നാട്ടുകാര്‍ക്ക് വിശ്വസിക്കാനാകാതെ കുഞ്ഞാലിയുടെ വിയോഗം
Nov 19, 2013, 06:00 IST
അഷ്റഫ് സീനത്ത്
മനുഷ്യസ്നേഹിയായ തായലങ്ങാടിയിലെ കുഞ്ഞാലിയുടെ വിയോഗം നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. നല്ലമനുഷ്യരെ ദൈവം നേരത്തെ വിളിക്കുമെന്നാണ് പറയാറുള്ളത്. അതുതന്നെയാണ് കുഞ്ഞാലിയുടെ കാര്യത്തിലും സംഭവിച്ചത്. ഭൂമിയില്‍ തെറ്റ് ചെയ്യാത്തവര്‍ മറ്റുള്ളവര്‍ക്ക് ഒരുഭാരമാകില്ലെന്ന യാഥാര്‍ത്ഥ്യം കുഞ്ഞാലിയുടെ കാര്യത്തിലും സത്യമായി തീരുകയാണ്. നാട്ടുകാരുടെ ക്ഷേമാന്വേഷിയായിരുന്നുഎന്നും അദ്ദേഹം.
തിങ്കളാഴ്ച മഗ്രിബ് നിസ്കാരത്തിന് പള്ളിയിലെത്തിയപ്പോള്‍ നെഞ്ചുവേദന കാരണം പെട്ടെന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഉടന്‍ മാലിക്ദീനാര്‍ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തപ്പോള്‍ ആരും തന്നെ അത് അദ്ദേഹത്തിന്റെ അവസാനയാത്രയാണെന്ന് വിശ്വസിച്ചില്ല.
തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദില്‍ നിത്യവും പ്രാര്ത്ഥനക്കെത്താറുള്ള അദ്ദേഹം വളരെ ഏറെ സമയം ഒരുകോണിലിരിക്കുന്നതാണ് പലരും കാണാറുള്ളത്. ഈ സമയമത്രയും അദ്ദേഹം പ്രാര്‍ത്ഥനയുടെ മറ്റൊരു ലോകത്തായിരിക്കും. കുഞ്ഞാലിയുടെ വിയോഗം പള്ളിയിലെ ആദ്യവരിയിലെ ഒരു വിടവ് മാത്രമായി അവശേഷിക്കില്ല. ഒരു നാടിന്റെ തന്നെ വിടവായിരിക്കും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പരലോക ശാന്തിക്കായി നാട്ടുകാരുടെ പ്രാര്‍ത്ഥന എന്നുമുണ്ടാകും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
തായലങ്ങാടിയിലെ മല്ലം കുഞ്ഞാലി നിര്യാതനായി
Also read:
ഖത്തറിലെ കുടിയേറ്റ തൊഴിലാളികള്‍ 'മൃഗങ്ങള്‍'
Keywords: Kasaragod, Article, Thalangara, Thayalangadi, Masjid, Kunhali, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Kunhali |