city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Memories | ഇബ്രാഹിം ബേവിഞ്ച മാഷ്, പ്രിയ ഗുരുനാഥന്‍

-അസ്ലം മാവില

(www.kasargodvartha.com) 1985, പട്‌ല ഗവണ്‍മെന്റ് സ്‌കൂളിന്റെ ഒ എസ് എ വാര്‍ഷിക സമ്മേളനം നടക്കുന്ന സന്ദര്‍ഭം. ഞാന്‍ അന്ന് പത്താം ക്ലാസ് കഴിഞ്ഞ സമയം. എച്ച് കെ മാഷും സി എച്ച് മാഷും മജല്‍ ബഷീറും എസ് അബൂബക്കറും കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുന്നു. മുഖ്യപ്രഭാഷണം ഇബ്രാഹിം ബേവിഞ്ച. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രസംഗം ഞാന്‍ കേള്‍ക്കുന്നത്. പ്രസംഗകലയുടെ പ്രത്യേക രീതി. സാംസ്‌കാരികം, ഇടപെടല്‍, പാഠ്യവും പാഠ്യേതരങ്ങളും, യുവത്വത്തിന്റെ സജീവത എല്ലാമുണ്ടതില്‍.
കേട്ടുകൊണ്ടിരിക്കാന്‍ നല്ല സുഖമായിരുന്നു. വാങ്മയത്തിന്റെ ചാരുത. സൂപ്പര്‍ ഭാഷ. അതും മുക്കാല്‍ മണിക്കുര്‍.
     
Memories | ഇബ്രാഹിം ബേവിഞ്ച മാഷ്, പ്രിയ ഗുരുനാഥന്‍

ആ വര്‍ഷമാണ് ഞാന്‍ കാസര്‍കോട് ഗവ. കോളേജില്‍ പ്രീഡിഗ്രി പഠിക്കാന്‍ പോകുന്നത്. കോളേജിന്റെ വലതുഭാഗത്ത് സയന്‍സ് ബ്ലോക്ക്. മൂന്ന് ഭാഗം - അടിയില്‍ കെമിസ്ട്രി, ഇടയില്‍ ബോട്ടണി, മുകളില്‍ സുവോളജി. ഞാന്‍ പഠിച്ചത് സയന്‍സാണ്. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ക്ലാസിലാണ് ഇബ്രാഹിം മാഷ് മലയാളം പഠിപ്പിക്കുന്നത്. ഇംഗ്ലീഷിന്റെ ബി എഫ് മാഷും അബ്ദു മാഷും കണ്ണന്‍ മാഷും അവിടെത്തന്നെയാണ് പഠിപ്പിച്ചതും.

ആദ്യ ദിവസം തന്നെ ഇബ്രാഹിം മാഷ് ക്ലാസില്‍ എത്തി. നൂറ്റി ചില്ലാനം കുട്ടികള്‍. ഒരാള്‍ ചോദിച്ചു സാറേ, നിങ്ങളെ പേരെന്താണ്? ക്ലാസൊക്കെ തുടങ്ങട്ടെ എന്ന് അദ്ദേഹം. കുറച്ചുകഴിഞ്ഞില്ല - എന്റെ പേര്
ഇബ്രാഹിം. ഇനി പറയാം, ഇത് ഭാഷയുമായി ബന്ധപ്പെട്ടതാണ്. നന്നായി കേള്‍ക്കണം, ശ്രദ്ധിക്കണം. സീരിയസായി തന്നെ. അതില്‍ താല്പര്യമുള്ളവര്‍ക്ക് ഇരിക്കാം. ഭാഷയുടെയും സംസ്‌കാരത്തിന്റെയും (ആരോഗ്യ) സംവാദവും ക്ലാസും ഇതിലുണ്ടാകും. പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുന്നതിലുപരി ക്ലാസിനെ സംവാദാത്മകമാക്കി എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

നാലു വര്‍ഷക്കാലം ഞാന്‍ അദ്ദേഹത്തിന്റെ ക്ലാസ് (lecturing) കേട്ടു. ഓരോ വിഷയത്തെക്കുറിച്ച് അദ്ദേഹം പുതിയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ചിലത് എനിക്ക് ക്ലിയറായില്ല, ചിലത് എന്റെ ആലോചനയുമായി വളരെ വ്യത്യാസം, ചിലത് പാഠഭേദം, ചിലതാകട്ടെ അദ്ദേഹത്തിന്റെ വായനാനുഭവങ്ങള്‍. അപ്പോഴും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്, അദ്ദേഹം ഒറ്റയാള്‍ പട്ടാളമെന്ന്, സംസാരത്തിലും ഇടപെടലിലും എഴുത്തിലും വായനയിലും എല്ലാം. അദ്ദേഹത്തിന്റെ ക്ലാസില്‍ എംടി കഥകള്‍ വരാന്‍ തുടങ്ങി. എംടിയെ കുറിച്ചും സംസാരിക്കും, ഒരിക്കലല്ല പല സമയങ്ങളിലായി. ക്ലാസിലും ക്ലാസ്സിന് പുറത്തും. ഞങ്ങള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു, എം ഫില്‍ പഠനം എംടിയുടെ കഥകളെക്കുറിച്ചായിരുന്നു എന്ന്. പിന്നെ അതിനെക്കുറിച്ചായി ക്ലാസ്.
         
Memories | ഇബ്രാഹിം ബേവിഞ്ച മാഷ്, പ്രിയ ഗുരുനാഥന്‍

സുകുമാര്‍ അഴീക്കോട്, വിജയന്‍ മാഷ്, സുകുമാരന്‍ മാഷ് എത്രയെത്ര സാംസ്‌കാരിക വ്യക്തിത്വങ്ങളാണ് കാസര്‍കോട് കോളേജില്‍ വന്നിട്ടുള്ളത്. കോളേജ് മലയാള കൂട്ടായ്മയില്‍ ആതിഥേയനായും സംഘാടകനുമായും ഇബ്രാഹിം മാഷുണ്ടാകും. അന്ന് വൈകുന്നേരം കാസര്‍ഗോഡ് ടൗണിലെ ഏതെങ്കിലും സ്‌കൂളിലോ ഹാളിലോ കാസര്‍ഗോഡ് സാഹിത്യ വേദിയില്‍, അവര്‍ വരും. അവിടെയും നേത്യത്വം ബേവിഞ്ച മാഷും അദ്ദേഹത്തിന്റെ കൂട്ടുകാരും - രാഘവന്‍ മാസ്റ്ററും എഎസ് മുഹമ്മദ് കുഞ്ഞിയും അഹമ്മദ് മാഷും മറ്റും.
         
Memories | ഇബ്രാഹിം ബേവിഞ്ച മാഷ്, പ്രിയ ഗുരുനാഥന്‍
അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാനും അശ്‌റഫ് അലി ചേരങ്കൈയ്ക്കും ഒപ്പം ബേവിഞ്ച അബ്ദുല്ല

അവര്‍ നടത്തിയ സാംസ്‌കാരിക പ്രോഗ്രാമുകള്‍, സാഹിത്യ കൂട്ടായ്മകള്‍, എഴുത്തുകാരുടെയും കലാകാരന്മാരുടെയും ലോകങ്ങള്‍, കാസര്‍കോട്ടെ സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സുവര്‍ണകാലം. എനിക്ക് മലയാളമറിയിച്ച മൂന്ന് അധ്യാപകന്മാരില്‍ ഒരാള്‍ ഇബ്രാഹിം മാഷാണ്. ബാക്കിയുള്ള രണ്ടുപേര്‍ പാലക്കാട് എ പി അബൂബക്കര്‍ മൗലവിയും നാരായണന്‍ പേരിയ മാഷുമാണ് (ഈ രണ്ട് പേരെക്കുറിച്ചും ഞാന്‍ കാസര്‍കോട് വാര്‍ത്തയില്‍ എഴുതിയിരുന്നു). കുറച്ച് വര്‍ഷം മുമ്പ് എന്റെ തൊട്ടടുത്തുള്ള ഒരു കല്യാണത്തിന് ഇബ്രാഹിം മാഷ് വന്നതും സാന്‍ മാവിലയുടെ കവിതയെ കുറിച്ച് കുറേ നേരം സംസാരിച്ചതും ഓര്‍മവരുന്നു.
       
Memories | ഇബ്രാഹിം ബേവിഞ്ച മാഷ്, പ്രിയ ഗുരുനാഥന്‍
ഇബ്രാഹിം ബേവിഞ്ചയെ ചെർക്കളം അബ്ദുള്ള ഫൗൻഡേഷൻ അദ്ദേഹത്തിന്റെ വീട്ട് മുറ്റത്ത് നടത്തിയ ചടങ്ങിൽ ആദരിച്ചപ്പോൾ

കവിതയില്‍ മാത്രം അവന്‍ ഒതുങ്ങാതെ കഥയിലും മറ്റും ശ്രദ്ധിക്കണം, അതൊന്നുകൂടി നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കവിത അവന്റെ ഭാഷ നന്നാക്കും, ഒതുക്കലും ചുരുക്കലും. കോളേജില്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം ഞങ്ങള്‍ അദ്ദേഹത്തിന്റെ 'പ്രസക്തി'യും (ചന്ദ്രിക വാരാന്ത്യപ്പതിപ്പ്), എം കൃഷ്ണന്‍ നായരിന്റെ സാഹിത്യ വാരഫലവും (കലാകൗമുദി വാരാന്ത്യപ്പതിപ്പ്) വായിക്കും, അതൊരിക്കലും വിടാറില്ല.
ഞങ്ങള്‍ക്ക് ഇബ്രാഹിം മാഷിന്റെ എഴുത്തുകളാണ് ഇഷ്ടം. ഒന്നാമത്തെ കാരണം അദ്ദേഹം ഞങ്ങളുടെ അധ്യാപകനാണെന്നത് തന്നെ.

മലയാള ഭാഷയുടെ മധുരം പകര്‍ന്ന സ്‌നേഹാധ്യാപകന്‍. അതിലും വലിയ അഭിമാനവും സന്തോഷവും
ആഹ്ലാദവും മറ്റെന്താണ്. അദ്ദേഹം ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരമല്ല, കാസര്‍കോടിന്റേത് കൂടിയാണ്. മാധ്യമം ദിനപത്രത്തിലെ പി കെ ബാലകൃഷ്ണന്റെ എഴുത്തുകള്‍ പരിചയപ്പെടാനുള്ള ഒരു കാരണം മാഷാണ്. ഒ അബ്ദുല്ലയുടെ എഴുത്തുകള്‍ വായിക്കാന്‍ കാരണവും മാഷ് തന്നെ. ദേശാഭിമാനിയുടെ ഇടതുപക്ഷ അഭിപ്രായങ്ങള്‍ ഞങ്ങള്‍, കുട്ടികള്‍, വായിക്കും. തകഴി, വൈലോപ്പിള്ളി, ഒ എന്‍ വി, പി ഭാസ്‌കരന്‍, വള്ളത്തോള്‍, കെ. ബാലകൃഷ്ണന്‍, എം ടി, ബഷീര്‍, കോവിലന്‍, സാറാ ജോസഫ്, മുണ്ടശ്ശേരി, കേസരി, മാരാര്‍, കെ പി അപ്പന്‍, രാജകൃഷ്ണന്‍, കേശവദേവ്, കമലാസുരയ്യ, വി കെ എന്‍, കൊച്ചുബാവ തുടങ്ങി എല്ലാവരുടെയും
പുസ്തകങ്ങള്‍ വായിക്കാന്‍ കാരണവും അദ്ദേഹം തന്നെ. (നാല് വര്‍ഷം മുമ്പ് ബ്രണ്ണന്‍ കോളേജില്‍, സാന്‍-ന്റെ കോളേജില്‍, സാറാ ജോസഫിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ചാന്‍സ് കിട്ടിയിരുന്നു. ആ പ്രസംഗത്തിന്റെ
ആസ്വാദനക്കുറിപ്പ് കെ വാര്‍ത്തയില്‍ എഴുതിയത് ഓര്‍മ വരുന്നു.)

ഓര്‍മ്മകള്‍, കാസര്‍കോട് ഗവ: കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. അഴീക്കോടും വിജയന്‍ മാഷും സുകുമാരന്‍ സാറും എന്റെ ഇഷ്ടപ്പെട്ട പ്രസംഗകരും ഒ എന്‍ വിയും സുഗതകുമാരിയും അയ്യപ്പപണിക്കരും പ്രിയപ്പെട്ട കവിത്രയങ്ങളായി മനസില്‍ കൊണ്ട് നടക്കുന്ന സമയം. ഒ എന്‍ വി. കാസര്‍കോട് എത്തുന്നുണ്ടെന്ന, കോളേജിനകത്ത് പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ ക്യാബിനു എതിര്‍വശത്തുള്ള മതിലില്‍ കൈപ്പടകൊണ്ടുള്ള നോട്ടീസ് എന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു, ഇന്ന് വൈകുന്നേരം ടൗണ്‍ യു പി സ്‌കൂളില്‍ ഒ എന്‍ വി വരും. സി രാധാകൃഷ്ണനും ജസ്റ്റിസ് യു എല്‍ ഭട്ടുമുണ്ട്.
       
Memories | ഇബ്രാഹിം ബേവിഞ്ച മാഷ്, പ്രിയ ഗുരുനാഥന്‍

ഞാനും കൂട്ടുകാരും പോയി. പിറ്റെന്നാള്‍ ഇബ്രാഹിം ബേവിഞ്ചയുടെ ക്ലാസ് ഒ എന്‍ വിയുടെ കവിതകളും 'ഭൂമിയുടെ ചരമ ഗീത'വുമായി. ഒരു തലമുറയെ ആകെ ആവേശം കൊള്ളിച്ച എഴുത്തുകാരനാണ് ഇബ്രാഹിം ബേവിഞ്ച എന്ന് ഞാനും പറയില്ല. പക്ഷെ,അദ്ദേഹത്തിന്റെ ആഖ്യാന രീതി, ഭാഷയുടെ സൗന്ദര്യം, എഴുത്തിന്റെ സമീപനം, ഉള്‍ക്കാഴ്ചകള്‍, അതിന്റെ മൗലികത എല്ലാം നിസ്തുലമാണെന്ന് ഞാന്‍ പറയും - അവ ഉദാത്തമെന്നും. അദ്ദേഹത്തിന്റെ എഴുത്തും വായനയും ഇടപെടലും ശരിക്കും സത്യസന്ധതയായിരുന്നു,
അക്ഷരങ്ങളാകട്ടെ പ്രകാശവും അഗ്നിയുമായിരുന്നു. ബേവിഞ്ചുടെ നിരീക്ഷണം എന്തുമാകട്ടെ അവ അവതരിപ്പിച്ചതിലൊക്കെ വ്യക്തതയുണ്ടായിരുന്നു. അത് തന്നെയാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ കാരണം. അതോടൊപ്പം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും എഴുത്തുകളും പംക്തികളും എനിക്ക് എന്തോ അത്രയ്ക്ക് ഇഷ്ടവുമാണ്.

ഉള്ളത് പറയാമല്ലോ. വടക്കനായത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ എഴുത്തോ ആലോചനകളും പ്രഭാഷണങ്ങളൊന്നും അത്ര നല്ല രീതിയില്‍ ആളുകള്‍ ശ്രദ്ധിച്ചിട്ടില്ല എന്നത് സ്വാഭാവികം. അതിന് വേറെയും കാരണമുണ്ട്. അത് പിന്നൊരിക്കല്‍ പറയാം. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ സുഹൃത്ത് സൂഫിയാന്‍ അബ്ദുസലാം (കോളമിസ്റ്റ്) ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞത് മലയാള സാഹിത്യത്തിന്റെ 'പ്രസക്തി' നഷ്ടപ്പെട്ടു എന്നാണ്. തുടര്‍ന്നു സൂഫിയാന്‍ എഴുതി, സാത്വികനായ സാഹിത്യ നിരീക്ഷകന്‍,
എം കൃഷ്ണന്‍ നായരോളം വളര്‍ന്നു പന്തലിച്ച വടക്കന്‍ കേരളാ നിരൂപകന്‍മാരിലൊരാള്‍. അദ്ദേഹത്തിന്റെ ശിഷ്യനായി വന്നത് മഹാഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നു. നല്ല ഓര്‍മകള്‍, ഒപ്പം പ്രാര്‍ത്ഥനകളും.

Keywords: Ibrahim Bevinje, Malayalam literature, Kasaragod Govt. College, ONV Kurupp, Article, Aslam Mavila, Ibrahim Bevinje, Favourite teacher.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia