city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെമു വരുന്നതും കാത്ത് കാസര്‍കോടുകാര്‍; എംപിക്ക് മൗനം

പ്രതിഭാരാജന്‍

(www.kasargodvartha.com 25.02.2017)
കേന്ദ്ര ബജറ്റില്‍ അതിവേഗ പാതയേക്കുറിച്ച് എന്തെങ്കിലും പറയാതിരിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു കാസര്‍കോടെങ്കിലും ഒന്നും തന്നിരുന്നില്ല. ജില്ലയെ മാത്രമല്ല, മലയാളക്കരയെ ആകമാനം അവര്‍ അവഗണിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രാദേശിക നേതൃത്വം വരെ അതു പ്രകടിപ്പിക്കുകയും ചെയ്തു.

ബജറ്റില്‍ പ്രഖ്യാപനമുണ്ടായില്ലെങ്കിലും കേന്ദ്രത്തിനു മേല്‍ സംസ്ഥാനം ശക്തമായി ഇടപെട്ടാല്‍ കണ്ണൂരിലേക്ക് വരാനിരിക്കുന്ന മെമു ട്രെയിന്‍ കാസര്‍കോടു വരെ നീട്ടാന്‍ സാധിച്ചേക്കും. ഷൊര്‍ണൂരില്‍ നിന്നു വടക്കോട്ടുള്ള വൈദ്യുതി ബന്ധം സാധ്യമായ സാഹചര്യത്തിലാണിത.് സബ്‌സ്‌റ്റേഷന്റെ ബാക്കിയുള്ള പണിയും ധൃതഗതിയില്‍ നീങ്ങുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ ഇപ്പോള്‍ അനിവാര്യമായാല്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയും. കരയുന്ന കുഞ്ഞിനല്ലെ പാലുള്ളു.

മെമു വരുന്നതും കാത്ത് കാസര്‍കോടുകാര്‍; എംപിക്ക് മൗനം

കാസര്‍കോടിലേക്കു വരുമെന്ന് കേട്ട അതിവേഗ പാതയില്‍ ഇനിയും തീരുമാനമാകാതെ കിടക്കുന്നു. ഡി എം ആര്‍ സിയുടെ അധിപന്‍ ഇ ശ്രീധരന്‍ ജില്ല സന്ദര്‍ശിക്കാമെന്ന് മാധ്യമങ്ങളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അക്കാര്യം കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്നിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ അതൊക്കെ അവഗണിക്കപ്പെടുകയായിരുന്നു. ജനങ്ങളുമായി സംവേദിക്കാനുള്ള ശ്രീധരന്റെ ആഗ്രഹം അവഗണിക്കപ്പെടുകയായിരുന്നു. ജില്ലയിലെ ജനപ്രതിനിധികളാണ് ഇവിടെ ഒന്നിനും താല്‍പര്യമില്ലാത്തവരായി മുന്നില്‍ വന്നു നില്‍ക്കുന്നതെന്നാണ് ജനസംസാരം.

കണ്ണൂര്‍ വരെ ഉടന്‍ വരാനിരിക്കുന്ന മെമു കാസര്‍കോടു തൊടീക്കാന്‍ സഭാ പ്രതിനിധികളായ മന്ത്രി ഇ ചന്ദ്രശേഖരനും, കെ കുഞ്ഞിരാമനും, എം രാജഗോപാലനും പുറമെ, പ്രതിപക്ഷ എം എല്‍ എമാരും ശ്രമിക്കണമെന്നതാണ് ജനാഭിലാഷം. .

വികസനത്തിനുള്ള തടസമായി ഇതുവരെ പറഞ്ഞിരുന്ന പരാധീനതകളില്‍ പ്രധാനം വൈദ്യുതീകരണമാണെങ്കില്‍ അവ പൂര്‍ത്തിയായി വരുന്നു. റെയില്‍വേ സോണ്‍ ജന.മാനേജര്‍ വശിസ്്ടാ ജോഹരി 28ന് കോഴിക്കോട്ടെത്തുന്നത് മലബാറിലേക്ക് മെമു കടന്നു വരുന്നതു സമ്പന്ധിച്ച സാദ്ധ്യതാ പഠനത്തിനായാണ്. കോഴിക്കോട്ടെത്തുന്ന ജനറല്‍ മാനേജര്‍ അവിടെയുളള ജനപ്രതിനിധികളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും. അവിടെ നടക്കുന്ന ചര്‍ച്ചകളിലേക്ക് കാസര്‍കോട് ജില്ലാപ്രതിനിധികളെ ക്ഷണിക്കാത്ത സാഹചര്യത്തില്‍ മാനാജറെ കാസര്‍കോടിലേക്കു കൂടി ക്ഷണിക്കാനും സാദ്ധ്യതകള്‍ ആരായാനും നമ്മുടെ എം പി കൂടി മനസു വെക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

ജില്ലയിലേക്ക് മെമു കടന്നു വന്നാല്‍ കണ്ണൂര്‍, കാസര്‍കോട് കളക്‌ട്രേറ്റുകളിലേക്കുള്ള ജീവനക്കാരുടെ മരണയോട്ടത്തിന് ഒരു പരിധിവരെ സമാധാനമുണ്ടാകും.

ചെറിയ ചിലവില്‍ സാധാരണക്കാര്‍ക്ക് സഞ്ചരിക്കാനും, അതിവേഗത്തില്‍ ഓടുന്നതിനാല്‍ സമയലാഭവും പ്രാപ്യമാകും. ജില്ലയില്‍ നിന്നും ഷൊര്‍ണൂരിലേക്കും, തിരിച്ചും വേഗത്തിലെത്താന്‍ പാകത്തില്‍ മെമുവിന്റെ സേവനം സഹായകരമായാല്‍ തിരുവന്തപുരം ഭാഗത്തിലേക്കും ചെന്നൈയിലേക്കും റിസര്‍വേഷന്‍ കിട്ടിയില്ലെങ്കിലും സമയലാഭത്തോടെ ലക്ഷ്യത്തിലെത്താനാകും. റിസര്‍വേഷന്‍ ലഭ്യമല്ലാത്തതിന്റെ പേരില്‍ യാത്ര നീട്ടിവെക്കുന്നതും, ദീര്‍ഘദൂര ബസിനെ ആശ്രയിക്കുന്നതും ഒഴിവാക്കാനാകും.

ഹ്രസ്വദീര്‍ഘ യാത്രക്കാര്‍ക്ക് ഒരുപോലെ ഗുണകരമെന്ന നിലയില്‍ ഇത് റെ യില്‍വ്വേ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും, വരുമാനം കൂട്ടാനും, കുടുതല്‍ വികസനസാദ്ധ്യതകള്‍ക്കും വഴിയൊരുക്കും. ചിലവും ചുരുക്കാം. നിലവില്‍ റോഡുമാര്‍ഗം യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സമയലാഭവുമാവാം. കാസര്‍കോട് ജില്ലയിലെ അമിത വാഹനാപകടങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകാന്‍ മെമു ഗുണപ്പെടുമെന്ന തിരിച്ചറിവോടെ പി കരുണാകരന്‍ എം.പിയും എം എല്‍ എമാരും ഇതിനായുള്ള ശ്രമത്തിലേര്‍പ്പെടണമെന്നാണ് ജനാഭിപ്രായം.

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിലെ കനത്ത പ്രഹരം മറന്നു വെച്ചിട്ടില്ലാത്ത സി പി എം നേതൃത്വം രാഷ്ട്രീയമായും, പിണറായി സര്‍ക്കാരിനെ പ്രയോജനപ്പെടുത്തിയും ഇതിനു മുതിരുമെന്നാണ് ജനം കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha Rajan, Railway, Development project, MP, Kasargod, MEMU, MEMU Train, MLA, Development, Kasargod waiting for MEMU; MP keeps silence

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia