ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനാകില്ലെന്നും സുരക്ഷിതമാണെന്നും കേന്ദ്ര സര്‍ക്കാറിന്റെയും യുഐഡിഎഐയുടെയും അവകാശ വാദം നിലനില്‍ക്കെ വിവരം ചോര്‍ത്തിയതിന് ഐടി കമ്പനിക്കെതിരെ കേസ്
Apr 14, 2019, 13:30 IST
ഹൈദരാബാദ്: (www.kasargodvartha.com 14.04.2019) 7.8 കോടിയാളുകളുടെ ആധാര്‍ വിവരം ചോര്‍ത്തിയതിനെതിരെ ഐടി കമ്പനിക്കെതിരെ കേസ്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ആധാര്‍ വിവരങ്ങളാണ് ചോര്‍ത്തിയതായി കണ്ടത്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഎഐ) പരാതി പ്രകാരം സൈദരാബാദ് പോലീസ്, ഐടി കമ്പനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഐടി ഗ്രിഡ്(ഇന്ത്യ) എന്ന കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഇത്രയും പേരുടെ ആധാര്‍ വിവരങ്ങള്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ (ടിഡിപി) സേവ മിത്ര ആപ്ലിക്കേഷനുവേണ്ടിയാണ് ചോര്‍ത്തിയതെന്ന് ആരോപണമുണ്ട്. ആധാര്‍ വിവരങ്ങള്‍ സ്‌റ്റേറ്റ് ഡാറ്റാ ഹബില്‍ നിന്നോ കേന്ദ്ര ഡാറ്റ ശേഖരത്തില്‍ നിന്നോ ആകാം ചോര്‍ത്തിയതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

ടിഡിപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ആരോപണമുണ്ട്. ക്ഷേമപദ്ധതികളുടെ ഗുണഭോക്തക്കളെ പരിശോധിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ആധാര്‍ ചോര്‍ത്തലുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ടിഡിപി വക്താക്കള്‍ പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്ന് യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടര്‍ ടി ഭവാനിപ്രസാദ് പറഞ്ഞു.
നേരത്തെയും ആധാര്‍ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 500 രൂപക്ക് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാമെന്ന ഏജന്‍സിയുടെ വാഗ്ദാനം മാധ്യമങ്ങള്‍ സംറ്റിങ് ഓപറേഷനിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. എന്നാര്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താനാകില്ലെന്നും സുരക്ഷിതമാണെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെയും യുഐഡിഎഐയുടെയും വാദം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: IT Grids ‘stole’ 7.82 cr Aadhaar records, Case registered, news, National, Top-Headlines, Aadhar Card, Police, case, Registration.