city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Link Aadhaar | ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലേ? സെപ്റ്റംബര്‍ 20 നകം ചെയ്തില്ലെങ്കില്‍ റേഷന്‍ ലഭിക്കുന്നതിന് തടസമുണ്ടാകാം; എങ്ങനെ ചെയ്യാമെന്നറിയാം

കാസര്‍കോട്: (www.kasargodvartha.com) റേഷന്‍ ഉപഭോക്താക്കള്‍ ആധാര്‍ കാര്‍ഡുകള്‍ റേഷന്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കുന്നതിന് തീവ്രപരിപാടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സെപ്റ്റംബര്‍ 20നകം മുഴുവന്‍ റേഷന്‍ കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണം. ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ ലഭിക്കുന്നതിന് തടസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
           
Link Aadhaar | ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലേ? സെപ്റ്റംബര്‍ 20 നകം ചെയ്തില്ലെങ്കില്‍ റേഷന്‍ ലഭിക്കുന്നതിന് തടസമുണ്ടാകാം; എങ്ങനെ ചെയ്യാമെന്നറിയാം

എങ്ങനെ ബന്ധിപ്പിക്കാം?

1. https://civilsupplieskerala(dot)gov(dot)in എന്ന വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ മുഖേന ഓണ്‍ലൈനായി ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം. കാര്‍ഡിലെ ഒരു അംഗം എങ്കിലും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ.
2. ആധാറിന്റെ പകര്‍പ്പും റേഷന്‍കാര്‍ഡും നല്‍കി അക്ഷയ സെന്ററുകള്‍ മുഖേന ആധാര്‍ ബന്ധിപ്പിക്കാം.
3. ആധാറിന്റെ പകര്‍പ്പും റേഷന്‍ കാര്‍ഡും നല്‍കി താലൂക് സപ്ലൈ ഓഫീസുകള്‍ മുഖേന ബന്ധിപ്പിക്കാം
4. E-PoS മഷീനുകള്‍ വഴി റേഷന്‍കടകളിലം ആധാര്‍ ലിങ്ക് ചെയാവുന്നതാണ്.
        
Link Aadhaar | ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലേ? സെപ്റ്റംബര്‍ 20 നകം ചെയ്തില്ലെങ്കില്‍ റേഷന്‍ ലഭിക്കുന്നതിന് തടസമുണ്ടാകാം; എങ്ങനെ ചെയ്യാമെന്നറിയാം

ഓണ്‍ലൈനായി ചെയ്യുന്നത് എങ്ങനെ:

1. https://civilsupplieskerala(dot)gov(dot)in സന്ദര്‍ശിക്കുക.
2. Citizen Login ക്ലിക് ചെയുക
3. Citizen ക്ലിക് ചെയുക. നിലവില്‍ ലോഗിന്‍ ഐഡി ഉണ്ടെങ്കില്‍ ലോഗിന്‍ ചെയുക . ലോഗിന്‍ ഐഡി ഇല്ലെങ്കില്‍ പുതുതായി സൃഷ്ടിക്കുക.

ലോഗിന്‍ ഐഡി സൃഷ്ടിക്കുന്നതിന്:

* Create an Account ക്ലിക് ചെയുക.
* പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് No എന്ന് നല്‍കുക.
* റേഷന്‍ കാര്‍ഡിലെ ഏതെങ്കിലും അംഗത്തിന് റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധമുണ്ടെങ്കില്‍, ആ ആധാര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കുക. Validate ക്ലിക് ചെയ്യുക. കുടുംബത്തിലെ അംഗങ്ങളാരും റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍, അക്ഷയ സെന്റര്‍ അല്ലെങ്കില്‍ താലൂക് വിതരണ ഓഫീസ് വഴി അപേക്ഷിക്കുക
* ലോഗിന്‍ ഐഡി (പരമാവധി 10 അക്ഷരം), പാസ്വേര്‍ഡ്, പേര്, ഇമെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.
* യൂസര്‍ ഐഡി ലഭിച്ച് കഴിഞ്ഞാല്‍ മുകളില്‍ പറഞ്ഞ പ്രകാരം ലോഗിന്‍ ചെയ്യുക.

4. AADHAAR ENTRY ടാബില്‍ ക്ലിക് ചെയ്യുക.
5. ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലാത്തവരുടെ പേര് സെലക്ട് ചെയ്യുക.
6. ആധാര്‍ നമ്പര്‍ ലിങ്ക് ചെയുക. Update ക്ലിക് ചെയ്യുക.
7. ആധാര്‍ സീഡ് ചെയ്ത ശേഷം ആധാര്‍ കാര്‍ഡിപ്പന്റ പകര്‍പ് PDF രൂപത്തില്‍ അപ്ലോഡ് ചെയ്യുക. അതിനായി Select Member എന്ന ബോക്‌സില്‍ നിന്ന് അംഗത്തെ തെരഞ്ഞെടുക്കുക.
8. Browse ക്ലിക് ചെയ്ത് PDF ഫയല്‍ അറ്റാച് പ്പെയ്യുക. 100 KB യില്‍ കുറവായിരിക്കാന്‍ ശ്രദ്ധിക്കുക.

You Might Also Like:
അതിദരിദ്രര്‍ ഇല്ലാത്ത ജില്ലയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി കാസര്‍കോട്; പ്രവര്‍ത്തനങ്ങളുമായി ഭരണകൂടം; പട്ടികയിലുള്ളത് 2768 പേർ

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Aadhar Card, Ration Card, Government, Government of Kerala, How to Link Aadhaar with Ration Card?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia