city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എല്ലാ അവധിയും ഒന്നല്ല, ഒരു പോലെയുമല്ല; കലക്ടര്‍ അവധി നല്‍കുമ്പോള്‍ പുഴയിലും വെള്ളക്കെട്ടുകളിലും കുളിക്കാന്‍ പോകുന്നവര്‍ അറിയുക

അസ്ലം മാവിലെ

(www.kasargodvartha.com 08.08.2019) അസ്വാഭാവിക അവധി എന്നൊന്നുണ്ട്. കാലവര്‍ഷം രൂക്ഷമാകുമ്പോള്‍, പകര്‍ച്ചവ്യാധി പടരുമ്പോള്‍, അന്തരീക്ഷം അത്യുഷ്ണം കൊണ്ട് പൊള്ളുമ്പോള്‍, അങ്ങിനെ പല സാഹചര്യങ്ങളില്‍. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലാധികാരി അവധി പ്രഖ്യാപിച്ചത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഷെയര്‍ ചെയ്യാനും വലിയ തിരക്കിലായിരുന്നു താനും.

അതിരാവിലെ അന്തരീക്ഷം അത്ര കണ്ട് സുഖകരമായിരുന്നില്ലല്ലോ. കാറ്റോട് കാറ്റ്. മരം ആടിയുലഞ്ഞും ജനല്‍ പാളികള്‍ നിരന്തരം തുറന്നുമടഞ്ഞും അതിന്റെ ഭയാനകത കാണിച്ചു കൊണ്ടേയിരുന്നു, നേരം പര പരാ വെളുക്കുമ്പോള്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കവധി വാര്‍ത്തയുമെത്തി.

നമ്മുടെ ഇടയില്‍ പലരും കരുതിയിട്ടുള്ളത് ഈ അവധി അടിച്ചുപൊളിച്ചാഘോഷിക്കാനുള്ളതെന്നാണ്. അതുകൊണ്ട് നീര്‍ക്കോലിപ്പൊടിപ്പിള്ളേര്‍ മൊത്തം റോഡിലും തോട്ടിലുമാണ് രാവിലെ മുതല്‍. ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരു സുരക്ഷാകരുതലും അവര്‍ക്കറിയില്ല. രക്ഷിതാക്കള്‍ക്കും അങ്ങിനെ തന്നെ. മൊബൈലുള്ളവര്‍ മാത്രം ചാര്‍ജ് തീരും വരെ വീട്ടില്‍ കുത്തിയിരുന്നിരിക്കും. പിന്നെ...

ഒന്നറിയണം, ഇന്നത്തെപ്പോലെയുള്ള അവധി തരുന്നത് രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ പുറത്തെവിടെയും വിടാതെ വിട്ടില്‍ തന്നെ പിടിച്ചു 'കെട്ടിയിടാനാണ്.' പുറത്ത് വിടരുത് എന്നാണ് ആ അവധി കൊണ്ട് സാരം.

എപ്പോഴും ഒരു അപകടം പറ്റാം.. ഒരു മരം കടപുഴകാം.. ഒരു തേങ്ങ, തെങ്ങോല അപ്രതീക്ഷിതമായി ദേഹത്തു വീഴാം.. ശക്തമായ കാറ്റില്‍ വാഹനങ്ങള്‍ നിയന്ത്രണം വിടാം.. എന്തും... നമ്മുടെ പിള്ളരോ? എട്ട് മണിക്ക് തന്നെ സൈക്കിളെടുത്ത് റോഡിലും. ഒരു കാണ്മാനില്ല വാര്‍ത്ത ഇന്ന് കേട്ടില്ലേ? എത്ര പേരുടെ മനസ്സ് നൊന്തു? (ദൈവം സഹായിച്ചു കിട്ടി എന്നറിയാനും സാധിച്ചു). ഒരു ദുരന്തവാര്‍ത്തയ്ക്ക് വലിയ സമയം വേണ്ട. ഇങ്ങനെ പിള്ളേരെ കെട്ടഴിച്ചു വിടുന്നെങ്കില്‍ രജാ കി ക്യാ സറൂറത്ത് ഹേ, ഭായി ബഹനോം?.

സോ, എല്ലാ അവധിയും ഒന്നല്ല; ഒരു പോലെയല്ല എന്ന് ഇനി എങ്കിലും അതറിയുക. ദുരന്തം ഉണ്ടാകാതിരിക്കാനാണ് അവധി നല്‍കുന്നത്, അതിന്റെ ശക്തി കൂട്ടാനല്ല. കണ്ടറിഞ്ഞാല്‍ നന്ന്, കൊണ്ടറിയുന്നതിലും..

എല്ലാ അവധിയും ഒന്നല്ല, ഒരു പോലെയുമല്ല; കലക്ടര്‍ അവധി നല്‍കുമ്പോള്‍ പുഴയിലും വെള്ളക്കെട്ടുകളിലും കുളിക്കാന്‍ പോകുന്നവര്‍ അറിയുക

Keywords:  Kerala, Rain, Article, Aslam Mavile, kasaragod, District Collector, school, water, River, Well, Holiday due to heavy rain: Do not go down into the water anyone 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia