പുതു തലമുറയുടെ ജീവിത ശൈലിയിലെ മാറ്റങ്ങൾ രോഗങ്ങൾക്ക് വഴി മാറുന്നു
Jan 31, 2022, 17:52 IST
/ മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com 31.01.2022) നമ്മുടെ ജീവിതത്തിലെ മാറ്റി നിർത്താനാവാത്ത ഘടകമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം. ചോറും കറിയും കഴിക്കുമ്പോൾ കിട്ടുന്ന ആ സ്വാദ് പത്ത് പ്ലേറ്റ് ബിരിയാണി കഴിച്ചാൽ പോലും ലഭിക്കണമെന്നില്ല. പൂർവ്വികന്മാരുടെ കാലത്ത് മൺചട്ടികളിലായിരുന്നു ഭക്ഷണങ്ങൾ പാചകം ചെയ്തിരുന്നത്. ഈയുള്ളവനും മൺപാത്രങ്ങളിൽ പാചകം ചെയ്ത ഭക്ഷണങ്ങൾ കഴിച്ചിട്ടുണ്ട്. അതിന്റെയൊരു രുചി വേറെത്തന്നെയാണ്. പാചക വാതകമൊന്നുമില്ലാത്ത കാലത്ത് വിറകുകൾ അടുപ്പിൽ തിരുകി കയറ്റി ഊതിയൂതി കണ്ണുകൾ കലങ്ങിയിട്ടാണ് പണ്ടൊക്കെ ഭക്ഷണങ്ങൾ പാകം ചെയ്തിരുന്നത്.
മുളകും പുളിയും മറ്റു കൂട്ടുകളും ചേർത്ത് മീനുകൾ വരട്ടിയതും ചോറും കഴിക്കുമ്പോഴുള്ള ആ ഒരു സ്വാദോടു കൂടിയ ആനന്ദം അതൊന്ന് വേറെ തന്നെയാണ്. ഇലക്കറികളെ പോലും ഇന്നത്തെ തലമുറകൾ മാറ്റി നിർത്തിയിരിക്കുകയാണ്. കാത്സ്യം, വിറ്റാമിൻ, ഇരുമ്പ് സത്ത്, പ്രോട്ടീൻ തുടങ്ങി ആരോഗ്യത്തിന് ഗുണകരമായതെല്ലാം ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. പക്ഷെ ഇന്നത്തെ തലമുറകൾ ഇതൊന്നും അറിയുന്നില്ല. അതൊക്കെ ഓർക്കുമ്പോളിന്ന് വായിൽ മഹാസാഗരം ഒഴുകുന്ന പ്രതീതിയാണ്. അങ്ങനെയുള്ള ഭക്ഷണം കഴിച്ചവരിൽ രോഗങ്ങളുണ്ടായിട്ടില്ല. പണ്ടത്തെ രോഗങ്ങൾക്ക് ഇന്നത്തെ പോലെ കൊറോണയെന്നോ, ഒമിക്രോൺ എന്നോ പേരുകളുമുണ്ടായിട്ടില്ല.
പതിയെ പതിയെ അലൂമിനിയം പാത്രങ്ങളുടേയും, സ്റ്റീൽ പാത്രങ്ങളുടേയും കടന്നുകയറ്റത്തോടെ മൺപാത്രങ്ങൾ ഓർമ്മകളുടെ യവനികയ്ക്കുള്ളിലേക്ക് മാറ്റപ്പെട്ടു. ഇന്ന് അധികമാരും മൺ പാത്രങ്ങളെ ഉപയോഗിക്കുന്നില്ല. അന്നത്തെ ജനങ്ങളിൽ രോഗങ്ങളുമുണ്ടായിരുന്നില്ല. പഴമക്കാർ പറയുന്നതു പോലെ കാലം മാറുമ്പോൾ കോലവും മാറണമല്ലോ.
ഇന്നത്തെ പുതിയ തലമുറകളിൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. ഫാസ്റ്റ് ഫുഡുകളിൽ ഭ്രമം പൂണ്ടു, വീട്ടിലെ ഭക്ഷണങ്ങളോട് പുച്ഛം തോന്നുന്നവരാണ് അധികവും. മുക്കിലും, മൂലയിലും തട്ടുകടകളും, കഫേകളും, ഫാസ്റ്റ് ഫുഡ് ഹോട്ടലുകളുമാണ് കാണാൻ പറ്റുന്നത്. ഓരോ വീടുകളിലേയും ഭക്ഷണം ഹോട്ടലുകളിൽ നിന്നാണ്. ഒരു ഫോൺ കോൾ ചെയ്താൽ മതി എന്തു വിഭവമായാലും വാതിൽ പടിക്കലെത്തും.
ഇന്നത്തെ അടുക്കളയിൽ മെനക്കെടുവാൻ ഒട്ടുമിക്കവരും തയ്യാറല്ലായെന്നു വേണം പറയാൻ. ഇന്നത്തെ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ഒട്ടുമിക്കവരും പലതരം അസുഖങ്ങൾക്ക് അടിമയായി മാറുകയാണ്. കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളിലൂടെ കൊളൊസ്ട്രോളും, കഫക്കെട്ടും, മറ്റുള്ള രോഗങ്ങളും നാം പണം കൊടുത്ത് വാങ്ങുന്നവയാണ്. അടിച്ചു പൊളിച്ച് ജീവിക്കുമ്പോൾ ഹൃദയാഘാതം പോലെയുള്ള രോഗം പിടികൂടുന്നതിന്റെ കാരണം വ്യായാമമില്ലാത്തതു കൊണ്ടാണ്. വീട്ടിലെ ഭക്ഷണങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന പുതിയ തലമുറകൾ പുറത്തു നിന്നും കഴിക്കുന്ന ഭക്ഷണങ്ങളോട് പ്രിയരായി മാറിയിരിക്കുന്നു.
പഴമക്കാർ പാടത്തും പറമ്പിലും കിളച്ച് മറിച്ച് കഞ്ഞിയും ചമ്മന്തിയും കഴിച്ച് ജീവിച്ചിരുന്ന കാലത്ത് ഇത്തരം രോഗങ്ങളെ പറ്റി കേട്ടു കേൾവിയില്ലാത്തതാണ്. നട്ടുച്ച നേരത്തും അല്ലാത്ത സമയത്തും മണ്ണിനെ പൊന്നാക്കിയവരാണ് നമ്മുടെ കഴിഞ്ഞു പോയ തലമുറകൾ. രോഗങ്ങളോട് പൊരുതിയോ മറ്റുമല്ല അവർ ജീവിച്ചത്. അന്നത്തേയും ഇന്നത്തേതുമായ ഭക്ഷണങ്ങളും, ജീവിത ശൈലികളിലും ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ അസുഖങ്ങൾ പിടിപ്പെടുന്നതും, കഷ്ടതകളനുഭവിക്കുന്നവരും പ്രവാസികളാണ്. ഷുഗറും, കിഡ്നി തകരാറും, ഹൃദയാഘാതവുമെല്ലാം കൊണ്ട് വിഷമിക്കുന്നവർ. ഇതിനെല്ലാം കാരണം ഭക്ഷണ ക്രമീകരണങ്ങളിലെ മാറ്റങ്ങളാണ്.
തെരുവോരങ്ങളിലെ തട്ടുകടകളിൽ നിന്നും കഫേകളിൽ നിന്നും മറ്റും ഗ്രിൽഡ് ചിക്കനും, ഷവർമ്മയും, അൽഫാമുമൊക്കെ കഴിക്കുവാൻ നല്ല രുചിയുണ്ടായിരിക്കാം. പക്ഷെ അതു മൂലം ശരീരത്തിനുള്ളിൽ നമ്മളറിയാതെ പല രോഗങ്ങളും കടന്നു കൂടാൻ സാധ്യതയുണ്ട്. കാരണം, റോഡരികിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഷവർമ്മ, ഗ്രിൽ മെഷീൻ തുടങ്ങിയവ തുറസ്സായ നിലയിലാണ് കാണപ്പെടുന്നത്. അതിലേക്ക് പൊടിപടലങ്ങളും, വാഹനങ്ങൾ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡ് പോലെയുള്ള വിഷ വാതകങ്ങളെല്ലാം ഇത്തരം വിഭവങ്ങളിൽ കലരുകയും അതു നമ്മുടെ ശരീരത്തിനുള്ളിലേക്ക് കടക്കുകയും രോഗമായി മാറുകയും ചെയ്യുമ്പോൾ തീർച്ചയായും നാം അതിന് അടിമയായി മാറുമെന്നത് ആരും ഓർക്കുന്നില്ല. ആരോഗ്യകരമായ ശരീരമുണ്ടെങ്കിലേ നമുക്ക് ജീവിക്കുവാനും ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയൂ എന്ന് മനസിലാക്കുക.

Keywords: Kasaragod, Kerala, Article, Health, Food, Sickness, Street Food, Kitchen, Mobile Phone, Hotel, Lifestyle changes and diseases of new generations.
< !- START disable copy paste -->