city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ കറണ്ട് പോലെ...

-എ.എസ് മുഹ­മ്മ­ദ്കുഞ്ഞി

(www.kasargodvartha.com 31.05.2014) വ­ര്‍­ക­ട്ട്, ലോഡ് ഷെ­ഡി­ംഗ്, അറ്റ­കു­റ്റ­പ്പ­ണി­കള്‍ അങ്ങനെ പല പേരു­ക­ളിലും സാധ്യമാ­വു­ന്നത്ര 'കട്ടു­'കള്‍ നടത്തി, ഇപ്പോള്‍ ഒരു പേരി­ലു­മ­റി­യപ്പെടാത്ത നിര­ന്തരം 'കട്ടു­'ക­ളുമായാണ് കാസര്‍കോ­ട്ടെ വൈദ്യുതി സെക്ഷ­നു­കളില്‍ സേവനം നടന്നു കൊണ്ടിരിക്കു­ന്ന­ത്. ­പവര്‍ കട്ടാ­ണെ­ങ്കില്‍, അത് ഈ മേയ് മാസ­ത്തില്‍ ഉണ്ടാ­വി­ല്ലെന്ന് 'തിര്വോ­ന്ത­രത്ത്' നിന്ന് ഔ­ദ്യോ­ഗിക അറി­യി­പ്പ് ഇടയ്ക്ക് വന്നു. ഇക്ക­ഴിഞ്ഞ ദിവസം സാക്ഷാല്‍ മന്ത്രിയുടെ തന്നെ നിയ­ന്ത്രണം വേണ്ടി വരു­മെന്നുള്ള അരു­ള­പ്പാട് വന്നു. പക്ഷെ ഇനി­യു­മെന്ത് നിയ­ന്ത്ര­ണ­മാ­ണോ ആവോ.. കാ­സര്‍കോട് സംഭ­വിച്ചു കൊണ്ടി­രി­ക്കു­ന്ന­തിനു മേല്‍ നിയ­ന്ത്രണം വരി­ക­യാ­ണെ­ങ്കില്‍ അത് ഇനി കുറച്ച് ദിവ­സ­ത്തേയ്ക്ക് വൈദ്യുതി വിത­ര­ണം സ്തംഭി­പ്പിക്കും എന്നോ മറ്റോ വേണം. ഇതിലും ഭേദം അതു തന്നെ­യാ­ണെന്ന് തോ­ന്നു­ന്നു.

കാസര്‍കോട് ജില്ലയ്­ക്ക് 30 വയ­സാ­യെന്ന് പത്ര­ത്തില്‍ കാണാനി­ട­യാ­യി. മുപ്പത് വയ­സായിട്ടും പ്രാരാ­ബ്ധ­ങ്ങള്‍ തീര്‍ന്നി­ട്ട­ില്ലെ­ങ്കിലും, അങ്ങ­നെ വല്ലപ്പോ­ഴു­ം സന്ദര്‍ഭ­ങ്ങ­ളിലാണ് കാസര്‍കോട് കേര­ള­ത്തിന്റെ ഭാഗ­മാ­ണെന്ന് ബോധ്യ­മാ­വു­ന്ന­ത്. അതൊക്കെ പോട്ടെ.. നമുക്ക് വൈദ്യു­തി­യി­ലേയ്ക്ക് തന്നെ മടങ്ങാം. പഴയ വയ­റിങും സംവി­ധാ­ന­വു­മൊ­ക്കെ­യാ­വു­മ്പോള്‍ അറ്റ­കു­റ്റ­പ്പ­ണി­ വേണ്ടി­ വ­രു­മെ­ന്നത് സ്വാഭാ­വി­കം. പക്ഷെ ഒരു അവശ്യസേവന വകു­പ്പാ­വു­മ്പോള്‍, ഇങ്ങനെ യാതൊരു തത്വ­ദീ­ക്ഷയു­മി­ല്ലാതെ പ്രവര്‍ത്തി­ക്കുക എന്നത് കാസര്‍കോട് പോലുള്ള ഒരു പ്രതി­ക­രണ ശേഷി­യി­ല്ലാ­ത്ത­വ­രുടെ നാട്ടിലെ നട­ക്കൂ. ഒരു ടൈം ടേബിളും പിന്നെ സാങ്കേ­തിക വാക്കു­ക­ളുടെ ഒരു ഡി­ക്ഷണ­റിയും വെച്ച് അതില്‍ നിന്ന് ഒരോ പേരും കണ്ടെത്തി 'കട്ട്' ചെയ്തു കൊണ്ടിരുന്നാല്‍ കാസര്‍കോ­ട്ടു­കാര്‍ സഹി­ച്ചെ­ന്നി­രി­ക്കും.

വൈദ്യുതിയുടെ കാര്യ­ത്തില്‍ ഇനി ഇങ്ങനെ വല്ലതും ഒരു ഉപ­ഭോ­ക്താ­വിന്റെ ഭാഗത്ത് നിന്ന് അങ്ങോട്ട് സംഭ­വി­ച്ചാലോ? അവ­രുടെ കണ­ക്ഷന്റെ ഫ്യൂസൂ­രു­മെന്ന് മാത്ര­മല്ല ചില­പ്പോള്‍ അവ­രുടെ തന്നെ ഫ്യൂസ്  ഊരി­പ്പോ­യെ­ന്നി­രി­ക്കും. അതിന് നല്ല കൃത്യനിഷ്ഠ­യും അവര്‍ കീപ് ചെയ്യു­ന്നുമു­ണ്ട്.. എവി­ടെ­യെ­ങ്കിലും ഒരു കെട്ടി­ട­ത്തിലോ വീട്ടിലോ ഒരു ലൈന്‍ പോയ്‌­പോ­യാല്‍ രാവിലെ മുതല്‍ വൈകു­ന്നേരം വരെ നിര­ന്തരം വിളി­ച്ചാ­ലെ­ത്താ­ത്ത-(­തി­രക്ക് പറ­ഞ്ഞൊ­ഴി­യുന്ന)-ലൈന്‍മാ­ന്മാര്‍, മേലു­ദ്യോ­ഗ­സ്ഥന് കൈക്കൂലി കൊടുത്ത് നോക്കുക, പറ­ന്നെ­ത്തു­ന്നുണ്ടല്ലോ. അത് ഡിപാര്‍ട്‌മെന്റിന്റെ കെടു­കാ­ര്യ­സ്ഥ­ത­യല്ലെ വെളി­വാ­ക്കു­ന്നത്? ഈ വൈദ്യു­തി­യുടെ ഒളിച്ചു കളി മൂലം രാവിലെ മുതല്‍ വൈകു­ന്നേരം വരെ ഒന്നും ചെയ്യാ­നാ­വാതെ, ഇന്നത്തെ കാര്യം പോക്കെന്ന് പിരാകി വീട്ടി­ലേ­യ്ക്ക് മട­ങ്ങി­പ്പോ­കുന്ന ചെറു­കിട തൊഴില്‍ ഉട­മ­ക­ളു­ണ്ട്. തീര്‍ച്ച­യാ­യും ഇതി­നൊക്കെ ഉപ­ഭോക്തൃ കോട­തിയെ സമീ­പി­ച്ചാല്‍ ഫലമു­ണ്ടാ­കുമെന്ന­റിയാം. അങ്ങ­നെ­യു­ണ്ടാ­യി­ട്ടുമു­ണ്ട്. പക്ഷെ പലരും മെനക്കെടാന്‍ തയ്യാ­റാ­വു­ന്നില്ല എന്നേ­യു­ള്ളൂ..

ഇവിടെയിപ്പോള്‍, ക­റണ്ട് പോകു­ന്നു. അവര്‍ക്ക് തോന്നു­മ്പോള്‍ തിരിച്ചു വരു­ന്നു. പിന്നേയും പോകു­ന്നു. അനി­ശ്ചിത സമ­യ­ത്തേ­യ്ക്ക്. കാരണം ഇതി­നാരും ഇവിടെ ചോദി­ക്കാ­നി­ല്ലല്ലോ. ഇങ്ങ­നേയും നി­യ­ന്ത്രണ­മി­ല്ലാതെ ഒരു വകു­പ്പിന് പ്രവര്‍ത്തിക്കാമോ എന്ന് ചോദി­ച്ചാല്‍ പ്രതി­ക­രണ ശേഷി­യി­ല്ലാത്തവരുടെ നാടായ നാട്ടില്‍ പ്രവര്‍ത്തിക്കാം എന്നെ മറുപ­ടിയായി പറ­യാ­നൊക്കൂ.  ഇനി ഈ വകുപ്പ് സ്വകാ­ര്യ­വ­ത്ക്ക­രി­ക്ക­പ്പെട്ടാല്‍ രക്ഷ­പ്പെ­ടു­മെന്ന് ആര്‍ക്കെ­ങ്കിലും പറ­യാനുള്ള അവ­കാ­ശ­മുണ്ടോ? തൊഴി­ലാ­ളി­ക­ളുടെ മോക്ഷ­ത്തി­നു­വേണ്ടി നില­കൊ­ള്ളുന്ന പാര്‍ട്ടി­കള്‍ക്കത് ഇഷ്ട­പ്പെ­ട്ടെന്ന് വരി­ല്ല. കാരണം അവ­രുടെ തൊഴി­ലാ­ളി­കള്‍ക്ക് സ്വകാര്യ കമ്പ­നി­ക­ളാ­വു­മ്പോള്‍ ഉത്ത­ര­വാ­ദി­ത്വത്തോടെ പണി­യെ­ടു­ക്കേണ്ടി വരും.

സര്‍ക്കാ­റാ­കു­മ്പോള്‍ 'കാസര്‍കോട്ടെ ക­റ­ണ്ട് പോലെ' അതു മതി. എപ്പോള്‍ വേണ­മെ­ങ്കിലും പോവാം. പിന്നെ വരാം വരാ­തി­രി­ക്കാം. മുംബൈ­യില്‍  സ്വകാര്യ കമ്പ­നി­യായ ടാറ്റ­യുടെ (MSES)എല­ക്ട്രിക് സപ്ലൈസ് ആണത് നിര്‍വഹി­ക്കു­ന്ന­ത്. ഇവി­ടുത്തെ­യും റെയിറ്റ് താര­തമ്യം ചെയ്യു­മ്പോള്‍, യൂണി­റ്റിന് കാശല്‍പം കൂട­ു­ത­ലെന്ന് സമ്മ­തി­ക്ക­ണം. പക്ഷെ ഏതെ­ങ്കിലും ദിവസം അര മണി­ക്കൂര്‍ പവര്‍ കട്ട് വേണ്ടി വരി­ക­യാ­ണെ­ങ്കില്‍ അത് ഒരാഴ്ച മുമ്പെ  നിര­ന്തരം 'അറി­യിപ്പ് വഴി' ഉപ­ഭോ­ക്താ­ക്കളെ അറി­യിച്ചു കൊ­ണ്ടേ­യ­ി­രിക്കും.

കഴിഞ്ഞ ആഴ്ച­യി­ലൊരു ദിവസം സഹി കെട്ട് ഞാനൊരു ജന­പ്ര­തി­നി­ധിയെ വിളിച്ച് കാസര്‍കോട്ടെ വൈദ്യു­തി­യുടെ അവസ്ഥ വിവ­രിച്ചു. അദ്ദേഹം ഉടനെ തിരി­ച്ച­ടി­ച്ചത് മംഗ­ലാ­പു­രത്ത് ചെന്ന് നോക്കാ­നാ­ണ്. അവിടെ എല്ലാ കട­ക­ളുടെ മുമ്പിലും ജന­റേ­റ്ററ് പ്രവര്‍ത്തി­ക്കു­ക­യാ­ണ­ത്രെ. ഞാനും വിട്ടി­ല്ല. ഗുജ­റാത്തിലേ­യ്ക്കും മഹാ­രാ­ഷ്ട്ര­യി­ലേ­യ്ക്കും നോക്കിക്കൂടെ എന്ന് ചോദിച്ചു. അവിടെ വൈദ്യുതി പോകാ­റി­ല്ല. ഇനി­യ­ഥവാ അങ്ങനെ വല്ല­തും, (സംഭ­വിക്കാന്‍ പാടി­ല്ലാ­ത്തത്) സംഭ­വിക്കുക­യാ­ണെ­ങ്കില്‍ ആഴ്ചയ്ക്ക് മുമ്പ് തന്നെ പ്രധാന പത്ര­ത്തി­ന്റെ, മുന്‍പേ­ജില്‍ കോളം ന്യൂസായി അറി­യിപ്പ് വരും. ചാന­ലു­ക­ളിലും നിര­ന്തരം അത­റി­യിച്ചു കൊണ്ടേ­യി­രി­ക്കും. എന്താ ആ സംസ്ഥാ­ന­ങ്ങളും ഇന്ത്യ­യില്‍ തന്നെ­യല്ലെ?
   
നമു­ക്കൊരു സ്വഭാ­വ­മു­ണ്ട്. നമ്മുടെ മകനോ മകളോ ഒരൊറ്റ എ പ്ലസും വാങ്ങി­യി­ട്ടി­ല്ലെ­ങ്കില്‍ അത് വാങ്ങി­യ­വ­രെയല്ല നാം നോക്കു­ന്ന­ത്, കഷ്ടിച്ച് എലി­ജിബ്ള്‍ ആയ­വ­രെ­യാ­ണ്. എന്നിട്ട് സമാ­ധാ­നിക്കും, അതി­നെ­ക്കാള്‍ മോഷ­മാ­യ­വര്‍ എത്രയോ ഉണ്ടെന്ന് വെച്ച്. പിന്നീട് ഞാന്‍ കാസര്‍കോട്ടെ വ്യാപാരി വിവ­സായി ഏകോ­പന സമിതി പോലുള്ള ചില സംഘ­ടനാ പ്രതി­നി­ധി­കളെ വിളി­ച്ചു. അവര്‍ ഞങ്ങള്‍ ആലോ­ചിച്ചു വരി­ക­യാ­ണെ­ന്നാ­ണ് പറഞ്ഞ­ത്.

ഒരു സംഘ­ട­ന­യുടെ പ്രതി­നിധി പറ­ഞ്ഞ­ത്, ഞങ്ങള്‍ സമരം ചെയ്തു ക­റണ്ട് ശരി­യാ­യി കിട്ടിയിട്ട് നിങ്ങള്‍ സുഖി­ക്കണ്ട എന്നാ­ണ്. മുന്‍ കാല ഭര­ണാ­ധി­കാ­രി­കള്‍ അതി­ക്ര­മ­ങ്ങള്‍ വര്‍ധി­പ്പി­ച്ച­പ്പോള്‍ ദൈവം അവര്‍ക്ക് താക്കീത് നല്‍കി. നശി­പ്പിച്ചു കള­യാന്‍ എനിക്ക് അധികം സമയം വേണ്ടെ­ന്ന്. അ­വരതും വില­യ്‌ക്കെ­ട­ുക്കാതിരുന്ന­പ്പോള്‍ ദൈവ­ത്തിന് കടുത്ത നട­പ­ടി­കള്‍ തന്നെ സ്വീക­രി­ക്കേണ്ടി വന്നു­വെന്ന് വേദ­ഗ്ര­ന്ഥ­ങ്ങള്‍ നമുക്ക് ദൃഷ്ടാ­ന്ത­ങ്ങ­ളായി നല്‍കു­ന്നുണ്ട്. പക്ഷെ അപ്പോള്‍ പച്ചയും ഉണക്കും ഒന്നിച്ചാണ് കത്തി­യ­ത്.

കാസര്‍കോട്ടെ കറണ്ട് പോലെ...
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Electricity, kasaragod, Article, Kerala, Worker, AS Mohammed Kunhi, TATA Company, Government

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia