city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചികിത്സ തേടേണ്ടത് സര്‍ക്കാര്‍ ആശുപത്രിയിലാണ്, അവിടെ എല്ലാമുണ്ട്

അസ്‌ലം മാവിലെ

(www.kasargodvartha.com 12.11.2019)  
കുറെ അനുഭവങ്ങളില്‍ ഒന്ന്. ഇക്കഴിഞ്ഞ രണ്ടാഴ്ച മുമ്പ്.. ഒരു വെള്ളിയാഴ്ച, ബ്രണ്ണന്‍ കോളജില്‍ പോയി തിരിച്ചു വരികയാണ്. ജുമുഅ: നമസ്‌ക്കരിക്കാന്‍ തലശ്ശേരി ടൗണിലിറങ്ങി പള്ളിയില്‍ കയറി. നമസ്‌ക്കാരം തുടങ്ങിക്കഴിഞ്ഞിരുന്നു, പുറത്ത് നല്ല മഴയും.

ധൃതിപിടിച്ച് വലത് വശത്ത് കൂടി അകത്ത് കടക്കാന്‍ വെച്ച് പിടിച്ചു. സ്ഥല സൗകരുമില്ലാത്തത് കൊണ്ട് മുമ്പിലുള്ള ഏതെങ്കിലും വരിയില്‍ നുഴഞ്ഞ് നില്‍ക്കാന്‍ വേണ്ടി തിരിച്ചു കുറച്ചു കൂടി ധൃതിയില്‍ നടന്നു. എല്ലാം ഞൊടിയിടയില്‍. ഒരു ടോയിലറ്റിന്റെ വാതില്‍ കൊളുത്തി കുപ്പായം ഉടക്കി. ഷര്‍ട്ടിന്റെ ഷോള്‍ഡര്‍ ഭാഗം കീറിപ്പറിഞ്ഞു; മുതുകിന് താഴെ അത്യാവശ്യം നല്ല മുറിവ്.

ചികിത്സ തേടേണ്ടത് സര്‍ക്കാര്‍ ആശുപത്രിയിലാണ്, അവിടെ എല്ലാമുണ്ട്

ഒരു വിധം നമസ്‌ക്കരിച്ച് പുറത്തിറങ്ങി. ഒരു അപരിചിതന്‍ പറഞ്ഞു - ഇവിടെയൊന്നും ആശുപത്രി പോകാന്‍ നില്‍ക്കണ്ട, വെറുതെ ബില്ലെഴുതിക്കളയും! ഞാന്‍ നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു, വണ്ടിയില്‍ കയറി. നല്ല വേദനയുണ്ട്. മുറിവുമുണ്ട്. വൈകുന്നേരം 4:30 കഴിഞ്ഞിരിക്കണം, മകന്റെ കൂടെ ഗവ. ആശുപത്രിക്ക് പിടിച്ചു.

വലിയ തിരക്കില്ല, അഞ്ച് രൂപ നല്‍കി ടോക്കണ്‍ എടുത്തു. അവര്‍ കാഷ്വല്‍റ്റി കാണിച്ചു. ആ സമയം വലിയ കേസ് ഉള്ളതിനാല്‍ കുറച്ചുനേരം ഇരിക്കാന്‍ പറഞ്ഞു. അത്ര വലിയ വേദനയില്ലങ്കിലും സിസ്റ്ററെ കണ്ടപ്പോള്‍ ഒന്നഭിനയിച്ചു നോക്കി.

സീനിയറായ ആ നഴ്‌സ് അകത്ത് വരാന്‍ പറഞ്ഞു, മുറിവ് തൊട്ടു നോക്കി. ടി ടി (TetanuS Toxoid) എഴുതി. മുറിവും കെട്ടണ്ട, വേദന സംഹാരിയും വേണ്ട. തീര്‍ന്നു! ഞാനും മറന്നു, ''ഇരുമ്പു' മുറി എന്നെയും മറന്നു. മൂന്ന് ദിവസത്തില്‍ മുറിഞ്ഞ ഭാഗം ഉണങ്ങി'ച്ചൂളി'യായി! ഇത്രയേ ഉള്ളൂ കാര്യങ്ങള്‍. ചിലവ് - 5 രൂപ ടോക്കണിന്; 5 രൂപ സ്‌കൂട്ടര്‍ പാര്‍ക്കിംഗിന്.

പുറത്തിറങ്ങുമ്പോള്‍ ഒരു മാന്യസുഹൃത്ത് മുമ്പില്‍. ഞാനങ്ങോട്ട് - 'നിങ്ങളെന്താ ഇവിടെ?'
മാന്യ സു: ഞാന്‍ ഒരാളെ കാണാന്‍..
മാന്യ സു (ഇങ്ങോട്ട്): നിങ്ങളെന്താ ഇവിടെ?
ഞാന്‍: മുതുകില്‍ ചെറിയ ഒരു മുറിവ്.
മാന്യ സു: എല്ലാവരും പറയുന്നു ഗവ. ആശുപത്രിയാകെ മാറീന്ന്, എനിക്കും ഇന്നൊരു ഡോക്ടറെ കാണിച്ചാലോന്ന്..

അപ്പോള്‍ വരവ് ചികിത്സയ്ക്ക്, കാണാന്‍ വന്നതോ? സുഹൃത്തിനെ, പക്ഷെ, ആ സുഹൃത്ത് ഡോക്ടറാണെന്ന് മാത്രം! ഇങ്ങനെയും ചില പാതിവെന്ത ജന്മങ്ങളെയും ആ പരിസരങ്ങളില്‍ കാണാനും ഇടയായേക്കും.

90% അസുഖത്തിന് ധര്‍മാശുപത്രികളാണ് ബെസ്റ്റ്. ബമ്പും ബെല്യത്തെണഉം അലൂല് വെച്ച് ഇറങ്ങണമെന്നേയുള്ളൂ. നല്ല ഇടപെടല്‍. ശാന്തം. പരിഗണന. ആദ്യം വന്നവന് ആദ്യം മുന്‍ഗണന. കുറച്ച് ഇരിക്കണം. ഗുരുതരമെങ്കില്‍ അതിനും പ്രത്യേക പരിഗണനയുണ്ട്.

നാം അവിടെ സാമൂഹ്യ സേവകനായാല്‍ തള്ളിക്കയറ്റങ്ങള്‍ പറഞ്ഞ് ഒതുക്കാം. മറ്റുള്ളവരെ ഒരു കൈ സഹായിക്കാം. ഹിന്ദി അറിയുമെങ്കില്‍ രോഗികളായി വരുന്ന വടക്കന്‍ സംസ്ഥാനക്കാരെ ദ്വിഭാഷിയായി നമ്മുടെ ഊഴം എത്തുന്നത് വരെ സഹായിക്കുകയും ചെയ്യാം.

ഇവിടെ മായിപ്പാടിയിലുമുണ്ട് ഹെല്‍ത്ത് സെന്റര്‍. എല്ലാ പഞ്ചായത്തിലും കാണും ഇതേ സൗകര്യമുള്ള ഒരെണ്ണം വീതം. ഓരോ വാര്‍ഡിലെയും ആരോഗ്യ ഉപകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഇവിടെ വന്നാണ് റിപ്പോര്‍ട്ട് ചെയ്യുക. അതുകൊണ്ട് നാട്ടിലെ ആരോഗ്യ അന്തരീക്ഷം അവര്‍ക്ക് കാണാപാഠമാണ്. മിക്ക രോഗങ്ങള്‍ക്കും മാറാന്‍ പറ്റുന്ന ചികിത്സയും മരുന്നും ഇവിടെ ലഭ്യമാണ്. പക്ഷെ, ആ... പക്ഷെ, അതന്നെ... ബമ്പും ബെല്യത്തെണഉം അലൂല്..........ണമെന്നേയുള്ളൂ.

നമ്മള്‍, പൊയഅക്കാര്‍, ഇപ്പഴും ഗവ. ആശുപത്രിയെ കണ്ടിട്ടുള്ളത് തല്ലും കുത്തും നടന്നാല്‍ കേസ് ഫയല്‍ ചെയ്യാന്‍ പാകത്തിനുള്ള ഒരിടമായിട്ടും പിന്നെ മോര്‍ച്ചറിയാവശ്യത്തിനുമായിട്ടാണ്.

കാസര്‍കോട് തന്നെ മുന്‍സിപ്പല്‍ പ്രാഥമികാരോഗ്യ കേന്ദ്രം വേറെയുണ്ട്. അത് പോലെ ഗവ. ആയുര്‍വേദ, ഹോമിയോ ആശുപത്രികളുമുണ്ട്. ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കും സൗകര്യമുണ്ട്. ഇവിടെ പോകുമ്പോള്‍ രണ്ട് ഒഴിഞ്ഞ അംസക്കുപ്പിയും (ounce bottle) കൂടെക്കരുതണം.

ഇതിനിടയില്‍ വാര്‍ഡ് മെമ്പറോടും ആരോഗ്യ പ്രവര്‍ത്തകരോടും പറയാനുള്ളത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടി ഡോക്ടര്‍(മാര്‍) ചില ദിവസങ്ങളില്‍ അവരുടെ ജോലിയുടെ ഭാഗമായി മേല്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന യോഗങ്ങളിലും സെമിനാറുകളിലും പോകേണ്ടി വരുന്നുണ്ട്. അന്നവര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകില്ല. തലേദിവസം തന്നെ അവര്‍ ഇതറിയുമല്ലോ. അത് കൊണ്ട് ആ വിവരം (ഡോക്ടര്‍ പിറ്റേ ദിവസം രാവിലെ ആശുപത്രിയില്‍ വരില്ലെന്ന വിവരം) തലേനാള്‍ രാത്രി തന്നെ അതത് വാര്‍ഡുകളിലെ രണ്ട് മൂന്ന് പ്രധാന വാട്ട്‌സാപ് ഗ്രുപ്പുകളിലെങ്കിലും അറിയിക്കുവാന്‍ ഏര്‍പ്പാട് ചെയ്യണം, മനസ് കാണിക്കണം.

പല രോഗികളും തിരിച്ചു പോകുന്നത് നേരില്‍ കണ്ടത് കൊണ്ടാണ് ഈ വിഷയം ഇവിടെ എഴുതുന്നത്. ഒന്നിത് സൂചിപ്പിക്കുവാന്‍ അവസരം കാത്തിരിക്കുകയായിരുന്നു ഞാനും?


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Good facilities available in Govt. Hospitals, Govt.Hospitals, hospital, Facilitated, Article,  < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia