യുവകർഷകർക്ക് പ്രതീക്ഷകൾ നൽകി കുമ്പള കൃഷി ഓഫീസർ കെ നാണുക്കുട്ടൻ
Sep 14, 2020, 21:18 IST
ഹാഷിർ കൊടിയമ്മ
'കർഷകൻ കടത്തിൽ ജനിക്കുന്നു, കടത്തിൽ ജീവിക്കുന്നു, കടത്തിൽ മരിക്കുന്നു....' ഇത് എങ്ങിനെ ഇന്ത്യ എന്ന കാർഷിക രാജ്യത്ത് സംഭവിക്കുന്നു....? ഇവിടെയാണ് കൃഷിഭവനുകൾ ഉണർന്നു പ്രവർത്തിക്കേണ്ടത്... അതിന് മാതൃകയാവുകയാണ് കുമ്പള കൃഷി ഭവനും, കൃഷി ഓഫീസറും.
കർഷകന്റെ അത്താണിയായ കൃഷി ഭവനുകളുടെ സേവനം കർഷകർക്ക് ലഭ്യമാക്കണം, അടിസ്ഥാന കാർഷിക പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാനാവണം എങ്കിലേ കാർഷിക മേഖലക്ക് ഉണർവ്വുണ്ടാവൂ. കെ നാണുക്കുട്ടൻ എന്ന കൃഷി ഓഫീസർ കൃഷിയിടങ്ങളിലിറങ്ങി കർഷകർക്കൊപ്പമാണ് സഞ്ചരിക്കുന്നത് എന്നുള്ളതും ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു. കുമ്പളയിൽ ഏകദേശം 150 ഓളം ഏക്കർ കൃഷിഭൂമിയുണ്ടെന്ന് പറയപ്പെടുന്നു.
ലക്ഷ്യബോധമില്ലാത്ത പദ്ധതികളിലൂടെ കോടിക്കണക്കിനു രൂപ കാർഷിക മേഖലയിൽ സർക്കാർ ചിലവഴിക്കുമ്പോഴും അത് കാർഷിക മേഖലയെ സജീവമാക്കി കാണുന്നില്ല എന്നതാണ് വാസ്തവം. മണ്ണിന്റെ മരണമാണ് ഇന്ന് കൃഷിയിടങ്ങളിലെ മുഖ്യ പ്രശ്നമെന്ന് നാണുക്കുട്ടൻ പറയുന്നു.
സ്വന്തമായി കൃഷിയിടങ്ങൾ സൃഷ്‌ടിച്ച ഒരുപാട് യുവകർഷകർ ഇന്ന് കുമ്പള കൃഷി ഭവന് കീഴിലുണ്ട്. ഈ മാതൃക മുഴുവൻ കൃഷിയിടങ്ങളിലും സാധ്യമാക്കാൻ ഇച്ഛാശക്തിയോടെ യഥാർത്ഥ ഇടപെടലാണ് കൃഷി ഭവനിലൂടെ കൃഷി ഓഫീസർ ചെയ്തു കൊണ്ടിരിക്കുന്നത്. വിത്തുമുതൽ വിപണി വരെയും, കൃഷിയിട പരിപാലനത്തിനും കർഷകന്റെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാൻ ഈ ഉദ്യോഗസ്ഥൻ കാണിക്കുന്ന താല്പര്യം എടുത്തു പറയേണ്ടത് തന്നെയാണ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കേരള കാർഷിക മേഖലയിൽ സമഗ്രമായ മാറ്റം ഉണ്ടാക്കുന്നതിന്നും, കൃഷിയിലും, പച്ചക്കറിയിലും സ്വയം പര്യാപ്തത നേടുന്നതിന്ന് വേണ്ടിയും 'സുഭിക്ഷ കേരളം' എന്ന പദ്ധതി ഗവണ്മെന്റ് ആവിഷ്കരിച്ചിട്ടുണ്ട്. തരിശ് ഭൂമി കൃഷിക്ക് യോഗ്യമാക്കുക, ഒപ്പം വിദേശത്ത് നിന്ന് തൊഴിൽ നഷ്ടപ്പെട്ടു വരുന്നവർ, കാർഷിക മേഖലയിൽ നിന്ന് അകന്ന് നിൽക്കുന്നവർ ഇവരെയൊക്കെ കൃഷിയിലേക്ക് അടുപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിൽ വാർഡ് മെമ്പർമാരുടെയും, ജില്ലാ കളക്ടറുടെ 'ആപ്പ് ' ന്റെ സഹായത്തോടെയും തരിശു ഭൂമി സർവ്വേ നടത്തി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു.
കൃഷിയോട് വിമുഖത കാണിക്കുന്ന ചെറുപ്പക്കാരിൽ നിന്ന് താല്പര്യത്തോടെ മുമ്പോട്ട് വരുന്നവരെ കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്ന് നാണുക്കുട്ടൻ പറയുന്നു. ഇവർക്ക് സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി പരമാവധി സഹായം ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
കാർഷിക മേഖലയിൽ വളരെയധികം സാധ്യതകളുള്ള, ഈ മേഖലയിൽ പണിയെടുക്കുന്ന ഒരുപാടാൾക്കാരുള്ള പ്രദേശമാണ് കുമ്പള. തൊഴിലാളികളുടെ പ്രശ്നം, ജലസേചനം, ഉപ്പ് വെള്ളം കയറൽ തുടങ്ങിയവ പരിഹരിച്ചാൽ പൂർണ്ണമായും തരിശുരഹിത കുമ്പള പഞ്ചായത്താക്കി നമുക്ക് മാറ്റിയെടുക്കാൻ കഴിയും. കുമ്പള ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും, പ്രസിഡണ്ടും മറ്റുള്ളവരുമടക്കം വേണ്ട എല്ലാ വിധ സഹായവും ചെയ്ത് തരുന്നുണ്ടെന്നും കൃഷി ഓഫിസർ പറയുന്നു.
കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യഥാർത്ഥ ക്രിയ ശേഷിയും, സാങ്കേതിക അറിവും, കർഷകരുടെ നാട്ടറിവും സമന്വയിപ്പിച്ചു കാർഷിക സംസ്കാരം തിരിച്ചു പിടിക്കാനുള്ള അവസരമായി കൂടി ഈ താല്പര്യത്തെ നമുക്ക് മാറ്റിയെടുക്കാം. നാണുക്കുട്ടൻ 10 മാസമായി കുമ്പള കൃഷി ഓഫീസറായി ചാർജ് എടുത്തിട്ട്. വലിയ മാറ്റങ്ങളാണ് കാർഷികമേഖലയിൽ കൊണ്ടു വരാൻ ശ്രമിക്കുന്നത്. 20 വർഷങ്ങളായി തുടരുന്ന സർക്കാർ ജീവിതം തുടങ്ങുന്നത് നെല്ലിയാമ്പതി കൃഷി ഭവനിൽ നിന്നാണ്. അവിടെ രണ്ടര വർഷത്തെ സേവനത്തിന്ന് ശേഷം തുടർന്ന് അജാനൂർ, ചീമേനി, മധുർ, നീലേശ്വരം, പനത്തടി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.
ചീമേനി സ്വദേശിയാണിദ്ദേഹം. ഭാര്യ: സി ബി ധന്യ അധ്യാപികയായി ജോലി ചെയ്യുന്നു. മക്കൾ നന്ദ കിഷോർ, ശ്രീലക്ഷ്മി. ഇരുവരും വിദ്യാർത്ഥികളാണ്.

Keywords: Article, Agriculture, Kumbala Agriculture Officer K Nanukuttan gave hope to the young farmers