city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒപ്പു­മ­ര­ച്ചു­വ­ട്ടി­ലെ സ­മര­ത്തീ അ­ന­ന്ത­­പു­രി­യി­ലേക്ക് പ­ട­രു­മ്പോള്‍

രു­പാ­ട് ജ­നകീ­യ സ­മ­ര­ങ്ങള്‍­ക്ക് വേ­ദിയാ­യ കാസര്‍­കോ­ട് പുതി­യ ബ­സ് സ്­റ്റാന്‍­ഡ് പ­രി­സര­ത്തെ ഒ­പ്പു­മ­ര­ച്ചു­വ­ട്ടില്‍ ഇ­പ്പോഴും സ­മ­രാ­ഗ്നി അ­ണ­ഞ്ഞി­ട്ടില്ല. എന്‍­ഡോ­സള്‍­ഫാന്‍ പീഢി­ത ജ­നകീ­യ മു­ന്ന­ണി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ഈ മ­ര­ച്ചു­വ­ട്ടി­ലി­പ്പോള്‍ നി­രാഹാ­ര സ­ത്യാ­ഗ്ര­ഹ­മാ­ണ് ന­ട­ക്കു­ന്നത്. ആ സ­മ­ര­ത്തി­ന് അ­ര­മാ­സം പി­ന്നി­ടു­ക­യാ­ണ്. പ്രമു­ഖ മ­നു­ഷ്യാ­വകാ­ശ പ്ര­വര്‍­ത്ത­കന്‍ ഡോ­ക്ടര്‍ ഡി.സു­രേ­ന്ദ്ര­നാ­ഥ് അട­ക്കം മൂ­ന്നു­പേര്‍ ഇ­തിന­കം നി­രാ­ഹാ­ര­മ­നു­ഷ്ഠിച്ചു. അ­വ­ശരായ അവ­രെ ഒ­ടു­വില്‍ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­ത് ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റു­ക­യാ­യി­രുന്നു. നാ­ലാമ­ത്തെ ആള്‍ പ്രമു­ഖ പ­രി­സ്ഥി­തി പ്ര­വര്‍­ത്ത­കന്‍ എ.മോ­ഹന്‍ കു­മാര്‍ തി­ങ്ക­ളാ­ഴ്­ച ഉ­ച്ച­യ്­ക്ക് ശേ­ഷം നിരാ­ഹാ­രം ആ­രം­ഭി­ച്ചി­രി­ക്ക­ുകയാണ്. എ­ന്തു­വ­ന്നാലും സ­മ­രം മു­ന്നോ­ട്ട് കൊണ്ടു­പോ­കാന്‍ ത­ന്നെ­യാ­ണ് സ­മ­ര­സ­മി­തി­യു­ടെ തീ­രു­മാ­നം.

എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത­ബാ­ധി­തര്‍­ക്കു­ള്ള ആ­നു­കൂ­ല്യ­വി­തര­ണം അ­ഞ്ച് വര്‍­ഷ­ത്തി­നു­ള്ളില്‍ അ­വ­സാ­നി­പ്പി­ക്കാ­നു­ള്ള തീ­രു­മാ­നം ഉ­പേ­ക്ഷി­ക്കു­ക, മ­നു­ഷ്യാ­വകാ­ശ ക­മ്മീ­ഷന്‍ നിര്‍­ദേ­ശി­ച്ച മു­ഴു­വന്‍ കാ­ര്യ­ങ്ങ­ളും ന­ട­പ്പാക്കു­ക എ­ന്നീ ആ­വ­ശ്യ­ങ്ങള്‍ ഉ­ന്ന­യി­ച്ചാ­ണ് പീ­ഢി­ത­മുന്ന­ണി സ­മ­ര­രം­ഗ­ത്തി­റ­ങ്ങി­യത്. സ­മ­ര­സ­മി­തി­യു­ടെ ആ­വ­ശ്യ­ങ്ങള്‍ ന്യാ­യ­മാ­ണെന്നും അ­വ പ­രി­ഗ­ണി­ക്കാ­മെന്നും മു­ഖ്യ­മ­ന്ത്രി, എന്‍.എ.നെല്ലി­ക്കു­ന്ന് എം.എല്‍.എ­യും ജില്ലാ ക­ള­ക്ടര്‍ പി.എ­സ്.മു­ഹമ്മ­ദ് സ­ഗീറും മുഖേ­ന സ­മ­ര­സ­മി­തി നേ­താക്കളെ ഈ­യി­ടെ അ­റി­യി­ക്കു­ക­യു­ണ്ടായി. സമ­രം അ­വ­സാ­നി­പ്പി­ക്കാനും അ­വര്‍ ആ­വ­ശ്യ­പ്പെട്ടു. എ­ന്നാല്‍ മേല്‍­പ­റ­ഞ്ഞ കാ­ര്യ­ങ്ങ­ളില്‍ മു­ഖ്യ­മ­ന്ത്രി­യു­ടെ രേ­ഖാ­മൂ­ല­മു­ള്ള ഉറ­പ്പ് കി­ട്ടി­യെ­ങ്കില്‍ മാ­ത്ര­മേ സ­മ­ര­ത്തില്‍ നി­ന്ന് പി­ന്മാ­റു­ക­യു­ള്ളൂ­വെ­ന്ന നി­ല­പാ­ടില്‍ സ­മ­ര­ക്കാര്‍ ഉ­റ­ച്ചു­നില്‍­ക്കു­ക­യാ­ണ്.

ഒപ്പു­മ­ര­ച്ചു­വ­ട്ടി­ലെ സ­മര­ത്തീ അ­ന­ന്ത­­പു­രി­യി­ലേക്ക് പ­ട­രു­മ്പോള്‍കാസര്‍­കോ­ട് ജില്ല­യി­ലെ 11 പ­ഞ്ചാ­യ­ത്തു­ക­ളില്‍ മൂ­ന്ന് പ­തി­റ്റാ­ണ്ടു­കാ­ലം വിഷ­മ­ഴ പെ­യ്യി­ച്ച് ആ­ളു­ക­ളെയും മ­റ്റ് ജീ­വ­ജാ­ല­ങ്ങ­ളെയും കൊല്ലാ­ക്കൊ­ല ചെ­യ്­ത അ­ധി­കൃ­തര്‍­ക്ക് സ­മ­ര­സ­മി­തി ഉ­ന്ന­യി­ക്കു­ന്ന ആ­വ­ശ്യ­ങ്ങ­ളു­ടെ യ­ഥാര്‍­ത്ഥ അര്‍­ത്ഥം ഉള്‍­കൊ­ള്ളാന്‍ ആ­വു­ന്നില്ല. അ­തി­ന് അ­വര്‍­ക്ക് ക­ഴി­യു­മാ­യി­രു­ന്നു­വെ­ങ്കില്‍ ഇ­പ്പോള്‍ ചെ­യ്­തു­വ­രു­ന്ന­തും മു­മ്പ് ന­ട­ത്തി­യി­രു­ന്ന­തുമാ­യ സ­മ­ര­ങ്ങ­ളൊന്നും വേ­ണ്ടി­വ­രു­മാ­യിരു­ന്നില്ല. അ­ധി­കൃ­ത­രു­ടെ ക­ണ്ണ് ഏ­ത് സമ­രം കൊണ്ടും തു­റ­ക്കാ­ത്ത­വി­ധം അ­വ­രു­ടെ മ­ന­സ് അ­ടഞ്ഞു­പോ­യി­രി­ക്ക­ുകയാണ്. ഇ­പ്പോള്‍ ചെ­യ്­തു­വ­രു­ന്ന നി­രാഹാ­ര സമ­രം ത­ങ്ങള്‍ ഉ­ന്ന­യി­ക്കുന്ന ആ­വ­ശ്യ­ങ്ങ­ളില്‍ മു­ഖ്യ­മ­ന്ത്രി­യു­ടെ രേ­ഖാ­പ­രമാ­യ ഉറ­പ്പ് ല­ഭി­ച്ചാല്‍ അ­വ­സാ­നി­പ്പി­ക്കാ­മെ­ന്ന് സ­മ­ര­ക്കാര്‍ പ­റ­യു­മ്പോള്‍ ആ ഉറ­പ്പ് മു­ഖ്യ­മന്ത്രി നല്‍­കാ­ത്ത­തെ­ന്തേ എ­ന്ന ചോ­ദ്യ­മു­യ­രുന്നു. കാസര്‍­കോ­ട്ട് വ­രാന്‍ വി­ക­സ­ന­ത്തി­നു­വേ­ണ്ടി­യു­ള്ള പാ­ച്ച­ലി­നി­ട­യില്‍ മു­ഖ്യ­മ­ന്ത്രി­ക്ക് സമ­യം കി­ട്ടാ­ത്ത­താ­ണ് പ്ര­ശ്‌­നം എ­ങ്കില്‍ ഉ­റ­പ്പി­ന്റെ ഒ­രു കു­റി­പ്പ് ക­ലക്ട്രേ­റ്റി­ലേ­ക്ക് ഫാ­ക്‌­സ് ചെ­യ്യു­ക­യോ, ഇ­-മെ­യില്‍ വ­ഴി അ­യ­ക്കു­കയോ ചെ­യ്­ത് അ­തെ­ടു­ത്ത് കല­ക്ട്രോ മ­റ്റോ സ­മ­ര­പ്പ­ന്ത­ലില്‍ എ­ത്തി­ച്ചാലും മ­തി­യാ­വു­ന്ന­താണ്. എ­ന്നാല്‍ ആ വ­ഴിക്കും മു­ഖ്യ­മ­ന്ത്രി­യു­ടെ ക­നി­വ് ഉ­ണ്ടാ­വു­ന്നില്ല.

30 വര്‍­ഷ­ക്കാ­ലം വി­ഷം തി­ന്ന കാസര്‍­കോ­ട്ടു­കാ­രെ ഇ­പ്പോഴും അ­ധി­കൃ­തര്‍ കൊ­ഞ്ഞ­നം­കു­ത്തു­ക­യാണ്. വിഷ­മ­ഴ ന­ന­ഞ്ഞ് മ­ര­ണ­പ്പെ­ടു­കയും നിത്യ­രോ­ഗി­ക­ക­ളാ­കു­കയും ജീ­വ­ച്ഛവ­ങ്ങ­ളാ­യി ജീ­വി­ച്ചി­രി­ക്കു­കയും ചെ­യ്യു­ന്ന എത്രയോ പേര്‍­ക്ക് ഇ­നിയും ആ­നു­കൂ­ല്യ­ങ്ങള്‍ കി­ട്ടി­യി­ട്ടില്ല. പ­ലരും അ­ത്ത­ര­മൊ­രു പ­ട്ടി­ക­യില്‍ ത­ന്നെ ഇ­ടം നേ­ടി­യി­ട്ടില്ല. മു­മ്പ് സമ­രം ചെ­യ്­ത­പ്പോള്‍ സര്‍­ക്കാര്‍ നല്‍കി­യ പ­ല ഉ­റ­പ്പു­കളും കു­റു­പ്പി­ന്റെ ഉറ­പ്പ് പോ­ലെ ആ­യി­രി­ക്ക­ുകയാണ്. വീടും ചി­കി­ത്സാ സ­ഹാ­യവും പ­രി­ച­ണവും പെന്‍­ഷനും എല്ലാം ഇ­ര­കള്‍­ക്ക് നല്‍­കു­മെ­ന്ന് അ­ധി­കൃ­തര്‍ ഉറ­പ്പ് കൊ­ടു­ത്തി­രു­ന്ന­താണ്. അ­വ­യില്‍ ചി­ല ഉ­റ­പ്പു­കള്‍ എല്ലാം അ­വ­ഗ­ണി­ച്ചു­വെ­ന്ന് പ­റ­യാ­നൊ­ക്കില്ല. ചെയ്­ത കാ­ര്യങ്ങ­ളെ ചെ­യ്­തില്ല എ­ന്ന് പ­റ­ഞ്ഞു­കൂ­ട­ല്ലോ. ചി­ല­തൊ­ക്കെ ചെ­യ്­തി­ട്ടു­ണ്ട. ചെ­യ്­ത­തിലും കൂ­ടു­ത­ലാ­ണ് ചെ­യ്യാ­നു­ള്ളവ.

അ­ഞ്ച് വര്‍­ഷം കൊ­ണ്ട് സഹാ­യ വി­തര­ണം അ­വ­സാ­നി­പ്പി­ച്ചാല്‍ അ­ന­വ­ധി­പേര്‍ ത­ഴ­യ­പ്പെ­ടു­മെ­ന്നാ­ണ് സ­മ­ര­സ­മി­തി പ­റ­യു­ന്നത്. നി­ല­വി­ലെ രോ­ഗി­ക­ളു­ടെ പ­ട്ടി­ക­യില്‍ അ­നര്‍­ഹര്‍ ക­ട­ന്നു­കൂ­ടി­യി­രി­ക്കു­കയും അര്‍­ഹര്‍ പു­റ­ത്താ­വുക­യും ചെ­യ്­തി­ട്ടു­ണ്ട്. അര്‍­ബു­ദ ബാ­ധി­ത­രില്‍ പ­ലര്‍ക്കും എന്‍­ഡോ­സള്‍­ഫാ­ന്റെ പേ­രി­ലു­ള്ള ആ­നു­കൂ­ല്യ­ങ്ങള്‍ ല­ഭി­ക്കു­ന്നില്ല. ആ­നു­കൂ­ല്യ വി­ത­ര­ണ­ത്തി­ലെ പി­ശ­കു­ക­കള്‍ നീ­ക്കു­കയും അര്‍­ഹരാ­യ എല്ലാ ദു­രിത­ബാ­ധി­തര്‍ക്കും അ­വ­രു­ടെ ആ­വ­ശ്യ­ങ്ങള്‍ ക­ണ്ട­റി­ഞ്ഞ് സ­ഹാ­യവും ചി­കി­ത്സയും സൗ­ക­ര്യ­ങ്ങളും ല­ഭ്യ­മാ­ക്കാ­നു­ള്ള സം­വി­ധാ­ന­മാ­ണ് ഉ­ണ്ടാ­കേ­ണ്ടത്. അ­താ­ണ് സ­മ­ര­ക്കാര്‍ ഉ­ന്ന­യി­ക്കു­ന്ന ആ­വ­ശ്യ­വും. ന്യാ­യമാ­യ ആ­വ­ശ്യ­ങ്ങള്‍­ക്കു­മു­മ്പില്‍ മു­ഖം തി­രി­ച്ചോ, പു­റം തി­രിഞ്ഞോ നില്‍­ക്കു­ന്ന ഭ­ര­ണാ­ധി­കാ­രി­ക­ളു­ടെ സ­മീ­പ­നം ഒ­രു ത­ര­ത്തിലും അം­ഗീ­ക­രി­ക്കാന്‍ ക­ഴി­യു­ന്ന­തല്ല.

എന്‍­ഡോ­സള്‍­ഫാന്‍ വി­ഷ­യ­ത്തില്‍ മാ­ത്രമല്ല, മ­റ്റു­പ­ല കാ­ര്യ­ങ്ങ­ളിലും കാസര്‍­കോ­ട് ജില്ല­യും ഇ­വിട­ത്തെ ജ­ന­ങ്ങളും അ­വ­ഗ­ണി­ക്ക­പ്പെ­ടു­ക­യാണ്. കു­ടി­വെള്ളം, റോ­ഡുകള്‍, ചി­കി­ത്സാ സൗ­ക­ര്യ­ങ്ങ­ള്‍, വി­ദ്യാ­ഭ്യാ­സ സൗ­ക­ര്യ­ങ്ങള്‍ തു­ടങ്ങി­യ കാ­ര്യ­ങ്ങ­ളി­ലെല്ലാം അ­വഗ­ണ­ന പ്ര­ക­ട­മാണ്. വര്‍­ഷ­ങ്ങ­ളാ­യി വേ­നല്‍­കാല­ത്ത് കാസര്‍­കോ­ട്ടു­കാര്‍ ഉ­പ്പു­വെ­ള്ളം കു­ടി­ക്കു­ക­യാണ്. ചി­ല­പ്പോള്‍ ദി­വസ­ങ്ങ­ളോ­ളം ജ­ല വി­തര­ണം മു­ടങ്ങുന്നു. അ­തി­നി­ട­യിലും പൈ­പ്പ് പൊ­ട്ടി കു­ടി­വെ­ള്ളം റോ­ഡി­ലൂ­ടെ പു­ഴ­യാ­യി ഒ­ഴു­കുന്നു. കൊ­ല­പാ­ത­ക കേ­സു­ക­ളി­ലട­ക്കം പ്ര­തി­കള്‍ ശി­ക്ഷി­ക്ക­പ്പെ­ടാ­തെ വില­സി ന­ട­ക്കു­ക­യും അ­ടു­ത്ത കൊല­ക്ക് കോ­പ്പ്കൂ­ട്ടു­ക­യും ചെ­യ്യു­ന്നു. ഈ സ്ഥി­തി വി­ശേ­ഷം ത­ലസ്ഥാ­ന ന­ഗ­രി­യി­ലാ­യി­രു­ന്നു­വെ­ങ്കില്‍ എ­ന്താ­യി­രിക്കും സ്ഥിതി? സ­മ­രാ­ഗ്നി­യില്‍ അ­ന­ന്ത­പു­രി ക­ത്തു­മാ­യി­രു­ന്നില്ലേ?

കാസര്‍­കോ­ട്ട് സമ­രം ചെ­യ്­താ­ലും അ­തി­നെ അ­വ­ഗ­ണി­ക്കാന്‍­ ത­ക്ക ന്യാ­യ­ങ്ങള്‍ പറ­ഞ്ഞ് അ­ധി­കൃ­തര്‍ ത­ടി­ത­പ്പു­ക­യാണ്. ഈ അ­വസ്ഥ­ക്ക് മാ­റ്റ­മു­ണ്ടാ­കാന്‍ കൂ­ടി ഒ­പ്പു­മ­ര സ­മ­ര­ങ്ങള്‍ വ­ഴി­വെ­ക്കു­മെ­ന്ന് ന­മു­ക്ക് പ്ര­ത്യാ­ശി­ക്കാം. ഒ­പ്പുമ­രം കേവ­ലം ഒ­രു ച­ര­ക്കൊ­ന്ന മ­ര­മ­ല്ലെന്നും അ­ത് ഉ­ണ­ക്കാന്‍ കു­ത്തി­വെ­ച്ച വിഷ­ത്തെ അ­തി­ജീ­വി­ച്ച് ത­ളിര്‍­ത്ത് പ­ട­ര്‍ന്ന് പ­ന്ത­ലി­ച്ച മ­ര­മാ­ണെന്നും കൂ­ടി അ­റി­യു­മ്പോ­ഴെ അ­തി­ന്റെ ചു­വ­ട്ടി­ലെ സ­മ­ര­ങ്ങ­ളു­ടെ സാംഗത്യം തി­രി­ച്ച­റി­യ­പ്പെ­ടു­ക­യുള്ളു. ഈ മ­ര­ച്ചു­വ­ട്ടില്‍ നി­ന്ന് കൊ­ളുത്തി­യ സ­മ­ര­വെ­ളി­ച്ച­മാ­ണ് അ­ങ്ങ് ജ­നീ­വ­യി­ലെ ലോ­ക പ­രി­സ്ഥി­തി സ­മ്മേ­ള­ന­ത്തില്‍ വരെ പ്ര­തി­ഫ­ലി­ച്ചതും എന്‍­ഡോ­സള്‍­ഫാ­ന്റെ ആ­ഗോ­ള നി­രോ­ധ­ന­ത്തി­ന് വ­രെ വ­ഴി­തെ­ളി­ച്ച­തും. ഈ മ­ര­ച്ചു­വ­ട്ടില്‍ നി­ന്നാല്‍ ത­ണുപ്പല്ല, സ­മ­ര­ത്തി­ന്റെ ചൂ­ടാ­ണ് മ­നു­ഷ്യ­സ്‌­നേ­ഹി­കള്‍­ക്ക് അ­നു­ഭ­വ­പ്പെ­ടു­ന്ന­ത്.

ഒപ്പു­മ­ര­ച്ചു­വ­ട്ടി­ലെ സ­മര­ത്തീ അ­ന­ന്ത­­പു­രി­യി­ലേക്ക് പ­ട­രു­മ്പോള്‍ -ര­വീ­ന്ദ്രന്‍ പാടി

Keywords:  Kasaragod, Article, Endosulfan, Protest, Busstand, Minister, Oommen Chandy, Needs help, Collectorate, Strike, Tree, Hunger strike, D.Surendranath, Victims, Thiruvanathapuram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Ravindran Pady, Endosulfan: When hunger strike fire spreads to capital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia