city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ. സുരേന്ദ്രന്‍ തോല്‍വിയിലും വിജയിക്കുന്ന നേതൃ പാടവം

പ്രതിഭാ രാജന്‍

2011ലെ നിയമസഭാ തെരെഞ്ഞെടുപ്പ്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. പാര്‍ട്ടിയില്‍ തന്നെ പടയിളകി. മണ്ണിന്റെ മക്കള്‍ വാദം മുറുകി. അന്യനാട്ടുകാരന്‍, പരദേശി, നിര്‍ത്തരുത് ഇവിടെ തുളുനാട്ടില്‍. നിര്‍ത്തിയാല്‍ തോല്‍പ്പിക്കും. ജാതിയും ഉപജാതികളും, സവര്‍ണ മേധാവിത്വങ്ങളും ഉറഞ്ഞു തുള്ളി.

സുരേന്ദ്രന്റെ ആദ്യ മണ്ഡല പ്രദക്ഷിണം കഴിഞ്ഞപ്പോള്‍ മനസിലായി. പട പുറത്തേക്കാളേറെ അകത്ത്.  കേന്ദ്ര നേതൃത്വം ഇടപെട്ടു. കേന്ദ്ര പ്രതിപക്ഷ നേതാവ് പറഞ്ഞു, ഒട്ടും ഭയക്കേണ്ട, നിനക്കാവും കേരളത്തിലെ ആദ്യ ബി.ജെ.പി എം.എല്‍.എ എന്ന ചരിത്രം നിര്‍മിക്കാന്‍.

2011 എപ്രില്‍ അഞ്ച്. ഏറ്റതു പോലെ സുഷമാ സ്വരാജ് വന്നു. ചരിത്രം കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ടമായിരുന്നു  അന്ന്. ജനം പറഞ്ഞു. ഇതാ കേരളത്തില്‍ പുതു ചരിത്രം നിര്‍മിക്കപ്പെടുന്നു. ആദ്യത്തെ മുഖ്യമന്ത്രിയേപ്പോലെ, ഭൂപരിഷ്‌കരണം കൊണ്ടുവന്ന മന്ത്രിയേപ്പോലെ, ആദ്യത്തെ ബി.ജെ.പി എം.എ.എ.

കെ. സുരേന്ദ്രന്‍ തോല്‍വിയിലും വിജയിക്കുന്ന നേതൃ പാടവംഅടുത്ത ദിവസം ഭാര്യയും രണ്ടു കുട്ടികളും കാസര്‍കോട്ട് വണ്ടി ഇറങ്ങി. ബീരന്ത്ബയലില്‍ ഒരു ചെറിയ വീട് വാടകക്കെടുത്തു. കുട്ടികളെ ഇവിടെ പഠിപ്പിച്ചു. പ്രതിബന്ധങ്ങള്‍, പ്രതിസന്ധികള്‍. എല്ലാം വകഞ്ഞു മാറ്റി. തുടങ്ങി തേരോട്ടം.

കെ. സുരേന്ദ്രന്‍ കോഴിക്കോട് ജില്ലക്കാരന്‍. അച്ഛന്‍ കുഞ്ഞിരാമന്‍. സാധാരണയില്‍ സാധാരണക്കാരന്‍.  അമ്മ കല്യാണി. പെറ്റ എട്ടെണ്ണത്തിലെ ഇളയ സന്തതി. വീറും വാശിയുമുള്ള മനസ്. ചോദിച്ചത് കിട്ടിയിരിക്കണം. അല്ലെങ്കില്‍ പിടിച്ചു വാങ്ങും. ബി.എസ്.സി കെമിസ്റ്റ്രിയില്‍ ബിരുദം നേടി. വാശി കൊണ്ടെത്തിച്ചത് ഹിന്ദുത്വത്തോടുള്ള അമിതാനുരാഗത്തില്‍. ഒടുവില്‍ ബി.ജെ.പിയായി. ഇപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, സ്ഥാനാര്‍ത്ഥി.

കാസര്‍കോട് ജില്ല ഇപ്പോള്‍ സുരേന്ദ്രന്റെ പുതിയ ബന്ധു കൂടിയാണ്. നേരേട്ടന്‍ ഗംഗാധരന്റെ മകന്‍ വിനീതിന്റെ കല്യാണം നിശ്ചയിച്ചു വെച്ചിരിക്കുന്നു. മെയില്‍ കല്യാണം. വധു പാലക്കുന്ന്, ചിറക്കാലിലെ ഗീതാഞ്ജലി. ഈ കുറിപ്പുകാരന്റെ ഇളയച്ഛന്റെ മകള്‍.

ചരിത്രത്തിലേക്ക് തന്നെ വരാം. 2011ല്‍ ഭാരതം ഉറ്റു നോക്കിയത് മഞ്ചേശ്വരത്തേക്കായിരുന്നു. നിലവിലെ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവിന്റെ പാര്‍ട്ടിയെ മൂന്നാമതാക്കി സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത്. നേരിയ വോട്ടിന്റെ തോല്‍വി. തോല്‍പ്പിച്ചത് മറ്റാരുമായിരുന്നില്ല, ലീഗായിരുന്നില്ല, ജാതിയും ഉപജാതികളും. പ്രാദേശിക വാദം. വിശാല ചിന്തയുടെ അഭാവം. കേന്ദ്ര നേതൃത്വം ഇടപെട്ടു. അന്വേഷണ കമ്മീഷനെ വെച്ചു. അവര്‍ നടത്തിയ പരാമര്‍ശം ഇങ്ങനെ. 'ജാതീയപരവും, സംഘടനാ പരവുമായ ദുര്‍നീക്കങ്ങളാണ് തോല്‍വിക്കു നിദാനം' .അന്നത്തെ ജില്ലാപ്രസിഡണ്ട് എം. നാരായണഭട്ട്, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം വി. രവീന്ദ്രന്‍, മുന്‍ ജില്ലാ കമ്മിറ്റി അംഗം എ.എന്‍ അശോക് കുമാര്‍ ഇവരൊക്കെ പ്രതിപ്പട്ടികയില്‍. മധൂര്‍ പഞ്ചായത്ത് ഭരണത്തെ വരെ ഇത് പിടിച്ചുലച്ചു. രാജികള്‍, വിവാദങ്ങള്‍, പലവഴി വന്നു. ഇന്ന് എല്ലാം ശാന്തം. വലം കൈയ്യായി അഡ്വക്കറ്റ് ശ്രീകാന്തിനോടൊപ്പം തേരൊരുക്കാന്‍ നാരായണ ഭട്ടും.

ആ തോല്‍വി കൊണ്ടാണ് കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന്റെ ചങ്കുറപ്പുള്ള സാരഥി എന്ന ബഹുമതിക്കാരനായത്. ബി.ജെ.പിയുടെ ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ ആദ്യ ലിസ്റ്റില്‍ ആദ്യപേര്. കാസര്‍കോട്, കെ. സുരേന്ദ്രന്‍.

ടി.പി വധം നടന്നപ്പോള്‍ ബി.ജെ.പിയില്‍ നിന്നും ആദ്യം നാവു പൊങ്ങിയത് സുരേന്ദ്രന്റെതാണ്. ഞങ്ങളുടെ കെ.ടി ജയകൃഷ്‌നെ കൊന്നതും ഇതേ സംഘം തന്നെയാണ്. വിടരുത് ഇവരെ. ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തണം. സരിതാ സംഭവത്തിന്റെ തുടക്കം. ജനം ശ്രദ്ധിച്ചു തുടങ്ങുന്നതിനു മുമ്പ്, 2013 ജൂലൈ മാസം. അന്നു സുരേന്ദ്രന്‍ പത്രക്കാരെ വിളിച്ചു പറഞ്ഞു. ഇതാ മുഖ്യനെ ശ്രദ്ധിക്കുക. മകന്‍ ചാണ്ടി ഉമ്മന്‍ രാജ്യാന്തര സോളാര്‍ കമ്പനിയിലെ സി.ഇ.ഒ ആണ്. സ്റ്റാര്‍ ഫ്‌ളോക്ക് എന്നാണ് അതിന്റെ പേര്.നാടു നീളെ ബ്രാഞ്ചുകളുണ്ട്. പിന്നീട് മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലും, മുറി അടച്ചിരുന്നുള്ള രഹസ്യവര്‍ത്തമാനവുമൊക്കെ പരസ്യമാകുന്നത്. മരുകാന്ദവധം, അതിലെ ഗുഢാലോചനയില്‍ എം.എല്‍.എ ശെല്‍വരാജിനും പങ്കുണ്ടെന്ന കാര്യം തുറന്നു പറയാനും സുരേന്ദ്രന്‍ മടിച്ചില്ല.

കെ. സുരേന്ദ്രന്‍ തോല്‍വിയിലും വിജയിക്കുന്ന നേതൃ പാടവം
Prathibha Rajan
(Writer)
കാസര്‍കോട് മണ്ഡലത്തിലെ അതിര്‍ത്തി ഗ്രാമമായ തുളുവനൂര്‍ കളിയാട്ടം നടക്കുന്നിടം. പോയി, അതിര്‍ത്തി കാക്കുന്ന ദേവനെ തൊഴുതു. അനുഗ്രഹം വാങ്ങി. നേരെ ഗോദയിലേക്ക്. സുരേന്ദ്രന് പലതുമുണ്ട് പറയാന്‍. ഒരു എം.പി ഇല്ലാത്ത നിലവിലെ അവസ്ഥ, മറാഠി വിഭാഗക്കാരോട് കാണിച്ച വഞ്ചന, കവുങ്ങ് കര്‍ഷകരെ മുക്കാലിയില്‍ കെട്ടി അടിച്ചത്, തുളുനാട്ടുകാരുടെ വോട്ടു വാങ്ങി അവരുടെ ഭാഷയെപ്പോലും മാനിക്കാതിരുന്നത്. തുടര്‍ന്നു വരാനിരിക്കുന്ന അനുബന്ധക്കുറിപ്പുകളില്‍ നമുക്കിതൊക്കെ ചര്‍ച്ച ചെയ്യാം.

ജയിക്കുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിക്കാന്‍ വരട്ടെ. കെ.ജി. മാരാറും, സി.കെ പത്മനാഭനുമടക്കം പലരേയും തുളുനാട് തോല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അവരൊക്കെ ജനഹൃദയമായി മാറി, വിജയം വരിച്ച തേരാളികളാണ്. ഞാന്‍ വിജയിക്കുക തന്നെ ചെയ്യും- സുരേന്ദ്രന്‍ പ്രത്യാശിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Article, Election, Election-2014, K. Surendran, Lok Sabha, Wins, MLA, Allegation, P. Karunakaran.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia