city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എംപ്ലോയ്മെന്റില്‍ പേരുണ്ടെങ്കില്‍ ഇതാ തൊഴില്‍

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍

(www.kasargodvartha.com 16.05.2017) കേരളം തൊഴില്‍ രഹിതര്‍ക്കു വേണ്ടി പുതിയ ആശ്വാസവുമായി രംഗത്തു വന്നിരിക്കുകയാണ്. എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇപ്പോള്‍ സായാഹ്നമായിട്ടും ജോലി തരപ്പെടാതിരുന്നവര്‍ക്കുള്ള ആശ്വാസം. പണിയില്ലാതെ നടക്കുന്ന ഇത്തരക്കാരെ കണ്ടെത്തി വിളിച്ചു കൊണ്ടു വന്ന് തൊഴില്‍ സംരംഭം ആരംഭിച്ചു നല്‍കുന്ന പദ്ധതിയാണ് നവജീവന്‍.

പണം സര്‍ക്കാര്‍ തരും. പലിശ വേണ്ട. മുതല്‍മുടക്കിലും സബ്സിഡി. മാര്‍ച്ച് 26ന് കൊച്ചിയില്‍ ചേര്‍ന്ന യോഗം ഇങ്ങനെയൊരു സാദ്ധ്യത ചര്‍ച്ച ചെയ്തു. അക്കാര്യം കോടിയേരി സര്‍ക്കാരിനു സമര്‍പ്പിച്ചു. തൊഴിലില്ലാത്ത സഖാക്കളും അല്ലാത്തവരേയും രക്ഷിക്കണം. സര്‍ക്കാര്‍ അത് അംഗീകരിച്ചു. അങ്ങനെയാണ് നവജീവന്‍ പദ്ധതിക്ക് കളമൊരുങ്ങുന്നത്.

അപേക്ഷകന് 50 മുതല്‍ 65 വരെ പ്രായമുണ്ടാകണം. ഇതൊരു സമഗ്ര സ്വയം തൊഴില്‍ പദ്ധതിയാണെന്ന് സ്വയം തൊഴില്‍ കണ്ടെത്തല്‍ പദ്ധതിയും എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് അധികൃതരും വാക്കു തരുന്നു. തൊഴില്‍ വകുപ്പാണ് കാര്യസ്ഥന്‍. കെടുകാര്യസ്ഥത ശ്രദ്ധയില്‍ പെട്ടാല്‍ അവിടെ പിടിവീഴും. അടിച്ചു പൊളിച്ചു വെറുതേ നടന്ന് ജീവിതത്തില്‍ ഒന്നും നേടാതെ മടിപിടിച്ചിരിക്കുന്നവരെയല്ല ഉയര്‍ത്തി കൊണ്ടു വരാനുദ്ദേശിക്കുന്നത്. പട്ടീടെ വാല്‍ പതിറ്റാണ്ടു കാലം കുഴലിട്ടാലും നിവരത്തില്ലെന്ന കാര്യം അറിയാത്തവരല്ലല്ലോ ഭരണത്തില്‍. സ്ത്രീകള്‍ക്കാണ് മുന്‍ഗണന.

എംപ്ലോയ്മെന്റില്‍ പേരുണ്ടെങ്കില്‍ ഇതാ തൊഴില്‍


ആദ്യ പടി എന്ന നിലയില്‍ സംസ്ഥാന-ജില്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ആവശ്യക്കാരെ കണ്ടെത്തും. ജില്ലാ എംപ്ലോയ്മെന്റ്് ഓഫീസര്‍ ഇതിനു നേതൃത്വം നല്‍കണമെന്നാണ് തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശം. എംപ്ലോയ്മെന്റ് രജിസ്റ്ററില്‍ പേര് ചേര്‍ത്ത് അനാഥമായി കിടക്കുന്നവരില്‍ നിന്നും മുന്‍ഗണനാ പട്ടിക തയ്യാറാക്കും. വായ്പ അമ്പതിനായിരം വരെ. അതില്‍ 25,000 സബ്സിഡി. 60 ഗഡുക്കളായി തിരിച്ചടവ്. പലിശ വേണ്ടേ വേണ്ട. ബൃഹത്പദ്ധതിയാണ് മനസിലെങ്കില്‍ ഒന്നിലധികം പേര്‍ ഒരുമിച്ചു ചേര്‍ന്നുമാവാം.

അഞ്ചു വര്‍ഷത്തിനകം തിരിച്ചടച്ചിരിക്കണമെന്നു മാത്രം. ഓടുന്നുണ്ടെങ്കില്‍ സര്‍ക്കാരിന്റെ തുടര്‍ സഹായ വാഗ്ദ്ധാനവുമുണ്ട്. ഇനി തൊഴിലാളികളില്ലെന്ന കാരണത്താല്‍ വിഷമിക്കേണ്ട. തൊഴില്‍ വകുപ്പു തന്നെ നേരിട്ടിടപെട്ട് ഒരു തൊഴില്‍ ഡാറ്റാ ബാങ്ക് സംഘടിപ്പിക്കുന്നുണ്ട്. അവിടേയും മുന്‍ഗണന എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കു തന്നെ. ഇനി രജിസ്റ്റര്‍ കൃത്യമായി പുതുക്കാതെ വീട്ടിലിരുന്നവരേയും കൈയ്യൊഴിയുന്നില്ല. രണ്ടാം ഘട്ടമായി പരിഗണിക്കും. തൊഴില്‍ വകുപ്പ് കാര്യാലയത്തില്‍ പദ്ധതി പാകപ്പെട്ടു വരികയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിലോ, തൊഴില്‍ വകുപ്പിന്റെ വെബ്സൈറ്റിലോ ബന്ധപ്പടാം. അപേക്ഷാ ഫോറമും മറ്റു വിവരങ്ങളും മുറക്ക് ലഭിച്ചു തുടങ്ങും.

കൃഷിഭവനിലൂടെയുള്ള പാട്ടകൃഷി പോലായിപ്പോവരുത് നവജീവനെന്ന് പരക്കെ അഭിപ്രായമുണ്ട്. പാട്ടകൃഷി അഥവാ സംഘകൃഷിക്ക് സാക്ഷിയായി നികുതി വെച്ച രസീതിന്റെ ഫോട്ടോ കോപ്പി മാത്രം മതി. കൃഷി ചെയ്തോ ഇല്ലയോ എന്നൊക്കെ നോക്കിക്കാണുന്നത് കൃഷിഭവനിലെ ഓഫീസിനകത്തു നിന്നു തന്നെ. എല്ലാം ശരിയാക്കിത്തരാന്‍ ശുപാര്‍ശയുമായി ഏജന്റുമാരുമുണ്ട്. പണം കിട്ടിയാല്‍ വീതം നികുതി രശീത് തരപ്പെട്ടവര്‍ വീതം വെച്ചെടുക്കുന്നു. സര്‍ക്കാര്‍ വെള്ള കോളറുയര്‍ത്തി പ്രഖ്യാപിക്കും. ഞങ്ങളിതാ ഇത്ര കോടി കൃഷിക്കായി ചിലവാക്കിയിരിക്കുന്നു. നവജീവന് ആ ഗതി വരില്ലെന്ന് സമാധാനിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Job, Prathibha-Rajan, Application, Employment, Subsidy, Data bank, Employment exchange, Website, Interest, Job if u have registered in employment exchange.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia