city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുന്നാളാഘോഷം നടക്കുമ്പോള്‍ തിരുത്തപ്പെടേണ്ട ധാരണകള്‍

ബി.എം പട്‌ള

(www.kasargodvartha.com 11.06.2018) നീണ്ട ഒരുമാസക്കാലമായി അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും വസന്ത മഴ പെയ്യുകയും വിശ്വാസികള്‍ പുണ്യങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തു. ഇനി പടിഞ്ഞാറന്‍ ചക്രവാള സീമയില്‍ ചന്ദ്രക്കല തെളിയും. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങള്‍. ഒരു മാസത്തെ വ്രത വിശുദ്ധിയുമായി സ്ഫുടം ചെയ്‌തെടുത്ത മനസ്സിനും ശരീരത്തിനും ആനന്ദം പകരുന്നതാണ് ഈദ് സുദിനം. പക്ഷേ ആഘോഷമെന്ന  ഓമനപ്പേരും വിളിച്ച് റമളാനില്‍ വീണ്ടെടുത്ത ആത്മ ചൈതന്യത്തെ ഒറ്റ ദിവസത്തെ ആഭാസം കൊണ്ട് തകര്‍ത്ത് കളയാനുളളതല്ല പെരുന്നാളാഘോഷം.

സ്വയം തിരിച്ചറിയേണ്ടതിന് പകരം വര്‍ഷാ വര്‍ഷം ആഘോഷത്തെ നിയന്ത്രിക്കാന്‍ ഏതെങ്കിലും പോലീസധികാരികളുടെ കര്‍ശന നിയമങ്ങളോടെയുളള പത്ര പ്രസ്താവന വേണ്ടി വരുന്നു എന്ന വസ്തുത ഖേദകരം തന്നെയാണ്. ബൈക്ക് റൈസിംഗും ഗതാഗത തടസവും  സംഗീത സദസും പണത്തിന്റെ ഹുങ്കില്‍ ആയിരങ്ങള്‍ പൊടിക്കുന്ന കരിമരുന്നും  കുടിയും കൂത്താട്ടവുമായി പെരുന്നാളെന്ന പവിത്രമായ സുദിനത്തെ മലീമസമാക്കുന്നത് ഇസ്ലാം അനുശാസിക്കുന്ന ആഘോഷ രീതിയല്ലന്ന് മനസിലാക്കാന്‍ വിവേകം നഷ്ടപ്പെട്ടുപോയ യുവത്വവും കൗമാരവും ഒരു പുനഃര്‍ വിചിന്തനത്തിന് തയ്യാറാവണം.

അയല്‍വാസി പോലും തന്റെ ഉപദ്രവത്തില്‍ നിന്നും നിര്‍ഭയത്വം ലഭിക്കുവോളം അവന്‍ യഥാര്‍ത്ഥ വിശ്വാസിയല്ല എന്നാണ് പ്രവാചക വചനം.  പ്രവാചകന്റെ ജീവിത കാലത്ത് മദീനയിലെ തെരുവോരത്ത് ഒരു ശവ മഞ്ചമേന്തിപ്പോകുന്ന ഒരു സംഘത്തെ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ച പ്രവാചകനെ നോക്കി അത് ഒരു യഹൂദിയുടേതല്ലേ എന്ന് അനുചരന്‍മാര്‍ ചോദിച്ചപ്പോള്‍ അതൊരു മനുഷ്യനാണെന്ന് പഠിപ്പിച്ച മഹോന്നതരില്‍ മഹോന്നതനായ ആ തിരു പ്രവാചകന്റെ അനുയായികളില്‍ നിന്ന് ഇത്തരം മ്ലേച്ചമായ പ്രവര്‍ത്തനങ്ങള്‍ക്ക് പര്യവസാനം ഉണ്ടാവാത്ത കാലത്തോളം ഈ  ഉത്തമ  സമുദായമെന്ന് ഊറ്റം കൊളളുന്ന നാം സഹോദര സമുദായങ്ങള്‍ക്കിടയില്‍ നിന്ന് പഴി കേട്ടുകൊണ്ടേയിരിക്കും.

ലോകം വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഒരു നേരം പോലും വിശപ്പടക്കാനോ ഒരിറ്റ് കുടി വെളളത്തിന് പോലും യാചിക്കുകയും തലക്ക് മീതെ വട്ടമിട്ട് പറക്കുന്ന റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കും നിലക്കാത്ത വെടിയൊച്ചകള്‍ക്കും മുന്നില്‍  ഒന്നുറക്കെ നില വിളിക്കാന്‍ പോലുമാവാതെ വിറങ്ങലിച്ച് നിസഹായരായി നില്‍ക്കുന്ന നമ്മുടെ സഹോദരങ്ങളെ വിസ്മരിച്ച് കൊണ്ടുളള ഒരു ആഘോഷത്തിന് എന്ത് പ്രസക്തിയാണുളളത്. ആഘോഷിക്കുക, പ്രവാചകന്‍ കാണിച്ച് തന്ന മാതൃകയില്‍, ആ ശാസനകള്‍ അനുസരിച്ചും ആ മഹിതമായ മൂല്യം ഉയര്‍ത്തിപ്പിടിച്ചും സര്‍വ്വ സാഹോദര്യത്തോടെ പെരുന്നാളെന്ന പവിത്രമായ സുദിനത്തെ ധന്യമാക്കാം. അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്, ''ദൈവം വലിയവനാണ്, അവനത്രെ എല്ലാ സതുതികളും...''

പെരുന്നാളാഘോഷം നടക്കുമ്പോള്‍ തിരുത്തപ്പെടേണ്ട ധാരണകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Eid, Top-Headlines, Trending, B.M Patla, Eid Celebration and to be corrected things
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia