കേരളം കൊടും വരള്‍ച്ചയിലേക്ക്; വരള്‍ച്ച ഭീഷണിയും അതിജീവനവും
Mar 9, 2018, 17:40 IST
ഷഫീഖ് ദേലംപാടി
(www.kasargodvartha.com 09.03.2018) കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായ നിലയില്‍ താഴുന്നതായി കേന്ദ്ര ഭൂജല ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു. ജലവിതാനം വന്‍ തോതില്‍ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാക്കും താമിഴ്നാടിന്നും പിറകില്‍ മൂന്നാം സ്ഥാനത്തുണ്ടെന്നാണ് ഭൂചലന ബോര്‍ഡിന്റെ പഠനം വ്യക്തമാക്കുന്നത്. കേരളത്തിലെ 1366 കിണറുകള്‍ കേന്ദ്രസംഘം പരിശോധിച്ചതില്‍ വര്‍ഷാദ്യത്തില്‍ വേനല്‍ തുടങ്ങും മുമ്പേ തന്നെ 957 ലും അഥവാ 70% കിണറുകളിലും വെള്ളം കുറഞ്ഞതായി കണ്ടെത്തി.
ഗ്രാമീണ മേഖലയില്‍ 65 ശതമാനവും ശുദ്ധജലത്തിന്‍ കിണറുകളെയാണ് ആശ്രയിക്കുന്നതെന്നതിനാല്‍ കിണറുകളിലെ ജല നിരപ്പ് താഴ്ച്ച അവരെ സാരമായി ബാധിക്കും. ജലസംഭരണവും നിയന്ത്രണവും കര്‍ശനമാക്കി ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നതാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ജലക്ഷാമം ഇവിടെ കേട്ടുകേള്‍വി മാത്രമായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ രൂക്ഷമായ ജലക്ഷമത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ അത്തരമൊരു ദുര്‍ഗതി കേരളത്തിനുവരില്ലെന്ന് നാം വിശ്വസിച്ചിരുന്നു. ഇന്ന് സ്ഥിതിയാകെ മാറി സംസ്ഥാനത്തെ ജലസംഭരണികള്‍ ഓരോന്നായി വറ്റിവരളുകയാണ്.
ഇക്കഴിഞ്ഞ തുലാവര്‍ഷക്കാലത്ത് മഴ പെയ്ത ഘട്ടത്തില്‍ പോലും ഡാമുകളില്‍ ജലവിതാനത്തില്‍ താഴ്ചയാണ് അനുഭവപ്പെട്ടത്. മിക്ക പ്രദേശങ്ങളും ശുദ്ധജലത്തിന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കുടിവെള്ള ലോറികളെ ആശ്രയിക്കേണ്ടിവരുന്നു. ഓരോ വര്‍ഷം കഴിയുന്തോറും സ്ഥിതി രൂക്ഷമാവുകയാണ്. ഈ വര്‍ഷം ജനുവരിയിലെ സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴെയാണ്. കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തെക്കാളും കുറവായിരുന്നു.
കേരളത്തിലെ ശരാശരി മഴ ലഭ്യത പ്രതിവര്‍ഷം 1.43 മില്ലിമീറ്റര്‍ കുറയുന്നുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷക സംഘത്തിന്റെ പഠനത്തില്‍ കണ്ടത്തിയത്. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന വരള്‍ച്ചക്കൊപ്പം മരങ്ങള്‍ ചെങ്കല്ലുകളാല്‍ സമൃദ്ധമായ ഉള്‍നാടന്‍ കുന്നുകള്‍ തുടങ്ങി ഭൂമിയില്‍ റീചാര്‍ജ് ചെയ്യാനുള്ള പ്രകൃതിപരമായ സംവിധാനങ്ങള്‍ സംസ്ഥാനത്ത് വന്‍തോതില്‍ നഷ്ടമാകുന്നത് മഴ ലഭ്യതയുടെ കുറവുമാണ് ജലത്താല്‍ അനുഗ്രഹീതമായ കേരളത്തെ ഈ അവസ്ഥയിലേക്ക് നയിച്ചത്. വികസനത്തിന്റെയും പുരോഗമനത്തിന്റെയും വിലാസത്തില്‍ നമ്മുടെ പറമ്പുകളെയും പച്ചപ്പുകളെയും നാം നികത്തിയതും ജലക്ഷമത്തിന്‍ ഹേതുവായി.
എന്നാല്‍ ജല ആവശ്യകത സംസ്ഥാനത്ത് വര്‍ഷാന്തം വര്‍ധിച്ചുവരികയാണ് 2001 ല്‍ വാര്‍ഷിക ജല ആവശ്യകത 26000 ദശലക്ഷം ഘനമീറ്റര്‍ ആയിരുന്നെങ്കില്‍ 2031 ല്‍ 44000 ദശലക്ഷം ഘനമീറ്റര്‍ ആയി വര്‍ധിക്കുമെന്നാണ് ദേശിയ സാമ്പത്തിക ഗവേഷണ കൗണ്‌സിലിന്റെ പഠനം.ഇക്കാലയളവില്‍ 64% ജല ഉപയോഗം വര്‍ധിക്കുമെന്നാണ് അര്‍ത്ഥം.അതേസമയം സംസ്ഥാനത്തെ ജല ലഭ്യത വര്‍ഷന്തോറും കുറഞ്ഞു വരുന്നത് ആശങ്കജനകമാണ്.
കുഴല്‍ കിണറുകളുടെ വര്‍ധനവിനും ഭൂമിക്കടിയിലെ ജലനിരപ്പ് കുറയുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്.ഇരുന്നൂറും മുന്നൂറും മീറ്ററുകള്‍ താഴ്ചയില്‍ നിന്ന് കുഴല്‍ കിണറുകളിലുടെ വെള്ളം ഊട്ടിയെടുക്കുന്നതോടെ ചുറ്റുവട്ടത്തുള്ള ജലസ്രോതസുകള്‍ക്ക് നിലനില്‍പ്പില്ലാതാവുകയാണ്.
കേന്ദ്ര ഭൂജല ബോര്‍ഡ് നിര്‍ദ്ദേശിച്ചത് പോലെ ജല സംഭരണത്തിന് ഊര്‍ജിതമായ മുന്‍കരുതലുകള്‍ ആവശ്യമാണ്. തണ്ണീര്‍ത്തടങ്ങളുടെയും വയലുകളുടെയും സംരംക്ഷണവും നൈസര്‍ഗികമായ നിലനില്‍പ്പും ഉറപ്പ് വരുത്തുക, കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക, മഴകുഴികള്‍ നിര്‍മ്മിച്ച് തോടുകളിലും ചാലുകളിലും തടയണകള്‍ തീര്‍ത്തും മഴക്കാലത്ത് ലഭിക്കുന്ന വെള്ളം പുഴകളിലേക്കും കടലിലേക്കും ഒഴുകിപോകുന്നത് പരമാവധി തടയുക തുടങ്ങിയവയാണ് സംസ്ഥാനത്തെ കൊടും വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍.
ഇതിന് ഭരണകൂടവും അധികാരികളും മുന്നില്‍ നിന്ന് നയിക്കണം. സാമൂഹിക ആധുര സേവന മേഖലയിലെ മുഴു കക്ഷികളും അണിചേരുക. നമ്മുക്ക് ഈ ദുരന്തത്തെ നികത്താം.
(www.kasargodvartha.com 09.03.2018) കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമായ നിലയില്‍ താഴുന്നതായി കേന്ദ്ര ഭൂജല ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു. ജലവിതാനം വന്‍ തോതില്‍ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാക്കും താമിഴ്നാടിന്നും പിറകില്‍ മൂന്നാം സ്ഥാനത്തുണ്ടെന്നാണ് ഭൂചലന ബോര്‍ഡിന്റെ പഠനം വ്യക്തമാക്കുന്നത്. കേരളത്തിലെ 1366 കിണറുകള്‍ കേന്ദ്രസംഘം പരിശോധിച്ചതില്‍ വര്‍ഷാദ്യത്തില്‍ വേനല്‍ തുടങ്ങും മുമ്പേ തന്നെ 957 ലും അഥവാ 70% കിണറുകളിലും വെള്ളം കുറഞ്ഞതായി കണ്ടെത്തി.
ഇക്കഴിഞ്ഞ തുലാവര്‍ഷക്കാലത്ത് മഴ പെയ്ത ഘട്ടത്തില്‍ പോലും ഡാമുകളില്‍ ജലവിതാനത്തില്‍ താഴ്ചയാണ് അനുഭവപ്പെട്ടത്. മിക്ക പ്രദേശങ്ങളും ശുദ്ധജലത്തിന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കുടിവെള്ള ലോറികളെ ആശ്രയിക്കേണ്ടിവരുന്നു. ഓരോ വര്‍ഷം കഴിയുന്തോറും സ്ഥിതി രൂക്ഷമാവുകയാണ്. ഈ വര്‍ഷം ജനുവരിയിലെ സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴെയാണ്. കഴിഞ്ഞ വര്‍ഷം മുന്‍വര്‍ഷത്തെക്കാളും കുറവായിരുന്നു.
കേരളത്തിലെ ശരാശരി മഴ ലഭ്യത പ്രതിവര്‍ഷം 1.43 മില്ലിമീറ്റര്‍ കുറയുന്നുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷക സംഘത്തിന്റെ പഠനത്തില്‍ കണ്ടത്തിയത്. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന വരള്‍ച്ചക്കൊപ്പം മരങ്ങള്‍ ചെങ്കല്ലുകളാല്‍ സമൃദ്ധമായ ഉള്‍നാടന്‍ കുന്നുകള്‍ തുടങ്ങി ഭൂമിയില്‍ റീചാര്‍ജ് ചെയ്യാനുള്ള പ്രകൃതിപരമായ സംവിധാനങ്ങള്‍ സംസ്ഥാനത്ത് വന്‍തോതില്‍ നഷ്ടമാകുന്നത് മഴ ലഭ്യതയുടെ കുറവുമാണ് ജലത്താല്‍ അനുഗ്രഹീതമായ കേരളത്തെ ഈ അവസ്ഥയിലേക്ക് നയിച്ചത്. വികസനത്തിന്റെയും പുരോഗമനത്തിന്റെയും വിലാസത്തില്‍ നമ്മുടെ പറമ്പുകളെയും പച്ചപ്പുകളെയും നാം നികത്തിയതും ജലക്ഷമത്തിന്‍ ഹേതുവായി.
എന്നാല്‍ ജല ആവശ്യകത സംസ്ഥാനത്ത് വര്‍ഷാന്തം വര്‍ധിച്ചുവരികയാണ് 2001 ല്‍ വാര്‍ഷിക ജല ആവശ്യകത 26000 ദശലക്ഷം ഘനമീറ്റര്‍ ആയിരുന്നെങ്കില്‍ 2031 ല്‍ 44000 ദശലക്ഷം ഘനമീറ്റര്‍ ആയി വര്‍ധിക്കുമെന്നാണ് ദേശിയ സാമ്പത്തിക ഗവേഷണ കൗണ്‌സിലിന്റെ പഠനം.ഇക്കാലയളവില്‍ 64% ജല ഉപയോഗം വര്‍ധിക്കുമെന്നാണ് അര്‍ത്ഥം.അതേസമയം സംസ്ഥാനത്തെ ജല ലഭ്യത വര്‍ഷന്തോറും കുറഞ്ഞു വരുന്നത് ആശങ്കജനകമാണ്.
കുഴല്‍ കിണറുകളുടെ വര്‍ധനവിനും ഭൂമിക്കടിയിലെ ജലനിരപ്പ് കുറയുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്.ഇരുന്നൂറും മുന്നൂറും മീറ്ററുകള്‍ താഴ്ചയില്‍ നിന്ന് കുഴല്‍ കിണറുകളിലുടെ വെള്ളം ഊട്ടിയെടുക്കുന്നതോടെ ചുറ്റുവട്ടത്തുള്ള ജലസ്രോതസുകള്‍ക്ക് നിലനില്‍പ്പില്ലാതാവുകയാണ്.
കേന്ദ്ര ഭൂജല ബോര്‍ഡ് നിര്‍ദ്ദേശിച്ചത് പോലെ ജല സംഭരണത്തിന് ഊര്‍ജിതമായ മുന്‍കരുതലുകള്‍ ആവശ്യമാണ്. തണ്ണീര്‍ത്തടങ്ങളുടെയും വയലുകളുടെയും സംരംക്ഷണവും നൈസര്‍ഗികമായ നിലനില്‍പ്പും ഉറപ്പ് വരുത്തുക, കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക, മഴകുഴികള്‍ നിര്‍മ്മിച്ച് തോടുകളിലും ചാലുകളിലും തടയണകള്‍ തീര്‍ത്തും മഴക്കാലത്ത് ലഭിക്കുന്ന വെള്ളം പുഴകളിലേക്കും കടലിലേക്കും ഒഴുകിപോകുന്നത് പരമാവധി തടയുക തുടങ്ങിയവയാണ് സംസ്ഥാനത്തെ കൊടും വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍.
ഇതിന് ഭരണകൂടവും അധികാരികളും മുന്നില്‍ നിന്ന് നയിക്കണം. സാമൂഹിക ആധുര സേവന മേഖലയിലെ മുഴു കക്ഷികളും അണിചേരുക. നമ്മുക്ക് ഈ ദുരന്തത്തെ നികത്താം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, water, Top-Headlines, Kerala, Shafeeq Delampady, Drought Threat in Kerala, Article
< !- START disable copy paste -->