city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊപ്പല്‍ മാധ്യമപ്രവര്‍ത്തകരുടെ ഉറ്റസുഹൃത്തായിരുന്നു

ഷാഫി തെരുവത്ത്

(www.kasargodvartha.com 23.10.2019)  
ഇ-മെയില്‍, വാട്‌സാപ്പ് ഒന്നും പുരോഗമിച്ചില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. ഒരു ഫോട്ടോ പത്രത്തില്‍ എത്തിക്കണമെങ്കില്‍ ഒരുദിവസം മെനക്കെടണമായിരുന്നു. ഒരു വാര്‍ത്ത വെള്ളപ്പേപ്പറില്‍ എഴുതി സീല്‍ ചെയ്ത് മാധ്യമ ഓഫീസിന്റെ പടി കയറണം. അങ്ങനെയുള്ള ഒരു കാലത്താണ് മറഞ്ഞു പോയ കാസര്‍കോട്ടെ എല്ലാവര്‍ക്കും പ്രിയങ്കരനായ കൊപ്പല്‍ അബ്ദുല്ല സാഹിബിന്റെ സേവനം. അത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കുറച്ചൊന്നുമല്ല പ്രയോജനപ്പെട്ടിരുന്നത്.

ഫിര്‍ദൗസ് റോഡിലെ കൊപ്പല്‍ എക്‌സ്പ്രസ് എന്ന ചെറിയ ഓഫീസ് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ക്കും എന്നും തുറന്നിട്ടിരുന്നു. കൊപ്പല്‍ ഏറ്റവുമധികം സ്‌നേഹിച്ചിരുന്നതെന്തെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. മാധ്യമപ്രവര്‍ത്തകരെ. കലാ-കായിക-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കൊപ്പല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായിരുന്നുവെങ്കിലും ഒരു പാര്‍ട്ടിപ്രവര്‍ത്തകനെയും അദ്ദേഹം ശത്രുതയോടെ കണ്ടില്ല.

ഒരു പരിപാടി കാസര്‍കോട് സംഘടിപ്പിക്കുകയോ അല്ലെങ്കില്‍ സ്വാഗതസംഘം രൂപീകരണ യോഗമോ നടക്കുകയാണെങ്കില്‍ പറഞ്ഞ സമയത്തിന് മുമ്പ് അവിടെ ഓടിയെത്തും. പരിപാടിയുടെ വാര്‍ത്തകളും ഫോട്ടോകളും മാധ്യമ ഓഫീസുകളില്‍ എത്തിക്കേണ്ട ജോലിയെല്ലാം കൊപ്പല്‍ സ്വയം ഏറ്റെടുത്ത് അത് വളരെ ഭംഗിയായി നടത്തും. ദൃശ്യമാധ്യമങ്ങള്‍ വന്നതോടെ അവരുടെ സുഹൃത്തുമായി കൊപ്പല്‍ വേഗം മാറി കഴിഞ്ഞു. വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചിരുത്തി വിരുന്ന് സല്‍ക്കാരം നല്‍കുന്നതിലും കൊപ്പല്‍ കേമനായിരുന്നു. 35 വര്‍ഷക്കാലം നഗരസഭാംഗവും ഒരിക്കല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കൊപ്പല്‍ സാധാരണക്കാര്‍ക്ക് നഗരസഭയില്‍ കിട്ടേണ്ട ആനുകൂല്യം നല്‍കുന്നതില്‍ ഏറെ ശ്രദ്ധിച്ചിരുന്നു. അതിന്റെ പ്രയോജനം കിട്ടിയവര്‍ക്കറിയാം. നെല്ലിക്കുന്ന്, പള്ളം, ബങ്കരക്കുന്ന് കടപ്പുറം എന്നീ പ്രദേശങ്ങളില്‍ വെളിച്ച വിപ്ലവം തന്നെ നടത്തി.

വര്‍ഷം മൂന്ന് പിന്നിടുകയാണ്. കാസര്‍കോട്ടെ കലാ - കായിക സാംസ്‌ക്കാരിക സാമൂഹ്യ മേഖലകളെ തൊട്ടുണര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തകരെ ഏറെ സ്‌നേഹിച്ചിരുന്ന കൊപ്പലിന്റെ മരണവാര്‍ഷികം പോലും ചിലര്‍ മറന്നു പോയിരിക്കുന്നു. അതങ്ങനെയാണ്. കാലം ഏറെ കഴിഞ്ഞാലും കൊപ്പല്‍ അബ്ദുല്ലയെ ചിലരെങ്കിലും ഓര്‍ത്തുപോകുന്നുണ്ടെങ്കില്‍ അദ്ദേഹം ജീവിതത്തില്‍ ചെയ്ത നിരവധി നന്മകളുടെ വെളിച്ചത്തിന്റെ ഒരു പ്രകാശമാണ്.

കൊപ്പല്‍ മാധ്യമപ്രവര്‍ത്തകരുടെ ഉറ്റസുഹൃത്തായിരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Article, Media worker, Koppal Abdulla no more  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia