ഹൗളുല്‍ കൗസര്‍ പോലെ സൂക്ഷിച്ച ജന്നാത്തുല്‍ ഫിര്‍ദൗസ്
Jul 5, 2016, 13:00 IST
ഹാഫിള് എന്‍ കെ എം ബെളിഞ്ച
(www.kasargodvartha.com 05.07.2016) പെരുന്നാളിന്റെ സുബ്ഹിക്ക് മുഖത്ത് നിലാവുദിച്ചത് പോലെയാണ്. സുബ്ഹി സമയത്തെ ഉറക്കില്‍ നിന്നുമുള്ള എണീക്കലാണ് ഒരു ദിവസത്തെ സഹതാപ സന്തോഷങ്ങള്‍ വിധിക്കുന്നതെന്നായിരുന്നു വിശ്വാസം. പ്രഭാത നിസ്‌കാരം കഴിഞ്ഞാല്‍ പെരുന്നാള്‍ നിസ്‌കാരത്തിനു പോകാനുള്ള തിരക്കായിരിക്കും. ജ്യേഷ്ഠ സഹോദരങ്ങള്‍ക്കൊപ്പം തോട്ടത്തിലുള്ള കുളത്തില്‍ കുളിക്കാന്‍ പോകും. അരമണിക്കൂറെങ്കിലും അവിടെ ചിലവഴിച്ചില്ലെങ്കില്‍ മനസ്സില്‍ കുളി റാഹത്താകില്ല. അത്രയ്ക്കും ബന്ധമായിരുന്നു കുളത്തിനോട്. നീന്തലിന്റെ ഹരം മാറാതെ കുളിച്ച് കയറാന്‍ മടിയാണെങ്കിലും സഹോദരന്റെ പ്രഹരം പേടിച്ച് കുളിച്ച് കയറിയെന്ന് വരും.
വീട്ടിലെത്തുമ്പോഴേക്കും സഹോദരി ഫാത്തിമ പുത്തനുടുപ്പെല്ലാം പുറത്ത് വെച്ച് തയ്യാറാക്കി കാത്ത് നില്‍ക്കും. അധിക പെരുന്നാളിനും പുതു വസ്ത്രമായി ഉണ്ടായിരുന്നത് ഏതെങ്കിലും ഒന്നാണ്. കുപ്പായമല്ലെങ്കില്‍ പാന്റ്‌സ്. ചിലപ്പോള്‍ അതിലും ഒരു പെരുന്നാളായിരിക്കും. പാന്റ്‌സും ഷര്‍ട്ടും ചെരിപ്പെല്ലാം പുതുതായിരിക്കും. കട്ടില്‍ മുകളില്‍ കയറിയാണ് പുത്തനുടുപ്പിടുക. കൊച്ചനുജത്തി ഖദീജക്കാണ് കുപ്പായത്തിന്റെ ബട്ടന്‍ ഇടുന്ന പണി. ജന്നാത്തുല്‍ ഫിര്‍ദൗസിന്റെ അത്തര്‍ കുപ്പിയില്‍ നിന്നും പരുത്തിയില്‍ അത്തര്‍ കൊള്ളിച്ച് ചെവിയുടെ വരാന്തയില്‍ വെക്കാന്‍ തരും. ചിലപ്പോള്‍ പരുത്തിയില്‍ പുരട്ടുമ്പോള്‍ കൈയ്യിലായ അത്തറിനെ ഷര്‍ട്ടില്‍ തേച്ച് തരും. ജന്നാത്തുല്‍ ഫിര്‍ദൗസിന്റെ കുപ്പിയെ ഔളുല്‍ കൗസര്‍ പോലെ സൂക്ഷിച്ചിരുന്ന കാലമാണത്. ഒരു കുപ്പി അത്തര്‍ തീര്‍ന്നു കിട്ടണമെങ്കില്‍ ഖത്തമുല്‍ ഖുര്‍ആന്‍ നേര്‍ച്ചയാക്കേണ്ടിവരുന്ന കാലമാണത്.
കഞ്ചു ഷര്‍ട്ടിന്റെ ബട്ടനിട്ട് കഴിയുമ്പോഴേക്കും പള്ളിയില്‍ തക്ബീര്‍ തുടങ്ങും. പിന്നെ എല്ലാം പെടപോലെ. പുത്തനുടുപ്പ് ധരിച്ച് ഉമ്മയുടെ മുമ്പില്‍ പോയി നിന്ന് ആദ്യഭിപ്രായം ചോദിക്കും. ഹാ.., നല്ല പാങ്ങ്ണ്ട്, ചന്തായിനി..എന്നായിരിക്കും ഉമ്മയുടെ ആദ്യ ലൈക്കും കമന്റും. ഒരുമ്മയില്‍ ഉണ്ടായിരിക്കേണ്ട സ്വഭാവ ഗൂണമാണത്. എഴുത്തും വായനയും അറിയാത്ത പൊന്നുമ്മ സ്‌കൂള്‍ - മദ്‌റസയുടെ പാദുക കല്ലുപോലും കണ്ടിട്ടില്ല. എന്നിട്ടും ഈ ഒരു സൈക്കോളജി എങ്ങെനെ കിട്ടിയെന്നാണ് മനസ്സിലാവാത്തത്. മനസ്സ് നിറയെ ആനന്ദം നിറഞ്ഞ് പള്ളിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മധുരമുള്ള കട്ടന്‍ ചായയും കുടിക്കാന്‍ തരും.
ഇച്ചാമാര്‍ക്കൊപ്പം പോകാന്‍ മടിയാണ്. കളിക്കൂട്ടുകാരനായ തുമ്പ്രച്ചാല്‍ ലെത്തിയാണ് കൂടെയുണ്ടാവുക. ചിലപ്പോള്‍ അവനെ കാത്ത് നില്‍ക്കും. അല്ലെങ്കില്‍ അവന്‍ എന്നെ കാത്ത് നില്‍ക്കും.പെരുന്നാളിന്റെ തലേ രാത്രി പോകാനുള്ള ടൈം ഷെഡ്യൂള്‍ ആക്കും. പള്ളിക്ക് പോകുന്നതും കഴിഞ്ഞ് വീടുകളില്‍ പോകുന്നതുമെല്ലാം നിശ്ചയിച്ച് വെക്കും. ഇന്ന് കാണുന്ന റോഡൊന്നും അന്നില്ല. കുന്നിറങ്ങി ഇടുങ്ങിയ വഴിയില്‍ നടന്നു പോകണം. രണ്ട് കാല്‍ ചേര്‍ത്തി വെക്കാനുള്ള ഇടം പോലും ആ വഴിയില്‍ ഉണ്ടായിരുന്നില്ല.പള്ളിയിലെ പുറം പള്ളിയിലാണ് കുട്ടികള്‍ ഇരുന്നിരുന്നത്. മൂസ മുക്ക്രിക്കാന്റെ നുച്ചി വടി കോണിപ്പുറത്ത് ഞങ്ങളെയും നോക്കി ചിരിക്കും. തക്ബീര്‍ ചൊല്ലിക്കൊടുക്കുന്നത് മുക്ക്രിച്ചായത് കൊണ്ട് വടിക്ക് കാര്യമായ പണിയുണ്ടായിരുന്നില്ല. ഖത്തീബുസ്താദിന്റെ തല കണ്ടാല്‍ തന്നെ ഹാര്‍ട്ട് അറ്റാക്കാവും പോലെയാണ്. അത്രയ്ക്കും പേടിയായിരുന്നു. മൂസ മുക്ക്രിക്ക തക്ബീര്‍ ചൊല്ലിത്തരുമ്പോള്‍ പുറത്ത് നിന്നും കുട്ടികളെല്ലാം ഈണത്തില്‍ ചൊല്ലും. ഏതെങ്കിലും ഒരു പഹയന്‍ അതിനിടയില്‍ ചിരിക്കും. പിന്നെ പറയാതിരിക്കലാണ് നല്ലത്. മുക്ക്രിക്കാക്ക് തക്ബീര്‍ പൂര്‍ത്തിയാക്കാനുള്ള സബൂര്‍ പോലും ഉണ്ടാകില്ല. കുട്ടികളെ ശ്രദ്ധിക്കാന്‍ ഖത്തീബ് പ്രത്യേകം ഉണര്‍ത്തും. അന്നേരം മുതിര്‍ന്നവരില്‍ നിന്ന് രണ്ട് മൂന്നു പേര്‍ ഒസായിമാരെപ്പോലെ കുട്ടികള്‍ക്കിടയില്‍ നില്‍ക്കും. എങ്കിലും ചെറിയ രൂപത്തിലുള്ള കളികളെല്ലാം നടക്കും. പുത്തനുടുപ്പ് നോക്കി അഭിപ്രായം പങ്കുവെക്കുന്ന തിരക്കിലായിരിക്കും കുട്ടികളെല്ലാം. ഇല്ലായ്മയുടെ കാലമായതിനാല്‍ കൂടുതല്‍ പേരും പഴയതിനെ അലക്കി തേച്ച് വരലാണു പതിവ്.
പെരുന്നാള്‍ നിസ്‌കാരവും ഖുതുബയും കഴിഞ്ഞാല്‍ ഉസ്താദിന്റെ പ്രസംഗം നടക്കും. അതിനിടയില്‍ നിസ്‌കാരത്തില്‍ സുജൂദില്‍ പോയി ആരെങ്കിലും കൂക്കിലിട്ടാല്‍ കുട്ടികള്‍ക്കിടയില്‍ കൂട്ടചിരിയാകും. ആരെന്നറിയാന്‍ പ്രയാസമാണ്. കൂക്കിവിളിച്ചവന്റെ നെഞ്ച് പിടക്കുന്നെങ്കിലും ആളറിയാതിരിക്കാന്‍ മുഖം ഉരുളക്കിഴങ്ങ് പോലെയാക്കി നില്‍ക്കും. പിന്നെ എല്ലാവര്‍ക്കും ഉസ്താദിന്റെ താക്കീത്. മദ്‌റസാ തുറന്നാല്‍ ഇതിന്റെ കൂലികിട്ടും. ഉസ്താദ് ഒഴിഞ്ഞു പോയാല്‍ സലാമത്താകും. ചിലപ്പോള്‍ ഉസ്താദ് കാര്യം മറക്കാന്‍ വേണ്ടി സ്വലാത്തും ഫാതിഹ സൂറത്തെല്ലാം നേര്‍ച്ചയാക്കും. നേര്‍ച്ചന്റെ ബര്‍ക്കത്ത് കൊണ്ട് അടിയുടെ കാര്യത്ത്ന്ന് കൈച്ചലാകും. ഹസ്ബുനള്ളാഹു നിഅ്മല്‍ വക്കീല്‍....
പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞാല്‍ എല്ലാ വീടുകളിലും കയറിയിറങ്ങും. മധുര പലഹാരവും ചായയുമാണ് കിട്ടാറ്. ഞങ്ങളുടെ വീട്ടില്‍ നേരത്തെ തന്നെ കോഴിക്കറിയും നെയ്‌ച്ചോറും റെഡിയാകും. ഇന്നും ആ നില തുടരുന്നു. കുടുതല്‍ വീടുകളിലും കോഴിയിറച്ചിയും നെയ്‌ച്ചോറുമാണ് പെരുന്നാളിന്റെ സ്പഷ്യല്‍ ഫുഡ്.
വീട്ടിലെത്തുമ്പോഴേക്കും പള്ള ഓവര്‍ ലോഡിലായിരിക്കും. ഇനിയും കുറേ വീടുകള്‍ ബാക്കിയുണ്ടാകും. കേള്‍മാറും ഗുരിയടുക്കവും നിര്‍ബന്ധമായും പോകണം. ഉപ്പന്റെയും ഉമ്മയുടെയും തറവാടാണത്. പള്ള ദഹിക്കണമെങ്കില്‍ അവിടെ പോകലാണ് ഉത്തമം. വലിയ കുന്നും പ്ലാന്റേഷനും താണ്ടി പോകണം. അവിടെയും ഇടുങ്ങിയ വഴിയാണ്. രണ്ടാളുകള്‍ക്ക് തോള് പിടിച്ച് നടക്കാന്‍ വയ്യ. പോവുന്ന വഴിയില്‍ അഞ്ചാറ് കുളമുണ്ട്. സൂക്ഷിച്ചു പോകാന്‍ പ്രത്യേകം ഉമ്മയും ഉപ്പയും നിര്‍ദ്ദേശിക്കും. ചിലപ്പോള്‍ കുളത്തിന്റെ വക്കത്തിരുന്ന് കളിക്കും. ഒഴുക്കുള്ള നേരമാണെങ്കില്‍ മീന്‍ പിടിച്ച് സമയം കളയും. ആരെങ്കിലും വഴിപോക്കര്‍ കണ്ടാല്‍ അവര്‍ വീട്ടില്‍ പോയി പറയുമെന്നുറപ്പ്. അടികിട്ടിയില്ലെങ്കില്‍ നല്ല കാലമെന്ന് പറയാനേയാവൂ.
എല്ലാം കഴിഞ്ഞ് തറവാട് വീട്ടിലെത്തുമ്പോള്‍ പുത്തനുടുപ്പ് നിറയെ ചളിയാകും. അധിക ഭാഗവും നനഞ്ഞിരിക്കും. ഗുരിയടുക്കത്തുണ്ടായിരുന്നത് ബെലിയാക്കയും പക്ക്രുഞ്ഞാക്കയും പിന്നെ നബീസമ്മായുമാണ്. കേള്‍മാറില്‍ മൂത്തയും ഉണ്ടായിരുന്നു. എല്ലാ വീട്ടില്‍ നിന്നും കഴിക്കണം. വയറാണെങ്കില്‍ ഒന്നേയുള്ളൂ. കഴിച്ച പോലെയാക്കി പെട്ടെന്ന് സ്ഥലം വിടലാണ് പണി. വൈകുന്നേരമായാല്‍ ഗുരിയടുക്കയില്‍ നിന്നും നടുക്കുന്നിലേക്ക് ഒരൊഴുക്കായിരിക്കും. വര്‍ണ്ണങ്ങളാല്‍ വിസ്മയിപ്പിക്കുന്ന വസ്ത്രാലങ്കാരവുമായി അവരെത്തുമ്പോള്‍ വീടും പരിസരവും നിറയും. പത്ത് മുപ്പതോളം പേര്‍ ആ കൂട്ടത്തിലുണ്ടാകും. പക്ഷെ ഇന്ന് അതെല്ലാം ഓര്‍മ്മ മാത്രം. വല്യമ്മായി ആസ്യമ്മയും സ്വാദിഖും ആറടി മണ്ണില്‍ വിശ്രമിക്കുന്നതോര്‍ക്കുമ്പോള്‍ ഖല്‍ബ് പിടയുന്നു.. നാഥാ അവരുടെ പരലോക ജീവിതം നീ സുഖത്തിലാക്കേണമേ..!
ഗുരിയടുക്കയിലെ വരവ് പ്രതീക്ഷിച്ച് ഉമ്മ നെയ്‌ച്ചോറും കോഴിക്കറിയും കൂടുതല്‍ വെക്കും. ഉമ്മയുടെ പാചകം എല്ലാവര്‍ക്കും ഇഷ്ടമാണ്. കുടുംബത്തില്‍ നടക്കുന്ന വലിയ ചെറിയ പരിപാടികളില്‍ ഉമ്മ ആദ്യമെത്തണം. ചോറും കറിയും ഉമ്മയാണ് ഉണ്ടാക്കേണ്ടത്. മറ്റാരെങ്കിലും വെക്കുകയാണെങ്കില്‍ ചുരുങ്ങിയത് ഉമ്മ കൈയ്‌ലിട്ടെങ്കിലും മറിക്കണം. അത് ഉമ്മയുടൊരു കൈ പുണ്യമെന്നാണ് പറയാറ്. ചുരുക്കത്തില്‍ പഴയ പെരുന്നാളുകള്‍ ആഘോഷത്തിന്റെയും കുടുംബ ബന്ധം ചേര്‍ക്കലിന്റെയും സന്തോഷ ദിനമായിരുന്നു. സൗകര്യങ്ങള്‍ വര്‍ദ്ധനവ് പെരുന്നാള്‍ ആഘോഷം കേവലം പറച്ചിലിലൊതുങ്ങുകയാണ്. പെരുന്നാളിന്റെ ആഘോഷപ്പൊലിമ വീണ്ടെടുത്ത് കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാന്‍ മാനവ ലോകം സടകുടഞ്ഞ് ഉണരേണ്ടതുണ്ട്.
സഹനത്തിന്റെയും സന്തോഷത്തിന്റെയും നാളുകള്‍ക്ക് ഹൃദ്യമായ യാത്രയ്പ്പ് നല്‍കി വിശ്വാസികള്‍ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമായ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. റമദാനിലെ വ്രതാനുഷ്ഠാനത്തില്‍ നിന്ന് കൈവരിച്ച ആത്മ ശുദ്ധി ജീവിതത്തിലുടനീളം കൊണ്ട് നടക്കുമ്പോഴാണ് യതാര്‍ത്ഥ വിശ്വാസിയാകുന്നത്.
Keywords: Article, perunal, Eid, Celebration, NKM Belinja, Ramadan.