city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനാധിപത്യ ഇന്ത്യയും റിപ്പബ്ലിക്ക് വിളംബരവും

മുശൈദ് പാവൂറടുക്ക

(www.kasargodvartha.com 26.01.2019) ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായി മാറിയതിന്റെ ഓര്‍മയ്ക്കായി ഒരുക്കുന്ന ആഘോഷ ദിനമാണ് ജനുവരി 26, അഥവാ റിപ്പബ്ലിക് ദിനം. രാജ്യം ഇന്ന് 69 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ആഘോഷപരിപാടികളും സാംസ്‌കാരിക സമ്മേളനങ്ങളും നടന്നുവരുന്നു. കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ തലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഓരോ വര്‍ഷവും നടന്നുവരുന്ന ആഘോഷപരിപാടികള്‍ പ്രൗഢവും അതിഗംഭീരവുമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ വിളംബരത്തെയാണ് റിപ്പബ്ലിക് എന്ന് പറയുന്നത്. ഒരു രാജ്യത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന എഴുതപ്പെട്ടതോ അല്ലാത്തതോ ആയ ആധികാരിക പ്രമാണമാണ് ഭരണഘടന. 1950 ജനുവരി 26നാണ് പുതിയ റിപബ്ലിക്കിന്റെ വിളംബരത്തിലൂടെ ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്നത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള പ്രധാന കര്‍ത്തവ്യമായിരുന്നു ഭരണഘടന നിര്‍മാണം. 1946 - 49 കാലയളവിനിടയിലാണ് ഭരണഘടന നിര്‍മ്മാണസഭ ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്‍കിയത്. 1946 ലെ ക്യാബിനറ്റ് മിഷന്‍ പദ്ധതിയിലെ നിയമങ്ങളനുസരിച്ച് നിയമനിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന നിര്‍മിച്ചു. നിയമനിര്‍മ്മാണ സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ വെച്ചാണ് നടന്നത്.

വളരെ വലിപ്പമുള്ളതും കാര്യക്ഷമതയുമുള്ളതാണ് ഇന്ത്യന്‍ ഭരണഘടന. ഭരണഘടനയുടെ വലിപ്പം കാരണം ഇന്ത്യയുടെ ഭരണഘടന ആനയോളം വലിപ്പമുള്ളത് എന്ന് ചില പ്രാമാണിക രാജ്യങ്ങള്‍ കളിയാക്കിയിരുന്നു. അതിനുള്ള മറുപടിയായി ഡോക്ടര്‍ രാജേന്ദ്രപ്രസാദ് പറഞ്ഞത് 'ലോകത്ത് ലക്ഷണമൊത്ത ആനകളുള്ളത് ഇന്ത്യയിലാണെന്നും അത് കൊണ്ട് ലക്ഷണമൊത്ത ഭരണഘടന ഇന്ത്യയുടേതാണെന്നുമായിരുന്നു.

വിഭജനത്തെ തുടര്‍ന്നുണ്ടായ ഭയാനകമായ ഹിംസയുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിക്കപ്പെട്ടത്.

ജനാധിപത്യ ഇന്ത്യയും റിപ്പബ്ലിക്ക് വിളംബരവും

ഭരണഘടനയുടെ അഞ്ചു ധര്‍മ്മങ്ങള്‍

ഒന്ന്: ഭരണഘടന ഏകോപനവും ഉറപ്പും നല്‍കുന്നു. ഇന്ത്യന്‍ ജനത അനേകം സംസ്‌കാരങ്ങളും വൈവിധ്യങ്ങളുമുള്ള ഒരു സമൂഹമാണ്. മതം ഭാഷ  സംസ്‌കാരം തുടങ്ങിയ പല കാര്യങ്ങളിലുമുള്ള വൈവിധ്യങ്ങളെ മാറ്റിനിര്‍ത്തി ഇന്ത്യ എന്ന മുദ്രാവാക്യത്തിന് കീഴില്‍ എല്ലാവരെയും ഒന്നിപ്പിക്കാന്‍ ഭരണഘടന അനുശാസിക്കുന്നു.

രണ്ട്: ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കുന്നു. രാജ്യ വാഴ്ചയുള്ള രാജ്യങ്ങളില്‍ ഭരണനിര്‍വഹണത്തിനുള്ള അധികാരം രാജാവിനാണ്. ഏകകക്ഷി ഭരണം നിലനിന്നിരുന്ന പഴയ സോവിയറ്റ് യൂണിയന്‍ പോലുള്ള രാജ്യങ്ങളില്‍ ഭരണനിര്‍വ്വഹണത്തിനുള്ള അധികാരം രാജാവിനാണ്. ഏകകക്ഷി ഭരണം നിലനിന്നിരുന്ന പഴയ സോവിയറ്റ് യൂണിയന്‍ പോലുള്ള രാജ്യങ്ങളില്‍ കക്ഷികള്‍ക്കാണ് അധികാരമുണ്ടായിരുന്നത്. പ്രത്യക്ഷ ജനാധിപത്യം നിലനിന്നിരുന്ന പ്രാചീന ഗ്രീസ് പോലെയുള്ള രാജ്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ജനങ്ങള്‍ക്കായിരുന്നു.

പ്രാചീന ഗ്രീസിലെ ഏതന്‍സിനെ പോലെയുള്ള നഗര രാഷ്ട്രങ്ങളില്‍ ജനായത്ത ഭരണം നിലനിന്നിരുന്ന കാലത്ത് ഏതന്‍സി ഒരു പൂര്‍ണ്ണ ജനാധിപത്യരാഷ്ട്രമായിത്തീര്‍ന്നു. ഈ കാലത്ത് ഓരോ പൗരനും ഭരണകാര്യങ്ങളില്‍ നേരിട്ട് പങ്കുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയെ പോലുള്ള ആധുനിക ജനാധിപത്യ രാജ്യങ്ങളില്‍ അധികാരം ജനങ്ങള്‍ നേരിട്ട് നടത്തുന്നതിനു പകരം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികളിലൂടെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇന്ത്യയില്‍ നിയമങ്ങള്‍ നിര്‍മിക്കുന്നത് പാര്‍ലമെന്റാണ്.  ഈ അധികാരം നല്‍കുന്നത് ഭരണഘടനയാണ്. നിയമങ്ങള്‍ നടപ്പിലാക്കാനുള്ള അധികാരം കാര്യനിര്‍വഹണ വിഭാഗത്തിനാണ്. നിയമങ്ങള്‍ വ്യാഖ്യാനിക്കാനുള്ള അധികാരം നീതിന്യായ വിഭാഗത്തിനും.

മൂന്ന്:

ഗവണ്‍മെന്റിന്റെ അധികാരങ്ങള്‍ക്ക് പരിധി നിര്‍ണയിക്കല്‍. ഇതിനായി ഭരണഘടന രൂപപ്പെടുത്തിയിട്ടുള്ള പൊതുവായ മാര്‍ഗ്ഗം പൗരന്മാര്‍ക്ക് ചില മൗലികാവകാശങ്ങള്‍ അനുവദിക്കുക എന്നതാണ്. മൗലികാവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു ഗവണ്‍മെന്റിനും അധികാരമില്ല. മിക്ക ഭരണഘടനകളും ഒരുകൂട്ടം മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നുണ്ട്.

കാരണമില്ലാതെ പൗരന്മാരെ സ്വമേധയാ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ഭരണഘടന സംരക്ഷണം നല്‍കുന്നു. ഇത് ഗവണ്‍മെന്റിന്റെ മേലിലുള്ള നിയന്ത്രണമാണ്. അഭിപ്രായ സ്വാതന്ത്രം, മനസ്സാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഗവണ്‍മെന്റിന്റെ അധികാരങ്ങള്‍ക്ക് പരിധി നിര്‍ണയിക്കാന്‍ ആണ് ഇതിന് ലക്ഷ്യം.

നാല്: ഒരു സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും.  ജാതിവിവേചനം ഇല്ലായ്മ സമൂഹത്തിന്റെ അഭിലാഷമാണ്. വര്‍ണവിവേചനവും സ്വേച്ഛാധിപത്യവും നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയില്‍ വിവേചനരഹിത ജനാധിപത്യം സ്ഥാപിക്കാന്‍ കറുത്തവര്‍ഗക്കാര്‍ ആഗ്രഹിച്ചിരുന്നു. എല്ലാവരെയും ഉള്‍ക്കൊണ്ട് ഭരണം നടപ്പിലാക്കാന്‍ ഭരണഘടന അനുശാസിക്കുന്നു.

അഞ്ച്:  ഒരു ജനതയുടെ മൗലിക വ്യക്തിത്വം. വൈവിധ്യങ്ങളോടെ കൂറുപുലര്‍ത്തുന്ന ജനതയെ ഒരൊറ്റ കുടക്കീഴിലേക്ക് ഭരണഘടന കൊണ്ടുവരുന്നു. ഒരുവ്യക്തിക്ക് രാഷ്ട്രീയ വ്യക്തിത്വവും ധാര്‍മിക വ്യക്തിത്വവും നല്‍കി ദേശീയ വ്യക്തിത്വം അഥവാ മൗലിക വ്യക്തിത്വം ഭരണഘടന രൂപപ്പെടുത്തുന്നു.

ഭരണഘടനയുടെ ആധികാരികത

ഒരു ഭരണഘടനക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഭരണഘടനയുടെ ആധികാരികത. ഭരണഘടന സമൂഹത്തിന് ഗുണപ്രദവും പ്രയോജനവുമാണെന്ന് തോന്നുമ്പോഴാണ് ജനങ്ങള്‍ സ്വമേധയാ ഭരണഘടനയെ അംഗീകരിക്കുന്നത്. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചെങ്കിലും 1950 ജനുവരി 26 നാണ് ഭരണഘടന നിലവില്‍വന്നത്. 1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍. അപ്പോഴുള്ള ഗവര്‍ണര്‍ ജനറല്‍ സി ഗോപാലാചാരി യായിരുന്നു. ഭരണഘടന നിലവില്‍ വന്നതോടെ ഡോ:രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഭരണഘടനയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍ക്കൊള്ളുന്ന നാഷണല്‍ അസംബ്ലി 1950 ജനുവരി 24-നു ഭരണഘടനയില്‍ ഒപ്പുവെച്ചെങ്കിലും 26-ന് റിപ്പബ്ലിക് ദിനമായി തെരഞ്ഞെടുക്കാന്‍ ഉണ്ടായ കാരണം 1930 ജനുവരി 26 മുതല്‍ ഇന്ത്യന്‍ സൈനിക പടയാളികള്‍ക്ക് പൂര്‍ണ്ണസ്വരാജ് എന്ന പേരില്‍ ആദരവ് നല്‍കി വന്നിരുന്നു. ഈ ദിവസം പരിഗണിച്ചാണ് 26-ന് റിപ്പബ്ലിക് ദിനമായി പ്രഖ്യാപിച്ചത്.

ഒരു രാജ്യത്തിന്റെ പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ മുഖേന അത് നടപ്പിലാക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് റിപ്പബ്ലിക് എന്ന് പറയുന്നത്.

ആയതിനാല്‍ ഭരണഘടന ആരംഭിക്കുന്നത് തന്നെ 'ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍' എന്ന വാക്യം കൊണ്ടാണ്. 22 ഭാഗങ്ങളുള്ള ഭരണഘടനയില്‍ മൗലിക വകാശം എന്ന മൂന്നാം ഭാഗമാണ് ഭരണഘടനയുടെ അന്തസത്ത. ഈ ഭാഗത്തുള്ള 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങള്‍ സ്വന്തം വിശ്വാസം പുലര്‍ത്താനും അഭിപ്രായം പറയാനും വിദ്യാഭ്യാസം നേടാനും തൊഴില്‍ ചെയ്യാനും കുടുംബ ജീവിതം സുരക്ഷിതമാക്കാനുമുള്ള സ്വാതന്ത്രത്തെ അനുശാസിക്കുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ തത്വങ്ങള്‍ നിയമനിര്‍മാണസഭ ഉള്‍ക്കൊണ്ടു അതില്‍ ഏറ്റവും മികച്ചത് പ്രമേയമാണ് . 1946 ല്‍ നടന്ന സമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സമത്വം,സ്വാതന്ത്ര്യം, ജനാധിപത്യം പരമാധികാരം, സര്‍വ്വലൗകികത്വം എന്നീ ആശയങ്ങള്‍ക്ക് സ്ഥാപനപരമായ രൂപം നല്‍കിയത്.

സാമൂഹിക ക്രമത്തിലെ കാര്യങ്ങളിലെല്ലാം ഭരണഘടന കൈകൊണ്ട കാര്യക്ഷമമായ സമീപനങ്ങളാണ് മറ്റുള്ളവരില്‍നിന്നും ഇന്ത്യന്‍ ഭരണഘടനയെ വേറിട്ടു നിര്‍ത്താന്‍ ഹേതുവായത്. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും രാജ്യത്തെ ഓരോ പൗരനും അവകാശപ്പെട്ടതാണ്. ആ അവകാശം ഹനിക്കപ്പെടാതെ നിലനില്‍ക്കുമ്പോള്‍ മാത്രമാണ് ഭരണഘടന നിര്‍മ്മാതാക്കള്‍ ആഗ്രഹിച്ച സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കാന്‍ സാധ്യമാകുന്നത്. ഭരണഘടനയുടെ തുടക്കത്തില്‍ എഴുതിയതുപോലെ 'ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍' അതായിരിക്കട്ടെ ജനാധിപത്യ രാജ്യത്തെ എക്കാലത്തെയും മുദ്രാവാക്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Jan 26, Republic day, Article, Top-Headlines, Republic day celebrations,  Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia