എം.എസ് റാവുത്തര്‍ - കാസര്‍കോടിന്റെ ഉറ്റ ബന്ധു
Sep 29, 2013, 10:38 IST
കൊപ്പല്‍ അബ്ദുല്ല
കഴിഞ്ഞദിവസം അന്തരിച്ച ഐ.എന്‍.ടി.യു.സി നേതാവ് എം.എസ് റാവുത്തര്‍ കാസര്‍കോടുമായി ഉറ്റബന്ധം പുലര്‍ത്തിയ തൊഴിലാളി നേതാവാണ്. അവസാന നിമിഷം വരെ തൊഴിലാളികള്‍ക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ നേ
ടിയെടുക്കാന്‍ യത്‌നിച്ച അദ്ദേഹത്തിന്റെ വിയോഗം ഉള്‍കൊള്ളാന്‍ എനിക്ക് കഴിയുന്നില്ല. അദ്ദേഹം അവസാനമായി കാസര്‍കോട്ട് വന്നത് എന്റെ മകന്‍ റിഷാദ് കൊപ്പലിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു. തലേന്നു തന്നെ എന്റെ വീട്ടിലെത്തിയ അദ്ദേഹം എല്ലാ ചടങ്ങുകളും കഴിഞ്ഞാണ് തിരുവനന്തപുരത്തേക്ക് മടങ്ങിപ്പോയത്. ആ യാത്ര ഇനിയൊരിക്കലും കാണാത്ത യാത്രയാകുമെന്ന് അപ്പോള്‍ കരുതിയിരുന്നില്ല.
കാല്‍നൂറ്റാണ്ടുകളോളം പഴക്കമുണ്ട് ഞങ്ങളുടെ സൗഹൃദത്തിന്. അത് ഒരിക്കലും മുറിഞ്ഞിരുന്നില്ല. ആഴവും പരപ്പും ആത്മാര്‍ത്ഥതയുമുള്ള ആ സൗഹൃദത്തെ നിര്‍വചിക്കാന്‍ എനിക്ക് കഴിയുന്നില്ല. ഞങ്ങളുടെ സൗഹൃദം കുടുംബങ്ങളുടെ സൗഹൃദത്തിലേക്കു കൂടി വളരുകയും കുടുംബങ്ങളില്‍ എന്ത് പരിപാടി നടക്കുമ്പോഴും അതില്‍ പങ്കുകൊള്ളുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.

തിരുവനന്തപുരത്ത് പോകേണ്ടി വരുമ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്ന ഞാന്‍ റാവുത്തറെ വിളിക്കും. ആ വിളികേട്ടാല്‍ പിന്നീട് ഞാന്‍ അവിടെ എത്തുന്നതുവരെ അദ്ദേഹം എന്റെ കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടേയിരിക്കും. തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങുമ്പോഴേക്കും അദ്ദേഹം കാറുമായി അവിടെ എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ കാത്തു നില്‍ക്കുന്നുണ്ടാവും. കണ്ടപാടേ 'വീട്ടിലേക്ക് പോകാമല്ലേ' എന്നായിരിക്കും അദ്ദേഹം ചോദിക്കുക.
മറിച്ചൊരു അഭിപ്രായം പറഞ്ഞാല്‍ നേരേ ഗസ്റ്റ് ഹൗസിലേക്ക് തിരിക്കും. തിരുവനന്തപുരത്തെ എന്റെ ഇടപാടുകള്‍ ശരിയാവുന്നത് വരെ അദ്ദേഹം കൂടെവരും. ഇത് എന്റെ കാര്യത്തില്‍ മാത്രമല്ല, കേരളത്തിലെ മിക്കവാറും ആളുകളുടെയെല്ലാം കാര്യങ്ങളിലും ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
കൊച്ചിയിലേക്ക് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വരുമ്പോഴാണ് അദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യം ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. അദ്ദേഹം ആശുപത്രിയിലായ കാര്യം അറിഞ്ഞപ്പോള്‍ ഞാനവിടെ ഓടിയെത്തി. അത്യാഹിത വിഭാഗത്തിന് പുറത്ത് പ്രാര്‍ത്ഥനയോടെ നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അള്ളാഹുവിന്റെ വിളികേട്ട് അദ്ദേഹം യാത്രയായപ്പോള്‍ എന്റെ മനോനിയന്ത്രണം തെറ്റി. ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. മണിക്കൂറുകള്‍ വേണ്ടിവന്നു എനിക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍.
കഠിനാധ്വാനത്തിലൂടെ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന നേതാവാണ് എം.എസ് റാവുത്തര്‍. കേരളത്തിലെ തൊളിലാളികള്‍ക്കെല്ലാം കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രിയങ്കരനാണ് അദ്ദേഹം. കാസര്‍കോട്ടുകാര്‍ അദ്ദേഹത്തെ അകമറിഞ്ഞ് സനേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അവരില്‍ ഒരാളോ, അതിലുപരിയോ ആയിരുന്നു എനിക്ക് അദ്ദേഹവും അദ്ദേഹത്തിന് ഞാനും.
ഇപ്പോള്‍ എന്റെ മനസ് ചോദിക്കുന്നു, തിരുവനന്തപുരത്ത് പോയാല്‍ ഇനി ആരാണ് എന്റെ തുണയ്ക്ക് എത്തുക എന്ന്. പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണനും എന്റെ ഉറ്റസുഹൃത്തായിരുന്നു. അദ്ദേഹത്തിന് പിറകെ എം.എസ് റാവുത്തറും എന്നെ വിട്ടുപിരിഞ്ഞപ്പോള്‍ വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുന്നു. എന്റെ പ്രിയ സുഹൃത്തിന്റെ പരലോക ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനേ എനിക്കിപ്പോള്‍ കഴിയുന്നുള്ളൂ.
കൊച്ചിയിലേക്ക് ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വരുമ്പോഴാണ് അദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യം ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേന്ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. അദ്ദേഹം ആശുപത്രിയിലായ കാര്യം അറിഞ്ഞപ്പോള്‍ ഞാനവിടെ ഓടിയെത്തി. അത്യാഹിത വിഭാഗത്തിന് പുറത്ത് പ്രാര്‍ത്ഥനയോടെ നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അള്ളാഹുവിന്റെ വിളികേട്ട് അദ്ദേഹം യാത്രയായപ്പോള്‍ എന്റെ മനോനിയന്ത്രണം തെറ്റി. ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. മണിക്കൂറുകള്‍ വേണ്ടിവന്നു എനിക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍.
എം.എസ് റാവുത്തര്‍ |
ഇപ്പോള്‍ എന്റെ മനസ് ചോദിക്കുന്നു, തിരുവനന്തപുരത്ത് പോയാല്‍ ഇനി ആരാണ് എന്റെ തുണയ്ക്ക് എത്തുക എന്ന്. പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണനും എന്റെ ഉറ്റസുഹൃത്തായിരുന്നു. അദ്ദേഹത്തിന് പിറകെ എം.എസ് റാവുത്തറും എന്നെ വിട്ടുപിരിഞ്ഞപ്പോള്‍ വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുന്നു. എന്റെ പ്രിയ സുഹൃത്തിന്റെ പരലോക ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനേ എനിക്കിപ്പോള്‍ കഴിയുന്നുള്ളൂ.
Keywords: Kasaragod, Article, Thiruvananthapuram, Remembrance, Kerala, Political party, Man, wedding days, M.S.Ravuthar, M.G.Radhakrishnan, INTUC, Leader, Koppal, Kochi, Party, Friendship, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.