണങ്ങളാവാം. വടകരയാവാം. കടത്തനാടന്‍ കോട്ട മുല്ലപ്പള്ളി പിടിച്ചെടുത്ത 2009 കാലം. പോളിംങ് 80.40. ഇത്തവണ അവിടെ കൂടി 81.30ലെത്തി നിന്നിരിക്കുന്നു. (ഇനിയും ഇത്തിരി കൂടാനിരിക്കുന്നു). ശതമാനക്കണക്കില്‍ മുല്ലപ്പള്ളി ജയിച്ചു കഴിഞ്ഞു. ഇടതുകാര്‍ ഇവിടെ അവസാനമായി ജയിച്ച 2004ല്‍ വന്ന പോളിംങ് 75.83. അഞ്ചു ശതമാനത്തിലേറെ പോളിംങ് കൂടിയപ്പോള്‍ മണ്ഡലം കൂടുവിട്ട് കൂടുമാറിയ കഥ 2009ലേത്.
ഇനി കണ്ണൂരിലേക്ക് നോക്കാം. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പോളിംങ് നടന്ന മണ്ഡലമെന്ന ഷാളുമണിഞ്ഞാണ് കഴിഞ്ഞ തവണ കെ. സുധാകരന്‍ പാര്‍ലമെന്റിലെത്തിയത്. കീരിടത്തില്‍ അതുമാത്രമായിരുന്നില്ല വേറെയും തുവലുകളെ കുറിച്ച് പിന്നീടാവാം. അന്നത്തെ പോളിംങ് മാന്ത്രിക നമ്പര്‍ 80.94. ഇത്തവണ അത് 80.8 ശതമാനമായി ചുരുങ്ങി. ശ്രീമതി ടീച്ചര്‍ വേദി അന്വേഷിക്കുകയാണ്. മതിമറന്ന് ഒന്നു നൃത്തം ചെയ്യണം. കഴിഞ്ഞ തവണ വാളെടുത്ത 15 - 15 അംഗനമാരും അടിയറവു പറഞ്ഞ നാണം മാറ്റാന്‍ ഇത്തവണ ശ്രീമതി ടീച്ചര്‍, ബിന്ദു കൃഷ്ണ ആരെങ്കിലും ഒരാള്‍ ജയിച്ചു കേറിയേ മതിയാവൂ. സാറാജോസഫിനും, ശോഭാ സുരേന്ദ്രനും മറ്റും കെട്ടിവെച്ച കാശ് തിരിച്ചു പിടിക്കുന്നതില്‍ ഒതുങ്ങാതെ ചരിത്രമാകട്ടെ.
55 കമ്പനി സേനയും 55,000 പോലീസ് സേനയുമാണ് തെരെഞ്ഞെടുപ്പ് നിയന്ത്രിക്കാനെത്തിയതെന്ന് പറഞ്ഞിട്ടെന്തുകാര്യം. കാസര്‍കോട് മണ്ഡലത്തില്‍ പറയത്തക്ക മാറ്റം പോളിംങ് 78 തൊട്ടില്ല. (ഇത് തയ്യാറാക്കുമ്പോള്‍ അന്തിമ പ്രഖ്യാപനമായിട്ടില്ല). പോളിംങ് കൂടിയാല്‍ യു.ഡി.എഫ് ജയിക്കുന്ന മഞ്ചേശ്വരത്തും, കാസര്‍കോടിലും ഇടിവാണ് വന്നത്. ഇടത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വത്തെ നില 75.14ല്‍ നിന്നും ഇത്തവണ 71.7ലേക്ക് തലതാഴ്ത്തി. കാസര്‍കോട് 75.38 നിന്നും തെന്നിവീണത് 72.7ലേക്ക്.
എന്നാല്‍ ഇടതു ശക്തി ദുര്‍ഗങ്ങളില്‍ നോക്കുക അവര്‍ നില മെച്ചപ്പെടുത്തിയിരിക്കുന്നു. ഇത്് എല്‍.ഡി.എഫ് കേന്ദ്രത്തില്‍ ആഹ്ലാദം പരത്തുന്നുവെന്ന് മാത്രമല്ല, അവരുടെ കോട്ടകളില്‍ കല്യാശേരി 81.8, പയ്യന്നൂര്‍ 84.2. (81.45), തൃക്കരിപ്പൂര്‍ 82.4, (73.98) കാഞ്ഞങ്ങാട്, 79.6 (78.17) ഉദുമയില്‍ 77(73.98) എന്നിങ്ങനെ വര്‍ധനവ് കാണിച്ചു. കള്ളവോട്ടുകള്‍ വ്യാപകമെന്ന പരാതി ഇനിയും വന്നു കാണുന്നുമില്ല.
Prathibha Rajan
(Writer)
|
ആരു ജയിക്കും? കണക്കുകള്‍ പറയുന്ന ഉത്തരത്തില്‍ സത്യമുണ്ടോ എന്തോ. കാണാന്‍ പോകുന്ന പൂരമെന്തിനു നേരത്തെ എണ്ണണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Article, Prathibha-Rajan, Election-2014, LDF, UDF, Udma, Payyannur, Kasaragod, Manjeshwaram, Trikaripure, Kanhangad, Poll, Vote, Win.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067