കൊറോണയും ജനങ്ങളും ഭീതിയാൽ ലോകവും
Mar 21, 2020, 16:45 IST
മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com 21.03.2020) ലോകം കൊറോണ വൈറസിനെ പേടിച്ച് ജീവിക്കുകയാണ്. ഒന്നു തുമ്മിയാലോ, ചുമച്ചാലോ മതി അപ്പോൾ പറയും കൊറോണ ലക്ഷണമായിരിക്കുമെന്ന്. ചന്തയിൽ പോകാനോ, വീട്ടിൽ നിന്നും വെളിയിലിറങ്ങാനോ പറ്റാത്ത അവസ്ഥയാണിപ്പോൾ.
ചിലർ പറയുന്നു ഇതു പകർച്ചവ്യാധിയല്ലെന്ന്, മറ്റു ചിലർ പറയുന്നു ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതാണെന്നും. ഇതിന്റെ സത്യാവസ്ഥ എന്ത്?
ഗൾഫിൽ നിന്നോ അല്ലെങ്കിൽ അയൽ ജില്ലകളിൽ നിന്നോ ആരെങ്കിലും ബസിലോ, ട്രെയിനിലോ യാത്ര ചെയ്തു വന്നാൽ അവരുടെ പിന്നാലെ ആരോഗ്യ വകുപ്പു ഓടുകയാണ്.യാത്ര ചെയ്തവരെ പിടിച്ചു ഐസോലേഷനിൽ പാർപ്പിക്കാൻ. ഇത് നല്ല കാര്യമാണെങ്കിലും ഈ രോഗത്തിന്റെ സത്യാവസ്ഥ എന്താണെന്നോ മാരകമായതാണോ എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു. കൊറോണയെപ്പറ്റി ചിന്തിച്ചു കൂട്ടി ലോകമൊട്ടുക്ക് അസ്വസ്ഥമാണിപ്പോൾ. സ്കൂളുകളും ആരാധനാലയങ്ങളും പൂട്ടിയിടുകയും, വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതോടെ ജനങ്ങളിൽ ആശങ്ക കൂടിക്കൂടി വരികയാണ്.
കല്യാണങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയവയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നാട്ടിലെ സ്വസ്ഥത നഷ്ടപ്പെട്ടു. എന്താണ് കൊറോണ..? ആർക്കും ഈ ചോദ്യത്തിനുള്ള ഉത്തരമില്ല. ഉത്തരമില്ലാത്ത ചോദ്യവുമായി പകച്ചു നിൽക്കുകയാണ് ജനങ്ങൾ. പൊതുനിരത്തിലിറങ്ങുമ്പോൾ മാസ്ക് ധരിക്കണം, സോപ്പിട്ടു കൈകൾ കഴുകണം എന്ന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തു വന്നിരിക്കുകയാണ്.ഓരോ രാജ്യത്തുള്ള ആരോഗ്യ വകുപ്പിന്റെ കടമകളാണ് അതാത് രാജ്യത്തുള്ള ഇത്തരം രോഗങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നത്.എന്നാൽ ഈ രോഗം എങ്ങനെയാണ് ഉണ്ടായത്, എവിടെയാണ് ഉദ്ഭവം എന്നൊന്നും സ്ഥിരീകരിച്ചിട്ടില്ല. പ്രതിവിധി കണ്ടുപിടിച്ചുവെന്നു പറയുന്നതല്ലാതെ ഇതുവരെ പരീക്ഷണ വാർത്ത വന്നിട്ടില്ല.ഇതിനുള്ള വാക്സിൻ ചൈനയും, ഇസ്രായേലും കണ്ടുപിടിച്ചുവെന്ന വാർത്തകൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും അതു വിശ്വസിക്കുവാൻ പ്രയാസമുണ്ട്.കാരണം സോഷ്യൽ മീഡിയകളിൽ പല ദുഷ്പ്രചരണങ്ങൾ വരുന്നതു കൊണ്ട് ഇതൊരു സത്യമായ വാർത്തയാണോയെന്ന് ചിന്തിക്കേണ്ടി വരുന്നു.
നിപ വൈറസ് വന്നപ്പോൾ കേരളം ആശങ്കകളുടെ മുൾമുനയിലായിരുന്നു.അതിന്റെ ഉദ്ഭവം വവ്വാലിൽ നിന്നാണെന്നും അല്ലെന്നുമുള്ള വാർത്തകളായിരുന്നു പ്രചരിച്ചു കൊണ്ടിരുന്നത്.പഴവർഗ്ഗങ്ങളും, പച്ചക്കറികളും ഭക്ഷിക്കരുതെന്ന മുന്നറിയിപ്പുകളായിരുന്നു ആരോഗ്യവകുപ്പിൽ നിന്നുമുണ്ടായത്.
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഇടപെടലുകളും മുൻകരുതലുകളും കൊണ്ട് നിപ വൈറസിനെ ഇല്ലായ്മ ചെയ്തപ്പോളാണ് ജനങ്ങൾക്ക് ആശ്വാസമായത്.അതു പോലെ തന്നെ കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാൻ വാക്സിൻ കണ്ടുപിടിച്ചാൽ ലോക ജനങ്ങൾക്കതൊരു വലിയ ആശ്വാസമാകും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിരന്തരം അറിയിച്ചിട്ടും ഒരു വിഭാഗമാകട്ടെ നവ മാധ്യമങ്ങളിലൂടെ അതിന്നും തുടരുന്നു. ഇത്തരം വ്യാജപ്രചാരണങ്ങളെ മുളയിലേ നുള്ളാൻ സർക്കാരിനും അധികാരികൾക്കും കഴിയേണ്ടതുണ്ട്.

Keywords: Article, COVID-19, Top-Headlines, Trending, Mohammedali Nellikkunnu, Fear about Corona virus
< !- START disable copy paste -->