കണ്ണൂര്‍ യൂണിവേഴ്സിറ്റി ചാല ക്യാമ്പസ്: വിദ്യാര്‍ത്ഥികള്‍ക്കും പറയാനുണ്ട് ചില കാര്യങ്ങള്‍
Sep 9, 2016, 13:31 IST
റാഷിദ് പുളിങ്ങോം
(www.kasargodvartha.com 09.08.2016) കാസര്‍കോട് ജില്ലയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി കണ്ണൂര്‍ യൂണിവേഴ്സിറ്റി 2000ല്‍ സ്ഥാപിച്ച ക്യാമ്പസിന് ജന്മം നല്‍കിയത് കാസര്‍കോട് ബസ് സ്റ്റാന്‍ഡിനടുത്തുള്ള മുരളീ മുകുന്ദ് ഓഡിറ്റോറിയത്തിലെ ഇരുണ്ട ഭൂഗര്‍ഭ അറകളായിരുന്നു. ആവശ്യത്തിന് വെളിച്ചമോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ നല്‍കാതെ വിദ്യാര്‍ത്ഥികളെ തടവറയിലെന്ന പോലെ ഏഴ് വര്‍ഷം പാര്‍പ്പിച്ചു.
ഇതിനെതിരെ അന്നത്തെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നിരന്തര സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ 2008ല്‍ വിദ്യാനഗര്‍ ചാലയിലുള്ള ബി എഡ് സെന്ററിന്റെ രണ്ട് മുറികളിലായി ക്യാമ്പസിനെ മാറ്റി പാര്‍പ്പിച്ചു. സ്വന്തമായി ക്ലാസ് റൂമുകളോ, ലാബ് സൗകര്യമോ, ഹോസ്റ്റല്‍, കാന്റീന്, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ തയ്യാറാക്കാതെ യൂണിവേഴ്സിറ്റി ധൃതി പിടിച്ചെടുത്ത തീരുമാനം വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രതിഷേധങ്ങളിലേക്കാണു തള്ളി വിട്ടത്. 2010 മുതല്‍ അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ അനിശ്ചിത കാല സമരത്തിനൊടുവില്‍ 2010 ഡിസംബറിനുള്ളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്ന് അധികാരികള്‍ ക്യാമ്പസ് ഡയറക്ടര്‍ക്ക് എഴുതി നല്കി. തുടര്‍ന്ന് 2011 മാര്‍ച്ച് കഴിഞ്ഞിട്ടും എം സി എ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ക്ലാസ് റൂം, ലാബ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി പരീക്ഷകള്‍ ബഹിഷ്കരിച്ചും അധികാരികള്‍ക്ക് മുന്നില്‍ മരണമണി മുഴക്കി ക്യാമ്പസിനു റീത്ത് സമര്‍പ്പിച്ചും നടത്തിയ സമരങ്ങളെ തുടര്‍ന്ന് അന്നത്തെ പ്രോ വൈസ് ചാന്‍സിലര്‍ കുട്ടികൃഷ്ണന് കോളജ് സന്ദര്‍ശിക്കുകയും 15 ദിവസത്തിനുള്ളില്‍ കമ്പ്യൂട്ടര്‍ ലാബും മൂന്ന് മാസത്തിനുള്ളില്‍ ക്ലാസ് റൂമുകളും തയ്യാറാക്കി നല്‍കുമെന്ന് ഉറപ്പു നല്കി.
എന്നാല്‍ ഈ ഉറപ്പുകള്‍ വാഗ്ദാനമായി മാത്രം ഒതുങ്ങിയപ്പോള്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ പത്ര സമ്മേളനം നടത്തി യൂണിവേഴ്സിറ്റിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായി പ്രതികരിക്കാന്‍ തീരുമാനിക്കുകയും, അതിന്റെ ഭാഗമായി വിദ്യാര്ത്ഥിനികളുള്പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് കലക്ടറേറ്റ് മാര്‍ച്ചു നടത്തുകയും തുടര്‍ന്നു ക്യാമ്പസില്‍ കുടില്‍ കെട്ടി അനിശ്ചിത കാല നിരാഹാര സമരം നടത്തുകയും ചെയ്തു. ജില്ലയിലെ മുഴുവന്‍ മാധ്യമങ്ങളും, കക്ഷി രാഷ്ട്രീയ ഭേദമന്യേ ജന പ്രതിനിധികളും, വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകളും സമരത്തിനു ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചതോടെ ആ സമരം വലിയ വിപ്ലവത്തിനുതന്നെ കാരണമായി. തുടര്‍ച്ചയായി മൂന്ന്് ദിവസം നിരാഹാരമനുഷ്ടിച്ച് അവശരായ വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കാതെ പോലീസിനും, ജില്ലാ ഭരണകൂടത്തിനും വലിയ തലവേദന തന്നെ സമ്മാനിച്ചു.
ഒടുവില്‍ നാലാം ദിവസം കലക്ടര്‍, വൈസ് ചാന്‍സിലര്‍, മുന്‍സിപ്പല്‍ ചെയര്മാന്, മറ്റു രാഷ്ട്രീയ നേതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ മന്ത്രിയുമായും വിദ്യാര്‍ത്ഥി യൂണിയന് നേതാക്കളുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ക്ലാസ് റൂം, ലാബ്, സെമിനാര്‍ ഹാള്‍, വനിതാ ഹോസ്റ്റല്‍ എന്നിവ നിര്‍മ്മിക്കുവാനും, യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാവശ്യമായ കോളജ് റോഡ് ഇന്റര്‍ ലോക്ക് ചെയ്ത് ഗതാഗത യോഗ്യമാക്കാനും സാധിച്ചത്.
കൂടാതെ വിദ്യാര്‍ത്ഥികളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ദിവസവും രാവിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോളജിലേക്കും വൈകുന്നേരം തിരിച്ചും കെ എസ് ആര് ടി സി ബസ് സര്‍വ്വീസും അനുവദിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുമാര പിള്ള കമ്മീഷന് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ലഭിക്കേണ്ട സ്കോളര്‍ഷിപ്പ് യൂണിവേഴ്സിറ്റിയും, സര്‍ക്കാരും തമ്മിലുള്ള ധാരണാ പിശകു മൂലം ഇന്നും കിട്ടാക്കനിയാണ്. ഇതിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. അവഗണനകള്‍ മാത്രം കൂടപ്പിറപ്പായ ക്യാമ്പസില്‍ സ്കോളര്‍ഷിപ്പ് കൂടി നിലച്ചതോടെ വിദ്യാര്‍ത്ഥികളില്‍ പലരും സാമ്പത്തിക പിരിമുറുക്കം കാരണം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഭീമമായ കോഴ്സ് ഫീസ് വിദ്യാര്‍ത്ഥികളെ വല്ലാതെ വേട്ടയാടുകയാണ്. ഇതിനെതിരെ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസ മന്ത്രിക്ക് മുന്നില്‍ പ്രതീക്ഷയോടെ പരാതികള്‍ സമര്‍പ്പിച്ചിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. സമര പ്രക്ഷോഭങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയ വ്യത്യസ്ത സമര രീതികളാണ് കാസര്‍കോട് ക്യാമ്പസിനെ മറ്റു ക്യാമ്പസുകളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. വെളിച്ചമില്ലാത്ത ക്ലാസ് റൂമുകളില്‍ മെഴുകുതിരി കത്തിച്ച് സമരമുഖത്തേക്ക് കാലെടുത്തുവെച്ച വിദ്യാര്‍ത്ഥികള്‍ പിന്നീട് താക്കീതായി വായ മൂടിക്കെട്ടി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയും, അനിശ്ചിതകാല നിരാഹാര സമരങ്ങള്‍ നടത്തിയും ക്യാമ്പസിന് ഉണര്‍വ് നല്കി.
യൂണിവേഴ്സിറ്റി അധികാരികള്‍ക്ക് മുമ്പില്‍ പ്രകടനമായി എത്തി റീത്ത് സമര്‍പ്പിച്ചതും, വിദ്യാര്‍ത്ഥിനികള്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജില്‍ രചിച്ച മുദ്രാവാക്യങ്ങളും ഇന്നും മറക്കാനാവില്ല. കാസര്‍കോട് ക്യാമ്പസ് അടച്ചു പൂട്ടുന്നതിനെതിരെ വിദ്യാര്‍ത്ഥികളും, പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് സോഷ്യല്‍മീഡിയ വഴി നടത്തിയ സേവ് കാസര്‍കോട് ക്യാമ്പസ് ക്യാമ്പയിന് കാസര്‍കോട് വാര്‍ത്തയുടെ പിന്തുണയും സഹായവുമുണ്ടായിരുന്നു. ഇത് വന്‍ പ്രതികരണമാണുയര്ത്തിവിട്ടത്. തുടര്‍ന്ന് യൂണിവേഴ്സിറ്റിയും, എംഎല്‍എ, എംപി തുടങ്ങിയവരും പ്രശ്ന പരിഹാരത്തിനു മുന്‍ കൈ എടുക്കുകയും സമരം വിജയം കൈവരിക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥികളുടെ സമരത്തിന് സോഷ്യല്‍ മീഡിയയില്‍ ഉണര്‍വ്വ് നല്കിയ കാസര്‍കോട് വാര്‍ത്തക്ക് ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കാന്‍ കൂടി ഈ അവസരം ഉപയോഗിക്കുന്നു.
Keywords: Article, Kannur University, Students, College, Vidya Nagar, kasaragod, Chala Campus, Issues, Hostel inauguration, Education minister, Social Media.

റാഷിദ് പുളിങ്ങോം |