സ്വന്തം നാടിന്റെ പ്രാഥമികാക്ഷരങ്ങൾ പഠിക്കാൻ കഴിയാത്ത ഹതഭാഗ്യർ
Dec 11, 2021, 23:48 IST
കന്തൽ സൂപ്പി മദനി കുമ്പള
(www.kasargodvartha.com 11.12.2021) കാസർകോട് ജില്ലയിൽ ചന്ദ്രഗിരി പുഴക്ക് വടക്ക് കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ എവിടെയും മാതൃ ഭാഷക്ക് വേണ്ടത്ര പ്രാമുഖ്യമോ മാമല നാട്ടിന്റെ സ്വന്തം ഭാഷയുടെ പ്രാഥമികാക്ഷരങ്ങൾ സ്വായത്തമാക്കാൻ പോലുമോ സൗകര്യമൊന്നും ഇല്ലെന്നത് ഒരു വസ്തുത മാത്രമാണ്. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായി എവിടെയെങ്കിലും മലയാളം എൽ പി സ്കൂൾ ഉണ്ടായാൽ തന്നെ തുടർന്നങ്ങോട്ട് മാതൃ ഭാഷാ പഠന പുരോഗതിക്ക് ഒരു സൗകര്യവും അവിടങ്ങളിൽ ഇല്ല എന്നുള്ളതും ഒരു നഗ്ന സത്യം. അഥവാ തനിക്ക് തന്റെ മാതൃ രാജ്യത്തിന്റെ പൊന്നു ഭാഷ തന്നെ ലഭിക്കണമെന്ന് ആർക്കെങ്കിലും അത്ര നിർബന്ധമെങ്കിൽ പത്തും പതിനഞ്ചും മൈലുകൾ ചുറ്റിക്കറങ്ങി വേണം സ്വന്തം മാതാവിന്റെ മാറിടത്തിലെ അമ്മിഞ്ഞപ്പാലിനോളം പവറുള്ള തന്റെ അവകാശമായ മാതൃ ഭാഷ സ്വന്തമാക്കാൻ.
പല നാടുകളിലും മലയാളം നാലാം തരം പിന്നിട്ടാൽ പിന്നെ വിദ്യാർത്ഥിക്കും രക്ഷിതാവിനും ആധിയാണ്. മലയാളം തുടർ പഠനത്തിനെന്ത് വഴി എന്ന് തലപുകഞ്ഞാലോചിച്ച ശേഷം തൊട്ടടുത്ത കന്നഡ മീഡിയമിൽ മനസ്സില്ലാ മനസ്സോടെ രക്ഷിതാക്കളും കുഞ്ഞു മക്കളും കയറി ചെല്ലുന്ന അതി ദയനീയാവസ്ഥക്ക് വർഷം അറുപതിലേറെ പഴക്കമായെങ്കിലും കാസറഗോഡിനെ കേരളത്തിലും കർണ്ണാടകയിലും ഉൾപ്പെടുത്താതെ ചവിട്ടി മെതിക്കപ്പെടുന്നത് കണ്ടാസ്വദിക്കാൻ ആഗ്രഹിക്കുന്ന ചിലരുടെ കണ്ണ് ഇന്നും തുറക്കപ്പെടുകയോ മനസ്സ് വിശാലമാക്കപ്പെടുകയോ ചെയ്തില്ലെന്നത് അനുഭവ സത്യമാണ്.
ഉദാഹരണത്തിന് നമുക്കൊന്ന് പരിശോധിക്കാം. പുത്തിഗെ, പൈവളിഗെ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ പോലും മലയാളഭാഷാ തുടർപഠനത്തിന് സൗകര്യമില്ലാതെ ഏറെ കഷ്ടപ്പെടുകയാണ്.
1932-35 കാലഘട്ടങ്ങളിൽ സ്ഥാപിതമായ മഞ്ചേശ്വരം സബ്ജില്ലയിലെ ചള്ളങ്കയം എൽ പി സ്കൂളിൽ നാലാംതരം വരെ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനം സാധ്യമാവണമെങ്കിൽ പത്തും പന്ത്രണ്ടും ഒരു വേള അതിലധികവും കിലോ മീറ്ററുകൾ താണ്ടുകയേ പോംവഴിയുള്ളൂ. അങ്ങനെ ചുറ്റിക്കറങ്ങിയേത്താനുള്ള സുഖകരമായ യാത്രാസൗകര്യമുണ്ടോ? അതൊട്ടുമില്ല എന്നതും ഏറെ സങ്കടകരം. ഒന്നുകിൽ നാലാം തരത്തോടെ പഠനം നിർത്തിപ്പോവുകയോ അല്ലെങ്കിൽ ഇഷ്ടാനുസരണം തൊട്ടടുത്തുള്ള കന്നഡ മീഡിയത്തിൽ ശരണം പ്രാപിക്കുകയോ ചെയ്യുക എന്നതാണ് അവരുടെ തുടർ പഠനത്തിനുള്ള പരിഹാരം .
അടുത്തൊന്നും സ്വന്തം രാജ്യത്തിന്റെ ഭരണഭാഷ പഠന സൗകര്യമുള്ള യു പി വിദ്യാലയങ്ങളില്ലാത്തതിനാൽ മലയാളിക്ക് മലയാളം പഠിക്കണമെങ്കിൽ പത്തു കിലോമീറ്റർ അകലെയുള്ള ഹേരൂർ ഗവ ഹയർ സെക്കണ്ടറിയിലേക്കോ അംഗഡിമുഗർ ഹയർസെക്കൻഡറിയിലേക്കോ യാത്ര ചെയ്യേണ്ടിവരുന്നു. പൊതു വാഹന ഗതാഗത സൗകര്യം പരിമിതമായ ഈ പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് ഏറെ ദൂരം യാത്ര ചെയ്യുകയെന്നതും ഏറെ ദുഷ്കരമാണ്. ഇത് പലരെയും പാതിവഴിയിൽ പഠനം അവസാനിപ്പിക്കുന്നതിന് പ്രേരിപ്പിക്കുകയാണ് . വിദ്യാഭ്യാസ അവകാശനിയമം വർഷങ്ങൾക്ക് മുമ്പ് നടപ്പിലാക്കിയ നമ്മുടെ സംസ്ഥാനത്ത് സ്വന്തം മാതൃഭാഷയിൽ പഠനം നടത്തുവാൻ വിദ്യാർഥികൾക്ക് സാധിക്കാതെ വരുന്നത് ഏറെ ഗൗരവതരവും അതിലേറെ നാണക്കേടുമാണ്. പൗരന്റെ ന്യാമായ ഈ അവകാശത്തിന് വേണ്ടി ഒരാളും ഇതുവരെ പ്രതികരിച്ചു കണ്ടില്ലെന്നതും ഏറെ സങ്കടകരം തന്നെ.
നിലവിൽ ചള്ളങ്കയം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്ന ചള്ളങ്കയം എൽ പി സ്കൂൾ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു കൊടുക്കാൻ സർക്കാർ സന്നദ്ധമാവുകയാണെങ്കിൽ അര നൂറ്റാണ്ടിലേറെക്കാലത്തെ അവഗണനക്കും പ്രയാസങ്ങൾക്കും അതൊരു ശാശ്വത പരിഹാരമാകുമെന്ന് തന്നെയാണ് ഇന്നാട്ടുകാരുടെ പ്രതീക്ഷ.
ഇതുപോലെ എൻമകജെ, മഞ്ചേശ്വരം, വോർകാടി, മീഞ്ച പഞ്ചായത്തുകളിലും മറ്റും സർക്കാറിന്റെ മലയാളത്തോടുള്ള കടുത്ത അവഗണന നിമിത്തം ഈ പ്രദേശത്തുകാർക്ക് സ്വന്തം മാതൃ ഭാഷ എഴുതാനും വായിക്കാനുമെങ്കിലുള്ള പരിജ്ഞാനമെങ്കിലും ഇല്ലാതെ പോയി. എൺമക്കജെയിൽ ആകെയുള്ള മലയാളം മീഡിയം ഹയർ സെകണ്ടറി ഷേണി എയ്ഡെഡ് സ്കൂൾ മാത്രമാണ്. പ്രധാന നഗരമായ പെർളയിൽ പോലും യാതൊരു സൗകര്യവുമില്ല. മേൽ പറഞ്ഞ ബാക്കി പഞ്ചായത്തുകളിലെ പ്രധാന ഇടങ്ങളിലും സ്ഥിതി മറ്റൊന്നല്ല.
തിരുവനതപുരത്ത് നിന്നുകൊണ്ട് സ്വന്തം നാടിന്റെയും ഭാഷയുടെയും മഹത്വം ഉത്ഘോഷിക്കുന്നവരും കല്പനകളും സർക്കുലറുകളും മലയാളത്തിൽ അടിച്ചു വിട്ട് ആത്മാനുഭൂതി നേടുന്നവരും ഇങ്ങകലെ കാസറഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെ ഭരണ ഭാഷയുടെ ശോചനീയാവസ്ഥ ഒന്ന് കണ്ടും കേട്ടും അനുഭവിച്ചറിയാൻ തയ്യാറായിരുന്നെങ്കിൽ ഈ പരിതാപകരാവസ്ഥക്ക് ഒരു പരിഹാരം പണ്ടെങ്ങാനോ ആയേനെ എന്നാണ് നാട്ടുകാരുടെ നിരീക്ഷണം.
നേരാം വണ്ണം സ്ഥല നാമം പോലും എഴുതാനറിയാത്തവരുടെ വികൃതമായ സൈൻബോർഡ് നിർമ്മിതിയും, ബസ്സുകളടക്കമുള്ള യാത്രാ സംവിധാനങ്ങളിലെ ബോർഡുകളും യഥാർത്ഥ മലയാളിക്ക് കാണുമ്പോൾ ഓക്കാനം വരികയാണ്. അയൽ സംസ്ഥാനങ്ങളിലുള്ള കേരള അതിർത്തി പ്രദേശത്തുള്ളവരെ പരിഗണിച്ചു അവരിൽ മലയാളം ആഗ്രഹിക്കുന്നവർക്ക് എവിടെയെങ്കിലും വല്ലപ്പോഴെങ്കിലും ഒരു മലയാള നീഡിയം സ്കൂൾ ആരംഭിക്കുന്ന കാര്യം അന്നാട്ടിലെ ഭരണ കൂടം ഈ നേരംവരേ ആലോചിക്കുക പോലും ചെയ്തുവോ? എന്നിട്ടും നമ്മൾക്ക് മാത്രം മാതൃ ഭാഷയെ തിരസ്കരിക്കാനും അന്യ ഭാഷകളെ പുണരാനും വല്ലാത്ത ആവേശവും അതിരു വിട്ട ന്യൂനപക്ഷ ഭാഷ സ്നേഹവും സംരക്ഷണ പ്രേമവും എങ്ങിനെ ഉത്ഭൂതമായി? ഇതൊക്കെ അനിവാര്യവും നിയമ പരമായ അവകാശവും ആണെന്ന് സമ്മതിച്ചു കൊണ്ട് തന്നെ ചോദിക്കുകയാണ് സ്വന്തം മാതൃഭാഷയെയും ഭരണഭാഷയെയും ഇതുപോലെ സ്നേഹിക്കാനും അവ അവകാശികൾക്കൊക്കെ സ്വായത്തമാക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കാനും കൂടി നിയമം അനുശാസിക്കുന്നില്ലേ? നമ്മുടെ ഭരണാധികാരികൾക്ക് അതിന് കൂടി ബാധ്യത ഇല്ലേ..?
തലസ്ഥാന നഗരിയിലുള്ള രാഷ്ട്രീയ, ഉദ്യോഗസ്ഥ വിഭാഗവും ഇന്നാട്ടിൽ നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് വണ്ടി കയറുന്നവരും ഒരു പോലെ മനസ്സ് വെച്ചാൽ മാതൃഭാഷ അവകാശികൾക്ക് അതും ന്യൂനപക്ഷ ഭാഷാ അവകാശികൾക്ക് അവയും തുല്ല്യ അളവിൽ കൃത്യതയോടെ സുതാര്യമായി ലഭിക്കുമെന്നാണ് ഇന്നാട്ടുകാരുടെ അഭിപ്രായം. വേണ്ടപ്പെട്ടവർ ഇനിയെങ്കിലും ശ്രദ്ധിക്കുമോ.....?

Keywords: Kerala, Article, School, Malayalam, Student, Kandal Soopy Madani, Issues of malayalam medium schools in border places.
< !- START disable copy paste -->