city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈ ഒരു സാഹചര്യം ആ കുടുംബത്തിന് എങ്ങിനെ ഉണ്ടായി...

ഈ ഒരു സാഹചര്യം ആ കുടുംബത്തിന് എങ്ങിനെ ഉണ്ടായി... ഞ്ചുദിവസം ഉപ്പയെ കണ്‍കുളിര്‍ക്കെ കണ്ടു. കൊതി തീര്‍ന്നില്ല അവര്‍ക്ക്. മണവാട്ടിയായി ചമഞ്ഞൊരുങ്ങി വിവാഹചടങ്ങിലെത്തുമ്പോള്‍ അവിടെ പ്രാണന്റെ പ്രാണനായ ഉപ്പ കാത്തിരിക്കുന്നുണ്ടായിരുന്നു, ഷമീറയെ തലയില്‍ കൈവച്ച് അനുഗ്രഹിക്കാന്‍. 15വയസ് മാത്രം പ്രായമുള്ള അയ്യൂബിക്ക് ഉപ്പ അടുത്തുണ്ടാവണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. കാരണം മറ്റൊന്നുമല്ല. മറ്റൊരു വഴികാട്ടിയില്ല. ഉപ്പയുടെ വഴിയെ, അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും തക്കവണ്ണം ജീവിക്കണമെന്നാണ് മകനായ അയ്യൂബിയുടെ ആഗ്രഹം. അഞ്ച് ദിവസം ജാമ്യം കിട്ടിയതില്‍ ഒരുദിവസം വിമാനത്തില്‍ കയറ്റില്ലെന്നുപറഞ്ഞ് വെറുതെകളഞ്ഞു. പിന്നെയുള്ള മൂന്നു ദിവസം. ഒന്ന് ഭാര്യയുമായി സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് സമയം ലഭിച്ചുകാണില്ല.

പാര്‍ട്ടി പ്രവര്‍ത്തകരുടേയും കല്യാണത്തിന്റേയും തിരക്കില്‍ ജനസാഗരമായ അന്‍വാര്‍ശേരിയില്‍ മദനിക്ക് എങ്ങിനെ ഒരു നിമിഷം വിശ്രമിക്കാനാവും. മക്കളെ താലോലിക്കണമെന്നും, മക്കള്‍ ആ വാല്‍സല്യം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിനറിയാം. പക്ഷേ അതിന് നിര്‍വാഹമില്ല. അതിന് മുമ്പ് അവര്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. സദ്യവിളമ്പിവച്ചല്ല തിരിച്ചുവിളിച്ചത്. കാരാഗ്രഹമെന്ന ഇരുമ്പഴിക്കുള്ളിലേക്ക്. നിറകണ്ണുകളോടെയാണ് മണവാട്ടിയായ ഷമീറ ഉപ്പയെ യാത്രയാക്കിയത്.

ഈ ഒരു സാഹചര്യം ആ കുടുംബത്തിന് എങ്ങിനെ ഉണ്ടായി...അണികളെ കൈവീശി അഭിവാദ്യം ചെയ്ത് മദനി ജയിലിലേക്ക് യാത്രയാകുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ഒപ്പം മനസും നിറഞ്ഞിരുന്നു. ഒരു നാടിന്റെ സ്‌നേഹം അദ്ദേഹത്തിന്റെ മനസ് നിറച്ചു. തന്നെ അള്ളാഹു കൈവിട്ടിട്ടില്ലെന്ന് അദ്ദേഹത്തിന് മനസിലായി. മകളുടെ വിവാഹത്തിന് വീട്ടിലെത്തിയ മദനി പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞിരുന്നു. ചങ്കുറപ്പിന്റെ പര്യായമെന്നു പറയാവുന്ന മദനി പൊട്ടിക്കരഞ്ഞത് അള്ളാഹുവിന്റെ മുമ്പിലാണെന്ന് പിന്നീട് പറഞ്ഞു. പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരരുതെന്ന് പറഞ്ഞ ഉപ്പ പൊട്ടിക്കരഞ്ഞപ്പോള്‍ മകന്‍ അയ്യൂബി അദ്ദേഹത്തിന്റെ ധൈര്യം എവിടെ പോയൊളിച്ചുവെന്ന് ചിന്തിച്ചില്ല.

പകരം അദ്ദേഹം മറ്റുള്ളവന്റെ മുമ്പിലല്ല, അള്ളാഹുവിന്റെ മുമ്പിലാണ് തലകുനിച്ചതെന്ന് ആ പിഞ്ചുബാലന് മനസിലായി. ഉപ്പ യാത്രചോദിച്ചപ്പോഴും അയ്യൂബിയുടെ കണ്ണുകള്‍ നിറഞ്ഞില്ല. മനസില്‍ തേങ്ങലുണ്ടായിരുന്നെങ്കിലും ആരുടെ മുമ്പിലും തലകുനിക്കാത്ത ആ അപ്പന്റെ മകന്‍ കണ്ണുകള്‍കൊണ്ട് അദ്ദേഹത്തിന് വിടചൊല്ലി. ഈ ഒരു സാഹചര്യം ആ കുടുംബത്തിന് എങ്ങിനെ ഉണ്ടായി എന്നത് നാം ചിന്തിക്കേണ്ട ഒരു വിഷയമാണ്. ആ മകന് എന്തുകൊണ്ട് ഉപ്പയുടെ സ്‌നേഹവും വാല്‍സല്യവും നഷ്ടമായി. ആയിരം നിരപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിനു മുന്നില്‍ മദനിയുടെ ജീവിതത്തിന് എന്തു പ്രസക്തി.

ഈ ഒരു സാഹചര്യം ആ കുടുംബത്തിന് എങ്ങിനെ ഉണ്ടായി...തീവ്രവാദികളെന്നോ ഭീകരവാദികളെന്നോ മാവോയിസ്റ്റുകളെന്നോ സംശയം തോന്നി നിരവധി പേരെ കസ്റ്റഡിയില്‍ എടുക്കുന്നു. അറസ്റ്റു ചെയ്യുന്നു. അവര്‍ക്ക് ജാമ്യം നിഷേധിക്കുന്നു. അവരുടെ വിചാരണ നീണ്ടുപോകുന്നു. മുസ്ലീം നാമധാരികള്‍, ദളിതര്‍, ആദിവാസികള്‍, യാചകര്‍, അന്യസംസ്ഥാനത്തൊഴിലാളികള്‍, ചേരിയില്‍ താമസിക്കുന്നവര്‍, തെരുവില്‍ ചില്ലറ കച്ചവടം നടത്തുന്നവര്‍, പൊതുസ്ഥലങ്ങളില്‍ നിന്നും തുരത്തപ്പെടുന്നവര്‍, വിനോദസഞ്ചാരകേന്ദ്രങ്ങളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും ഒഴുക്കിക്കളയാന്‍ കൈയ്യില്‍ പണമില്ലാത്തവര്‍. ഇറക്കുമതി ചെയ്യപ്പെടുന്ന പഴവര്‍ഗങ്ങളും പാനീയങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ കഴിവില്ലാത്തവര്‍, ഉപരിവര്‍ഗത്തിനും മധ്യവര്‍ഗത്തിനും പുറത്തുള്ള എണ്ണമറ്റ മനുഷ്യര്‍, വാദിക്കാനോ ഏറ്റെടുക്കാനോ ആരുമില്ലാത്തവര്‍. ഇവരില്‍ ചിലര്‍ തീവ്രവാദികളായി സംശയിക്കപ്പെട്ട് പിടിയിലാവുന്നു. മറ്റുള്ളവര്‍ മറ്റു പലസംശയങ്ങളുടെ പേരില്‍ നിയമപാലകരാല്‍ പലവിധത്തില്‍ അപമാനിക്കപ്പെടുന്നു. ഒരു മുസ്ലീം നാമധാരി ഏതു നിമിഷവും ഭീകരവാദിയായി മുദ്രകുത്തപ്പെടാമെന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ നാട് അഭിമുഖീകരിക്കുന്നത്.

ഈ ഒരു സാഹചര്യം ആ കുടുംബത്തിന് എങ്ങിനെ ഉണ്ടായി...ഒരു ദളിത്കൂട്ടായ്മ ഏതു നിമിഷവും തീവ്രവാദികളുടെ കൂട്ടായ്മയായി സംശയിക്കപ്പെടാം. ആദിവാസികള്‍ മുന്‍കൈയ്യെടുത്ത് നടത്തുന്ന ഒരു സമരത്തില്‍ ഏതുനിമിഷവും മാവോയിസ്റ്റു ബന്ധം ആരോപിക്കപ്പെടാം. ജനാധിപത്യത്തില്‍ അതിന്റെ വിശാല സന്ദര്‍ഭങ്ങളേയും അതിരുകളില്ലാത്ത മാനുഷികതയേയും സ്വപ്നം കാണുന്നവര്‍ ചര്‍ച ചെയ്യേണ്ട വിഷയം തന്നെയാണിത്. തീര്‍ചയായും നിയമവാഴ്ച സംരക്ഷിക്കപ്പെടണം. ഭരണഘടന സംരക്ഷിക്കപ്പെടണം. നീതിന്യായവ്യവസ്ഥ സംരക്ഷിക്കപ്പെടണം. അങ്ങിനെയൊരു കാലം വരണമെങ്കില്‍ രാഷ്ട്രീയ പ്രഭുത്വം അവസാനിക്കണം. ജനങ്ങളുടെ മേലുള്ള അവരുടെ മേല്‍ക്കോയ്മയ്ക്ക് അറുതിവരണം. അത് സംഭവിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടിവരില്ല. നാട്ടില്‍ സമാന്തര ചിന്താഗതിക്കാര്‍ ഉണ്ട്, ഉണ്ടാകും. വോട്ടുബാങ്കുകള്‍ തകര്‍ക്കപ്പെടും, മുന്നണികള്‍ നിലംപതിക്കും. പുതിയൊരു പുലരിയും, പുതിയൊരു ഭരണവും ഉണ്ടാവുമെന്നുറപ്പ്. ഒരു ശുഭ പ്രതീക്ഷ...

-എം.കെ. ജോസഫ്

Keywords:  Abdul Nasar Madani, Jail, Karnataka, Police, Bail, wedding, Muslim, Terrorism, Article, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, How the situation happened to that family?, Madani Crying in the time of Prayer

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia