അപകടസ്ഥലത്തുവെച്ചുതന്നെ ഡാമേജ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പോലീസിന് എന്താണ് കുഴപ്പം?
Jul 19, 2016, 11:57 IST
അബ്ദുല്‍ മുജീബ്
(www.kasargodvartha.com 19/07/2016) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. എന്നാല്‍ അപകടങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ കിട്ടുന്നതിനുവേണ്ടി പോലീസില്‍ നിന്നും ലഭിക്കേണ്ട ഡാമേജ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുന്നതായുള്ള പരാതികള്‍ വ്യാപകമാണ്. ഒരു സ്ഥലത്ത് അപകടം സംഭവിച്ചാല്‍ സ്ഥലത്തെത്തുന്ന പോലീസിന് അവിടെ വെച്ചുതന്നെ ഡാമേജ് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതേയുള്ളൂ. എന്നാല്‍ തല്‍സമയത്ത് ഒന്നിലും ഇടപെടാതെ വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റാന്‍ മാത്രം സഹായിച്ച ശേഷം മാറിനില്‍ക്കുന്ന പോലീസ് പിന്നീട് ബന്ധപ്പെട്ടവരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം പ്രവാസികള്‍ക്കും മറ്റ് സംസ്്ഥാനങ്ങളില്‍ പഠനം നടത്തുന്നവര്‍ക്കും ഉള്‍പെടെ നിരവധിപേര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്.
പോലീസ് സ്‌റ്റേഷനില്‍ എത്തിയാല്‍ തന്നെ ആവശ്യക്കാര്‍ക്ക് പെട്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചില പോലീസുദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. കൈക്കൂലിക്കുവേണ്ടി നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോയി ആവശ്യക്കാരെ പരമാവധി ബുദ്ധിമുട്ടിക്കുകയെന്ന ക്രൂരവിനോദം ഇത്തരം പോലീസുദ്യോഗസ്ഥര്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു. ഡാമേജ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി ദിവസങ്ങളോളം പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങേണ്ട ഗതികേടാണ് ഇതുമൂലമുണ്ടാകുന്നത്. കൈമടക്ക് നല്‍കിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റുമില്ലെന്നതാണ് അവസ്ഥ. ഒന്നോ രണ്ടോ തവണ സ്‌റ്റേഷനില്‍ കയറിയിറങ്ങുകയും സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് പിന്നീട് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഏല്‍പിച്ച് ഗള്‍ഫിലേക്കോ മറ്റു ജോലിസ്ഥലങ്ങളിലേക്കോ പോയാല്‍ ആര്‍ സി ഉടമ വേണമെന്ന കാരണം പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് പിന്നെയും വൈകിപ്പിക്കുന്നു. ഇതോടെ പോലീസിന്റെ ഇടനിലക്കാരെ ആവശ്യക്കാര്‍ക്ക് സമീപിക്കേണ്ടിവരികയും കൈക്കൂലി നല്‍കുന്നതിനുള്ള ധാരണയിലെത്തേണ്ടിവരികയും ചെയ്യും.
വാഹനാപകടസംഭവങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീതി നിഷേധങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇതിന് തടയിടാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടാകുന്നില്ല. മിക്ക വിദേശരാജ്യങ്ങളിലും അപകടസ്ഥലത്തുവെച്ചുതന്നെ ഡാമേജ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ട്. മെച്ചപ്പെട്ട സേവനങ്ങളാണ് പരാതിക്കിടയില്ലാത്ത വിധം അവിടങ്ങളിലെല്ലാം ഇത്തരം സന്ദര്‍ഭങ്ങളില്‍ ലഭിക്കുന്നത്. ഈ രീതി നമ്മുടെ രാജ്യത്തില്ലാത്തത് വലിയൊരു പോരായ്മ തന്നെയാണ്. അപകടസ്ഥലത്ത് തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഇരു കൂട്ടരും രമ്യതയിലെത്തുകയാണെങ്കില്‍ പിന്നീട് വിഷയം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാതെ അവിടെ വെച്ചുതന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാകും ഉചിതം.
കേസ്് കോടതിയിലെത്തുകയാണെങ്കില്‍ അതിനെ അതിന്റെ വഴിക്കുവിടാം. അപകടത്തില്‍പെടുന്ന വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെങ്കില്‍ വര്‍ക്ക് ഷോപ്പുകളില്‍ പോലീസ് നല്‍കുന്ന ഡാമേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയും നിര്‍ബന്ധമാക്കാവുന്നതാണ്. നിലവില്‍ ഏത് തരത്തിലുള്ള അപകടങ്ങള്‍ വരുത്തുന്ന വാഹനങ്ങള്‍ക്കും വര്‍ക്ക് ഷോപ്പുകളില്‍കൊണ്ടിട്ട് കേടുപാട് തീര്‍ക്കാനുള്ള അവസരമുണ്ട്. ഇത് ആരെയെങ്കിലും ഇടിച്ചുകൊന്ന ശേഷം നിര്‍ത്താതെ കടന്നുപോയ വാഹനമാണെങ്കില്‍പോലും. ഇത് അപകടങ്ങള്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.
അപകടവിവരമറിഞ്ഞെത്തുന്ന പോലീസ് വണ്ടിയില്‍ മൂന്നുപേജ് വീതമുള്ള സര്‍ട്ടിഫിക്കറ്റ് ബുക്കുകള്‍ സൂക്ഷിക്കുകയും ഒന്ന് അപകടം വരുത്തിയവരുടെയും മറ്റൊന്ന് അപകടത്തിന് ഇരയായവരുടെയും വാഹനങ്ങള്‍ക്കും മൂന്നാമത്തെ കോപ്പി പോലീസ് ഫയലിലേക്കും നല്‍കാവുന്നതാണ്. സര്‍ട്ടിഫിക്കറ്റ് അവരവരുടെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും വാഹനം റിപ്പയര്‍ ചെയ്യുന്നതിനുമായി ഉപയോഗിക്കാവുന്നതാണ്. അപകടം വരുത്തിയ ശേഷം രക്ഷപ്പെട്ട് പോകുന്ന വാഹനങ്ങള്‍ക്ക് കേടുപാടുണ്ടെങ്കിലും പോലീസ് ഡാമേജ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വര്‍ക്ക് ഷോപ്പുകളില്‍ അറ്റകുറ്റപണി നടത്താന്‍കഴിയാത്ത സ്ഥിതിവരും. ഇത് അത്തരം വാഹനങ്ങളെ എളുപ്പത്തില്‍ പിടികൂടാന്‍ സഹായിക്കും. നിലവില്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്ന് പരിരക്ഷ ലഭിക്കാന്‍ പലവിധ വളഞ്ഞ മാര്‍ഗങ്ങളാണ് സ്വീകരിച്ചുവരുന്നത്. പോലീസും ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരുമെല്ലാം ഷോറും അധികൃതരുമെല്ലാം ഇതിന്റെ പങ്കുപറ്റുന്നവരാണ്.
ഏറെ തിരക്കുപിടിച്ച ജീവിതത്തില്‍ഒരു ഡാമേജ് സര്‍ട്ടിഫിക്കറ്റിനുവേണ്ടിയുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അടിയന്തിരമായ നടപടികള്‍ ആവശ്യമാണെന്നത് പൊതുജനങ്ങളുടെ അവകാശമാണ്. കാലങ്ങള്‍ കടന്നുചെല്ലുന്തോറും പോലീസിനെ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് സര്‍ക്കാര്‍ നടത്തുന്നുണ്ട്. പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് ജനമൈത്രി പോലീസ് ഉള്‍പെടെയുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണ അര്‍ഥത്തില്‍ ഇതിന്റെയൊക്കെ പ്രയോജനം ലഭിക്കണമെങ്കില്‍ എന്തിനും ഏതിനും സാങ്കേതികത്വം പറഞ്ഞ് പൊതുജനത്തെ തളച്ചിടുന്ന മനസ്ഥിതിയും നിയമപ്രശ്‌നങ്ങളും ഇല്ലാതാക്കിയേ മതിയാവു.
ഒരു അപകടം നടന്നാല്‍ ചില പോലീസുകാരെങ്കിലും യാത്രക്കാരോട് കയര്‍ത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന രീതിക്ക് യാതൊരു മാറ്റവുമില്ല. അപകടസ്ഥലത്ത് പോലീസിന്റെ ഇടപെടല്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലായിരിക്കണം. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കേസുകളുടെ അന്വേഷണത്തിനുമായി പൊതുജന സഹകരണം തേടുന്ന പോലീസ് വാഹനാപകടം പോലുള്ള പ്രശ്്‌നങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലുള്ള ഇടപെടല്‍ നടത്തണമെന്ന ആവശ്യത്തിന് പ്രസക്തിയേറെയാണ്.
വാഹനാപകടക്കേസുകളില്‍ പോലീസിന്റെ നീതിനിര്‍വ്വഹണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് ശക്തമായൊരു നിയമം അനിവാര്യമാണ്. അപകടങ്ങളില്‍പെടുന്ന വാഹനങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമ്പോള്‍, മരണമോ പരിക്കോ ഇല്ലാത്ത തരത്തിലുള്ള അപകടങ്ങളാണെങ്കില്‍ ആ സമയത്തുതന്നെ പോലീസിന് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടാണ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
Keywords: Accident, Certificate, Article, Damage Certificate, Police, Vehicle, Abdul Mujeeb Kalanad, Issues of Damage Certificate