city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വേര്‍പ്പാടിനു മൂന്നു പതിറ്റാണ്ട്

ടി.ഡി. കബീര്‍

ല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി വിട പറഞ്ഞിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ജന മനസ്സുകളില്‍ ആദരവോടെ ഇന്നും ജീവിക്കുന്നു. അദ്ദേഹത്തെ നേരില്‍ കാണാത്ത പിന്‍ തലമുറയില്‍ ഉള്ളവര്‍ക്ക് പോലും ആ നാമം സുപരിചിതമാണ്. താന്‍ ജീവിച്ച കാലയളവില്‍ ചെയ്ത സല്‍കര്‍മങ്ങളും, കര്‍മങ്ങളിലൂടെ കൊത്തിവെച്ച അടയാളങ്ങളുമാണ് മരിക്കാത്ത ഓര്‍മകളുമായി ഇന്നും ജന മനസ്സുകളില്‍ ജീവിച്ചിരിക്കുന്നത്. കിടയറ്റ ഉദാരമതിയും ദീനി സ്‌നേഹിയുമായിരുന്നു അദ്ദേഹം.

കീഴുരിലെ കുഞ്ഞി മാഹിന്‍ കുട്ടിയുടെ മകനായി 1924 ഫെബ്രുവരിയില്‍ ജനിച്ചു. ഏറെയൊന്നും വിദ്യാഭ്യസമില്ലെങ്കിലും ചെറുപ്പം മുതലേ വിദ്യയുള്ളവരെ അദ്ദേഹം ആദരിച്ചിരുന്നു. വിദ്യയെ സ്‌നേഹിക്കുകയും, അതിന്റെ പരിപോഷണത്തിനായി യത്‌നിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പൂര്‍ണതയെന്നോണമാണ് ഇന്ന് വിശാലമായി വളര്‍ന്ന് കിടക്കുന്ന സഅദിയ എന്ന സ്ഥാപനം 1971 ഏപ്രില്‍ 28 ന് ജന്മം എടുത്തത്.

കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വേര്‍പ്പാടിനു മൂന്നു പതിറ്റാണ്ട്ആദ്യം ഒഴിഞ്ഞു കിടന്ന തന്റെ സ്വന്തം വീട്ടിലാണ് സ്ഥാപനം ആരംഭിച്ചത്. അതിനെ സ്വതന്ത്രമായ വഴിയിലൂടെ വളരാന്‍ വാതിലുകള്‍ തുറന്നതും എന്നന്നേക്കുമായി വരുമാന മാര്‍ഗങ്ങള്‍ ഉണ്ടാക്കി കൊടുത്തതും അദ്ദേഹം തന്നെയായിരുന്നു. ഇന്ന് സഅദിയ പരന്നു കിടക്കുന്ന ദേളിയില്‍ ഏക്കര്‍ കണക്കിനുള്ള സ്ഥലവും മറ്റും കല്ലട്രയുടെ സംഭാവനയാണ്. ചന്ദ്രഗിരി ഹൈസ്‌കൂള്‍ ഇദ്ദേഹവും ഈ അടുത്ത് നമ്മെ വിട്ട് പിരിഞ്ഞ കല്ലട്ര അബ്ബാസ് ഹാജി സാഹിബും വിദ്യാഭ്യാസ മന്ത്രി സി.എച്ചുമായി ബന്ധപ്പെട്ട് നേടിയെടുത്തതാണ്.

രണ്ട് പേരും സ്വന്തം ചിലവില്‍ ഷെഡ്ഡു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബ് ഒരു വ്യവസായി എന്നതില്‍ കവിഞ്ഞ് കേരളത്തില്‍ മൊത്തം അറിയപ്പെട്ട രാഷ്ട്രീയ നേതാവ് കൂടിയാണ്. മരിക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ അഭിവക്ത കണ്ണൂര്‍ ജില്ലാ ഖജാഞ്ചി ആയിരുന്നു. കേയി സാഹിബുമായി വളരെ അടുത്ത ആത്മ ബന്ധം പുലര്‍ത്തിയ അദ്ദേഹം ലീഗ് പിളര്‍ന്നപ്പോള്‍ ഔദ്യോഗിക പക്ഷത്തോടൊപ്പം നിന്ന് കൊണ്ട് തന്നെ കേയി സാഹിബുമായുള്ള സൗഹൃദം നില നിര്‍ത്തി.

1967 ല്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് കെട്ടിപ്പടുക്കുമ്പോള്‍ കേയി സാഹിബിന്റെ കൂടെ അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബും മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. കോളജ് പരിസരത്ത് ഹിലാല്‍ മസ്ജിദിനടുത്ത് ഹോസ്റ്റല്‍ കെട്ടിടം നിര്‍മിച്ചതും, കോളജിന് ചുറ്റുമതില്‍ പണിയിച്ചതും കല്ലട്രയും കെ.എസ്. അബ്ദുല്ല സാഹിബും കൈകോര്‍ത്തായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ നോമിനിയായി മകന്‍ കോളജിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ണായക യോഗം കല്ലട്രയുടെ വീട്ടില്‍ ചേര്‍ന്നത് ലീഗ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്ററി അധികാരങ്ങള്‍ തന്റെ കൈക്കുമ്പിളില്‍ ഉണ്ടായിട്ട് പോലും അധികാരം മോഹിക്കാതെ സേവനം മാത്രം കൈമുതലാക്കിയനേതാവാണ് അദ്ദേഹം. ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ ഉന്നമനതിന് പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ  നഷ്ടപ്പെട്ടത് നമ്മുടെ പ്രദേശത്ത് ലഭിക്കേണ്ടിയിരുന്ന സ്‌കൂളുകളും, കോളജുകളുമാണ്.
കാസര്‍കോട്  പട്ടണത്തില്‍ സഅദിയ ലോഡ്ജും അതിന്റെ സമീപമുള്ള ലീഗ് ഓഫീസും അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സംഭാവനയാണ്. അത് പോലെ കാഞ്ഞങ്ങാട്ടുള്ള യതീംഖാന കെട്ടിടവും അതിന്റെ സമീപത്തെ  ലീഗ് ഓഫീസും അദ്ദേഹം സംഭാവന ചെയ്തതാണ്.

കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വേര്‍പ്പാടിനു മൂന്നു പതിറ്റാണ്ട്
അന്ന് ലീഗിന് മണ്ഡലം കമ്മിറ്റിക്ക് പകരം താലുക്ക് കമ്മിറ്റികള്‍ ആയിരുന്നു. അങ്ങനെ ലീഗിന്റെ കാസര്‍കോട്,  ഹോസ്ദുര്‍ഗ് താലൂക്കുകള്‍ക്ക് മുകളില്‍ പറഞ്ഞ രണ്ട് ഓഫീസുകള്‍ അദ്ദേഹത്തിന്റെ വക നല്‍കി. ചന്ദ്രിക ദിനപത്രത്തിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും കെ. എസ് സുലൈമാന്‍ ഹാജി, കെ എസ്. അബ്ദുള്ള സാഹിബ്, എം ബി. മൂസഹാജി, ഇപ്പോള്‍ പി. എ. ഇബ്രാഹിം ഹാജി തുടങ്ങിയ ചുരുക്കം ചിലരെ ഡയരക്ടര്‍ ബോര്‍ഡില്‍ അംഗമായിട്ടുള്ളൂ. ബോംബെ ജമാഅത്തിന്റെ സ്ഥാപകനും, സ്ഥാപക പ്രസിഡന്റും ആയിരുന്നു. കീഴൂര്‍ ജമാഅത്തിന്റെ പ്രസിഡന്റായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു.

മേല്‍പറമ്പ് മുസ്ലിം ജമാഅത്തിന്റെ രണ്ടാമത്തെ പ്രസിഡന്റ് കല്ലട്ര ഹാജി സാഹിബായിരുന്നു. 1982 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ഥി ആയിരുന്ന തന്റെ സഹ പ്രവര്‍ത്തകനും, ഉറ്റ മിത്രവുമായിരുന്ന പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബായിരുന്നു. അന്ന് അഖിലേന്ത്യാ ലീഗിലെ ഉന്നതനും, പ്രമാണിയുമായിരുന്ന ദേലംപാടിയിലെ ചാപ്പക്കല്‍ ഹാജിയുടെ അടുത്ത് വരെ മാഷിന് വേണ്ടി വോട്ട് ചോദിക്കാന്‍ ഒരു മടിയും ഇല്ലാതെ അദ്ദേഹം ചെന്നിരുന്നു. രണ്ടു ലീഗുകള്‍ തമ്മില്‍ പരസ്പരം പോരടിച്ചിരുന്ന കാലമായിരുന്നു അതെന്നു കൂടി കൂട്ടിവായിക്കണം. സംഭാവനകള്‍ക്ക് വേണ്ടി കേരളത്തിലെ പല ഭാഗത്ത് നിന്നും പലരുടെയും ശുപാര്‍ശയുമായി തന്നെ സമീപിക്കുന്നവരെയെല്ലാം അദ്ദേഹം സന്തോഷിപ്പിച്ചിരുന്നു.

ഉത്തര മലബാറില്‍ വിദ്യാഭ്യാസ, സാമുഹിക, സാംസ്‌കാരിക മാറ്റത്തിന് തിരികൊളുത്തിയ മഹാനായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബ് 1983 ഫെബ്രുവരി 28 ന് ഈ ലോകത്തോട് വിട പറഞ്ഞു. ഉത്തര മലബാറില്‍ ശോക പൂരിതമായിരുന്ന ഒരു ദിനമായിരുന്നു അത്. ദേളി സഅദിയ കോമ്പൗണ്ടില്‍ തന്നെയാണ് അദ്ദേഹത്തെ മറവ് ചെയ്തിരിക്കുന്നത്. നാടിനും സമൂഹത്തിനും സമുദായത്തിനും വേണ്ടി ജീവിച്ച അദ്ദേഹത്തെയും നമ്മെയുമെല്ലാം അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടേണമേ...

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kallatra Abdul Khader Haji, Memories, Sa-adiya, Muslim League, Education, Article.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia