Drugs | ലഹരിയില്‍ അലിയുന്ന യുവ ജീവിതങ്ങള്‍; ഇനിയും ഉണരാന്‍ വൈകരുത്
Oct 22, 2022, 12:49 IST
-മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com) ലഹരിയില്‍ അലിഞ്ഞു ചേരുന്ന യുവജീവിതങ്ങളാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും, വിദ്യാര്‍ത്ഥിനികള്‍ മുതല്‍ യുവസമൂഹം വരെയുള്ളവരും ലഹരികളുടെ ഉപയോഗങ്ങളിലും, കച്ചവടങ്ങളിലും വ്യാപൃതരായിരിക്കുകയാണ്. പെട്ടിക്കടകളില്‍ നിന്നും ലഭിക്കുന്ന മിഠായികള്‍ മുതല്‍ കഞ്ചാവ്, എംഡിഎംഎ, അതിനെയും വെല്ലുന്ന മയക്കുമരുന്നുകള്‍ക്ക് പോലും അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇവര്‍. സ്കൂളുകളും, കോളേജുകളും ഇടവഴികളും കേന്ദ്രങ്ങളാക്കി വിറ്റഴിക്കുന്ന മയക്കുമരുന്നുകളിലൂടെ പുതിയ തലമുറകള്‍ ജീവിതം ഹോമിക്കപ്പെടുകയാണ്.
രാവിലെ സ്കൂളിലേക്കും കോളേജിലേക്കും പുറപ്പെടുന്ന മക്കള്‍ അവിടെ എത്താറുണ്ടോയെന്ന് അന്വേഷിക്കുവാന്‍ സമയമില്ലാത്ത രക്ഷിതാക്കന്മാര്, അവര്‍ വൈകുന്നേരം വൈകി വീട്ടിലെത്തുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ മടിക്കുന്ന വീട്ടുകാര്‍, മയക്കു മരുന്നില്‍ ലയിച്ച് വീട്ടിലെത്തുന്ന മക്കളെ ശകാരിക്കുവാന്‍ ഭയപ്പെടുന്ന മാതാപിതാക്കള്‍. പോക്കറ്റ് മണിയായി കൊടുക്കുന്ന പണം മക്കള്‍ എന്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് ഏതെങ്കിലും രക്ഷിതാവ് മക്കളോട് ചോദിച്ചിട്ടുണ്ടാകുമോ?. തന്റെ മക്കളുടെ ജീവിതം താറുമാറായതിന് ശേഷമേ മനസ്സിലാകുകയുള്ളു എന്താണ് സംഭവിച്ചതെന്ന്. ഒരു ദിവസം ലഹരി ഉപയോഗിച്ച് പിറ്റേ ദിവസം കിട്ടിയില്ലെങ്കില്‍ പരിഭ്രാന്തിയും, മസ്തിഷ്കം പൊട്ടിപ്പോകുന്ന അവസ്ഥയും, അതുപോലെ തല മതിലിലിട്ട് അടിക്കുകയും ഞരമ്പുകള്‍ വരിഞ്ഞു പിടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പലര്‍ക്കും.
നമ്മുടെ നാട് മയക്കുമരുന്ന് മാഫിയകളുടെ പിടിയിലമര്‍ന്ന് യുവത്വങ്ങളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. മക്കളുടെ ഭാവി ജീവിതങ്ങളില്‍ പ്രതീക്ഷകളര്‍പ്പിച്ച് മാതാപിതാക്കന്മാര് കാത്തിരിക്കുന്നിടത്താണ് അപകടങ്ങളുടെ പടുകുഴിയിലേക്ക് മക്കള്‍ വഴുതിക്കൊണ്ടിരിക്കുന്ന സത്യാവസ്ഥ അറിയാതെ പോകുകയാണ്. എല്ലാം അറിയുന്ന നേരത്ത് മക്കളുടെ ജീവിതം ഒന്നിനും കൊള്ളാത്ത വിധത്തിലായി മാറിയിരിക്കും. അവിടെ എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു കഴിഞ്ഞിരിക്കും. ബോധവല്‍കരണങ്ങളും, കൗണ്‍സിലിംഗും നടത്തിയത് കൊണ്ടോ ഒന്നും കാര്യമൊന്നുമില്ല. മയക്കുമരുന്നു മാഫിയകളെ ഓരോ നാട്ടില്‍ അമര്‍ച്ച ചെയ്യണം. അതിനായിരിക്കണം ബോധവത്കരണങ്ങള്‍ നടത്തേണ്ടത്.
പെട്ടിക്കടകളില്‍ നിന്നും കുട്ടികള്‍ വാങ്ങി കഴിക്കുന്ന ചില മിഠായികളില്‍ ലഹരിയുടെ അംശം ഉണ്ടെന്നാണ് സംശയം. അതു കൊണ്ടാണ് കുട്ടികള്‍ വീണ്ടും വീണ്ടും വാങ്ങി കഴിക്കുന്നത്. അതില്‍ നിന്നാണ് പതിയെ പതിയെ കഞ്ചാവ് പോലെയുള്ളവയിലേക്ക് കടന്നു കയറുന്നത്. അതില്‍ നിന്നും മാരകമായ മയക്ക് മരുന്നില്‍ ജീവിതങ്ങള്‍ ഹോമിക്കപ്പെടുന്നതും. പല രൂപത്തിലാക്കി വിപണിയില്‍ എത്തിക്കുന്ന മാഫിയകള്‍ നമ്മുടെ നാടുകളിലുണ്ട്. ദിവസവും പത്രമാധ്യമങ്ങളിലും, മീഡിയകളിലും വരുന്ന വാര്‍ത്തകള്‍ കണ്ടും വായിച്ചും ആശങ്കപ്പെടുകയാണ് രക്ഷിതാക്കന്മാര്. ലക്ഷങ്ങളുടേയും,കോടികളുടേയും മാരക മയക്കുമരുന്നു പിടിക്കപ്പെട്ടുവെന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു വരികയാണ്. ഇത്തരം ലഹരി ഉപയോക്താക്കളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുവാന് ശ്രമിച്ചാല്‍ ഒരു പരിധി വരെ ഇത്തരം മാഫിയകളെ തുരത്തുവാന്‍ സാധിച്ചേക്കാം. നമ്മുടെ മക്കളെ നമ്മള് പിന്തുടര്ന്ന് നീരീക്ഷിച്ചാല്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷിക്കുവാന്‍ കഴിഞ്ഞേക്കാം. അതിനു നമ്മള് രക്ഷിതാക്കന്മാര് മുന്‍കയ്യെടുക്കേണ്ടതുണ്ട്.
നമ്മുടെ നാടുകളിലെ ഒട്ടുമിക്ക യുവാക്കളും ലഹരിയുടെ രുചിയറിഞ്ഞവരാണ്. കഞ്ചാവ് മുതല്‍ മാരക മയക്കുമരുന്നിന് അടിമപ്പെട്ടു കൊണ്ടിരിക്കുന്നവരാണ് മിക്കവരും. കൈയ്യില്‍ കാശില്ലെങ്കില്‍ വില്പനകള് നടത്തിയും ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് കടത്തുകയും ചെയ്താല്‍ അതില്‍ കിട്ടുന്ന കൂലി (ശമ്പളം) കൊണ്ട് കഞ്ചാവോ, മയക്ക് മരുന്നോ വാങ്ങി അതുപയോഗിച്ച് സായൂജ്യമടയുന്നോരുമുണ്ട്. മഷ്തിഷ്കത്തെ മരവിപ്പിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ കൊണ്ട് സ്വന്തം ജീവിതത്തെ താറുമാറാക്കുന്ന നമ്മുടെ യുവ സമൂഹം, ജീവിതം ജീവിച്ചു തുടങ്ങുന്നതിന് മുമ്പേ രോഗികളായി, ഭ്രാന്തന്മാരായി ജീവിക്കുകയാണ്.
വീട്ടുകാരേയും കുടുംബത്തിനേയും കണ്ണീരിലാഴ്ത്തി ശാപങ്ങളേറ്റു വാങ്ങി ജീവിക്കുന്ന യുവാക്കളേ, നിങ്ങളുടെ ഈ പോക്ക് എന്തിന് വേണ്ടിയുള്ളതാണെന്ന് ചോദിക്കാതിരിക്കുവാന്‍ പറ്റുകയില്ല. കുടുംബത്തിന്റെ അഭിമാനവും, അന്തസ്സും പേരും പെരുമയുമെല്ലാം കളങ്കപ്പെടുത്തി ലഹരിയെന്ന ആഴക്കടലില്‍ മുങ്ങി താഴുമ്പോള്‍ നെഞ്ചു പൊട്ടി നിലവിളിക്കുന്ന പത്ത് മാസം ഗര്‍ഭപാത്രത്തില്‍ പേറി നടന്നു നൊന്തു പ്രസവിച്ച മാതാവിനെയോര്ത്തോ?. തലച്ചോറില്‍ നിന്നും ഞരമ്പുകളിലൂടെ ഇരച്ചു കയറുന്ന ലഹരിയുടെ മത്തില്‍ ലയിച്ചു കൊണ്ടിരിക്കുന്ന യുവതലമുറകള്‍ നമുക്ക് ചുറ്റിലും വായുവില്‍ പാറിക്കളിക്കുകയാണ്.
മദ്യലഹരിയേക്കാളും മാരകമായ ലഹരിയിലൂടെ ജീവിക്കുകയാണിന്നിവര്. ലഹരി തലക്ക് പിടിച്ചാല്‍ മാതാവിനേയും, സഹോദരിയേയും, ഭാര്യയേയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. നമുടെ കേരളത്തില്‍ ലഹരി മൂത്ത് സ്വന്തം മാതാവിനെ ഗര്‍ഭിണിയാക്കിയ സംഭവം പോലും നടന്നിട്ടുണ്ട്. ലഹരി വിപത്ത് നാടിനും, വീടിനും ആപത്താണ്. അതുകൊണ്ട് ലഹരിയെ നാട്ടില്‍ നിന്നും ഇല്ലായ്മ ചെയ്യണം. അതിനുവേണ്ടി രക്ഷിതാക്കന്മാരേയും, അധ്യാപകരേയും, പോലീസുകാരേയും മറ്റു അധികാരികളേയും ഒരു കുടക്കീഴിലാക്കി കൊണ്ട് ബോധവത്കരണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അതിലൂടെ ലഹരി മുക്ത നാടാക്കി മറ്റണം.
മദ്യപാനവും, മയക്കു മരുന്നുകളും ലഹരി തന്നെയാണ്.പക്ഷെ മദ്യപാനത്തേക്കാളും അപകടകരമായതാണ് മയക്കുമരുന്ന്. മസ്തിഷ്ക്കത്തേയും, ശരീരത്തിലെ ഞരമ്പുകളെയും തളര്‍ത്തി രോഗിയാക്കി മാറ്റാനുള്ള ശക്തി അതിനുണ്ട്. അസ്വസ്ഥരായി വീട്ടില്‍ കയറി വരുന്ന മക്കള്‍ മുറിയില്‍ കയറി കതകടച്ച് കുറ്റിയിടുമ്പോള്‍ അതിനെ പറ്റി അന്വേഷിക്കുക, എന്താണ് തന്റെ മകനിക്ക്/ മകള്‍ക്ക് സംഭവിച്ചതെന്ന്. വല്ല ശരിയല്ലാത്ത വഴിയിലൂടെ സഞ്ചരിക്കുന്നതായി അറിഞ്ഞാല്‍ തുടര്‍ന്ന് അവരെ വീടിന് പുറത്ത് വിടരുത്. ഇത്തരക്കാര്‍ക്ക് ലഹരിയുപയോഗം നിലച്ചു പോയാല്‍ അതിക്രമങ്ങള്‍ കാണിക്കുന്നു. ശരീരങ്ങള്‍ ബ്ലേഡ് കൊണ്ടോ, പിച്ചാത്തി കൊണ്ടോ മുറിക്കുക, ബഹളം വെക്കുക തുടങ്ങി ആത്മഹത്യ വരെ ചെയ്തേക്കും. അത്രയ്ക്കും അതിനോട് അടിമപ്പെട്ടവരായിരിക്കും ഇവര്‍. ഇത്തരം ദു:ശ്ശീലങ്ങള്‍ മാതാപിക്കന്മാര് അറിഞ്ഞാല്‍ അതു മുളയിലേ നുള്ളിക്കളഞ്ഞാല്‍ ഖേദിക്കേണ്ടി വരില്ല.
ലഹരി ഉപയോഗത്തിന് വേണ്ടി പണം കണ്ടെത്തുവാന്‍ മോഷണവും, പിടിച്ചു പറിയും, കൊലപാതകങ്ങളും നടക്കുന്ന നമ്മുടെ നാട്ടില്‍ സമാധാനത്തോടു കൂടി എങ്ങനെ ജീവിക്കും?. വീട്ടില്‍ നിന്നും മോഷണം പതിവാക്കി അതു വെളിയിലേക്ക് വ്യാപിക്കും. കഞ്ചാവും, മാരക മയക്കു മരുന്നുകളുടെയും അടിമയായി കഴിഞ്ഞാല്‍ വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കു പോലും സ്വസ്ഥതയുണ്ടാവുകയില്ല. ഈ മരക വിപത്തില്‍ നിന്നും വരും തലമുറകളേയും, നാടിനേയും രക്ഷിക്കണമെങ്കില്‍ നാം പ്രതിജ്ഞാബദ്ധരാവേണ്ടിയിരിക്കുന്നു.
വിപത്തിലൂടെ ആപത്തുകളെ സ്വയം സ്വീകരിക്കുന്ന ലഹരി ഉപയോക്താക്കളില്‍ നിന്നും, മയക്കു മരുന്നു മാഫിയകളില്‍ നിന്നും നമ്മുടെ മക്കളെ നാം ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മളില്‍ നിന്നും കൈവിട്ടു പോകുക തന്നെ ചെയ്യും. മക്കള്‍ എവിടെ പോകുന്നു, ആരുടെ കൂടെ പോകുന്നു, എന്തിന് പോകുന്നുവെന്ന് നമ്മള് അന്വേഷിക്കേണ്ടിയിരിക്കുന്നു. വെറുതെ കയറൂരി വിട്ടാല്‍ വഴി തെറ്റി പോകുന്നുണ്ടോ, നേരായ വഴിയിലൂടെ വരുന്നുണ്ടോയെന്ന് മനസ്സിലാവുകയില്ല .മക്കളെ വളര്‍ത്തി വലുതാക്കി അവസാനം നീചപ്രവര്‍ത്തികളില്‍ അഭയം പ്രാപിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധ്യമല്ല. ജീവിതം നേര്‍വഴിയിലൂടെ ജീവിച്ചു തീര്‍ക്കാനുള്ളതാണ്. അത് കഞ്ചാവിലും, മയക്കുമരുന്നിലും അലിയിച്ചു കളയാനുള്ളതല്ല.
കല്യാണം കഴിപ്പിച്ചു കൊടുക്കുന്ന ആണിന്റേയും, പെണ്ണിന്റേയും രക്ഷിതാക്കള്‍ പെണ്ണിന്റേയും, ആണിന്റേയും സ്വഭാവങ്ങളെ പറ്റി നല്ലോണം പഠിച്ചതിന് ശേഷമേ കല്യാണം കഴിപ്പിച്ചു കൊടുക്കാവൂ. ഇല്ലെങ്കില്‍ ആദ്യരാത്രി മണിയറയിലേക്ക് അധികാരികള്‍ വന്നു കയറും. അതുമല്ലെങ്കില്‍ ലഹരിയുടെ ഉന്മാദത്താല് നാട്യങ്ങള്‍ അരങ്ങേറും.
ലഹരിയുടെ വിപത്തിനെതിരെ അധികാരികളും, നാട്ടുകാര്‍ ജാതിമതഭേതമന്യേ ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. എന്നാലേ ഒരു പരിധി വരെ ലഹരി മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുകയുള്ളൂ. പള്ളിക്കമ്മിറ്റികളും ക്ഷേത്രക്കമ്മിറ്റികളും മറ്റു സംഘടനകളും ഇതിനെതിരെ കര്‍ശനമായ ഒരു തീരുമാനങ്ങളെടുത്ത്, ലഹരി ഉപയോഗിക്കുന്നവരെയും, വില്‍പ്പന നടത്തുന്നവരേയും പിടിക്കപ്പെട്ടാല്‍ അവരെ ഒറ്റപ്പെടുത്തുക. ഇന്നത്തെ തലമുറകളെ നാളത്തെ വാഗ്ദാനമായി വാര്‍ത്തെടുക്കുവാന്‍ ലഹരികളില്‍ നിന്നും മോചിപ്പിക്കണം. മാരക വിപത്തുകളില്‍ നിന്നും ജഗ്രത നല്കി നേര്‍വഴിയിലൂടെ നടത്തിക്കണം. ലഹരിക്കെതിരെ നടത്തപ്പെടുന്ന ബോധവത്കരണത്തിലും, കാമ്പയിനുകളിലും മാത്രം ഒതുക്കാതെ ഇതിനെതിരെ ശക്തമായ നടപടികളുണ്ടായാലെ ഒരു പരിധി വരെ പുതുതലമുറകളെ രക്ഷിക്കുവാന്‍ പറ്റുകയുള്ളൂ.

Keywords: Article, Top-Headlines, Drugs, Crime, Ganja, Students, MDMA, Death, School, Police, Liquor-Drinking, Liquor, Effects Of Drug Abuse Among Youth.
< !- START disable copy paste -->