city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Post Office | 5 വാര്‍ഡുകളടങ്ങിയ വലിയ പ്രദേശത്തേക്ക് ഒരു പോസ്റ്റ് ഓഫീസ്; മൊഗ്രാലില്‍ കത്തുകളും, ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും കെട്ടിക്കിടക്കുന്നു

മൊഗ്രാല്‍: (www.kasargodvartha.com) പേരാല്‍, കെകെ പുറം, മൊഗ്രാല്‍ ടൗണ്‍, കൊപ്പളം, നാങ്കി പ്രദേശങ്ങളടങ്ങിയ അഞ്ച് ഗ്രാമപഞ്ചായത് വാര്‍ഡുകളില്‍ നാല് കിലോമീറ്റര്‍ ദൂരത്തില്‍ വിതരണം ചെയ്യേണ്ട കത്തുകളും, ആധാര്‍ അടക്കമുള്ള കാര്‍ഡുകളും, പുസ്തകങ്ങളും മേല്‍വിലാസക്കാരന് എത്തിച്ചു നല്‍കാന്‍ കഴിയാതെ മൊഗ്രാല്‍ പോസ്റ്റ് ഓഫീസില്‍ കെട്ടിക്കിടക്കുന്നത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു.
             
Post Office | 5 വാര്‍ഡുകളടങ്ങിയ വലിയ പ്രദേശത്തേക്ക് ഒരു പോസ്റ്റ് ഓഫീസ്; മൊഗ്രാലില്‍ കത്തുകളും, ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും കെട്ടിക്കിടക്കുന്നു

ദിവസമെന്നോണം മൊഗ്രാല്‍ പോസ്റ്റ് ഓഫീസില്‍ നൂറ് കണക്കിന് കത്തുകളും, കാര്‍ഡുകളും, പുസ്തകങ്ങളുമാണ് എത്തുന്നത്. ഇത് മേല്‍വിലാസക്കാരെ കണ്ടുപിടിച്ച് നല്‍കാന്‍ പോസ്റ്റുമാന്‍ ഏറെ പ്രയാസപ്പെടുന്നു. ജോലിഭാരം കൂടുതലായതിനാല്‍ മൊഗ്രാല്‍ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യാന്‍ ജോലി ലഭിച്ചവര്‍ താല്‍പര്യപ്പെടുന്നില്ല. ഇതും തപാലുകള്‍ കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു.
       
Post Office | 5 വാര്‍ഡുകളടങ്ങിയ വലിയ പ്രദേശത്തേക്ക് ഒരു പോസ്റ്റ് ഓഫീസ്; മൊഗ്രാലില്‍ കത്തുകളും, ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും കെട്ടിക്കിടക്കുന്നു

ഇപ്പോള്‍ അത്യാവശ്യമായി നല്‍കേണ്ട പാസ്‌പോര്‍ടുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, ബാങ്ക് ലെറ്ററുകള്‍, തൊഴില്‍ കാര്‍ഡുകള്‍, സര്‍കാര്‍ കത്തുകള്‍, രജിസ്‌ട്രേഷനുകള്‍ എന്നിവ മാത്രമാണ് നല്‍കുന്നത്. പോസ്റ്റ് ഓഫീസില്‍ കെട്ടിക്കിടക്കുന്ന കത്തുകളും, കാര്‍ഡുകളിലും വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരെ നാട്ടുകാരും, സന്നദ്ധ സംഘടനകളും അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.
            
Post Office | 5 വാര്‍ഡുകളടങ്ങിയ വലിയ പ്രദേശത്തേക്ക് ഒരു പോസ്റ്റ് ഓഫീസ്; മൊഗ്രാലില്‍ കത്തുകളും, ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും കെട്ടിക്കിടക്കുന്നു

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Mogral, Post Office, Aadhar Card, Mogral Post Office, Letters and documents including Aadhaar card piling up at Mogral post office.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia