city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ത്രീ ശരീരം കൊത്തിവലിക്കുന്ന ചതിവലകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്

സത്താര്‍ നാരമ്പാടി

(www.kasargodvartha.com 30/05/2015) പത്തുമാസം ചുമന്നു യാതനകളും വേദനയുമേറെ സഹിച്ചു നിനക്കു ജന്‍മമേകി, കൈ വളരുന്നോ കാല്‍ വളരുന്നോ എന്നുറ്റു നോക്കി, തന്റേതായ ദുഃഖങ്ങളോ, പ്രയാസങ്ങളോ വകവെക്കാതെ നിന്റെ പുഞ്ചിരിക്കും സന്തോഷത്തിനും വേണ്ടി ജീവിച്ച് നാളിതുവരെ പരിപാലിച്ച് നിന്നെ നീയാക്കിയ നിന്റെ പൊന്നുമാതാവ്...!

പൊന്നുമോള്‍ക്ക് / പെങ്ങള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം, ഏറ്റവും നല്ല വസ്ത്രം, ഭക്ഷണം, സ്റ്റാറ്റസ് എന്നു തുടങ്ങി ആവശ്യപ്പെടുന്നതൊക്കെ നിറവേറ്റിത്തരാന്‍ സ്വപ്നം പൊലിയും മരുഭൂമില്‍ അഹോരാത്രം കഷ്ടപ്പാട് സഹിച്ച് സ്വരുക്കൂട്ടിയ ദീനാറുകള്‍ക്കും ദിര്‍ഹമുകള്‍ക്കും വിയര്‍പ്പിന്റെ ഗന്ധം പൂശി ശരീരത്തിന്റെ വല്ലായ്മകളോ, മനസിന്റെ തളര്‍ത്തലുകളോ, പ്രവാസം നിര്‍ത്തി പിറന്നമണ്ണ് പുല്‍കാന്‍ വാശിപിടിക്കുമ്പോഴും പൊന്നുമോളെ കെട്ടിച്ചയക്കാന്‍ 'ഒരുപണം' വേണമെന്ന ചിന്തയില്‍ ഇന്നും പ്രവാസിയായി കഴിയാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍...

ഒഴിവുവേളകളിലെ സൗഹൃദ ചര്‍ച്ചകളിലും ഫാമിലി മീറ്റുകളിലും നാട്ടിലെ പെണ്‍കുട്ടികളുടെ സാംസ്‌കാരിക ശൂന്യതകളും കുത്തഴിഞ്ഞ ജീവിതങ്ങളുമൊക്കെ ചര്‍ച്ചാ വിഷയമാകുമ്പോഴെല്ലാം തന്റെ മോളെക്കുറിച്ച് അഭിമാനംകൊണ്ട് വാതോരാതെ സംസാരിച്ച നിന്റെ മാതാപിതാക്കളും കുടുംബവും ഇന്ന് തലയുയര്‍ത്തി നടക്കാനാവാത്തവിധം അപമാനിതരായി ജീവച്ചവങ്ങളായി മാറിയത് നീ കാരണം...

ഇത്രയധികം വിദ്യാഭ്യാസമുള്ള നിന്നെ, മാര്‍ഗദര്‍ശനവും വഴികാട്ടിയുമായി മതങ്ങളുടെയും വിശ്വാസങ്ങളുടെയും അതിര്‍വരമ്പുകളും നിര്‍ണയിച്ചു തന്ന സമൂഹം. പെണ്‍കൗമാരങ്ങള്‍ക്കുമേല്‍, മത ഭ്രാന്തന്‍മാരുടെ ഹിഡന്‍ അജണ്ടകള്‍ പരീക്ഷിക്കപ്പെടുമ്പോള്‍, തീഗോളത്തിന്‍ പ്രഭയിലകൃഷ്ടമായ് പാഞ്ഞടുത്ത് സ്വയം എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളുടെ കദനകഥകള്‍ അനുദിനം ശ്രവിക്കുകയും ദര്‍ശിക്കുകയും ചെയ്യുന്ന യുവത... തികഞ്ഞ അച്ചടക്കത്തോടെ സ്വശരീരവും മനസും കാത്ത് അന്യമത പെണ്‍കൊടികള്‍ കലാലയ കാംപസുകളില്‍ നിന്ന് ക്വാളിഫിക്കേഷനുകളുമായി വീടണയുമ്പോള്‍, വിദ്യാഭ്യാസത്തിലൂടെ എല്ലാംനേടിയെന്ന് നാം ഊറ്റം കൊള്ളുമ്പോള്‍ നാം നേടിയെതെന്തെന്ന് ഒരുവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അന്യമതസ്ഥന്റെ കൂടെയും സ്വജാതിയോടൊപ്പവും അഴിഞ്ഞാടി, ഒളിച്ചോടി അവസാനം ഒരുതുണ്ട് ചരടില്‍ ജീവന്‍ ത്യജിച്ചോ, അതല്ലെങ്കില്‍ ചുവന്നതെരുവിന്റെ അന്തേവാസികളായോ മാറുന്ന നമ്മുടെ പെണ്‍മക്കള്‍ നേടേണ്ടത് സാംസ്‌കാരിക ശാക്തീകരണമാണ്...!

പെങ്ങളെ, നീ അനുഭവിക്കുന്ന ഈ സുന്ദരമായ ജീവിതം ദൈവത്തിന് നന്ദി പറയാനുള്ളതാണ്. നീ ചെലവഴിക്കുന്ന ഓരോ സെക്കന്റുകളും നാളെ ദൈവത്തിന്റെ കോടതിയില്‍ വിചാരണ ചെയ്യപ്പെടും. നിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിനക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍, ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരങ്ങള്‍, ജീവിതത്തിന്റെ സര്‍വമേഖലകളിലും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ നിനക്ക് നല്ലരീതിയില്‍ ഉപയോഗിച്ചുകൂടെ ?

ഇറുകിയ ജീന്‍സും ശരീരം പുറത്തുകാട്ടുന്ന ടോപ്പും അതല്ലെങ്കില്‍ ശരീരവടിവുകള്‍ മുഴച്ചുനില്‍ക്കുന്ന വസ്ത്രധാരണത്തെ നീ ഫാഷനെന്നും മോഡേണെന്നും ഘോഷിക്കുമ്പോള്‍, സമ്പൂര്‍ണ സുരക്ഷ നല്‍കുന്ന വസ്ത്രങ്ങള്‍ ധരിച്ച് ഇതാണ് എന്റെ മഹിതമായ വേഷമെന്നും സാംസ്‌കാരിക മൂല്യം ഇതിലൂടെയാണെന്നും, തന്നെ തുറിച്ചുനോക്കുന്ന കാമവെറിയന്‍മാരുടെ കഴുകന്‍ കണ്ണുകള്‍ക്ക് കൊത്തിവിഴുങ്ങാനുള്ളതല്ല ഈ പരിശുദ്ദദേഹമെന്നും സമര്‍ത്ഥിക്കാനാവണം മോളെ നിനക്ക്...!

ഇത് വായിക്കുന്ന സഹോദരീ, കോളജ് കുമാരീ, നീ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുനര്‍ വിചിന്തനം നടത്തുക.

നാട്ടിലെ ഉന്നതമായ കോളജില്‍ നിനക്ക് ലഭിച്ച അഡ്മിഷന്‍ സാംസ്‌കാരിക മൂല്യച്യുതിക്കുള്ളതല്ല, മറിച്ച് നിന്റെ കഴിവും പ്രാപ്തിയും പരിപോഷിപ്പിച്ച് നാളെ സമൂഹത്തിന് അഭിമാനത്തോടെ എടുത്തുകാട്ടാവുന്ന പെണ്ണാവണം നീ. അറിവില്ലാത്ത, പഠിക്കാന്‍ അവസരം കിട്ടാത്ത നിന്റെ സഹോദരിമാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും വളര്‍ന്നുവരുന്ന നിന്റെ കുഞ്ഞനുജത്തിമാര്‍ക്ക് റോള്‍മോഡലാകാനും നിന്റെ കലാലയ ജീവിതം പരിശുദ്ദിയുള്ളതാവണം.

ആഗോള കമ്പോളവത്ക്കരണത്തില്‍ വില്‍പന ചരക്കായി പെണ്‍ ശരീരത്തെ ദൃശ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ശപിക്കപ്പെട്ട പിശാചുക്കളുടെ പണികള്‍ ലഘൂകരിക്കപ്പെടുന്നു. കത്തിക്കാളുന്ന നരകാഗ്‌നിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പിശാചുക്കളുടെ ചെയ്തികള്‍ തിരിച്ചറിഞ്ഞ് ദൈവത്തില്‍ അഭയം തേടണം.

തൊട്ടയല്‍പക്കത്ത് കല്യാണത്തലേന്ന് അന്യമതസ്ഥനോടൊപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടി ആ മാതാപിതാക്കള്‍ക്ക് നല്‍കിയത് കടുത്തശിക്ഷതന്നെ. ഇത്രയും ദയനീയമായി ഒരുമകളും ഒരു മാതാപിതാക്കള്‍ക്കും നാണക്കേട് വരുത്താതിരിക്കട്ടെ..!

വാര്‍ത്തകളില്‍ പിടഞ്ഞുപോയ കരളിന്റെ രോധനം തുള്ളികളായ് ഇറ്റുവീണതില്‍ നിന്നും തൂലികയിലാക്കി വരച്ചുപോയതാണ് മുകളിലെ ചിത്രം...

(ദുബൈ കെഎംസിസി ചെങ്കള പഞ്ചായത്ത് റിലീഫ് സെല്‍ ചെയര്‍മാനാണ് ലേഖകന്‍)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


സ്ത്രീ ശരീരം കൊത്തിവലിക്കുന്ന ചതിവലകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്


സ്ത്രീ ശരീരം കൊത്തിവലിക്കുന്ന ചതിവലകള്‍ നിങ്ങളെ കാത്തിരിപ്പുണ്ട്

Keywords : Article, Girl, College, Parents, Students, Education, Molestation, Love, Sathar Narampady. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia