city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ കാസര്‍കോട്ട്; എന്തുകൊണ്ട്? ഒരന്വേഷണം

ഡോ. ഖാദര്‍ മാങ്ങാട്

(www.kasargodvartha.com 12.04.2020) പതിമൂന്നു ജില്ലകളിലെ മൊത്തം കൊറോണ രോഗികളെക്കാള്‍ കൂടുതല്‍ പേര്‍ കാസര്‍കോട് നിന്നായതു എന്ത് കൊണ്ടാണെന്ന അന്വേഷണം.

1. ചൈനയില്‍ നിന്നു യൂറോപ്പ്, ഗള്‍ഫ് വഴിയാണല്ലോ പ്രധാനമായും വൈറസ് എത്തിയത്. വളരെ കുറച്ചു രോഗാണുക്കള്‍ മറ്റു വഴികളിലൂടെയും എത്തിയെന്നത് വിസ്മരിക്കുന്നില്ല. ഉദാഹരണത്തിന് ഗള്‍ഫില്‍ നിന്നും മാസം ശരാശരി ആയിരം പേര്‍ മറ്റു ജില്ലകളിലേക്ക് വരുന്നുവെന്നു വിചാരിക്കുക.  എന്നാല്‍ കാസര്‍കോഡ് ജില്ലയിലേക്ക് നാലായിരമോ അതില്‍ കൂടുതലോ പേരാണ് വരുന്നത്. ഇതിനു കാരണം കാസര്‍കോഡ്കാര്‍ അധികവും സ്ഥിരം ജോലിയെ ആശ്രയിക്കാതെ ആഴ്ചതോറും 'ബിസിനസ്' ആവശ്യാര്‍ഥം  നാട്ടിലേക്കു വരുന്നവരാണ് . വൈറസ് വാഹകരില്‍ അധികവും ഇവര്‍ തന്നെ. ഇവര്‍ ഇത്തരം ബിസിനസിലേക്കു തിരിയാന്‍ രണ്ടു കാരണങ്ങള്‍. ഒന്ന് , ഗള്‍ഫില്‍ നല്ല ജോലി ലഭിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ല. രണ്ടു,  ഇത്തരം 'ബിസിനെസ്സില്‍' പെട്ടെന്ന് പണമുണ്ടാക്കാം. അതേ സമയം മറ്റു ജില്ലകളിലെ  പ്രവാസികള്‍ ഭൂരി ഭാഗവും വര്‍ഷത്തിലൊരിക്കല്‍ മാത്രം നാട്ടില്‍ വരുന്നു. വൈറസ് അതിനനുസരിച്ചു കുറഞ്ഞു.

2. ചൈനയിലെ വുഹാനില്‍ നിന്നും യൂറോപ്പ് വഴി രോഗം ഗള്‍ഫില്‍ എത്താന്‍ പ്രധാന കാരണം ദുബായ്, അബുദാബി എയര്‍പോര്‍ട്ട്കള്‍ ലോകത്തിലെ  ട്രാന്‍സിറ്റ് പോയിന്റ് എന്നതാണ്. മറ്റൊന്ന്  ഫ്‌ലൈറ്റ് ടിക്കറ്റ്കള്‍ ഏറ്റവും ചുരുങ്ങിയ വിലക്ക് ഇവിടെ കിട്ടും. വൈറസുമായി എത്തിയ വിദേശികള്‍ ഈ എയര്‍പോര്‍ട്ടില്‍ രോഗം പരത്താന്‍ കാരണക്കാരായി. യാത്രക്കാര്‍ കൂടുതല്‍ പേരും കാസര്‍ കോട്ടുകാരായതിനാല്‍ രോഗം പെട്ടെന്ന് കാസര്‍കോട്ടെത്തി. ഒരാള്‍ യാത്രപോകുമ്പോള്‍ അഞ്ചു പേരെങ്കിലും യാത്രയയക്കാന്‍ പോകുന്നതാണ് കാസര്‍കോടിന്റെ രീതി. എയര്‍പോര്‍ട്ടില്‍ യാത്രയയച്ചു തിരിച്ചു പോയവര്‍  അവരായാതെത്തന്നെ ദേരയിലും നൈഫിലും വൈറസ് കൊണ്ട് വന്നു.     

3. അടിയന്തിര പരിഹാരമെന്ത്? കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രത്യേക വിമാനത്തില്‍ ഇവരെ നാട്ടിലെത്തിച്ചു എയര്‍പോര്ട്ടിന്നടുത്തു ക്വാറന്റൈന്‍ ചെയ്യുക. അവര്‍ വീട്ടില്‍ എത്തുന്നത് വരെ ജില്ലയില്‍ ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവ വേണ്ടെന്നു വെക്കുക.

4. നമ്മുടെ മക്കള്‍ക്കു ഭാവിയില്‍ നാട്ടിലായാലും വിദേശത്തായാലും നല്ല സ്ഥിര വരുമാനമുള്ള ജോലി നേടുക. ഇതിനു വേണ്ടത് വിദ്യാഭ്യാസ യോഗ്യതയാണ്. പണ്ട് കാലങ്ങളില്‍ പലരും മക്കളെ സ്‌കൂളിലയക്കാതെ വിദേശത്തു വിടാന്‍ പറഞ്ഞ കാരണം ദാരിദ്ര്യവും, കടബാധ്യതയുമാണ്. ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്ക്  തൊഴില്‍ നാട്ടില്‍ തന്നെ ലഭിക്കും. വീട്ടു കാരന്‍ കഴിഞ്ഞു മതി അതിഥിക്കുള്ള പരിഗണന. ഇപ്പോള്‍ വിദേശത്താണെങ്കിലും ജോലിക്കു വിദ്യാഭ്യാസ യോഗ്യത വേണം. അത് കൊണ്ട് വിദ്യാഭ്യാസത്തിനു പ്രഥമ പരിഗണന നല്‍കുക. സ്ത്രീധനം ചോദിക്കുന്നവന് പെങ്ങളെ കെട്ടിച്ചു കൊടുക്കില്ലെന്നു തീരുമാനിക്കുക. കെട്ടിക്കുന്നതിനു മുന്‍പ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക. പണത്തോടുള്ള ആര്‍ത്തിയും ആഡംബരത്തോടുള്ള ആവേശവും അവസാനിപ്പിക്കുക. ലളിത ജീവിതം പ്രോത്സാഹിപ്പിക്കുക. നന്മകള്‍ ഉണ്ടാവട്ടെ.
കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ കാസര്‍കോട്ട്; എന്തുകൊണ്ട്? ഒരന്വേഷണം


Keywords:  Article, Kasaragod, COVID-19, Trending, Top-Headlines, Highest number of Covid patients in Kasargod; Why?
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia